മിഴി – 4 2

“ആൺ തരി വന്നല്ലോ…”ഉഷാന്റിയുടെ കമെന്റ്.. അമ്മയും, ആശാന്റിയും എന്നെ തിരിഞ്ഞു നോക്കി ചിരിച്ചു.ഇതിനു മാത്രം ഞാൻ എന്താ കോമാളിയാലോ എപ്പഴും നോക്കി ചിരിക്കാൻ.

“എന്താ അഭി തലവേദന ഉണ്ടോ?”അമ്മ അടുത്ത് വന്നു എന്റെ തലയിൽ തൊട്ട് കൊണ്ട് ചോദിച്ചു.
“എംച്..” ഞാൻ ഇല്ലെന്ന് പറഞ്ഞെങ്കിലും ശെരിക്കും ഉണ്ടായിരുന്നു..ശരീരത്തിന് മൊത്തം വേദന.അതിനിടയിൽ ചെറിയമ്മ ആരും കാണാതെ നല്ലത് പോലെയുണ്ടോ എന്ന് ആംഗ്യം കാട്ടി ചോദിച്ചത്.. ഞാൻ കണ്ണ് ചിമ്മിക്കൊണ്ട് കൊഴപ്പമില്ലെന്ന് കാട്ടി .ആ മുഖത്തും ഒരു വേദന വന്നു.അവളും കൂടെ കാരണം അല്ലെ ഞാനിന്നലെ മഴ കൊണ്ടത്?.

അമ്മയുടെ ചോദ്യവും എന്റെ മടങ്ങിയിരിപ്പും കണ്ട് എന്നെ ചുറ്റി വന്ന ആശാന്റിയും, ഉഷാന്റിയും തൊട്ട് നോക്കി പരിചരിക്കലായി..അമ്മ അത് കണ്ട് എന്നെയൊന്നു നോക്കി..ഞാൻ സംശയത്തോടെ അമ്മയെയും.. ഈ തള്ളക്ക് അസൂയ ആണോ?.

പറഞ്ഞു പറഞ്ഞു എന്നെയൊരു രോഗിയാക്കി റൂമിലേക്ക് ഓടിച്ചു.. ബെഡിൽ കിടന്നു ഞാൻ കുറച്ചുറങ്ങിപ്പോയി.

തലയിൽ കൈ അരിച്ചെത്തിയപ്പോ കണ്ണ് തുറന്നു.തണുക്കുന്നുണ്ടായിരുന്നു.ഒന്നനങ്ങാൻ കഴിയുന്നില്ല.. തൊണ്ടക്ക് നല്ല വേദന.അമ്മയാണ് മുന്നിൽ.അരികത്തൊരു മിന്നലാട്ടം ഞാൻ പണിപ്പെട്ടു തല പൊക്കി നോക്കി.. ചെറിയമ്മ ചിരിയോടെ നിൽക്കുന്നു.

“എന്താ പൊട്ടാ… പനി പിടിച്ചോ ” ചെറിയമ്മ പഴയ ആളായി.. അമ്മയുള്ളത് കൊണ്ടാവും..

“ഡീ.. വയ്യാതെ കിടക്കുമ്പോഴും തുടങ്ങണം ട്ടോ… തല്ലുണ്ടാക്കാൻ “അമ്മ അവളെ തല്ലാൻ കൈ ഓങ്ങി.. എനിക്ക് ദാഹിക്കുന്നണ്ടായിരുന്നു.. വെള്ളം വേണം എന്ന് പറഞ്ഞെങ്കിലും ഒച്ച പൊന്തുന്നില്ല.. തൊണ്ടക്ക് ഒരു പിടുത്തം..

ചെറിയമ്മക്ക് വേഗം കാര്യം കത്തി.. അവൾ ഓടി പുറത്തേക്ക് പോയി.. അമ്മ അത് കണ്ടു അമ്പരന്നപോലെ.. ഞങ്ങൾ കണ്ടാൽ കടിച്ചു കീറാൻ നടക്കാണെന്ന അമ്മയുടെ ബോദ്യം.. എവിടെ എന്റെ പെണ്ണാണെന്ന് അറിയുമ്പോ അമ്മയെന്ത് പറയും ഈ മുഖം എങ്ങനെയുണ്ടാവും.. പടച്ചോനെ ഒരു വഴി കാട്ടണേ..

അമ്മ മുന്നോട്ട് നീങ്ങി എന്റെ അടുത്ത് കിടന്നു..

