കാലചക്രം 19അടിപൊളി  

“പേടിക്കേണ്ട…” അഭി ഗൗരവമുള്ള, എന്നാൽ ശാന്തമായ ശബ്ദത്തിൽ പറഞ്ഞു.

“ഞാൻ ദൈവമല്ല… രാക്ഷസനും അല്ല … വളരെ ദൂരെയുള്ള ഒരു ദേശത്തുനിന്നും, വന്ന ഒരു സാധാരണ മനുഷ്യനാണ്. എനിക്ക് നിങ്ങളുടെ സഹായം

വേണം. ഈ നാടിനെക്കുറിച്ചും ഇവിടുത്തെ ഭരണാധികാരിയെക്കുറിച്ചും എനിക്കറിയണം.”

അഭിയുടെ അപരിചിതമായ വസ്ത്രധാരണവും അവൻ സംസാരിച്ച ഭാഷയിലെ ഗാംഭീര്യവും കേട്ടപ്പോൾ ആ വേടന്മാർക്ക് അവനോട് വലിയ ബഹുമാനം തോന്നി. വേടന്മാരുടെ തലവൻ കൈകൾ കൂപ്പി പറഞ്ഞു: “മഹാനായ യോദ്ധാവേ… ഇത് ചേരപെരുമാക്കന്മാരുടെ ഭുമിയാണ്. വഞ്ചിയൂരാണ് ഞങ്ങളുടെ തലസ്ഥാനം. മഹാവീരനായ അങ്ങയെ ഞങ്ങളുടെ ഗോത്രത്തലവന്റെ അടുത്തേക്ക് കൊണ്ടുപോകാം. വരൂ…”

താൻ ഭാവിയിൽ നിന്നും വന്ന കഥ ഇവർക്ക് മുന്നിൽ എങ്ങനെ വിവരിക്കും? ഈ മോതിരത്തിന്റെ പൂർണ്ണ ശക്തി എന്താണ്? ഇതൊന്നും അറിയാതെ, ജീൻസും ടീഷർട്ടുമിട്ട ആ യുവാവ്, ആയിരം വർഷങ്ങൾക്ക് മുൻപുള്ള ആ പ്രാചീന ഗോത്രമനുഷ്യരുടെ പിന്നാലെ നടന്നു…

വേടന്മാർ അഭിയെ കാടിന്റെ പച്ചപ്പു മാഞ്ഞുപോകുന്ന അതിരുകൾ താണ്ടി, ഉപ്പുരസമുള്ള കാറ്റുവീശുന്ന തീരദേശത്തിലേക്ക് നയിച്ചു. പച്ചപ്പിന്റെ സാന്ദ്രത കുറഞ്ഞ്, കാലുകൾ മണലിൽ ആണ്ടുതുടങ്ങിയതോടെ ആകാശത്തിന്റെ അതിരുകൾ വിശാലമായി. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന വെളുത്ത മണൽപ്പ പരപ്പും, അലറിവിളിക്കുന്ന നീലക്കടലും. കടൽത്തീരത്ത് തെങ്ങിൻഓലകളും കച്ചിയും മേഞ്ഞ നൂറുകണക്കിന് ചെറിയ കുടിലുകൾ. തീരത്ത് വഞ്ചികളും മരത്തടികളും അടുക്കിയിട്ടിരിക്കുന്നു. പുരുഷന്മാരിൽ ഭൂരിഭാഗവും കടലിൽ മീൻപിടിക്കാൻ പോയിരിക്കുകയാണ്. കരയിൽ ചില വൃദ്ധന്മാരും പെണ്ണുങ്ങളും കുട്ടികളും മാത്രം. പെണ്ണുങ്ങൾ ആവണിപ്പലകകളിൽ ഇരുന്ന്, മീൻപിടുത്തക്കാർക്കായുള്ള കനത്ത വള്ളിവലകൾ നെയ്തെടുക്കുന്നുണ്ടായിരുന്നു. ഉണക്കമീനിന്റെയും പച്ചക്കടലിന്റെയും രൂക്ഷമായ മണം അവിടെയാകെ പടർന്നുനിന്നു.

ആ ഗ്രാമത്തിന്റെ നടുവിലൂടെ നടക്കുമ്പോഴാണ് അഭി ആ കാഴ്ച കണ്ടത്. അവന്റെ കണ്ണുകൾ അവിടെത്തന്നെ തറഞ്ഞുപോയി. ഒരു വഞ്ചിയുടെ തണലിൽ ഇരുന്ന് അമ്മയുടെ കൂടെ വലിയൊരു ചണവല കോർക്കുകയായിരുന്നു ആ പെൺകുട്ടി.

മഗിഴിനി!

പതിനെട്ടോളം വയസ്സ് തോന്നിക്കുന്ന ഒരു ശുദ്ധ അരയപ്പെണ്ണ്. അഞ്ചടി നാല് ഇഞ്ചോളം പൊക്കമുള്ള അവളുടെ അഴക് പ്രകൃതി തന്നെ കൊത്തിവെച്ച ഒരു ശില്പം പോലെയായിരുന്നു. ദിനംപ്രതി കടലിലിറങ്ങിയും കനത്ത വലകൾ വലിച്ച് കയറ്റിയും അധ്വാനിച്ചതുകൊണ്ട് അവളുടെ ശരീരം ഉറച്ചതായിരുന്നു. എങ്കിലും ഒരു പെണ്ണിന് വേണ്ട വടിവൊത്ത ലാവണ്യം അതിൽ വ്യക്തമായി നിഴലിച്ചിരുന്നു.

ഉപ്പുകാറ്റേറ്റ് തിളങ്ങുന്ന ഇരുണ്ട ചർമ്മം. മുറുകിയ കട്ടിയുള്ള തുടകൾ. ചെറിയൊരു പുടവ മാത്രമാണ് അവൾ അരയ്ക്ക് താഴേക്ക് ചുറ്റിയിരുന്നത്. ആ പുടവയുടെ മടക്കുകൾക്കിടയിലൂടെ അവളുടെ വലിയ ഇടുപ്പിന്റെയും അരക്കെട്ടിന്റെയും ഭംഗി തെളിഞ്ഞുനിന്നു. ഇരുപത്തിയാറ് ഇഞ്ചോളം മാത്രം വരുന്ന മെലിഞ്ഞ അരക്കെട്ടിന് മുകളിൽ, മുപ്പത്തിയാറ് ഇഞ്ചിന്റെ നിറഞ്ഞുറച്ച മാറിടം ഉയർന്നുനിന്നു. അവൾ ഓരോ തവണയും കൈകൾ വലിച്ച് വല നെയ്യുമ്പോൾ, ആ കനത്ത മാറിടം മെല്ലെ ഇളകുകയും, വിയർപ്പുതുള്ളികൾ വടിവൊത്ത കഴുത്തിലൂടെ ഇറ്റുവീഴുകയും ചെയ്തു. അവളുടെ അരക്കെട്ട് വരെ നീളമുള്ള കറുത്തു ചുരുണ്ട മുടിയിൽ കടൽവെള്ളത്തിന്റെ ഈർപ്പമുണ്ടായിരുന്നു. ചില മുടിയിഴകൾ നെറ്റിയിലും കഴുത്തിലും നനഞ്ഞു പറ്റിപ്പിടിച്ചിരിക്കുന്നു. മുഖം ഏതൊരു ആർട്ടിസ്റ്റിനെയും കൊതിപ്പിക്കുന്ന ഒന്നായിരുന്നു, നീണ്ട കൺപീലികളുള്ള വലിയ കറുത്ത കണ്ണുകൾ, അല്പം ഉയർന്ന

മൂക്ക്, തേൻ കനിഞ്ഞുനിൽക്കുന്ന പോലുള്ള നിറഞ്ഞ ചുണ്ടുകൾ. അവൾ സംസാരിക്കുമ്പോൾ കവിളിൽ ചെറിയൊരു കുഴി വീഴും. . ഒരു തരത്തിൽ പറഞ്ഞാൽ പ്രകൃതിയുടെ സൗന്ദര്യം!

അഭി അറിയാതെ അവളുടെ രൂപത്തിൽ തറഞ്ഞുനിന്നുപോയി. അതേസമയം തന്നെ, വേടന്മാർ ഉറക്കെ വിളിച്ച് പറയാൻ തുടങ്ങി:

Updated: August 11, 2026 — 11:27 pm

Leave a Reply

Your email address will not be published. Required fields are marked *