ദേവസുന്ദരി – 7 Like

Kambi Kadha – ദേവസുന്ദരി – 7

Related Posts


ഹായ്… എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 😇❤.

ഞാൻ മുന്നേ പറഞ്ഞത് പോലെ ഒട്ടും എഴുത്ത് നടക്കാത്ത സാഹചര്യമാണ്.

കിട്ടിയ സമയം കൊണ്ട് തട്ടിക്കൂട്ടിയ പാർട്ട്‌ ആണിത്. Edit ചെയ്യാനൊന്നും മെനക്കെടാൻഡ് നേരെ പോസ്റ്റ്‌ ചെയ്യുകയാണ്. പേജ് കുറവ് തന്നെ ആണ്. ക്ഷമിക്കുക

ദേഷ്യം ഞാൻ ആക്സിലേറ്ററിൽ തീർക്കുകയായിരുന്നു. കാർ മൂന്നക്കത്തിലേക്ക് വെടിയുണ്ട പോലെ പാഞ്ഞുകേറിയത് കണ്ടതും അമ്മ പേടിച്ചു.

” കണ്ണാ…! പയ്യെപ്പോ… എനിക്ക് പേടിയാവാണു… ”

അമ്മയുടെ വാക്കുകൾ എന്നെ ചിന്തിപ്പിച്ചു… പയ്യെ കാറിന്റെ വേഗം കുറഞ്ഞു.

കാറിനകത്തു തളം കെട്ടിണിന്ന മൗനത്തെ ഭേദിച്ചുകൊണ്ട് ഇടയ്ക്കടെ ഉയരുന്ന അമ്മയുടെ എങ്ങലടികൾ എന്റെയുള്ളിൽ അണഞ്ഞുതുടങ്ങിയ ദേഷ്യത്തെ വീണ്ടും ഊതി കത്തിക്കുന്നതുപോലെ ഉണർന്നെണീറ്റുകൊണ്ടിരുന്നു.

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

അവളെന്നെയാണ് പറഞ്ഞതെങ്കിലും നൊന്തത് എന്റെ അമ്മക്കാണ്. അമ്മയുടെ കണ്ണിൽ ഇപ്പോഴും തോരാതെ നിൽക്കുന്ന നീർത്തിളക്കം എന്നെ ചുട്ടുനീറിച്ചുകൊണ്ടിരുന്നു.

അപ്പോഴും കെട്ടടങ്ങാത്ത ദേഷ്യം വല്ല അപകടവും വരുത്തിവെക്കും എന്ന് തോന്നിയപ്പോൾ ഞാൻ കാർ ഒതുക്കി ഒരു ഹോട്ടലിന് മുന്നിൽ നിർത്തി. വലിയ തിരക്കില്ലാത്ത ഒരു സ്ഥലം. രണ്ട് മൂന്ന് ചരക്ക് ലോറികൾ അവിടെ നിർത്തിയിട്ടിട്ടുണ്ട്. അവർ ഭക്ഷണം കഴിക്കാൻ കയറിയതാവണം.

ഞാൻ കാറിൽനിന്ന് പുറത്തിറങ്ങി ദീർഘാമായോന്ന് നിശ്വസിച്ചു. ഉള്ളിൽ തിളച്ചുമറിയുന്ന ലാവയുടെ ഉഷ്ണം പുറത്ത് കളയാനുള്ള ശ്രമമായിരുന്നു.

” അമ്മേ… വാ ഇറങ്ങ്… എന്തെലുങ്കഴിച്ചിട്ട് പോവാമിനി… ”

കുറച്ച് സമയം കിട്ടിയാൽ ദേഷ്യമൊന്ന് കേട്ടടങ്ങുവല്ലോ എന്നോർത്ത് ഞാൻ പറഞ്ഞു.

” എനിക്കൊന്നും വേണ്ടടാ…. നീപൊയി കഴിച്ചേച്ചുംവാ…. ”

അമ്മ എന്നെനോക്കാതെ തന്നെ പറഞ്ഞു. തന്റെ മുന്നിൽവച്ച് മകനെ ഒരാൾ അപമാനിച്ചത്തിലുള്ള സങ്കടത്താൽ നീറുകയായിരുന്നു അമ്മയുടെ മനസ്.
” ഒന്നിങ്ങോട്ടിറങ്ങുന്നുണ്ടോ….!”

അമ്മ പട്ടിണി കിടക്കാൻ പോവാണ് എന്ന ചിന്ത എന്റെ ശബ്ദമുയർത്തി. എരിഞ്ഞുകൊണ്ടിരുന്ന ദേഷ്യം അതിനൊരു കാരണവുമായി.

എന്റെ ശബ്ദമുയർന്നതും അമ്മ ഒന്ന് ഞെട്ടി… ആ കണ്ണുകൾ വീണ്ടും നിറഞ്ഞു.

എന്താണ് ചെയ്തത് എന്ന ബോധം വന്നതും ഞാനാകെ വല്ലാതായി….

” അമ്മേ സോറി…. ദേഷ്യത്തിൽ അറിയാണ്ട് പറഞ്ഞുപോയതാ… വാ വല്ലതും കഴിക്കാം…. എനിക്ക് കുഴപ്പൊന്നുല്ല…. അവര് വല്ലോം പറഞ്ഞെന്നുവച്ച് അമ്മയെന്തിനാ പട്ടിണികിടക്കണേ… ”

പിന്നെയും ഒത്തിരി നിർബന്ധിച്ചപ്പോൾ അമ്മ പുറത്തിറങ്ങി. ഞങ്ങൾ ഹോട്ടലിനകത്തേക്ക് കയറി. അമ്മ ചെന്ന് മുഖമൊക്കെ കഴുകിവന്നപ്പോഴേക്കും ഞാൻ ഭക്ഷണം ഓർഡർ ചെയ്തിരുന്നു.

എന്നെപ്പറ്റിയോർത്ത് അമ്മക്ക് ഒന്നും ഇറങ്ങുന്നുണ്ടായിരുന്നില്ല. വെറുതേ പാത്രത്തിൽ വിരലിട്ട് ഇളക്കി മറ്റെന്തോ ചിന്തയിലാണ് അമ്മ. ഇടക്ക് എന്നെ ഭോധിപ്പിക്കാനെന്നോണം ഒന്നോ രണ്ടോപിടി കഴിച്ചാലായി.

അത് കണ്ടുവെങ്കിലും ഞാൻ ഒന്നും പറയാൻ പോയില്ല. ബില്ലും പേ ചെയ്ത് അവിടന്നിറങ്ങി നേരെ ഫ്ലാറ്റിലേക്ക് തന്നെ ചെന്നു.

അതിനിടക്ക് അമ്മയുടെ ഫോൺ ഒത്തിരി തവണ റിങ് ചെയ്യുന്നുണ്ടായിരുന്നു.

പാർക്കിങ്ങിൽ വണ്ടിവച്ച് ഞങ്ങൾ മുകളിലേക്ക് കയറി. അമ്മ ഒന്നും മിണ്ടാതെ ഞങ്ങളുടെ ഫ്ലാറ്റിലേക്ക് കയറിപ്പോയി. അല്ലി ജിൻസിയുടെ ഒപ്പമായിരുന്നതിനാൽ ഞാൻ അവളുടെ ഫ്ലാറ്റിന്റെ കാളിങ് ബെൽ അടിച്ച് അവിടെ കാത്ത് നിന്നു.

അല്ലിയാണ് വന്ന് കതക് തുറന്നത്. അവളെന്നെ സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു.

” എന്തായേട്ടാ വേഗമ്മന്നെ…. ”

അവൾ സംശയത്തോടുകൂടിത്തന്നെ എന്നോട് ചോദിച്ചു.

” ഒന്നുമില്ല… ”

ഒറ്റവാക്കിൽ മറുപടിയൊതുക്കി ഞാൻ അകത്തേക്ക് കയറി.

രംഗം അത്ര പന്തിയല്ല എന്ന് തോന്നിയതിനാൽ ആവണം അല്ലി പിന്നെയൊന്നും ചോദിച്ചില്ല. അവൾ ഞങ്ങളുടെ ഫ്ലാറ്റിലേക്ക് തിരിച്ച് പോയി.

അവിടെ ഹാളിലേ സോഫയിൽ ഇരിക്കുന്ന ജിൻസിയുടെ മുഖത്ത് ഒരു തെളിച്ചമില്ല. അതിന്റെ കാരണം ഏറക്കുറെ എനിക്കൂഹിക്കാൻ പറ്റുന്നുണ്ട്.

ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു.

ജിൻസിയെന്നെ മുഖമുയർത്തിയൊന്ന് നോക്കി.

” അഭിയുടെ കല്യാണമാണ്…. അവളെന്നോട് ഒരുവാക്ക് പോലുമ്പറഞ്ഞില്ല… “
അവളുടെ ശബ്ദത്തിൽ ഇത്തിരി സങ്കടമുള്ളപോലെ തോന്നി.

ഒന്നുമില്ലെങ്കിലും അവളുടെ അടുത്ത കൂട്ടുകാരി അല്ലേ…

” ഞാനറിഞ്ഞു…!”

പതിയെ ആണ് ഞാനത് പറഞ്ഞത്. അവിടെ നടന്ന കാര്യം ഓർക്കുമ്പോ എനിക്കെന്നിലെ നിയന്ത്രണം നഷ്ടമാകുന്നപോലെ തോന്നി.

