കളിയാട്ടങ്ങൾ – 4 14അടിപൊളി  

“നീ ഏതാടാ മൈരേ. ഈ സിറ്റിയിൽ വന്ന് ഹീറോ കളിക്കാമെന്നു കരുതുന്നുണ്ടോ.?”

അവരുടെ തലവൻ തെളിഞ്ഞ മലയാളത്തിൽ ചോദിച്ചു.

“ആമാ.. ഇന്ത സിറ്റിക്കെ കടവുൾ നാങ്കതാ. അതുക്ക് നടുവിൽ വന്തു തലൈവർ കളിക്ക പാക്കറയാ.?”

പിന്നിലുള്ള ഒരു തടിയൻ പരിഹാസത്തോടെ പറഞ്ഞു. കൂടെയുള്ളവർ അവന്റെ തമാശയിൽ കൂടെ ചേർന്നു ഉറക്കെ ചിരിച്ചു.

“ടോമിയെ പഞ്ഞിക്കിട്ടവൻ താനാണല്ലേ. ആളെ ഞങ്ങൾക്ക് അറിയില്ലായിരുന്നു. നേരത്തെ ഇവൾ ഇതുവഴി പോയിട്ടുണ്ടെന്നു വിവരം കിട്ടിയപ്പോ തൊട്ട് കാത്തിരിക്കുവാ.”

“എന്നിട്ട് ടോമി എങ്ങനിരിക്കുന്നു.? ആ തിരുമനസ്സ് എഴുന്നേറ്റ് നിൽക്കാൻ എത്ര വർഷം വേണ്ടി വരുമെന്നാ കൊട്ടാരം വൈദ്യർ പറഞ്ഞത്.?”

അതേ പരിഹാസം കലർന്ന സ്വരത്തിൽ വാഹിദ് അവരുടെ നേതാവിനോട് ചോദിച്ചു. പിന്നേ കുറച്ചുകൂടി മുന്നോട്ട് ചെന്ന് അവനോട് അടുത്തു.

“എനിക്ക് വേണ്ടത് നിന്നെപ്പോലുള്ള മൂന്നാംകിട കൂലിത്തല്ലുകാരായ തെരുവ് ഗുണ്ടകളെയല്ല ഡാ. ഒരുപാട് സ്വപ്നങ്ങകുമായി പഠിക്കാനും പണിയെടുക്കാണും ഇവിടെയെത്തുന്ന പാവം പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ട് പോയും പിഴപ്പിച്ചു മൂക്ക് മുട്ടെ തിന്നുന്ന നിന്റെയൊക്കെ ആ തലവനെയാണ്. പട്ടിയെ തല്ലുന്നത് പോലെ അവനെ ആ പെൺകുട്ടികളുടെ മുന്നിലിട്ട് ഞാൻ പഞ്ഞിക്കിടാനാ എനിക്കിഷ്ടം.”

ഇരച്ചുവന്ന കോപം അടക്കിപ്പിടിച്ചു പല്ലുഞ്ഞെരിച്ചു കൊണ്ട് വാഹിദ് മുരണ്ടു. മിന്നൽ വേഗത്തിൽ ഗുണ്ടയിൽ ഇരുമ്പ് വടി അവന്റെ തലയിലേക്ക് പാഞ്ഞുവന്നതും അതിനേക്കാൾ വേഗതയിൽ മുന്നോട്ട് നീങ്ങി ഗുണ്ടയുടെ തലവനെ കടന്ന് പിടിച്ചു ആ ആയുധത്തിന് മുന്നിലേക്ക് നീക്കിനിർത്തിയതും ഒരുമിച്ചായിരുന്നു. തല ചിതറി അയാൾ ഉറക്കെ അലറി. ആ നീക്കം ഒട്ടും ഒരതീക്ഷിക്കാതിരുന്ന ഗുണ്ടകൾ നടുങ്ങിപ്പോയി. തങ്ങളുടെ അണ്ണൻ റോഡിന്റെ ഓരത്തേക്ക് കുനിഞ്ഞു ആടിയാടി നടക്കുന്നത് അവർ ഞെട്ടലോടെ കണ്ടു. അണ്ണന്റെ കൈയിൽ ഉണ്ടായിരുന്ന ഹോക്കി സ്റ്റിക്ക് റോഡിൽ വീണു കിടന്നിരുന്നു. സംഗീതയും അത് കണ്ട് അന്തം വിട്ടുപോയി. അവളുടെ കരച്ചിൽ നിന്ന് വാപൊളിച്ചു നിന്നു.

ഹോക്കിസ്റ്റിക്ക് കാലിൽ തൊണ്ടിയെടുത്ത് മുകളിലേക്ക് എറിഞ്ഞു വാഹിദ് കൈകൊണ്ട് പിടിച്ചു ബാക്കി നാലുപേരുടെ നേരെ തിരിഞ്ഞു. വാള് പിടിച്ചവന്റെ മുന്നിലേക്ക് ഒന്ന് വട്ടം കറങ്ങി അടുത്തിട്ട് നിലത്തേക്ക് അമർന്നിട്ട്, റോഡിൽ മുട്ടുകാലിൽ നിന്നിട്ട് സ്റ്റിക്ക് വീശി അവന്റെ മുട്ടുകാലിലേക്ക് അടിച്ചു. വാഹിദിന്റെ തലയ്ക്ക് മുകളികൂടെ വാള് ഒരു സീൽക്കാരത്തോടെ വീശികടന്നു പോയെങ്കിലും കാലിന്റെ മുട്ടുചിരട്ട പൊടിഞ്ഞുപോയ അവൻ നിലത്തേക്ക് വളഞ്ഞിരുന്നു. അടുത്ത നിമിഷം വാഹിദിന്റെ കൈയിലെ സ്റ്റിക്ക് അവന്റെ താടിയെല്ലിൽ പതിഞ്ഞു. താടിയെല്ല് തകരുകയും ഒന്ന് രണ്ട് പല്ലുകൾ തെറിച്ചു പോവുകയും ചെയ്ത അവൻ അടക്കിപ്പിടിച്ചൊരു ഞരക്കത്തോടെ ബോധംകെട്ടു നിലത്തേക്ക് കമിഴ്ന്നടിച്ചു വീണു.

അതുവഴി വരികയും പോവുകയും ചെയ്തിരുന്ന വാഹനങ്ങൾ ചിലതൊക്കെ നിർത്തുകയും ചിലത് ജീവൻ രക്ഷാർത്ഥം രക്ഷപ്പെടുകയും ചെയ്തു. ഗുണ്ടാ തലവൻ റോഡ് സൈഡിൽ നിന്ന് വാഹിദിന്റെ നേരെ പാഞ്ഞടുത്തിട്ട് പിന്നിൽ നിന്ന് വാഹിദിനെ ആഞ്ഞു തൊഴിച്ചു. അപ്രതീക്ഷിതമായ ആ

ആക്രമണത്തിൽ വാഹിദ് മുന്നോട്ട് തെറിച്ചു നീങ്ങി. ശരീരം നിയന്ത്രിച്ചു തിരിഞ്ഞു നിൽക്കുമ്പോഴേക്കും ബാറ്റ് കൊണ്ട് ശക്തമായ അടി അവന്റെ മുതുകിൽ പതിഞ്ഞു. അറിയാതൊരു ഞരക്കം അവന്റെ തൊണ്ടയിൽ അമർന്നു.

“അയ്യോ ചേട്ടാ.. അരുത് തല്ലരുത്.. ഞാൻ കൂടെ വരാം പ്ലീസ്..”

വാഹിദിനു തല്ലുകൊണ്ടത് കണ്ടപ്പോൾ സംഗീതയുടെ തൊണ്ടയിൽ നിന്ന് നിലവിളി ഉയർന്നു. അവൾ ഓടിച്ചെന്ന് ഗുണ്ടകളുടെ മുന്നിൽ കൈകൂപ്പി യാചിച്ചു കൊണ്ട് കരഞ്ഞു. ഗുണ്ടാത്തലവൻ അവളുടെ കഴുത്തിൽ കടന്ന് പിടിച്ചു ഞെരിച്ചു ശ്വാസം മുട്ടിക്കാൻ തുടങ്ങി.

“കൊണ്ടുചെല്ലാൻ അല്ലെടീ, കണ്ടിടത്തു കൊന്നിടാനാ പറഞ്ഞു വിട്ടത്.”

Leave a Reply

Your email address will not be published. Required fields are marked *