ഇടക്കെപ്പോഴോ ബോധം വന്നപ്പോ മങ്ങിയ കാഴ്ച്ചയിൽ കണ്ടു തലയ്ക്കു മുകളിൽ കറങ്ങുന്ന ഫാൻ
അതിന്റെ തണുപ്പിൽ ഞാനൊന്ന് മയങ്ങി
പിന്നെ കണ്ണ് തുറക്കുന്നത് അഖിലിന്റെ ശബ്ദം കേട്ടാണ്
ഉറക്കച്ചടവിൽ ഞാൻ പാതി എണീറ്റ് നോക്കിയപ്പോ കണ്ടു വാതിൽക്കൽ നിന്നുകൊണ്ടവൻ ആരോടോ ഫോണിൽ സംസാരിക്കുന്നത്
മെല്ലെ എണീറ്റിരുന്ന് ഞാൻ ചുറ്റിനും നോക്കി
അതികം വലുപ്പമില്ലാത്ത ഒരു മുറിയും ഒരു കട്ടിലും.. അതിലാണ് ഞാൻ കിടക്കുന്നത്
അടുത്തായുള്ള ബെഞ്ചിലും ഷെൽഫിലും നിരന്നു കിടക്കുന്ന പുസ്തകങ്ങളും തുണികളും
തുറന്നിട്ട ജനലിലൂടെ എന്റെ മുഖത്തേക്കടിക്കുന്ന സൂര്യപ്രകാശം എനിക്ക് ശല്യമായി തോന്നി
പെട്ടെന്നാണ് ഇന്നലത്തെ കാര്യങ്ങൾ എല്ലാം എന്റെ ഓർമ്മയിലേക്ക് വന്നത്
നടന്നതൊക്കെ ഓർത്തെന്റെ കണ്ണ് നിറഞ്ഞു.. ചേച്ചിയുടെ വാക്കുകൾ ഓർമ്മ വന്നപ്പോ മനസ്സിലെവിടെയോ ഒരു ദേഷ്യം ഉടലെടുത്തു
അപ്പോളാണ് ഞാൻ മറ്റൊരു കാര്യം ഓർത്തത്
ഇപ്പൊ നേരം വെളുത്തിരിക്കുന്നു
ഞാൻ ഇന്നലെ ഫ്ലാറ്റിൽ നിന്നിറങ്ങിയപ്പോ രാത്രി ആയിരുന്നു.. ഇത്രയും സമയം ഞാൻ അഖിലിന്റെ കൂടെ ആയിരുന്നു
മനസ്സിലേക്ക് ചേച്ചിയുടെ വാക്കുകൾ കേറി വന്നു
“എനിക്ക് നീയില്ലാതെ പറ്റില്ലെടാ…സത്യമായിട്ടും…ഒരുപാട് ഇഷ്ടമാ നിന്നെ…നീയില്ലെ ഞാൻ ചത്തു പോകുമെടാ.. ഉറപ്പായും..”
ചേച്ചിയുടെ അപ്പോഴത്തെ മാനസികാവസ്ഥ എനിക്കിപ്പോഴാണ് മനസിലായത്…
ഞാൻ ആണെങ്കിൽ അപ്പോഴത്തെ ദേഷ്യത്തിൽ ഇറങ്ങി പോരുകയും ചെയ്തു
ചേച്ചി പറഞ്ഞത് പോലെ എന്നെ നഷ്‍ടമായി എന്ന തോന്നലിൽ അവളെന്തെങ്കിലും ചെയ്തു കാണുമോ എന്ന് ഞാൻ ഭയന്നു
എന്റെ കൈകൾ വിറക്കാൻ തുടങ്ങി.. എണീക്കാൻ ശ്രെമിച്ചെങ്കിലും പറ്റുന്നുണ്ടായിരുന്നില്ല
അവസമായി മുറിവിട്ടിറങ്ങുമ്പോൾ ഞാൻ കേട്ടത് ശക്തിയായി എവിടെയോ എന്തോ ഇടിക്കുന്ന ശബ്ദവും ചേച്ചിയുടെ അടക്കി പിടിച്ചുള്ള കരച്ചിലുമാണ്…
അവളുടെ നിലവിളി എന്റെ തലക്ക് ചുറ്റും കറങ്ങുന്നതായി എനിക്ക് തോന്നി
ശക്തിയായി ബെഡിൽ അടിച്ചുകൊണ്ട് ഞാൻ ചാടി എണീറ്റു.. എങ്കിലും ബാലൻസ് തെറ്റി ഞാൻ വീഴാൻ പോയി
അപ്പോളേക്കും അഖിലെന്നെ വന്നു പിടിച്ചിരുന്നു
അഖിൽ : ജോ നീ ഓക്കേ അല്ലേ…കൊഴപ്പമൊന്നുമില്ലല്ലോ..?
അവനെന്നോട് ചോദിച്ചു.. എന്റെയീ അവസ്ഥ
കണ്ടുള്ള ഒരു പേടി അവന്റെ ശബ്ദത്തിൽ നിഴലിച്ചിരുന്നു
“കൊഴപ്പമില്ലെടാ.. എനിക്ക് പോണം… ചേച്ചി.. ചേച്ചിയവിടെ ഒറ്റക്ക…”
അവനെ പിടിച്ചു നിന്നുകൊണ്ട് ഒരുവിധം ഞാൻ പറഞ്ഞൊപ്പിച്ചു
അഖിൽ : നീയൊന്ന് ആദ്യം ഇവിടെ ഇരിക്ക്…ഒന്ന് വിശ്രമിക്ക് നീ
അവനെന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നില്ല.. പക്ഷെ അതൊന്നും എന്റെ തലയിൽ കേറിയില്ല.. ചേച്ചിക്ക് എന്തോ സംഭവിച്ചെന്ന് എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു
“വേണ്ടെടാ..ചേച്ചി ഒറ്റക്ക…”
അഖിൽ : ദയേച്ചി ഒറ്റക്കല്ല…ഇന്നലെ അമ്മുവും അമിതയും ചേച്ചിയുടെ കൂടെ ഉണ്ടായിരുന്നു
അവൻ പറഞ്ഞത് കേട്ട് വിശ്വാസം വരാതെ അവനെ ഞാൻ നോക്കി
അഖിൽ : നേരാ ജോ.. ഇന്നലെ നീ ഇവിടെ വന്ന അവസ്ഥ നിനക്ക് ഓർമ്മ ഒണ്ടോ… കരഞ്ഞു തളർന്നു നിനക്ക് വല്ലതും ആയിപോകുമോ എന്ന് വരെ ഞാൻ പേടിച്ചുപോയി… പിന്നെ ഞാനും സെക്യൂരിറ്റിയും കൂടിയ നിന്നെ ഇവിടെ കൊണ്ട് വന്നു കിടത്തിയത്
ഇതെല്ലാം എനിക്ക് പുതിയ അറിവായിരുന്നു
“അതെന്താ..?
അഖിൽ : എന്താന്നോ… എണീറ്റു നിക്കാൻ പോലും പറ്റാത്ത വിധം നീ തളർന്നു പോയിരുന്നു… അല്ല മോനെ.. ആ അവസ്ഥയിൽ നീയെങ്ങനാ വണ്ടിയൊടിച്ചു ഇവിടെ വരെ വന്നത്
“എനിക്ക് അറിയില്ലെടാ ഒന്നും.. ഓർമ്മ കിട്ടുന്നില്ല…”
തലക്ക് കൈ വെച്ചുകൊണ്ട് ഞാൻ കട്ടിലിൽ ഇരുന്നു… അമ്മുവും അമിതയും ചേച്ചിയുടെ കൂടെ ആണെന്ന് അറിഞ്ഞപ്പോ മനസ്സിലെവിടെയോ ഒരാശ്വാസം തോന്നി
“അല്ല.. ഞാനും ചേച്ചിയും തമ്മിൽ വഴക്കായ കാര്യം നിനക്കെങ്ങനെ അറിയാം..?
ഞാൻ അവനോട് ചോദിച്ചു.. അതിനവൻ ഒന്ന് ചിരിച്ചുകൊണ്ട് എന്റെ അടുത്ത് വന്നിരുന്നു
അഖിൽ : നിന്നെ ഇന്നലെ ഇവിടെ വന്നു കിടത്തിയപ്പോ തൊട്ട് എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു.. ഇടക്ക് ചേച്ചിയുടെ കാര്യവും.. അപ്പൊ തന്നെ എനിക്ക് കാര്യം ഏകദേശം പിടി കിട്ടി.. അപ്പൊ തന്നെ അമ്മുവിനെ വിളിച്ചു നിന്റെ ഫ്ലാറ്റിലേക്ക് വിട്ടു
“ചേച്ചിയെ കണ്ടോ..?
