തുളസിദളം – 4 1അടിപൊളി  

“മതി… പോയി വേഷം മാറി വാ… അവരെല്ലാം എത്താറായി…”

വൃന്ദ ചിരിയോടെ പറഞ്ഞു, കണ്ണൻ രണ്ട് ചുവട് നടന്നിട്ട് തിരികെ വന്നു വൃന്ദയുടെ കയ്യിൽ പിടിച്ച് അവളെ താഴ്ത്തി അവളുടെ മുഖത്തിന്‌ നേരെ നോക്കി പതിയെ പുഞ്ചിരിച്ചു

“ഉണ്ണിയേച്ചിക്ക് നന്ദേട്ടനെ ഇഷ്ടായിരുന്നോ…?? ഞാൻ കാരണാണോ നന്ദേട്ടനെ കല്യാണം കഴിക്കാൻ പറ്റാഞ്ഞത്…??”

കണ്ണൻ വൃന്ദയോട് വിഷമത്തോടെ ചോദിച്ചു

അവളൊന്ന് ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി പിന്നീട് പുഞ്ചിരിച്ചു,

“ഉണ്ണിയേച്ചിയ്ക്ക് ഈ ലോകത്തേറ്റവും ഇഷ്ടോള്ളത് എന്റെ കണ്ണനെയാണ്, മോൻ കഴിഞ്ഞേ എനിക്കാരുമുള്ളു….

നന്ദേട്ടൻ ശിൽപേച്ചിക്കുള്ളതാണ്,

പിന്നെ കാക്കാത്തിയമ്മ പറഞ്ഞത് മോൻ കേട്ടില്ലേ, ഉണ്ണിയേച്ചിക്ക് ഒരു രാജകുമാരൻ വരും, ഏഴ് കുതിരക്കളെ പൂട്ടിയ തേരിൽ തലയിൽ കിരീടം വച്ച രാജകുമാരൻ, ഉണ്ണിയേച്ചിയേം കണ്ണനേം നല്ലോലെ സ്നേഹിക്കുന്ന രാജകുമാരൻ… മോൻ വെഷമിക്കണ്ട കേട്ടോ…. ചെല്ല് പോയ്‌ ഡ്രസ്സ്‌ മാറി വാ…”

അവൾ പുഞ്ചിരിയോടെ കണ്ണനെ പറഞ്ഞു വിട്ട്കൊണ്ട് എഴുന്നേറ്റു,

കണ്ണൻ ഡ്രസ്സ്‌ മാറി വന്നു, വൃന്ദ കണ്ണന്റെ മുടി ചീകി മുഖത്ത് കുറച്ചു പൗഡർ ഇട്ടുകൊടുത്ത് അവന്റെമുഖത്തേക്ക് നോക്കി

“ഇപ്പൊ എന്റെ കണ്ണൻ സുന്ദരനായി… മോൻ കുരുത്തകേടൊന്നും കാണിക്കരുത്, ആരോടും വഴക്കിനും പോകരുത്, ആരെന്തുപറഞ്ഞാലും ഒരു വഴക്കിനും നിക്കരുത് കേട്ടോ…”

അവന്റെ കവിളിൽ ഉമ്മകൊടുത്തുകൊണ്ട് പറഞ്ഞു, അതിനവൻ ചിരിച്ചുകൊണ്ട് തലയാട്ടി,

കണ്ണൻ പുറത്തേക്കോടി, വൃന്ദ മുറിയുടെ പുറത്തിറങ്ങിയതും ശില്പയും കൂട്ടുകാരും കാവ്യയും കവിതയും ശ്രേയയും കൂടി അവിടേക്ക് വന്നു, ഒഴിഞ്ഞു പോകാൻ ശ്രമിച്ച വൃന്ദയെ ശില്പ കൈ നീട്ടി തടഞ്ഞു,

“ദാ നിക്കുന്നു നിങ്ങൾ അന്വേഷിച്ച ആള്… പണ്ടത്തെ സ്കൂളിലെ ബ്യൂട്ടി ക്വീൻ…”

ശില്പ കൂട്ടുകാരെ നോക്കിപ്പറഞ്ഞു

“ആഹാ… ഇവള് പിന്നേം അങ്ങ് തുടുത്തു കൂടുതൽ സുന്ദരിയായല്ലോ, ചുമ്മാതല്ല നാട്ടിലെ ആമ്പിള്ളേര് ഇവൾടെ പിറകെ നടക്കുന്നത്… ഇവിടേക്ക് വരുന്നന്ന് പറഞ്ഞപ്പോ എന്റെ ഏട്ടനും തിരക്കി ഇവൾടെ കാര്യം… അന്ന് നമ്മുടെ വിവേക് സാർ ഇവള്ടെ കണ്ണിനെക്കുറിച്ച് കവിതയെഴുതിയത് ഓർമയില്ലേ…”

ഒരു കൂട്ടുകാരി മുന്നോട്ട് നിന്ന് പറഞ്ഞു

“സൗന്ദര്യ റാണിയെന്ന് പറഞ്ഞിട്ട് ഈ വെലകുറഞ്ഞ ഡ്രെസ്സാണോ നീയിവൾക്ക് വാങ്ങിക്കൊടുത്തത്… കഷ്ടം…കഷ്ടം…”

വേറൊരുത്തി ശില്പയോട് ചോദിച്ചു

“വിലകുറഞ്ഞാലെന്താ ചേച്ചി… ഈ ഡ്രെസ്സിലും ഇവള് തിളങ്ങുന്നത് കണ്ടില്ലേ…”

ശ്രേയ വൃന്ദയെ നോക്കിക്കൊണ്ട് പുച്ഛത്തോടെ പറഞ്ഞു

“ചേച്ചിക്കൊരു നല്ല ഒരു പട്ടുസാരി വാങ്ങിക്കൊടുക്കമായിരുന്നു, ഇതിപ്പോ ധാവണിയുമുടുത്ത്… സൊ ബാഡ്….”

കവിത അവളെ കളിയാക്കി

വൃന്ദ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു,

ശില്പ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു

“നിശ്ചയത്തിന് നീ ഏറ്റോം മുൻപിൽ നിന്ന് കാണണം… ഇത് എന്റാഗ്രഹമല്ല നന്ദേട്ടൻ പറഞ്ഞതാ…”

ശില്പ പരിഹസിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു

“എന്താവിടെ…???”

നളിനി ചോദിച്ചുകൊണ്ട് അവിടേക്ക് വന്നു

“വന്നല്ലോ രക്ഷക…”

ശില്പ പരിഹാസത്തോടെ പറഞ്ഞു

“ശില്പ… നീയെന്താ ഇവിടെ….. അങ്ങോട്ട് ചെല്ല് അവിടെയെല്ലാരും നിന്നെ അന്വേഷിക്കുന്നു.. ചെല്ല്…”

നളിനി ശില്പയോട് പറഞ്ഞു, ശില്പ അവളെയൊന്ന് നോക്കിയിട്ട് കൂട്ടുകാരാടൊപ്പം മുൻവശത്തേക്ക് പോയി,

നളിനി തല കുനിച്ചു നിന്ന വൃന്ദയെ ഒന്ന് നോക്കി അവളുടെ കണ്ണുകൾ തുടച്ചുകൊടുത്തു, പിന്നീട് പുഞ്ചിരിച്ചു അവളുടെ ഡ്രെസ്സെല്ലാം ഒന്നകൂടെ നേരെയാക്കിക്കൊടുത്തു, കണ്ണിൽനിന്നും അല്പം കണ്മഷി കൈകൊണ്ടെടുത്ത് വൃന്ദയുടെ ചെവിക്കുപിറകിൽ തൊട്ടു,

“നീയും പൊയ്ക്കോ…”

നളിനി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, വൃന്ദ പതിയെ അടുക്കളയിലേക്ക് പോയി,

••❀••

ദേവടത്തെ മുറ്റത്തിട്ട പന്തലിൽ ആൾക്കാർ നിറഞ്ഞു ബന്ധുക്കളും സുഹൃത്തുക്കളുമായി എല്ലാവരും എത്തിയിരുന്നു,

അപ്പോൾ ഗേറ്റ് കടന്ന് മുറ്റത്തേക്ക് ഒരു ഗ്രെ കളർ റേഞ്ച് റോവർ ഓട്ടോബയോഗ്രാഫി ഒഴുകിവന്നു നിന്നു,

Leave a Reply

Your email address will not be published. Required fields are marked *