ഗീതാഗോവിന്ദം – 5

ഞാനും ആവണീം അരവിന്ദനും ദുർഗ്ഗയും ഭാമയും ചങ്കരനും ശർമീം ഒക്കെ ഒരുമിച്ച് കളിച്ച് വളർന്നവരാണ്. കൂട്ടത്തിൽ ഏറ്റവും ഇളയത് ഭാമയാണ്. ഞാനും അവളും തമ്മിൽ 9 വയസ്സ് വ്യത്യാസമുണ്ട്. അറിവ് വച്ച സമയത്താണ് കുടുംബക്കാര് പല വഴിക്ക് പോയത്. ആദ്യമൊക്കെ സങ്കടം തോന്നിയെങ്കിലും പിന്നെ എല്ലാം മറന്നു. അച്ഛന്റെ നാട്ടിൽ ഒരു പാട് കൂട്ടുകാരെ കിട്ടിയപ്പൊ ഞാൻ അമ്മേടെ വീട്ടുകാരെ ഒക്കെ മറന്നു. എന്നാലും അരവിന്ദനും ഞാനും ശങ്കരനുമൊക്കെ കുറച്ച് കാലം ഒരുമിച്ച് പഠിച്ചവരാണ്. കോളേജിൽ ഞാനും അരവിന്ദനും ഒരു ക്ലാസ്സിലായിരുന്നപ്പൊ ചങ്കരൻ നമ്മുടെ സീനിയർ ആയിരുന്നു. ചെറുപ്പം മുതലേ ചിരവൈരികളായിരുന്നു ഞങ്ങൾ . കോളേജിലും അങ്ങനൊക്കെ തന്നെ. കോളേജ് കഴിഞ്ഞപ്പോൾ എല്ലാം പോയി. അരിവിന്ദും ഞാനും ചങ്കരനുമൊക്കെ പല വഴിക്കായി. അരവിന്ദിന്റെ കല്യാണത്തിന് ശേഷം ദേ ഇപ്പഴാണ് കാണുന്നത്.
“ഈ വഴിയൊക്കെ അറിയോ നിനക്ക് ” പുറകിൽ നിന്നും കനത്ത ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞപ്പോൾ കണ്ടത് ചങ്കരനെയാണ്.

“മ്….ഹ്….” ഞാൻ ചിരിച്ചതേ ഉള്ളു. അവന് പണ്ടേ ഭയങ്കര പക്വത നിറച്ച സംസാരമാണ്. എന്ന് വച്ചാൽ ഞാൻ വല്യ ആളാണെ മട്ട്.

“സുഖാണോ നിനക്ക് . നീ ഇപ്പൊ പെണ്ണിനേം കൂട്ടി തിരുവനന്തപുരത്താണെന്ന് കേട്ടു. ആ വീട്ടിൽ അമ്മായിം അമ്മാവനും ഒറ്റയ്ക്കല്ലേടാ … അത് ഓർത്തോ നീയ് …. പെണ്ണ് ഭർത്താവിന്റെ വീട്ടിലല്ലേ നിക്കേണ്ടത് ….”

കണ്ടില്ലേ… ഇതാണ് ഇവന്റെ സ്വഭാവം. എന്നെ ചൊറിയാൻ കിട്ടുന്ന അവസരമൊന്നും പാഴാക്കില്ല.

“ഏഹ് അതറിഞ്ഞില്ലേ നീ ഞാൻ അവിടെ ഒരു വീടങ്ങ് വാങ്ങി. ഇപ്പൊ അവിടാ സ്ഥിര താമസം അതാ ഗീതൂനെ അങ്ങ് വിളിച്ചത് . ദർത്താവിന്റെ വീട്ടിലല്ലേ ഭാര്യ കഴിയേണ്ടത്. ” ഞാനവനെ എരി കേറ്റാൻ ചുമ്മാ തട്ടി വിട്ടു. അവന് സംശയം ആയെങ്കിലും സംഗതി ഏറ്റു.😂😂 ഞാൻ തലസ്ഥാനത്ത് പുരയിടം വാങ്ങിയോ എന്ന ഭയവും കൂടി ആയി പാവത്തിന്. ഈ ചൊറി ഉണ്ടെന്നെ ഉള്ളു. ആള് ശുദ്ധമണ്ടനാ …..

**************

എല്ലാരും ഒരുമിച്ചുളെളാരു ഊണ് കഴിഞ്ഞാണ് മുറിയിൽ ഗീതുവിനെ ഒന്ന് ഫ്രീയായി കിട്ടിയത് …. ശരിക്കും പറഞ്ഞാൽ ഇവിടെ വന്നിറങ്ങി ദേ ഇത് വരെ ഞാൻ ഏറ്റവും മിസ്സ് ചെയ്തത് ഗീതൂനെയാ….

“എല്ലാവരെയും ഒരുമിച്ച് കാണുന്നതിപ്പഴാ ….. ….” ഈട്ടിയിൽ തീർത്ത അലമാരയിലെ കണ്ണാടി നോക്കി തിങ്ങി നീണ്ട കാർക്കൂന്തൽ ചീകി ഗീതു പറഞ്ഞു.

കട്ടിലിൽ കിടന്ന ഞാൻ അവള് പറഞ്ഞതിന് വല്ല്യ ചെവി കൊടുത്തില്ല.

” ആവണി എല്ലാരെ പറ്റിയും എന്നോട് പറഞ്ഞു. മറ്റുള്ളവരുമായിട്ട് വല്യ കമ്പനി എനിക്കില്ലല്ലോ .. അരവിന്ദേട്ടനേം ആവണീനേം അല്ലെ അറിയൂ എനിക്ക് . ”

“ആഹ്……”

“ആ യു എസ് അമ്മായീടെ മോൾ എന്ത് ഭംഗിയാല്ലേ കാണാൻ. ഒരാനച്ചന്തമുണ്ട് ….”

“ആര് ഭാമയോ…. ”

“ഭാമ അല്ല മനുഷ്യാ, മറ്റേ കുട്ടി, ദുർഗ്ഗ …. പേര് പോലെ തന്നെ…..”
“അവരെന്താ ഗോവിന്ദേട്ടാ യു എസിലേക്ക് പോയത് …..”

“ലക്ഷ്മി അമ്മായിടെ ഭർത്താവ് മാധവന്മാമ അവിടെ ജോലി ചെയ്യുന്നോണ്ട്….”

“ആവണി പറഞ്ഞത് ഇവിടെന്തൊക്കെയോ പ്രശ്ന്ണ്ടായിട്ടാണ് അവര് പെട്ടെന്ന് പോയത്ന്നാണ്….”

“എന്ത് പ്രശ്നം …..”

“ആ…. എനിക്കെങ്ങനറിയാം … ആ പെണ്ണ് അതൊന്നും പറഞ്ഞില്ല. ”

“മ്…. ഹം….”

“അവളെന്താ ഇത് വരെ കല്യാണം കഴിക്കാത്തത്. ഏട്ടന്റെ പ്രായം ഒണ്ടോ….. ?”

“എന്റെ ഒരു വയസ്സിനിളയതാ… പക്ഷെ നമ്മളൊരുമിച്ചാ പഠിച്ചത്….”

“അപ്പൊ എന്റെ പ്രായം കാണുവല്ലേ ഗോവിന്ദേട്ടാ ……”

“ആ ഏതാണ്ട് …..”

“എന്നിട്ടെന്താ കല്യാണം കഴിക്കാത്തത് ?”

“അമേരിക്കായിൽ അല്ലേ താമസം അതിന്റെ പരിഷ്ക്കാരങ്ങളൊക്കെ ആകും. ”

“ഓ……..”

“എന്നാലും എന്നാ ഒരു ഭംഗിയാ കാണാൻ . എന്റടുത്ത് വന്ന് പേര് വിളിച്ചപ്പൊ ഞാൻ ശരിക്കും ഞെട്ടിപ്പോയി. ”

“ന്തായാലും എന്റെ ഗീതൂന്റത്രേന്നുമില്ല…”

ഞാൻ മെല്ലെ പതപ്പിച്ച് നേരെ അവളുടെ മടിയിലേക്ക് നിരങ്ങി…..

“സുഖിപ്പിക്കല്ലേ…..”

“എന്തോന്ന് സുഖിപ്പിക്കല്……. ?”

“അവളുടെ അത്ര ഭംഗി ഒന്നുമില്ല എനിക്ക്…..”

“ആരു പറഞ്ഞ്. അത് വെറും ചാത്തൻ . ഒർജിനൽ സാധനം എന്റെ ഗീതുവല്ലേ… സൗന്ദര്യത്തിന്റെ യഥാർത്ഥ രൂപം. ”

അവളുടെ മടിയിൽ കിടന്ന്, കഴുത്ത് വഴി മുമ്പിലോട്ടിട്ടിരുന്ന ഗീതൂന്റെ കൊറുക്ക മുടിയിൽ മുഖമൊളിപ്പിച്ച് ഞാനവളെ കളിയാക്കി…..

“ആക്കല്ലേ……”

“ഹി….ഹി…… സത്യമാടി …. ദേ നിന്റെ ഈ മുടീടെ പകുതീടെ പകുതി ഉണ്ടോ അവൾക്ക് ”

“അതില്ലാ….. ” ചുണ്ടിന്റെ കോണിൽ അഭിമാനത്തിന്റെ ഒരു ചെറുപുഞ്ചിരി ഗീതുവിന്റെ കണ്ണാടിയിലെ പ്രതിബിംബത്തിൽ കണ്ടതോടെ ഞാൻ തുടർന്നു.

“ഉള്ളത് തന്നെ സ്ട്രയ്റ്റ് ചെയ്ത് അവിടവിടെ കളർ ചെയ്തിട്ടുണ്ട്.. എന്ത് ബോറാണെന്നറിയോ അത് …..”

“അവൾക്ക് പക്ഷെ അത് സൂപ്പറാ . സ്വർണ്ണ നിറത്തിലെ മുടി. പിന്നെ അത്രയ്ക്കൊന്നും കളർ ചെയ്തിട്ടില്ല. ആവശ്യത്തിനല്ലെ ഒള്ളു…..”

“ഉവ്വ….. എന്നാലും എനിക്കിഷ്ട്ടല്ല മുടി കളർ ചെയ്യുന്നവരെ . ”

“ശാരദമ്മായി അബോർഷനെ പറ്റി ചോദിച്ചു. “
“ഓ തുടങ്ങിയോ. എല്ലാരും .അതാ ഞാൻ കല്യാണത്തിന് വന്നാൽ മതീന്ന് പറഞ്ഞത്. നിനക്കാരുന്നല്ലോ വാശി ” .

“അതിനിപ്പൊ ന്താ ഗോവിന്ദേട്ടാ അവരൊക്കെ ബന്ധുക്കളല്ലേ… കാര്യങ്ങളൊക്കെ അന്വേഷിക്കേണ്ടത് അവര്ടെ കടമയല്ലേ…..”

“ബന്ധുക്കള്… ഗീതൂ നീ പഴയ പോലെ അയ്യോ പാവമാവല്ലേ . എല്ലാരുടി നിന്റെ തലേല് കേറും. എല്ലാത്തിന്റേലും ഒണ്ട് ഒരു വെടിയ്ക്കുള്ളത്. ”

“ഏട്ടൻ എന്റെ കൂടെ ഉണ്ടാരുന്നാൽ മതി. പണ്ടൊന്നും ഏട്ടൻ എനിക്ക് വേണ്ടി….. ” ഗീതൂന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ണാടിയിലൂടെ കണ്ടു.

“എന്താ ഗീതൂ…. ഞാൻ പറഞ്ഞതല്ലെ. ഞാനിനി …..നിനക്ക് എന്നെ വിശ്വാസമായില്ലേൽ വേണ്ട ….” ഞാൻ അല്പം സങ്കടത്തോടെ അവളുടെ മടിയിൽ നിന്നും എണീറ്റു.

“യ്യോ…. ഞാനതിനൊന്നും പറഞ്ഞില്ലല്ലോ ”

“പിന്നെ ഇതെന്താ …” ഞാനവളുടെ കണ്ണിൽ നോക്കി ചോദിച്ചു.

“അത് പഴയ കാര്യമൊക്കെ ഓർത്തപ്പൊ കണ്ണ് നനഞ്ഞതാ ….എന്റെ ഏട്ടന്റെ സ്നേഹമൊക്കെ എനിക്കിന്നലേ പുടി കിട്ടിയില്ലേ…” ഒരു കള്ള ചിരിയോടെയാണ് ഗീതു അത് പറഞ്ഞത്.

“ഏത് ഇന്നലെ ഇവിടെ ചെയ് ”

“ച്ചീ… അതല്ല പൊട്ടാ ഇന്നലെ ഞാൻ പറഞ്ഞൊടനെ മാവിന്റെ മണ്ടേല് വലിഞ്ഞ് കേറീലെ അത്. ” ഗീതു എന്റെ വാ പൊത്തി പിടിച്ച് പറഞ്ഞു.

“എപ്പഴും വൃത്തികെട്ട ചിന്തയെ ഒള്ളു …. മ്ഹും ….”

“ഓ…. സുഖിച്ച് നിന്നല്ലോ…..”

“ഈ …….” ഗീതു മോണ കാട്ടിയിരിച്ചു……

ഞാനവളുടെ പിൻകഴുത്തിൽ മെല്ലെ ചുംബിച്ചു.

“മ്ഹ് സ്റ്റ് … ” എന്നൊരു അടക്കിയ ചിരി ഗീതുവിൽ നിന്നുയർന്നു.

ചുംബനത്താൽ എന്റെ ചുണ്ടിൽ പതിഞ്ഞ ഗീതുവിന്റെ നനുത്ത വിയർപ്പ് കണങ്ങൾ ചുണ്ട് വായിലാക്കി നുണഞ്ഞ് ഞാൻ അവളുടെ സ്വാദ് ആസ്വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *