ആനി ടീച്ചർ – 11 1

വീട്ടിനകത്ത് നിന്ന് അവര് സംസാരിക്കുന്നതിന്റെ ശബ്ദം പുറത്ത് കേൾക്കാം. വിധു മടിച്ചു കൊണ്ട് വീടിന്റെ അകത്ത് കയറി. ഹാളിലെ കസേരയിൽ ഇരുന്ന് ആനി ടീച്ചറും,പാപ്പിച്ചായനും ചായ കുടിക്കുകയാണ്.തൊട്ടടുത്ത് തന്നെ അവന്റെ അമ്മയുമുണ്ട്. വധുവിനെ കണ്ടപാടെ എല്ലാവരുടെയും ശ്രദ്ധ അവനിലേക്കായി.വധുവിനെ കണ്ടപ്പോൾ ആനിയുടെ കണ്ണ് തിളങ്ങി. വിധുവിനും അത്പോലെ തന്നെ. ഇരുവരുടെയും നോട്ടം ശ്രദ്ധയിൽ പെട്ട പാപ്പി അവനെ നോക്കി കണ്ണ് കൂർപ്പിച്ചു. അതോടെ വിധു നോട്ടം മാറ്റി.

” നീ ഇത്രയും നേരം എവിടെയായിരുന്നു ? ഇവര് വന്നിട്ട് എത്രനേരമായിന് അറിയോ ? ”

വനജ ചോദിച്ചു.

മറുപടിയൊന്നും പറയാതെ അവൻ തല താഴ്ത്തി.

” ഇവനിപ്പോ പഠിപ്പൊക്കെയുണ്ടോ ? ”

ആനി വനജയോട് ചോദിച്ചു.

” നിന്റെ കെട്ട് കഴിഞ്ഞേ പിന്നെ മുഴുവൻ നേരവും ഇവൻ മുറിക്കകത്ത് തന്നെയാ. ചോദിച്ചാൽ പറയും പഠിക്കുവാണെന്ന്. റിസൾട്ട് വരുമ്പോ അറിയാം ഇവന്റെ പഠിപ്പിന്റെ ഗുണം.”

വനജ മകനെ കളിയാക്കികൊണ്ട് പറഞ്ഞു.

ആളുകളുടെ മുൻപിൽ വച്ച് കളിയാക്കിയത് അവന് തീരെ പിടിച്ചില്ല.

” വനജ ചേച്ചി ഞാൻ ഇവിടെ വന്നത് നിങ്ങളയൊക്കെ കാണാൻ വേണ്ടി മാത്രമല്ല വേറൊരു കാര്യം കൂടി പറയാനാ ”

ആനി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

” എന്ത് കാര്യം ? ”

വനജ ചോദിച്ചു.

” വിധുവിന് ബുദ്ധിമുട്ടില്ലെങ്കിൽ ഇച്ചായന്റെ വീട്ടില് വന്നാ ഞാൻ ട്യൂഷൻ എടുത്ത് കൊടുക്കാം.”
ആനി പറഞ്ഞു.

ആനി പറഞ്ഞത് കേട്ട് വിധു അത്ഭുതപ്പെട്ടു. ടീച്ചർക്ക് തന്നോടുള്ള വെറുപ്പൊക്കെ മാറിയോ ? അവനാകെ സംശയത്തിലായി.

” അവന് ഒരു ബുദ്ധിമുട്ടും ഇല്ല. ഇവിടുന്ന് പത്ത് മിനുട്ട് നടക്കേണ്ട ദൂരമല്ലേ ഉള്ളു പാപ്പിടെ വീട്ടിലേക്ക്. ആനി സമയം പറഞ്ഞാൽ മതി ഞാൻ അവനെ പറഞ്ഞു വിട്ടോളാം. ”

വനജ പറഞ്ഞു.

” എല്ലാ ദിവസവും രാവിലെ പത്ത് മണിയാവുമ്പോ എത്തിയാൽ മതി.”

ആനി പറഞ്ഞു.

