മിഴി – 4

“അമ്മിഞ്ഞ വേണോടാ ” എന്ന് ശബ്‌ദം കുറച്ചൊരു ചോദ്യം…ഓ കലി കേറി… ഇനി ഇതുവെച്ചു കളിയാക്കൽ ആവല്ലോ..എന്റെ മുഖത്തുണ്ടായ ഭാവം കണ്ടു അമ്മ കുടുകുടാന്ന് ചിരിച്ചു… എന്നെ കളിപ്പിക്കാണ്.. ഇതെങ്ങാനും ചെറിയമ്മയുടെ അടുത്തെത്തിയാൽ…!!

“പോട്ടെ ” എന്ന് പറഞ്ഞു അമ്മയിറങ്ങി നടന്നപ്പോ.. ഞാൻ ഫോൺ എടുത്തു ചെറിയമ്മയെ വിളിച്ചു. അവൾ വന്നില്ലേ ഹോസ്പിറ്റലിൽ?

രണ്ടു മൂന്നു റിങ്ങിന് ഫോൺ കണക്ട് ആയി.

“അഭീ…” ആ മധുര സ്വരം..ഞാൻ അതിൽ അലിഞ്ഞു പോയി

“അഭീ….?” എന്റെ ഭാഗത്തുനിന്ന് ഒരുത്തരമില്ലാതെ വീണ്ടും മോഹിപ്പിക്കുന്ന ആ സ്വരം വന്നു

“അനൂ…” ഞാൻ തിരിച്ചു വിളിച്ചു..

“എന്റെ ചെക്കാ അങ്ങനെ വിളിക്കല്ലേടാ… നീയങ്ങനെ വിളിക്കുമ്പോ എനിക്കെന്തോ ആവും…”

“ആണോ?”

“ഹ്മ്മ് ”

“എവിടെയാ ചെറിയമേ…? ഞാൻ അമ്മയെ ഇറക്കി ഹോസ്പിറ്റലിന്റെ മുന്നിലുണ്ട് ”

“ആഹാ അപ്പൊ എന്നെക്കാണാൻ നിക്കാല്ലേ..ഞാൻ വരുന്നേ ഉള്ളു അഭീ… ലേറ്റ് ആവും.. പിന്നെ നിന്റെയമ്മ കണ്ടാൽ കഴിഞ്ഞു മോനേ.. അതോണ്ട് ചെക്കന് വേഗം പണിക്ക് പൊയ്ക്കോ..”

“ചെറിയമ്മേ ” വൈകുന്നേരം വരെ കാത്തു നിക്കേണ്ടേ എന്നാലോചിച്ചു ഞാൻ ചിണുങ്ങി കൊണ്ട് വിളിച്ചു..അപ്പുറത്തുനിന്ന് കുണുങ്ങുന്ന ചിരി..

“എന്റെ ബസ്സ് വന്നു അഭീ.. ഞാൻ കേറട്ടെ.. വൈകുന്നേരം നീ വേഗം വരില്ലേ. രാത്രിയാവാൻ നിക്കരുത് ട്ടോ…” സ്നേഹത്തോടെയുള്ള പറച്ചിൽ

“ഹ്മ്മ് വേഗം വരാം ” ഞാൻ അവൾക്ക് വാക്ക് കൊടുത്തു

“എന്നാൽ ഒക്കെ. വെക്കട്ടെ ഞാൻ “അവൾക്കും വെക്കാൻ ഇഷ്ടമില്ലെന്നു തോന്നി. അപ്പുറത്ത്.. ഹോൺ മുഴങ്ങുന്നു ശബ്‌ദം…

” അനൂ…ഉമ്മ ” ഞാൻ ഫോണിൽ എന്റെ ചുണ്ടടുപ്പിച്ചു കൊടുത്തു..

അവിടെ വീണ്ടും ചിരി..

“അഭിക്കുട്ടാ….” എന്നുള്ള വിളി… “ഉമ്മാ ” അത് വളരെ പതിയെ ആയിരുന്നു പറഞ്ഞത്.അടുത്ത് ആള് കാണും… ഞാൻ ഫോൺ വെച്ചു സൈറ്റിലേക്ക് പോയി..എത്രയും പെട്ടന്ന് വൈകുന്നേരം ആയാൽ മതിയായിരുന്നു എന്ന് തോന്നി.ചെറിയമ്മയെ കാണാലോ.ഇന്നവളുടെ കൂടെ എത്ര നേരം വേണേലും ഇരിക്കാം.എന്റെ മുന്നിൽ ഉണ്ടാവുമല്ലോ.
അറേഞ്ച് ചെയ്ത മീറ്റിങ് ഉണ്ടായിരുന്നു… വേഗം തീർക്കാൻ തോന്നി… തലവേദന ഒരു പാര ആയിരുന്നു… ഉച്ച വരെ പിടിച്ചു നിന്നു.ഫുഡ്‌ കഴിക്കുമ്പോ ചെറിയമ്മയുടെ കാൾ എത്തി..

തലവേദന എങ്ങനെയുണ്ടന്നായിരുന്നു ആദ്യ ചോദ്യം.. അമ്മ വഴി അറിഞ്ഞു കാണും.പിന്നെ കുറച്ചു ചീത്തയും.. ഞാൻ തന്നെയത് കേൾക്കണം. എന്നാലും സ്നേഹം കൊണ്ടല്ലേ…വീട്ടിലേക്ക് വാ കാണിച്ചു തരാമെന്ന് പറഞ്ഞു അവൾ വെച്ചു… തലവേദന കൂടി..അതിനിടക്ക് ഹരി വിളിച്ചു വണ്ടി വന്നു എടുത്തെന്നു പറഞ്ഞു.. സൗണ്ടിന് എന്താ മാറ്റം എന്ന് ചോദിച്ചപ്പോ പനിവരുന്നോ ന്നൊരു സംശയം പറഞ്ഞു.അങ്ങനെ വലിച്ചു വലിച്ചു വൈകുന്നേരം ആക്കി.

വാട്സാപ്പിൽ വന്ന മെസ്സേജിൽ.. അമ്മയും ചെറിയമ്മയും വീട്ടിലേക്ക് പോയെന്ന് .. എന്നോട് വേഗം വരാൻ പറഞ്ഞു..

ദുഷ്ട!ചെറിയമ്മ എന്നെ വിളിച്ചില്ലല്ലോ..എന്നാൽ ഇത്തിരി നേരത്തെ ഇറങ്ങായിരുന്നു. കാർ എടുത്തു വിട്ടു.. പോകുന്ന വഴിക്ക്.. പുഴയുടെ സൈഡിൽ കണ്ട തട്ടുകട… ഇറങ്ങി കുറച്ചു പരിപ്പുവട വാങ്ങി..

ചെറിയമ്മ ആർത്തിയോടെ കഴിക്കുന്നത് ഇടക്ക് കണ്ടിട്ടുണ്ട്.ഞാനേതേലും മൂലക്ക് പോയി സ്വസ്‍തമായി കഴിക്കുമ്പോ എന്റെതിലും വന്നു കയ്യിട്ടു വാരുന്ന സ്വഭാവം ആയിരുന്നു അതിന് .അന്ന് പിന്നെ അതിന്റെ പേരിൽ തല്ലായിരുന്നു.. അങ്ങനെ അമ്മ പരിപ്പുവട വീട്ടിൽ നിരോധിച്ചു ..

അവൾ വാങ്ങി തന്നത് പോലെ ഐ ഫോൺ വാങ്ങാനുള്ള സാമ്പത്തിക സ്ഥിതിയൊന്നും.ഈയുള്ളവന്റെ കയ്യിലില്ലാത്തത് കൊണ്ട്… ഉള്ളത് വാങ്ങി വിട്ടു.

വീടെത്താനായപ്പോ ആവേശം ഇത്തിരി കൂടി.എത്രയും പെട്ടന്ന് അവളെ വാരി പുണരണം എന്നുള്ള ഒരു തോന്നൽ… റോട്ടിൽ നിന്ന് വീട്ടിലേക്ക് തിരിഞ്ഞപ്പോ.. മുറ്റത്തു രണ്ടു മൂന്ന് കറുകൾ കിടക്കുന്നു… ആവേശം മൊത്തമങ്ങു മങ്ങി.. ഏതവന്മ്മാരാ ഈ നേരത്ത്.. നാശം പിടിക്കാൻ.. ഇനി പെണ്ണുകാണലിന്റെ മറ്റു ചടങ്ങുകൾ വലതു മാണോ നെഞ്ചു കിടന്നു ആളി.

വണ്ടിയൊതുക്കി പുറത്തിറങ്ങി വാങ്ങിയ പരിപ്പുവടയുടെ കവറും പിടിച്ചു.. ഇത്തിരി മടിയോടെ ഉള്ളിലേക്ക് പോയപ്പോ.. കൂട്ടച്ചിരി ഉള്ളിൽ നിന്ന് കേൾക്കാം..

ഒന്നച്ചൻ ആണ്… മറ്റേതോ…. വാതിൽക്കൽ കേറി ഹാളിൽ എത്തി വന്നവരെ ഒക്കെയൊന്ന് നോക്കിയപ്പോ… വേറാരും അല്ല.. അച്ഛന്റെ കസിൻസ് ആണ്.. ശ്രീകുമാർ അങ്കിളും,ഷാജി അങ്കിളും…നിർത്താതെ ഉള്ള സംസാരത്തിൽ ബാക്കിൽ വാതിൽക്കൽ നിന്ന എന്നെ കണ്ടില്ല…
പെട്ടന്ന്.. ഉഷാന്റി ഹാളിലേക്ക് വന്നതും എന്നെയാണാദ്യം .നോക്കിയത് . ഷാജി അങ്കിളിന്റെ ഭാര്യയാണ്.. അപ്പൊ എല്ലാവരും കൂടെയാണ് എഴുന്നള്ളിയത്.. ഇന്ന് പോവ്വോ ആവ്വോ?

“ആഹാ അഭിമോനെ… നീയെന്താടാ അവിടെ നിൽക്കുന്നത് ” വിടർന്ന ചിരിയോടെ എന്റെ അടുത്തേക്ക് വന്നു കൊണ്ട് ഉഷാന്റി പറഞ്ഞപ്പോ എല്ലവരും എന്നെ തിരിഞ്ഞു നോക്കി..

“അല്ല ഇതാര്….”

” ഇവന് മൊത്തമാങ് മാറിപ്പോയല്ലോ… വിശ്വ ” ഷാജിഅങ്കിളിന്റെ ആദ്യ ചോദ്യം.. ശ്രീ അങ്കിൾ അച്ഛനോട് എന്നെ കുറിച്ചുള്ള അഭിപ്രായം…

“ആ വന്നോ…” ഹാളിലേക്ക് അമ്മയുടെ വരവ്.. കൂടെ ആശാന്റിയും..ശ്രീ അങ്കിളിന്റെ ഭാര്യ.

ഞാൻ എല്ലാവർക്കും നല്ലൊരു ചിരി കൊടുക്കാൻ നോക്കി. സ്റ്റെപ്പ് കുലുക്കി വരുന്ന ശബ്‌ദം..രണ്ടു മൂന്ന് പീക്കിരികൾ… ആശാന്റിയുടെ കൊച്ചു മക്കൾ. കുട്ടികളോടും പട്ടികളോടും കളിക്കരുത് എന്നാരോ പറഞ്ഞത് ഞാൻ മുന്നേ ഞാന്‍ കേട്ടത് കൊണ്ട് പണ്ട് മുതലേ ചെറിയകുട്ടികളോട് എനിക്കടുപ്പമില്ല… തൊള്ള പൊട്ടിച്ചു വാശി പിടിച്ചു കാറുന്നത് കാണുമ്പോ എടുത്ത് കിണറ്റിൽ എറിയാൻ തോന്നും.എന്നാലും എന്താക്കാനാ പിടിച്ചു നിൽക്കും..

ഈ പീക്കിരികൾ എന്റെ നേർക്ക് വണ്ടിയോടിച്ചു വരുന്നത് കണ്ടു ,ഞാൻ ഒന്ന് സൈഡ് ആയി. എവിടെ ഓടി വന്നു എന്റെ കയ്യിലെ പരിപ്പുവടയുടെ കവർ തട്ടി പറിച്ച് ഒറ്റയോട്ടം..ഞാൻ അണ്ടി പോയ അണ്ണനെ പോലെ നിന്നു.. ആശിച്ചു മോഹിച്ചു ചെറിയമ്മക്ക് കൊണ്ടുവന്നത്. നത്തോലികൾ കൊണ്ട് പോയി.

എന്റെ നിൽപ്പ് കണ്ട്…ഹാളിൽ നല്ലൊരു കൂട്ടച്ചിരി മുഴങ്ങി.. ഇനി ഇങ്ങനെ പഴം വിഴുങ്ങിയത് പോലെ നിന്നാൽ അവരെന്തു വിചാരിക്കും… എല്ലാവരും ആയിട്ട് ഞാൻ നല്ല അടുപ്പം കാണിക്കുന്നത് ആണ്.. ചെറിയമ്മയെ ആണേൽ ഈ വഴിക്ക് കാണുന്നില്ലല്ലോ.. അല്ലേൽ അവളായിരുന്നു ഇവരോട് തൊള്ളായിട്ട് കാറി വർത്താനം പറയൽ… അടുത്തുള്ള ഉഷാന്റിയെ തന്നെ ഞാൻ ആദ്യം സമീപിച്ചു..

“എന്റെ ഉഷാന്റീ…. എത്രനാളായി കണ്ടിട്ട്… ഇത്തിരി തടിച്ച ല്ലോ?” ഞാൻ ആ രണ്ടു ഷോൾഡറിലും പിടിച്ചു കുലിക്കികൊണ്ട് ആ മുഖത്തു നോക്കി ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *