“എങ്ങിനെയാ ചേട്ടാ പെൺകുട്ടികളെ ഇങ്ങനെ അടിമകളാക്കാൻ കഴിയുന്നത്. ആണുങ്ങടെ വിഷയത്തിൽ ഞങ്ങൾ എന്ത് സ്ട്രോങ്ങാണെന്ന് അറിയുമോ. ചേട്ടൻ എത്ര എളുപ്പമാണ് പണ്ണുങ്ങളെ മയക്കിക്കളയുന്നത്.”
അവൾ അത്രയേറെ പ്രിയപ്പെട്ട ഒരാളെപ്പോലെ അവനെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചു മുതുകിൽ അമർന്നു നിന്നു. അല്പം പോലും കാമവികാരമില്ലാതെ, വിശുദ്ധമായൊരു സ്നേഹഭാവത്തോടെ പൂർണ്ണസ്വാതന്ത്ര്യം അനുഭവിച്ചിട്ടാണ് അവൾ ആ നിൽപ്പ് ആസ്വദിക്കുന്നതെന്ന് വാഹിദിനു തോന്നി.
“ഞാനെന്തു ചെയ്തിട്ടാ. ഞാൻ ഒരുപെണ്ണിനേയും മയക്കിയിട്ടില്ല. എല്ലാ ആണുങ്ങളെയും പോലെ ഞാനും നിങ്ങളോട് സംസാരിക്കുന്നു, ഫ്രണ്ട്സ് ആവുന്നു. അത്രേയുള്ളൂ.”
അവൻ വളരെ നിസ്സാരമായി ലാഘവത്തോടെ പറഞ്ഞു. അവൾ കുണുങ്ങി ചിരിച്ചു.
“അതുതന്നെയല്ലേ പൊട്ടചേട്ടാ ഞാനും ചോദിച്ചത്, പിന്നെങ്ങനാ ഇതുപോലെ പെൺകുട്ടികൾ മയങ്ങിപ്പോകുന്നതെന്ന്.”
അവൾ വേദനിപ്പിക്കാതെ അവന്റെ മുതുകിലെ ഉറച്ച മാംസക്കുന്നിൽ കടിച്ചു.
“എന്നെ കടിച്ചാൽ ഞാനും കടിക്കുമെ, പറഞ്ഞില്ലെന്ന് വേണ്ട. കടിച്ചാൽ കിട്ടുന്ന സാധനമൊക്കെ എന്നെക്കാൾ കൂടുതൽ ഉണ്ടെന്ന് മറക്കണ്ട.”
അവൻ കൃത്രിമ കോപത്തോടെ മുരണ്ടു. അവൾ വീണ്ടും കടിച്ചു, വീണ്ടും വീണ്ടും കടിച്ചു. കഴുത്തിൽ അവളുടെ ബാലിശമായ കൈകൾ കൊണ്ട് ചുറ്റിവരിഞ്ഞു ശ്വാസം മുട്ടിക്കുന്നത് പോലെ അഭിനയിച്ചു.
“ഇഷ്ടം കൊണ്ട് കെട്ടിപ്പിടിച്ചു ശ്വാസം മുട്ടിച്ചു കൊന്നുകളയാൻ തോന്നും. കള്ളക്കൊതിയൻ. സിംഹത്തിന്റെ കോലവും ആനയുടെ ശക്തിയും..”
അവൾ സ്നേഹം കൊണ്ട് പല്ലുകൾ കൂട്ടിഞെരിച്ചുകൊണ്ട് മന്ത്രിച്ചിട്ട് കവിൾത്തടം അവന്റെ മുതുകിൽ ചാരിവച്ചു കുനിഞ്ഞു നിന്നു. അവൻ ഒരു കൈ തന്റെ കഴുത്തിൽ ചുട്ടിപ്പിടിച്ചിരിക്കുന്ന സംഗീതയുടെ കൈത്തണ്ടയിൽ വച്ചു പുറത്തേക്ക് നോക്കിയിരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ തന്റെ മുതുകിൽ ചൂടുള്ള നനവ് പകരുന്നതും മൂക്ക് ചീറ്റുന്ന ശബ്ദവും അവൻ അറിഞ്ഞു. ഒരു ഞെട്ടലോടെ അവൻ മുഖം തിരിച്ചു.