“തണുക്കുന്നുണ്ടോ മോനൂ…” എന്നെ ചുറ്റി ആ ശരീരത്തിലേക്ക് ചേർത്ത് അമ്മയങ്ങനെ കിടന്നു..ആ ചൂടിൽ ഇത്തിരി ആശ്വാസം തോന്നി.

“നീ മഴ കൊണ്ട് നടന്നിട്ടല്ലേ…മ് ” ചെറിയ കുട്ടികളോട് ചോദിക്കുന്നത് പോലെയുള്ള അമ്മയുടെ ആ ചോദ്യത്തിന് എനിക്ക് “മ്മ്…” എന്നെ മൂളാൻ കഴിഞ്ഞുള്ളു.

“പോട്ടെ .പെട്ടന്ന് മാറും .അനു മരുന്ന് തരുട്ടോ .”വയ്യാതെയുള്ള എന്റെ കുറ്റസമ്മതം അമ്മക്ക് വിഷമായി തോന്നുന്നു.കവിളിൽ രണ്ടുമ്മകൾ.അതുമല്ല.ഇന്നലെ എന്നോട് ചോദിച്ച ചോദ്യം എനിക്ക് തിരിച്ചു ചോദിക്കാൻ തോന്നി.. ഈ അടുത്തായി അമ്മയുടെ പെരുമാറ്റത്തിൽ എന്തോ ഒരിത്.പറ്റിയ സമയമിതല്ല.. നാക്ക് പൊന്തില്ല.ചിലപ്പോ ഒരു ചവിട്ട് തന്നാൽ അതൂടെ താങ്ങൾ ആവില്ല.
“അയ്യയ്യേ ചെക്കനും തള്ളയും കിടക്കുന്നത് കണ്ടില്ലേ. നാണമുണ്ടോ ലക്ഷ്മി ഒന്നുല്ലേലും ഇത്രേം പ്രായം ഇല്ലേ?”

അനു വന്നു… കയ്യിൽ സ്‌തെതസ്കോപ്പ്.. അമ്മയുടെ മരുന്ന് പെട്ടി..

“ഇതെന്റെ മോനാ കേട്ടോടീ കുറുമ്പീ…” തക്ക മറുപടി അമ്മയുടെ ഭാഗത്തുനിന്നും.കൊഴുപ്പിക്കാൻ എനിക്ക് പറ്റില്ലല്ലോ എന്നായി എന്റെ വിഷമം.അമ്മയെഴുന്നേറ്റു എന്നെ വെള്ളം കുടിപ്പിച്ചു .

ചെറിയമ്മ സ്‌തെതസ്സ്കോപ്പ് ചെവിയിൽ വെച്ച് മുന്നിട്ടിറങ്ങി എന്നെ പരിചരിക്കാൻ.അമ്മയത് കണ്ടു ചിരിച്ചു.

“ദേ ലക്ഷ്മി…” അവൾക്ക് ദേഷ്യം പിടിച്ചു. ആ കളി കണ്ടു നിന്ന എന്റെ നേർക്ക് അവളുടെ ചാട്ടം

“ഡാ ചെക്കാ നേരെ കിടക്ക്..”ഇത്തിരി ചെരിഞ്ഞു നിന്ന എന്റെ നേർക്ക് തൊള്ളയിട്ടു ഞെട്ടിച്ചു ചെറിയമ്മ. അമ്മയുടെ മുന്നിൽ ആയത് കൊണ്ടാണോ?

“നാളെ എനിക്ക് ഇതിനുള്ള പൈസ തരണം മനസ്സിലായോടാ ” നേരെ നോക്കികൊണ്ട് അവൾ ഉച്ചത്തിൽ പറഞ്ഞു.

ഞാൻ തലയാട്ടി. വയ്യായിരുന്നു ശെരിക്കും! അല്ലേൽ അങ്ങട്ടും ഒച്ചയൊക്കെ ഇട്ടു കളിക്കാമായിരുന്നു. അമ്മ താടിക്ക് കൈ കൊടുത്തു നിന്നു.അവളെയും എന്നെയും നോക്കുമ്പോ ആ മനസ്സിൽ എന്താണാവോ?. തള്ളയോട് എല്ലാം മറക്കാതെ പറയുന്നതാണ് ഒരിത്തിരി വിഷമം ഉള്ളിൽ തട്ടി .ചെറിയമ്മ എന്റെ നേരെ കുനിഞ്ഞു നെഞ്ചെത്ത് സ്‌തെതസ് സ്കോപ്പ് വെച്ചു പതിയെ ഞെക്കി പരിശോധിക്കുന്നതിന്റെ ഇടയിൽ എന്നെ നോക്കി

Leave a Reply

Your email address will not be published. Required fields are marked *