” ടീച്ചർക്ക് സ്കൂളിൽ പോകണ്ടേ ? ”

വിധു പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

” ആനി പ്രേഗ്നെന്റാ. അതുകൊണ്ട് ഒരു വർഷത്തേയ്ക്ക് ലോങ്ങ് ലീവ് എടുത്തിട്ടാ ഉള്ളെ ”

വനജ കാര്യം പറഞ്ഞു.

അത് കേട്ട് വിധുവിന്റെ നെഞ്ച് പിടഞ്ഞു. ഇത്ര പെട്ടന്ന് ഗർഭം ധരിച്ചത് എന്നോടുള്ള ദെയ്‌ശ്യം കൊണ്ടാവോ ? അവൻ സംശയിച്ചു. പക്ഷെ വിധു ഇതൊക്കെ അറിഞ്ഞപ്പോഴും ആനിയുടെ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഉണ്ടായില്ല, അവളിപ്പോഴും ചിരിച്ചുകൊണ്ടിരിക്കുകയാണ്

” ആനി സമയം വൈകി നമ്മുക്ക് പോകണ്ടേ ”

പാപ്പി ദൃതി കൂട്ടി.

” ഒരു മിനിറ്റ് ഇച്ഛയാ. നാളെ വരുമ്പോ വായിച്ചിട്ട് വരാൻ ഞാൻ ഇവന് കുറച്ച് നോട്ട്സ് പറഞ്ഞുകൊടുക്കട്ടെ.”

ആനി പാപ്പിയോട് പറഞ്ഞു.

പാപ്പി മറുപടിയൊന്നും പറയാതെ മുഖത്ത് ചിരിവരുത്തി.

” ഇതല്ലേ വിധുവിന്റെ മുറി ? ”

വിധുവിന്റെ മുറി ചൂണ്ടി കൊണ്ട് ആനി ചോദിച്ചു.

” അതെ ”

വനജ മറുപടി നൽകി.

ശേഷം ആനി മുറിയിലേക്ക് ചെന്നു. വനജ വിധുവിനോട് കൂടെ ചെല്ലാൻ പറഞ്ഞു. മടിച്ചുകൊണ്ട് വിധു മുറിയിലേക്ക് ചെന്ന്. കസേരയിൽ ഇരുന്ന് അവന്റെ പുസ്തകങ്ങൾ മറിച്ചു നോക്കുകയാണ് അവൾ. വിധു അടുത്തേക്ക് പോവാതെ വാതിൽക്കൽ തന്നെ നിന്നു.

” അവിടെ നിൽക്കാതെ അടുത്തേക്ക് വാ വിധു.”

ആനി സ്നേഹത്തോടെ വിളിച്ചു.

അവൻ മന്ദം,മന്ദം ആനിയുടെ അരികിലേക്ക് നടന്നു. ആനി അവന്റെ മുഖത്തേയ്ക്ക് തന്നെ സൂക്ഷിച്ച് നോക്കി. അത് കണ്ട് അവൻ മുഖം താഴ്ത്തി. ആനി കസേരയിൽ നിന്നും എഴുനേറ്റ് അവന്റെ മുഖം പിടിച്ചുയർത്തി. അവളുടെ ഉദ്ദേശം മനസിലാകാതെ അവൻ അന്താളിച്ചു.
” Congratulation ”

ആനി അവന്റെ നേരെ മുഖം അടുപ്പിച്ചുകൊണ്ട് പറഞ്ഞു.

ആനി എന്തിനാണ് ഇങ്ങനെ പറഞ്ഞതെന്ന് മനസ്സിലാകാതെ അവൻ ആശ്ചര്യത്തോടെ നിന്നു. അവന്റെ കൈകളെടുത്ത് ആനി തന്റെ വയറിന് മുകളിൽ വച്ചു. അപ്രതീക്ഷിതമായ നീക്കം അവനെ ഞെട്ടിച്ചു.

” ടീച്ചറെ ..? ”

അവൻ സംശയത്തോടെ ആനിയെ നോക്കി.

” വിധു നീയൊരു അച്ഛനാകാൻ പോകുന്നു ”

ആനി നിറ കണ്ണുകളോടെ പറഞ്ഞു.

സത്യമാണോ എന്ന ഭാവത്തിൽ അവൻ ആനിയുടെ കണ്ണുകളിലേക്ക് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *