അമ്മു : വിട്ട് കള ജോ… നീ ചെറിയൊരു പ്രശ്നം വരുമ്പോൾ തന്നെ ഇങ്ങനെ തളരാതെ
എന്റെ അടുക്കൽ വന്നിരുന്നുക്കൊണ്ട് അമ്മു എന്നോട് പറഞ്ഞു
“അമ്മു സോറി…ഞങ്ങടെ വഴക്കിനിടയിൽ ഞാൻ നിന്നെയും പിടിച്ചിട്ടു..”
അമ്മുവിന്റെ പേരും പറഞ്ഞു വഴക്കുണ്ടാക്കിയത് ഓക്കേ ഓർത്തു ഞാൻ പറഞ്ഞു… അതെല്ലാം ഒരു ചിരിയോടെ കേട്ടിരിക്കുക മാത്രമാണ് അവൾ ചെയ്തത്
“എടി എനിക്ക് ചേച്ചിയെ ഒന്ന് കാണാൻ പറ്റുമോ…?
ചേച്ചിയെ കാണാനുള്ള ആഗ്രഹം കൊണ്ട് ഞാൻ ചോദിച്ചു
അമിത : കാണുന്നതൊക്കെ കൊള്ളാം… വിളിച്ചെണീപ്പിക്കരുത്… രാവിലെവരെയിരുന്നു കരഞ്ഞിട്ട് ഇപ്പൊ ആണ് ഒന്ന് മയങ്ങിയത്
ഞാൻ എണീറ്റെന്റെ മുറിയിലേക്ക് നടന്നു
വാതിക്കൽ എത്തുന്നത് വരെ എനിക്ക് അറിയില്ലായിരുന്നു… ചേച്ചി ആയി കാണണോ അതോ അവളുടെ ഇഷ്ടം പോലെ എന്റെ പെണ്ണായി കാണണോ എന്ന്…
മനസ്സിൽ ആകെ പാടെ ഒരു വടം വലി തന്നെ നടക്കുകയായിരുന്നു… തല്ക്കാലം എല്ലാവരെയും മാറ്റി നിർത്തി ഒരു ദീർഘ നിശ്വാസം എടുത്തിട്ട് ഞാൻ വാതിൽ തുറന്നു
അകത്തു കയറിയതെ കണ്ടു എന്റെ നിക്കറും ബനിയനുമിട്ട് ബെഡിൽ ചുരുണ്ടു കൂടി കിടക്കുന്ന ചേച്ചിയെ
ഗർഭപത്രത്തിൽ കുഞ്ഞു കിടക്കുന്നത് പോലെ കാൽമുട്ട് രണ്ടും മുൻപിലേക്ക് മടക്കി ആണ് കിടക്കുന്നത്
ചെറിയ സ്പീഡിലുള്ള ഫാനിന്റെ കാറ്റിൽ മുടിയിഴകൾ പാറി പറന്നു കിടക്കുകയാണ്
ഞാൻ ചേച്ചിയുടെ അരികിൽ മുട്ടുകുത്തി നിന്നു
നെറ്റിയിൽ ചെറിയൊരു ബാൻഡ് എയ്ഡ് ഒട്ടിച്ചിട്ടുണ്ട്.. മെല്ലെ അതിൽ തൊട്ട് നോക്കി
വേദന കൊണ്ടാണെന്നു തോന്നുന്നു നെറ്റി മടക്കികൊണ്ട് വീണ്ടും ചുരുണ്ടു കൂടി കിടക്കാൻ ശ്രമിച്ചു
കാറ്റത്തു പാറുന്ന മുടിയൊക്കെ ഒരു വശത്തേക്ക് ആക്കികൊണ്ട് ഞാൻ അവിടെ തന്നെ ഇരുന്നു
“മറ്റാരേക്കാളും നിന്നെ മനസിലാക്കാൻ പറ്റുമെന്ന് കരുതി നടന്നവനാ ഞാൻ… ആ എനിക്ക് മനസിലാക്കാൻ പറ്റാതെ പോയല്ലോടി ചേച്ചി നിനക്ക് എന്നോടുള്ള ഇഷ്ടം..”
ചേച്ചിയുടെ തലയിൽ തലോടിക്കൊണ്ട് ഞാൻ അത് പറയുമ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു
അങ്ങനെ അവളുടെ കൂടെ ഇരിക്കുമ്പോൾ ഞാൻ അറിയുകയായിരുന്നു എനിക്ക് അവളോടുള്ള ഇഷ്ടം എന്തായിരുന്നെന്ന്… ചേച്ചി എനിക്ക് ആരായിരുന്നു എന്ന്
“ജോ…!
തലകുനിച്ചിരിക്കുമ്പോൾ ആയിരുന്നു ചേച്ചിയുടെ വിളി കേട്ടത്… പതിയെയുള്ള വിളിയിൽ നിന്ന് തന്നെ മനസിലാക്കാം ചേച്ചി എത്ര മാത്രം അവശയായിരുനെന്ന്
ഞാൻ നോക്കുമ്പോൾ കണ്ടത് എന്നെ നോക്കി കണ്ണ് നിറച്ചു കിടക്കുന്ന ചേച്ചി ആയിരുന്നു
അത് കൂടെ കണ്ടപ്പോ എന്ത് പറയണമെന്നറിയാതെ ഞാൻ ഇരുന്നു
എങ്കിലും അവളുടെ കൈ രണ്ടും കൂട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു
“സോറി…”
അത് മാത്രമേ എനിക്ക് പറയാൻ ഉണ്ടായിരുന്നുള്ളു
ചേച്ചി : എന്തിനാ ജോ… ഞാനല്ലേ അത് പറയേണ്ടത്… എല്ലാത്തിനും കാരണം ഞാനല്ലേ… ആർക്കും വേണ്ടാത്ത ഒരു പാഴ് ജന്മത്തിന് ജീവിക്കാൻ ഒരവസരം കൊടുത്തത് കൊണ്ടല്ലേ ഇങ്ങനെ ഓക്കേ ഉണ്ടായത്… അല്ലായിരുന്നെങ്കിൽ എന്നേ അവസാനിപ്പിച്ചേനെ ഈ ജീവിതം…
കരച്ചിലടക്കാൻ പാട് പെട്ടുകൊണ്ട് ചേച്ചി പറഞ്ഞു
അവളുടെ കയ്യിൽ ഒരല്പം ബലത്തിൽ തന്നെ ഞാൻ പിടിച്ചു.. പിന്നെ മുഖത്തൊരു ചിരി വരുത്തികൊണ്ട് ചേച്ചിയുടെ ചെവിയിൽ പതിയെ പറഞ്ഞു
“അങ്ങനെ ചത്താൽ എനിക്ക് പിന്നെ ആരുണ്ടെടി ചേച്ചി..”
കേട്ടത് വിശ്വസിക്കാനാവാതെ എന്നെ തന്നെ നോക്കി കിടക്കുകയായിരുന്നു ചേച്ചി…
എൻെറ വാക്കുകളുടെ അർത്ഥം മനസിലാക്കിയതും
അടക്കി പിടിക്കാൻ ശ്രമിച്ച കരച്ചിൽ ഒറ്റയടിക്ക് അണപ്പൊട്ടി പുറത്തേക്കൊഴക്കികൊണ്ടെന്നേ കെട്ടി പിടിച്ചു
ഇന്നലെ പിടിച്ചതിലും ശക്തിയിൽ
ചേച്ചിയുടെ ചൂടിലും കെട്ടിപ്പിടിത്തത്തിലും എനിക്ക് വീർപ്പുമുട്ടിയെങ്കിലും ഞാനതെല്ലാം ആസ്വദിക്കാൻ തുടങ്ങിയിരുന്നു
ഇതാണെന്റെ ചേച്ചി… ഞാൻ സ്നേഹിച്ച…
എന്നെപ്പോലുമറിയിക്കാതെ എന്നെ സ്നേഹിച്ച എന്റെ ചേച്ചി… ജോമോന്റെ മാത്രം ചേച്ചി
അന്ന് മുതൽ ഞാൻ അറിയാനും അനുഭവിക്കാനും ശ്രമിക്കുകയായിരുന്നു ചേച്ചിയെ… മുൻപത്തേക്കാൾ എത്രയോ മനോഹരമായിരുന്നു പിന്നീടുള്ള ജീവിതം