” ഏഹ്… എങ്ങനെ… ” ഒരുഞെട്ടലോടെ ജിൻസിയെന്റെനേരെ തിരിഞ്ഞു.

” ഞാനും അമ്മേം ഇപ്പൊ അവിടെക്കാ പോയെ… ”

ഞാൻ അവിടെ ഉണ്ടായ കാര്യം ഒക്കെ അവളോട് പറഞ്ഞു. എല്ലാം ഒരു പകപ്പോടെ കെട്ടിരിക്കുകയായിരുന്നു ജിൻസി.

” അവൾക്കെന്തോ പറ്റീട്ടുണ്ട്… ഇത്തിരി ദേഷ്യം കാണിക്കുമെന്നല്ലാതെ അവളിന്നേവരെ ആരോടും ഇങ്ങനൊന്നും പെരുമാറീട്ടില്ലാ… ഒരു കൂട്ടർ പെണ്ണ് കാണാൻ വരുന്നു എന്നൊക്കെ എന്നെവിളിച് പറഞ്ഞവൾ കല്യാണം എന്നെ അറിയിച്ചില്ലല്ലോ എന്നോർക്കുമ്പോ… ”

ജിൻസി താടിക്ക് കയ്യും കൊടുത്ത് അവിടെ ഇരുന്നു.

” നിനക്കോർമേണ്ടോ ജിൻസി… അന്ന് നമ്മൾ സംസാരിച്ചിരുന്നപ്പോ അവള് കേറിവന്ന് ഒന്നും പറയാതെ ഇറങ്ങിപ്പോയത്… അന്നൊരുപക്ഷെ അവളത് പറയാനാവും വന്നേ… ”

അതിനൊന്നു കനപ്പിച്ചുമൂളിയതല്ലാതെ ജിൻസിയൊന്നും പറഞ്ഞില്ല.

എന്തൊക്കെ പറഞ്ഞാലും അവൾക്ക് നല്ല സങ്കടമുണ്ട്. അവൾക്ക് കുറച്ചുനേരം ഒറ്റക്കിരിക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ അവിടന്നിറങ്ങി എന്റെ ഫ്ലാറ്റിലേക്ക് ചെന്നു. അമ്മ കിടന്നിരുന്നുവെങ്കിലും ഉറങ്ങിയിട്ടില്ല എന്നെനിക്കുറപ്പായിരുന്നു. അല്ലിയാവട്ടെ ഫോണിൽ കളിച്ച് അവിടെ ഇരിപ്പുണ്ട്. അമ്മയുടെ പതിവില്ലാത്ത കിടപ്പുകൂടെ കണ്ടതോടെ എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് അവൾ ഊഹിച്ചുകാണണം.

എനിക്കൊന്ന് കിടന്നാൽക്കൊള്ളാമെന്ന് തോന്നി. ഞാൻ റൂമിലേക്ക് നടക്കുന്നതിനിടെ അല്ലിയെന്നെയൊന്ന് ഇടങ്കണ്ണിട്ട് നോക്കി.

അത് കാര്യമാക്കാതെ ഞാൻ റൂമിലേക്ക് ചെന്ന് കട്ടിലിൽ കയറിക്കിടന്നു.

അവിടെയവൾ പറഞ്ഞ ഓരോവാക്കും എന്റെ ചെവിയിൽ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു. പക്ഷേ അതിനേക്കാളേറെ എന്നെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നത് എന്റെ അമ്മയെ അത് വേദനിപ്പിച്ചു എന്നോർക്കുമ്പോഴാണ്.

മനസാകെ കലങ്ങി മറിയുന്നു. കലുഷിതമായ മനസിനെ നിയന്ത്രിക്കാനെനിക്ക് പറ്റുന്നില്ല. മനസൊന്നു ശാന്തമാക്കേണ്ടത് അത്യാവശ്യമാണെന്ന് തോന്നിയപ്പോൾ ഞാൻ അവിടന്ന് എണീറ്റ് പുറത്തേക്ക് നടന്നു. എവിടെയെങ്കിലും അൽപനേരം പോയിരിക്കാൻ തോന്നി.
ഞാൻ പുറത്തേക്ക് പോകുന്നത് കണ്ട് എന്തോ ചോദിക്കാൻ വന്ന അല്ലി എന്റെ മുഖഭാവം കണ്ട് ആ ഉദ്യമം വേണ്ടായെന്നുവച്ചു. ഞാൻ ലിഫ്റ്റ് കയറി താഴേക്ക് വന്നു. കുറച്ചുനേരം നടക്കാമെന്നു തോന്നി.

Leave a Reply

Your email address will not be published. Required fields are marked *