“ഇതെന്തു ഭ്രാന്താണ്. ഇത്രനേരവും കിടന്ന് കൊഞ്ചിയിട്ട് ഇപ്പൊ കിടന്ന് മോങ്ങുന്നോ.? നിങ്ങൾ പെണ്ണുങ്ങൾ മുഴുവൻ സൈക്കോകൾ ആണല്ലേ.”
അവൻ അവളെ കളിയാക്കിക്കൊണ്ട് അതും പറഞ്ഞ് അവളെ മുന്നിലേക്ക് വലിച്ചു നിർത്താൻ ശ്രമിച്ചു. അവൾ പക്ഷേ കൂടുതൽ ബലം പ്രയോഗിച്ചു കഴുത്തിൽ ചുറ്റിപ്പുടിച്ചു അതേ നിൽപ്പിൽ കുറച്ചുകൂടി ഉറക്കെ കരഞ്ഞുകൊണ്ടിരുന്നു.
“എന്താ കാര്യമെന്നു പറ. എന്നിട്ട് കുടന്ന് മോങ്ങിക്കോ പോത്തേ.”
വാഹിദിനു ചെറുതായി അരിശം വന്നു.
“അറിഞ്ഞൂടാ. പക്ഷേ ചേട്ടനെ വല്ലാത്ത ഇഷ്ട്ടമാ. ചത്തുപോകാൻ കൊതിയാവാ. എനിക്ക് എങ്ങനാ ഇതിനൊന്നും നന്ദി കാണിക്കേണ്ടത്ന്ന് അറിയില്ല. അത്ര നല്ലതാ ചേട്ടൻ. അതിനേക്കാൾ പാവവും. എനിക്ക് ഭയങ്കര സ്നേഹമാ ചേട്ടാ.. ഓരോന്ന് ആലോചിക്കുമ്പോൾ ചങ്ക് തകരുന്ന പോലെ..”
അവൾ കരഞ്ഞുകൊണ്ട് പറഞ്ഞുകൊണ്ടിരുന്നു. വാഹിദ് എഴുന്നേറ്റ് അവളുടെ ചുമലിൽ കൈയിട്ട് അകത്തേക്ക് കയറി വാതിൽ ബാൽക്കണി വാതിൽ അടച്ചു. പിന്നേ കട്ടിലിൽ ചെന്ന് വീണിട്ട് അവളെ വലിച്ചു കിടക്കയിലെക്കിട്ട് ഒരു കൈകൊണ്ട് കെട്ടിപ്പിടിച്ചിട്ട് അവളുടെ ഉയർന്ന് നിൽക്കുന്ന ചന്തിയിലൂടെ കാലുകൊണ്ട് പൂട്ടി തന്നിലേക്ക്
അമർത്തികിടത്തി. എന്നിട്ട് ഒന്നും മിണ്ടാതെ ആ ഇളം ചൂടുള്ള ശരീരത്തിന്റെ തൂവൽ സ്പർശത്തിന്റെ സുഖത്തിൽ ഒതുങ്ങിക്കൂടി ഉറക്കത്തിലേക്ക് ഒഴുകിപ്പോയി. അവനെ തന്റെ ഇളയ കുഞ്ഞിനെയെന്നത് പോലെ അവൾ ചേർത്തുപിടിച്ചു നെറ്റിയിൽ ചുംബനം നൽകി അവൻ കേൾക്കാതെ നിശബ്ദമായി കണ്ണുനീരോഴുക്കിക്കൊണ്ട് വാഹിദിനെ തോളിൽ തട്ടി ഉറക്കി. പിന്നേ അവനറിയാതെ, അവനെ ഉണർത്താതെ മുറിയിൽ നിന്ന് പിരത്തിറങ്ങി.!
(തുടരും)
