വണ്ടിയൊതുക്കി പുറത്തിറങ്ങി വാങ്ങിയ പരിപ്പുവടയുടെ കവറും പിടിച്ചു.. ഇത്തിരി മടിയോടെ ഉള്ളിലേക്ക് പോയപ്പോ.. കൂട്ടച്ചിരി ഉള്ളിൽ നിന്ന് കേൾക്കാം..
ഒന്നച്ചൻ ആണ്… മറ്റേതോ…. വാതിൽക്കൽ കേറി ഹാളിൽ എത്തി വന്നവരെ ഒക്കെയൊന്ന് നോക്കിയപ്പോ… വേറാരും അല്ല.. അച്ഛന്റെ കസിൻസ് ആണ്.. ശ്രീകുമാർ അങ്കിളും,ഷാജി അങ്കിളും…നിർത്താതെ ഉള്ള സംസാരത്തിൽ ബാക്കിൽ വാതിൽക്കൽ നിന്ന എന്നെ കണ്ടില്ല…
പെട്ടന്ന്.. ഉഷാന്റി ഹാളിലേക്ക് വന്നതും എന്നെയാണാദ്യം .നോക്കിയത് . ഷാജി അങ്കിളിന്റെ ഭാര്യയാണ്.. അപ്പൊ എല്ലാവരും കൂടെയാണ് എഴുന്നള്ളിയത്.. ഇന്ന് പോവ്വോ ആവ്വോ?
“ആഹാ അഭിമോനെ… നീയെന്താടാ അവിടെ നിൽക്കുന്നത് ” വിടർന്ന ചിരിയോടെ എന്റെ അടുത്തേക്ക് വന്നു കൊണ്ട് ഉഷാന്റി പറഞ്ഞപ്പോ എല്ലവരും എന്നെ തിരിഞ്ഞു നോക്കി..
“അല്ല ഇതാര്….”
” ഇവന് മൊത്തമാങ് മാറിപ്പോയല്ലോ… വിശ്വ ” ഷാജിഅങ്കിളിന്റെ ആദ്യ ചോദ്യം.. ശ്രീ അങ്കിൾ അച്ഛനോട് എന്നെ കുറിച്ചുള്ള അഭിപ്രായം…
“ആ വന്നോ…” ഹാളിലേക്ക് അമ്മയുടെ വരവ്.. കൂടെ ആശാന്റിയും..ശ്രീ അങ്കിളിന്റെ ഭാര്യ.
ഞാൻ എല്ലാവർക്കും നല്ലൊരു ചിരി കൊടുക്കാൻ നോക്കി. സ്റ്റെപ്പ് കുലുക്കി വരുന്ന ശബ്‌ദം..രണ്ടു മൂന്ന് പീക്കിരികൾ… ആശാന്റിയുടെ കൊച്ചു മക്കൾ. കുട്ടികളോടും പട്ടികളോടും കളിക്കരുത് എന്നാരോ പറഞ്ഞത് ഞാൻ മുന്നേ ഞാന്‍ കേട്ടത് കൊണ്ട് പണ്ട് മുതലേ ചെറിയകുട്ടികളോട് എനിക്കടുപ്പമില്ല… തൊള്ള പൊട്ടിച്ചു വാശി പിടിച്ചു കാറുന്നത് കാണുമ്പോ എടുത്ത് കിണറ്റിൽ എറിയാൻ തോന്നും.എന്നാലും എന്താക്കാനാ പിടിച്ചു നിൽക്കും..
ഈ പീക്കിരികൾ എന്റെ നേർക്ക് വണ്ടിയോടിച്ചു വരുന്നത് കണ്ടു ,ഞാൻ ഒന്ന് സൈഡ് ആയി. എവിടെ ഓടി വന്നു എന്റെ കയ്യിലെ പരിപ്പുവടയുടെ കവർ തട്ടി പറിച്ച് ഒറ്റയോട്ടം..ഞാൻ അണ്ടി പോയ അണ്ണനെ പോലെ നിന്നു.. ആശിച്ചു മോഹിച്ചു ചെറിയമ്മക്ക് കൊണ്ടുവന്നത്. നത്തോലികൾ കൊണ്ട് പോയി.
