കളിയാട്ടങ്ങൾ – 4 14അടിപൊളി  

അടുത്ത ദിവസം അവൾക്ക് വിശേഷ ദിവസമായിരുന്നു. അവളുടെ അവിഹിത കൂട്ടുകാരാനും അവളുടെ ഉറ്റ ചങ്ങാതിയും തമ്മിലുള്ള വിവാഹദിവസമായിരുന്നു.

സംഗീതയും ഹരിയും വിവാഹം കഴിക്കുകയും പിറ്റേ ദിവസം ടോമിയും ഹരിയും ബാംഗ്ലൂരിലേക്ക് തിരിച്ചു പോവുകയും ചെയ്തു. അതിന് ശേഷം അവരെ അവൾ കണ്ടില്ല. അവൾക്ക് കുളിതെറ്റുകയും ഒരു ഞെട്ടലോടെ വയറ്റിലുണ്ടെന്ന് മനസ്സിലാവുകയും ചെയ്തപ്പോൾ ലോകം കീഴ്മേൽ മറിയുന്നതായി അഞ്ജുവിന് തോന്നി. ഹരി സംഗീതയ്ക്ക് സ്വന്തമായി കഴിഞ്ഞു. ഇനി ഒരിക്കലും തന്നെ ഏറ്റെടുക്കാൻ അവൻ തയ്യാറാവില്ല. ഈ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാൻ ടോമിയല്ലാതെ മറ്റാരുമില്ല. ടോമിയോട് കരഞ്ഞു പിഴിഞ്ഞു കാര്യം പറഞ്ഞപ്പോൾ അവൻ പറഞ്ഞത് അതൊക്കെ താൻ ശ്രദ്ധിക്കണമായിരുന്നു, നിനക്ക് mമാത്രമല്ല അമ്മിണി ചേച്ചിക്കും വിശേഷമുണ്ടല്ലോ, എന്നിട്ട് അവർ ആരെയും ശല്യപ്പെടുത്താൻ വന്നില്ലല്ലോ എന്നായിരുന്നു. അതോടുകൂടി വീട്ടിലും നാട്ടിലും തലയുയർത്താൻ കഴിയാതെ അവൾ കരഞ്ഞുപിഴിഞ്ഞു സ്വയം പഴിച്ചു വീടിനുള്ളിൽ തന്നെ ചടഞ്ഞിരുന്നു.

സംഗീതയ്ക്ക് മുന്നിൽ കൈകളിൽ മുഖം പൂഴ്ത്തി അഞ്ജു തേങ്ങികരഞ്ഞു. അഞ്ജുവിനെ എങ്ങിനെ ആശ്വസിപ്പിക്കണം എന്നവൾക്ക് മനസ്സിലായില്ല. സ്വയം സമാധാനിക്കാൻ കഴിയാത്ത താൻ എങ്ങിനെ മറ്റുള്ളവരെ ആശ്വസിപ്പിക്കും.? അവൾക്ക് ഭയം തോന്നി. ഇനി താനും ഗർഭിണിയായാൽ..ഈശ്വരാ എന്ത് ചെയ്യണം?

സംഗീതയ്ക്ക് തലകറങ്ങുന്നത് പോലെ തോന്നി. അവൾ അഞ്ജുവിന്റെ അടുത്തു നിന്നിറങ്ങി വീട്ടിലേക്ക് നടന്നു. വഴിയിലൂനീളം അവൾ ഹരിയെ വിളിച്ചെങ്കിലും അവന്റെ നമ്പറിലേക്ക് കോൾ പോകുന്നുണ്ടായിരുന്നില്ല. മാത്രമല്ല, ഹരിയെ പിന്നേ ഒരിക്കലും അവൾക്ക് വിളിച്ചിട്ട് കിട്ടിയില്ല. കഴുത്തിലെ താലി ഫണംവിരിച്ച മൂർഖനെപ്പോലെ അവളുടെ ചിന്താമണ്ഡലത്തിൽ ചുറ്റിവരിഞ്ഞു നിന്നു. എത്ര ശ്രമിച്ചിട്ടും ദുഃഖം അടക്കാൻ കഴിയാതെവന്നപ്പോൾ ബാംഗ്ലൂരിൽ ഒരു ജോലി കണ്ടെത്തി, ഒരു സന്ധ്യക്ക് തോളിൽ ഒരു ബാഗുമായി സംഗീത വീടുവിട്ടിറങ്ങി. തന്റെ ഭർത്താവിനെ തേടി അവൾ ബാഗ്ലൂരിലേക്ക് യാത്രയായി.!

പതിഞ്ഞ സ്വരത്തിൽ തന്റെ പിഴച്ചുപോയ ജീവിത കാൽപ്പാടുകൾ സംഗീത ഒന്നൊന്നായി വാഹിദിനു മുന്നിൽ വിരിച്ചിട്ടു. അവൻ ശാന്തമായി ആ മനോഹരിയായ പെൺകുട്ടിയുടെ മഴപെയ്തു തോർന്ന സായന്തനം പോലെ തെളിഞ്ഞ മുഖത്തേക്ക് നോക്കിയിരുന്നുകൊണ്ട് അവളുടെ ഓരോ വാക്കുകളും കേട്ടിരുന്നു. കാർമുകിൽ വിട്ടൊഴിഞ്ഞ ശരത്കാല വാനം പോലെ ചെറിയ പുഞ്ചിരി  തെളിഞ്ഞു നിൽക്കുന്ന അവളുടെ മുഖത്തേക്ക് അവൻ സാകൂതം നോക്കിയിരുന്നു. അവൾ വളരെ ശാന്തയായി കാണപ്പെട്ടു. വിഷാദത്തിന്റെ മൂടിക്കെട്ടിയ മ്ലാനത കുറഞ്ഞിട്ടുണ്ട്. ഇവൾ ഇത്രമാത്രം സുന്ദരിയായിരുന്നുവോ എന്ന് വാഹിദിനു അതിശയം തോന്നി.

“മൂടാവുന്നു ചേട്ടാ. ഇങ്ങനെ നോക്കിയിരിക്കല്ലേ.”

അവൾ അവൻ തന്നെത്തന്നെ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ വിവശമായ ഭാവത്തിൽ പറഞ്ഞു. അവളുടെ കണ്ണിൽ പ്രണയത്തിന്റെ തിളക്കമുണ്ടായിരുന്നു. നക്ഷത്രങ്ങൾ ഒളിഞ്ഞു നിൽക്കുന്നത് പോലെ അവ വിടർന്നു തിളങ്ങുന്നുണ്ടെന്ന് അവന് തോന്നി.

“മൂഡ് ആവുന്നുണ്ടെങ്കിൽ പോയി നന്നായി മൂഡ് കളഞ്ഞേച്ചു വാ. എനിക്കെങ്ങും വയ്യ.”

അവൻ അവളെ കളിയാക്കി. അവൻ പറഞ്ഞത് ഇഷ്ടപ്പെടാത്തത് പോലെ സംഗീത അവന്റെ കൈത്തണ്ടയിൽ നുള്ളി. മുഖം മങ്ങുകയും ഒന്നും മിണ്ടാതെ നുള്ളിയ ഭാഗത്തു തടവിക്കൊണ്ട് പുറത്തേക്ക് നോക്കിയിരിക്കുകയും ചെയ്തു. കണ്ണുകൾ നനയുന്നുണ്ടെന്ന് വാഹിദിനു മനസ്സിലായി. അവൻ അല്പം ചരിഞ്ഞു അവളുടെ മുഖം പിടിച്ചു തന്നിലേക്ക് തിരിക്കാൻ ശ്രമിച്ചപ്പോൾ മുതുകിൽ വേദനയെടുത്തു ഞരങ്ങിപ്പോയി.

“ഹൌ..” അവന്റെ തൊണ്ടയിൽ നിന്ന് ശബ്ദം അറിയാതെ പുറത്ത് വന്നു.

“എന്താ..വേദനയുണ്ടോ.? അടങ്ങി ഇരുന്നാൽ പോരെ, എന്തിനാ

കൈയനക്കാൻ നോക്കിയത്.?”

അവന് വേദനിച്ചെന്ന് തിരിച്ചറിഞ്ഞ സംഗീത ശാസനയോടെ വാഹിദിനോട് തട്ടിക്കയറി. അവൾ എഴുന്നേറ്റ് അവന്റെ പിന്നിൽ നിന്നിട്ട് മരുന്ന് പുരട്ടിയ ഭാഗത്ത് പതുക്കെ തലോടി. എന്നിട്ട് കുനിഞ്ഞു മൂർദ്ദാവിൽ ചുംബനം കൊടുത്തിട്ട് അവന്റെ കഴുത്തിലൂടെ കൈചുറ്റി മറ്റേ ചുമലിൽ മുഖം ചേർത്ത് അവനിലേക്ക് ചേർന്നു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *