ജാതകം ചേരുമ്പോൾ – 18 42അടിപൊളി 

 

കുറച്ചു നേരം ആരും പരസ്പരം സംസാരിച്ചില്ല….ആർക്കും ഒന്നും സംസാരിക്കാൻ ഉണ്ടായിരുന്നില്ല എന്ന് വേണം പറയാൻ……

 

വൈശുവും താരയും ഇഷയുമെല്ലാം റൂമിൽ നിന്നും പോയി…..

 

“എന്നാ നമ്മുക്കും പോയാലോ…. ”

 

കുറച്ചു നേരം കൂടേ ഞാൻ അവർക്കൊപ്പം ഇരുന്ന ശേഷം കല്യാണിയോടും മായയോടുമായി ചോദിച്ച്….

 

അവർ തല കുലുക്കി സമ്മതമറിയിച്ചു…

 

“ഞാൻ ഇല്ല… ”

 

ഞങ്ങൾ മൂന്ന് പേരും പോവാൻ നിന്നപ്പോഴാണ് ഞാൻ അതു കേട്ടത്..

 

തിരിഞ്ഞു നോക്കിയപ്പോൾ പാറുവാണ്…

 

എല്ലാവരുടെയും ശ്രദ്ധ പാറുവിലേക്കായി…

 

അവൾ നന്നായി പേടിച്ചിട്ടുണ്ട് എന്ന് അവളുടെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി….

 

“ഞാൻ ചേച്ചിയുടെ ഒപ്പം കിടന്നോണ്ട്…. ”

 

അവൾ ദേവു ചേച്ചിയുടെ ശരീരത്തിൽ ഒട്ടികൊണ്ട് പറഞ്ഞു….

 

“എന്ന ഞങ്ങളും…. ”

 

നന്ദു ചേച്ചിയും കാർത്തു ചേച്ചിയും പാറുവിനോപ്പം കൂടി…

 

ഞാൻ അവരേ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് റൂമിനു വെളിയിൽ ഇറങ്ങി……

 

ഇറങ്ങാൻ നേരം ദേവൂചേച്ചിയോട് ഒരു ചോദ്യം കൂടേ ചോദിക്കണമെന്നെനിക്ക് ഉണ്ടായിരുന്നു…

 

“ചേച്ചി…. ”

 

“മ്മ്”

 

“ആ ബുക്കിൽ വേറേ ഏതെങ്കിലും ആത്മാവിനെ പറ്റി വല്ലോം പറയുന്നുണ്ടോ…”

 

എന്റെ ചോദ്യം കേട്ട ചേച്ചി കുറച്ചു നേരം ആലോചിച്ചു….

 

ശേഷം

 

ഇല്ല എന്ന് മറുപടി പറഞ്ഞു….

 

ഞാൻ വിചാരിച്ച ഉത്തരമായിരുന്നില്ല അതെങ്കിലും ഞാൻ കൂടുതൽ ചോദിക്കാൻ പോയില്ല….

 

“പക്ഷേ ഈ കാര്യങ്ങൾ നടക്കുന്നതിന് കുറച്ചു വർഷങ്ങൾ മുൻപ് സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ട് എന്ന് വേലു പറഞ്ഞിരുന്നു…. ”

 

ചേച്ചിയിൽ നിന്നും അപ്രതീക്ഷിതമായിമായി

ആ മറുപടി കിട്ടിയതും എന്റെ ശ്രദ്ധ ചേച്ചിയിലേക്ക് വീണ്ടും പോയി…

 

എന്നേ ഒന്ന് നോക്കിയ ശേഷം ചേച്ചി വീണ്ടും തുടർന്നു….

 

“അന്ന് നടന്ന സംഭവത്തിൽ ചിത്തിരഭാനു ഉൾപ്പടെ കുറച്ചു പേർ കൊല്ലപ്പെട്ടിരുന്നു…. ”

 

അതും കൂടേ കേട്ടതോടു കൂടേ മനസ്സിലേക്ക് പല ചോദ്യങ്ങളുടെയും ഉത്തരങ്ങൾ കടന്നു വന്നു….

 

 

 

അന്ന് രാത്രി എന്നേ കെട്ടിപിടിച്ചാണ് കല്ല്യാണിയും മായയും ഉറങ്ങിയത്….

 

ദിവസങ്ങൾ കടന്നു പോയി ഇനി നാലു ദിവസം കൂടെയുള്ളു ഉത്സവത്തിന്റെ കൊടിയിറക്കത്തിനും മഹാ പൂജക്കും…

 

ഇതിനിടയിൽ തറവാട്ടിലുള്ള ബാക്കി പേരും ഇതെല്ലാം അറിഞ്ഞു……അവർക്ക് എല്ലാം അനന്തലക്ഷ്മിയോടും പാറമേശ്വരനോടും വെറുപ്പ് തോന്നി….

 

രാജീവൻ പറഞ്ഞതനുസരിച് ഇന്ന് ക്ഷേത്രത്തിൽ പോവണം….

 

അതിനുള്ള തിരക്കിലാണ് എല്ലാവരും….

 

പരമേശ്വരൻ ഒഴിച്ച് ബാക്കിയുള്ള കുടുംബങ്ങൾ എല്ലാം വന്നിരുന്നു….. അയാൾ വരാത്തത് നന്നായി എന്നുള്ളത് കൊണ്ട് ആരും കാരണമന്വേഷിച്ചു പോവാൻ ഒന്നും നിന്നില്ല…

 

ഞങ്ങൾ ക്ഷേത്രത്തിൽ എത്തിയപ്പോൾ ഏകദേശം സമയം രാത്രിൽ എട്ട് കഴിഞ്ഞിരുന്നു

 

ഇന്ന് ആദ്യമായി ഞാനും ചേച്ചിയും ക്ഷേത്രത്തിനുള്ളിൽ കയറി അത് വിശ്വാസം മൂത്തതുകൊണ്ടായിരുന്നില്ല….

 

അഥവാ ദൈവം എന്നുപറഞ്ഞൊരു ആൾ ഉണ്ടെങ്കിൽ എന്റെ കല്ല്യാണിയേയും മായയേയും രക്ഷിക്കണേ എന്ന് പ്രാർത്ഥിക്കാൻ ആയിരുന്നു….

 

എന്നിരുന്നാലും ഞാനും ചേച്ചിയും കൂടുതൽ നേരം അതിനുള്ളിൽ നിന്നില്ല..

 

പെട്ടെന്ന് തന്നെ പുറത്തു വരുകയും ആൽ തറയിൽ ചെന്നിരിക്കുകയും ചെയ്തു….

 

ക്ഷേത്രത്തിനുള്ളിലെ പൂജയും കാര്യങ്ങളും ഓക്കെ കഴിഞ്ഞപ്പോൾ രാത്രി പതിനൊന്നു കഴിഞ്ഞിരുന്നു….

 

പോയവരൊക്കെ തിരിച്ചു വരാൻ തുടങ്ങി….

 

മായ എന്റെയും ചേച്ചിയുടെയും അടുത്തേക്ക് വന്നു….

 

“കല്ലു ചേച്ചി എവിടേ…. ”

 

ഞങ്ങളോടായി അവൾ ചോദിച്ചു…

 

അവളുടെ ചോദ്യം കേട്ടതും ഞാനും ചേച്ചിയും ഒരുപോലെ അമ്പരന്നു….

 

“നീയെന്താ പറയുന്നേ കല്ല്യാണി നിങ്ങളുടെ ഒപ്പമല്ലേ ഉണ്ടായിരുന്നേ…. ”

 

Leave a Reply

Your email address will not be published. Required fields are marked *