എന്റെ നിൽപ്പ് കണ്ട്…ഹാളിൽ നല്ലൊരു കൂട്ടച്ചിരി മുഴങ്ങി.. ഇനി ഇങ്ങനെ പഴം വിഴുങ്ങിയത് പോലെ നിന്നാൽ അവരെന്തു വിചാരിക്കും… എല്ലാവരും ആയിട്ട് ഞാൻ നല്ല അടുപ്പം കാണിക്കുന്നത് ആണ്.. ചെറിയമ്മയെ ആണേൽ ഈ വഴിക്ക് കാണുന്നില്ലല്ലോ.. അല്ലേൽ അവളായിരുന്നു ഇവരോട് തൊള്ളായിട്ട് കാറി വർത്താനം പറയൽ… അടുത്തുള്ള ഉഷാന്റിയെ തന്നെ ഞാൻ ആദ്യം സമീപിച്ചു..
“എന്റെ ഉഷാന്റീ…. എത്രനാളായി കണ്ടിട്ട്… ഇത്തിരി തടിച്ച ല്ലോ?” ഞാൻ ആ രണ്ടു ഷോൾഡറിലും പിടിച്ചു കുലിക്കികൊണ്ട് ആ മുഖത്തു നോക്കി ചോദിച്ചു…
“അയ്യോ!!! അവന്റെ സോപ്പിങ് കണ്ടില്ലേ..” ഉഷാന്റി മറ്റുള്ളവരെ നോക്കികൊണ്ട് പറഞ്ഞു..
” നിന്നെയൊന്നു കാണണേൽ ഞാൻ ഇങ്ങട്ട് വരണ്ട അവസ്ഥയല്ലേ.. നീയ്യൊന്നും ആ വഴിക്ക് വരില്ലല്ലോ ” എന്റെ വയറിൽ നുള്ളി ആന്റി സത്യം പറഞ്ഞു.ഞാൻ ഒന്ന് ചിരിച്ചു കാട്ടി.
“ഇങ്ങട്ടും വരാം ആന്റിക്ക്.. നിങ്ങൾക്കൊക്കെയുള്ള ആകെയൊരു ആൺ തരി ഞാൻ അല്ലെ.. എന്നെയല്ലേ വന്നു കാണണ്ടേ?” ഞാൻ ആ കവിളിൽ നുള്ളിക്കൊണ്ട് ചോദിച്ചപ്പോ. ബാക്കിൽ നിന്ന് എല്ലാവരും ചിരിച്ചു.ഉഷാന്റിയുടെ കവിളിൽ നുള്ളിയപ്പോ.അമ്മയുടെ മുഖം ഒന്ന് മാറി.. ആ പിരികം ഒന്ന് പൊന്തിയത് പോലെ..എന്താവോ എന്തോ?
“നല്ല ആണ്‍തരി ” ഉഷാന്റിയുടെ കമന്റ്. ഞാൻ ആന്റിയും പിടിച്ചു ഹാളിന്റെ നടുക്കിലേക്ക് ചെന്നു..
“നിനക്ക് ഞങ്ങളെ ഒന്നും മൈൻഡ് ഇല്ലല്ലേ?? ” അച്ചന്റെ അടുത്തിരുന്നു.. ക്രൂര ഭാവം കാട്ടി ഷാജി അങ്കിൾ. ക്രൂര ഭാവം ആണേലും ആള് പാവം ആണ്..
“നിങ്ങളൊക്കെ കെളവന്മാർ ആയില്ലേ.. ഞാൻ ഈ സുന്ദരികളോട് ഒന്ന് സംസാരിക്കട്ടെ..” ഞാൻ പുച്ഛം കാട്ടി പറഞ്ഞു എന്റെ ആശാന്റിയുടെ നേരെ തിരിഞ്ഞു.. ആള് പാവം ആണ് എനിക്ക് വലിയ ഇഷ്ടവുമാണ് കക്ഷിയെ. അതികം സംസാരം ഇല്ലാ. എന്നാ നല്ല സ്നേഹവുമാണ്..ആ ചിരി തന്നെയാണ് ഹൈലൈറ്റ് എപ്പോഴും അത് ആ മുഖത്തുണ്ടാവും…
“ആശാന്റി…” ഞാൻ പതിയെ വിളിച്ചു അടുത്തു ചെന്നപ്പോ തന്നെ ആന്റി കൈ വിടർത്തി എന്നെ ആ നെഞ്ചിലേക്ക് ചേർത്തു.
