മിഴി – 4 2

ഈ സാധനം എവിടെ കിടക്ക? ഒന്നിങ്ങോട്ട് കാണുന്നില്ലാലോ.. ഇനിയിപ്പോ അവളോട് എന്തേലും ഇവര് ചോദിച്ചു വിഷമിച്ചു നിൽക്കണോ? പാവം എല്ലാവരുടെ മുന്നിലും ഉത്തരം പറയാതെ നിന്ന് കുഴങ്ങി കാണും.. ഇക്കാര്യത്തിൽ അവളോടൊപ്പം നിൽക്കണ്ടത് ഞാൻ അല്ലെ.. പക്ഷെ എങ്ങനെ മുകളിലേക്ക് ഓടും..

ഗായത്രിയുടെ വിരലുകൾ എന്റെ കയ്യിൽ മുറുകിയാപ്പോ… ഞാനിത്തിരി ആസ്വസ്ഥനായി..

“അഭി… പോയി കുളിച്ചു വാ ” അമ്മയെന്റെ മനസറിഞ്ഞു… ഞാൻ തിരിഞ്ഞു ആ മുഖത്തു നോക്കിയപ്പോ പോയി വാ എന്നാ നോട്ടം..

ഓഹ് അങ്ങനെ ഈ കടമ്പ കഴിഞ്ഞു.സ്റ്റെപ്പുകേറി ഓടാൻ നിന്നില്ല.. അവരെന്തു വിചാരിക്കും… പതിയെ കേറി.. ചെറിയമ്മയുടെ റൂമിലേക്ക് നീട്ടിയ കാലും വെച്ചു നടന്നു… നാശം!!! നത്തോലികളുടെ ഒച്ച ആ റൂമിൽ നിന്ന്. പടച്ചോനെ എന്റെയും അനുവിന്റെയും കാര്യത്തിൽ മൊത്തം തടസമാണല്ലോ…. ഒരാഴ്ച കഴിഞ്ഞു ഒന്ന് ശെരിക് കണ്ടിട്ട്.ഇന്നലെ ഒന്ന് ശെരിക്കും കാണാനും പറ്റീല്ല. ഇന്നിവർ വന്നു ഓരോന്ന് പറഞ്ഞു വിഷമിപ്പിച്ചു കാണും. അതായിരിക്കും പുത്തേക്ക് വരാത്തത്… അല്ലേൽ ഓടി നടന്നു അലമ്പുണ്ടാക്കുന്ന താടക ചെറിയമ്മയാണ്.

ചെറുതുങ്ങളല്ലേ… കേറി പോവാം.. അവർക്ക് എന്ത് മനസ്സിലാവാന. ഞാൻ വാതിൽക്കൽ നിന്ന് അകത്തേക്ക് നോക്കി.എന്റെ മണ്ടൻ ചിന്തകൾക്ക് പൂട്ട് വീഴണ്ട സമയം അതിക്രമിച്ചെന്നു തോന്നിപ്പോയി.ബെഡിൽ കാൽ മടക്കി ഇരുന്നു, മുന്നിൽ അതേപോലെ ഇരിക്കുന്ന നത്തോലികളെ പരിപ്പുവട കഴിപ്പിക്കുന്ന അനു..ഒരു കയ്യിൽ പിടിച്ചു അവളും വിഴുങ്ങുന്നുണ്ട് ഒന്ന്.
ഓഹ്.. അപ്പോ ഞാൻ വന്നത് ഒക്കെ നേരത്തെ അറിഞ്ഞിട്ടുണ്ട്.സൈഡിൽ നോക്കിയപ്പോ മുൻ ഭാഗത്തേക്കുള്ള ജനൽ തുറന്നിട്ടതാണ്. ഞാൻ വന്നത് എന്തായാലും കണ്ടിട്ടുണ്ട്.. കയ്യിലെ സാധനം തട്ടി പറിപ്പിക്കാൻ വിട്ടതും ഈ താടക തന്നെയാവും.

ഞാൻ കട്ടിളയിൽ ചാരി ഉള്ളിക്ക് അവൾ കുട്ടികളോട് കൊഞ്ചുന്നതും, കഴിപ്പിന്നതും,നോക്കിയങ്ങനെ നിന്നു എന്ത് രസമാണ് ആ കളി കാണാൻ. പരിപ്പുവടയുടെ കഷ്ണം മുറിച്ചു മുന്നിലെ ചെറുതിന്റെ നേരെ കുനിഞ്ഞു വെച്ചു കൊടുത്തപ്പോ.. സൈഡിൽ മുടി മുകത്തേക്ക് വീണു. മാടി ചെവിയുടെ പുറകിലേക്ക് ഒതുക്കി അറിയാതെ വന്നൊരു നോട്ടം.. ഞാൻ കൈ കെട്ടി ചിരിച്ചു നിന്നു..

ഞങ്ങളുടെ കണ്ണുകൾ തമ്മുലുടക്കി.അവിടെ നിന്നും വന്നു ഒരു വാടിയ ചിരി.. പിന്നെ താഴേക്ക് നോക്കി ഒന്നുംകൂടെ എന്റെ മുഖത്തേക്.ചിരി ഇത്തിരി കൂടെ കൂടി..നാണം വരച്ചിട്ട പോലെ

“അനൂചി താ…” മുന്നിലുള്ള കുട്ടിപിശാച് അവളെ കയ്യി പിടിച്ചു വലിച്ചു..

“ഹാ ഇതേ മോനു ” അവൾ എന്റെ നേർക്കുള്ള നോട്ടം മാറ്റി വായിൽ വെച്ചു കൊടുത്തു… ബാക്കിയുള്ള പരിപ്പുവടയും അവളുടെ കസ്റ്റഡിയിൽ ആണ്. കഴിപ്പിക്കുന്ന ഇടയിൽ നോക്കുന്ന നോട്ടമാണ് സഹിക്കാൻ പറ്റാത്തത്… കണ്ണ് മിഴിച്ചവൾ ചങ്ക് തകർക്കുന്നപ്പോലെ നോക്കും… എന്നെയങ്ങു കൊല്ലുന്ന പോലെ.

ഇനിയും സഹിക്കാൻ കഴിയാതെ വന്നപ്പോ.. ഞാൻ അവളെ നോക്കി പുറത്തേക്ക് വരോന്ന് ചോദിച്ചു.

ഇവിടെ കേറി അവളോട് സംസാരിക്കാം എന്ന് ഞാൻ കരുതുന്നില്ല ഞാനും ചെറിയമ്മയും ഉടക്കുള്ള കാര്യം എല്ലാവർക്കും അറിയുന്നതുമാണ്.. ആരെങ്കിലും കേറി വന്നു കണ്ടാൽ സംശയിക്കില്ലേ? അങ്ങനെയാ എനിക്ക് തോന്നുന്നേ .

പറഞ്ഞിട്ട് എവിടെകാര്യം അവൾ കണ്ണുരുട്ടി ഇല്ലെന്ന് കാട്ടി..പ്ലീസ് അനൂന്ന് കെഞ്ചുന്ന പോലെ കൈ കൂപ്പി പറഞ്ഞപ്പോ അവൾ ഒരു ചിരി..വട്ട് കേസ് സാധനം..കുട്ടി പട്ടാളത്തെ മുന്നിൽ നിർത്തി അവൾ ആരോട് എന്തോ സ്വകാര്യം പറഞ്ഞതും മൂന്നണ്ണം കൂടെ എന്റെ മുന്നിലൂടെ ഓടി പോയി സ്റ്റെപ്പിറങ്ങുന്നത് കണ്ടു…ഓഹ് സമാധാനം.

ഞാൻ ആശ്വാസത്തിന്റെ ശ്വാസം വലിച്ചു നോക്കിയപ്പോ… അവൾ ബെഡിൽ നിന്നിറങ്ങി.. തലയിത്തിരി ചിരിച്ചു എന്നെ നോക്കി.ആ മുഖത്തു ചെറുതായി ഒരു വേദന ഉണ്ടെന്ന് തോന്നി… ആരേലും വരുന്നുണ്ടോന്ന് നോക്കി.. ഞാൻ ചെറിയമ്മയുടെ എടുത്തേക്ക് അടുത്തു..
ചങ്ക് പട പാടാന്ന് ഇടിച്ചു.. ഉള്ളിൽ നിറയുന്ന സന്തോഷം.. എന്റെ പെണ്ണല്ലേ ഈ മുന്നിൽ എന്നുള്ള ചിന്ത..കെട്ടി പിടിച്ചു ഞെരിക്കാൻ ആണ് തോന്നിയത്.. തൊട്ടു മുന്നിൽ എത്തിയപ്പോ… കൈ വിടർത്തി അവളെ പിടിക്കാൻ നോക്കിയതും എന്തോ ഒരു സ്റ്റാർട്ടിങ് മിസ്റ്റേക്ക്. രണ്ടു കൈയും അവളുടെ കൈക്ക് താഴെക്കൂടെ ഇട്ടു കെട്ടി പിടിക്കണോ അതോ ഒരു കൈ അതിലൂടെയും ഒരു കൈ ഷോൾഡെറിലൂടെയും ഇട്ട് പിടിക്കണോ എന്നുള്ള മണ്ടൻ സംശയം . എന്റെ കളി കണ്ടു.. ചെറിയമ്മ ചിരിച്ചു പോയി.. ആ മുഖത്തേക്ക് നോക്കാൻ കഴിയാതെ ചിരിച്ചു കൊണ്ട് ഞാൻ കണ്ണ് പൊത്തി…

Leave a Reply

Your email address will not be published. Required fields are marked *