മീനാക്ഷി കല്യാണം – 3

കാർ മുന്നോട്ടു പോകുമ്പോൾ റിയർവ്യൂ കണ്ണാടിയിൽ നോക്കി, അവൾ അനങ്ങാതെ അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു മിഴിപോലും ചിമ്മാതെ,

“ഒബ്ജെക്ട്സ് ഷോൺ ഇൻ ദി മിററർ, ആർ ക്ലോസ്സർ ദാൻ ദേ അപ്പിയർ.” (കണ്ണാടിയിൽ കാണുന്ന വസ്തുക്കൾ, നിങ്ങൾ കാണുന്നതിലും വളരെയടുത്താണ്)

കണ്ണാടിയിൽ അവളോട് ചേർത്തെഴുതിയ വാചകം ഞാൻ വായിച്ചു….

*****************************

ഇന്നലെ കട്ടിലിൽ ആണ് കിടന്നതു, ചിന്തകളെ വകഞ്ഞുമാറ്റി കടന്നുവന്ന ഉറക്കം ഉഗ്രരൂപിയായിരുന്നു, അതുകൊണ്ടു തന്നെ രാവിലെ പതിവിലും കൂടുതൽ ഉന്മേഷം തോന്നി, ജീവിതത്തിന്റെ താളം തിരിച്ചു കിട്ടിയതുപോലെ.
‘അവളെ ഒന്ന് കാണണം’, ആദ്യം മനസ്സിൽ തെളിഞ്ഞു വന്നത് അതാണ്.

ചോറും, കുത്തിപൊടി മുളകിട്ടപയറുപ്പേരിയും, ഉള്ളിത്തിയ്യലും, പച്ചമാങ്ങയിൽ ഉപ്പും മുളകും വെളിച്ചെണ്ണയും ഒഴിച്ച് തിരുമ്മിയ അച്ചാറും കൂട്ടി പൊതിച്ചോറ് കെട്ടി, ഞാൻ ഗണേശപുറത്തേക്കുള്ള ബസ്സുപിടിച്ചു. ഉള്ളിത്തിയ്യൽ ലീക്കാവണ്ട എന്ന് വച്ച് ചാടിയിറങ്ങിയില്ല. അത് കണ്ടു ഇന്നലെ അതെ സമയത്തു, അതെ സ്ഥലത്തു നിന്നവർ തീർന്നട നിൻറെ കഴപ്പ് എന്ന രീതിയിൽ നോക്കുന്നുണ്ട്.

അവളുടെ സ്നേഹിതൻ ആയിരിക്കുക എന്നതിനപ്പുറം ഇതിലൊന്നും തന്നെയില്ല, എനിക്കതറിയാം, അതിനു മുകളിലേക്ക് എനിക്ക് എന്തെങ്കിലും തോന്നിയാൽ തന്നെ, അതസംഭവ്യമാണ്, മനോഹരമായ ഈ ചന്ദ്രമാസത്തിനപുറം എനിക്കവളെ ദയനീയമായി നഷ്ടപ്പെടും. അർഹിക്കുന്നതിലധികം വേദന ജീവിതത്തിൽ വിലകൊടുത്തു വാങ്ങേണ്ട ആവശ്യം ഇല്ല. അല്ലെങ്കിൽ തന്നെ ശ്രീറാമും ഞാനും തമ്മിൽ, ഒരു അജഗജാന്തരം തന്നെ ഉണ്ട്, തെളിച്ചു പറഞ്ഞാൽ ആനയും ആടും തമ്മിലുള്ള വ്യത്യാസം. അതിൽ താരതമ്യത്തിൻറെ ആവശ്യകത തന്നെയില്ല.

അരമതിലിലേക്കു പോയില്ല, ഇത്ര നേരത്തെയും, അവിടെ മാത്രം നല്ലതിരക്കുണ്ട്, എന്തൊരു സമയനിഷ്ഠയുള്ള പിള്ളേര്, മൈരോള്.

*************************

(ചായക്കട സീൻ…)

ആരംഭശൂരൻ കോലുമ്മകയറുംന്നു പറയുന്ന പോലെ ഇത്ര നേരത്തെ വരണ്ടീരുന്നില്ല, അവൾ വരാൻ ഇനിയും സമയം ഉണ്ട്. ഞാൻ കോളജിനു മുന്നിലെ ചായക്കടയിൽ വലിച്ചിട്ടിരുന്ന മരബഞ്ചുകളിൽ ഒന്നിൽ സ്ഥാനം പിടിച്ചു. അതിരാവിലെ ജീവിതഭാരങ്ങളും പേറി, ദിവസക്കൂലിക്ക് വേണ്ടി, ആരുടെയൊക്കെയോ വയലിൽ കൃഷിപണിക്കു പോകുന്നവരും, കക്കൂസ് കോരൻ പോകുന്നവനും, കെട്ടിടം പണിക്കുപോകുന്നവരും എന്നില്ലാതെ സിംഹഭാഗം ദരിദ്രരായ തമിഴ് ജനത സന്തോഷത്തോടെ ഒത്തു ചേരുന്ന ഇടമാണ് ഈ ചായക്കട എന്നെനിക്കു മനസ്സിലായി. അവിടെ വച്ചിരിക്കുന്ന പഴയ MGR, ശിവാജിഗണേശൻ, ഗാനങ്ങൾ ആസ്വദിച്ചു ഒരു ചൂടുചായ മൊത്തികുടിക്കുമ്പോൾ അവരവരുടെ പ്രശ്നങ്ങൾ അല്പനേരത്തേക്കെങ്കിലും മറക്കുമായിരിക്കും.അന്തരീക്ഷത്തിൽ കടുകുപൊട്ടിച്ച സാമ്പാറിന്റെയും, ചന്തനത്തിരിയുടെയും ഗന്ധം കലർന്ന് നിന്നു.

ഒരുപാടു അടിച്ചമർത്തലുകൾ ഏറ്റിട്ടും, തകർന്നു ആംബ്ലിഫയർ പുറത്തുവന്നിട്ടും, ശ്രുതി തെറ്റാതെ, പാടുന്ന സാധാരണക്കാരന്റെ തനിപകർപ്പായ റേഡിയോ, മറ്റാരെയോ അഗാധമായി പ്രണയിക്കുന്ന സുന്ദരിയായ ഭാര്യക്ക് പൊതിച്ചോറുമായി വന്ന വിരഹിയായ കണവൻ, ഞാൻ എൺപതുകളിലെ ഒരു മലയാള സിനിമയിൽ അകപ്പെട്ടുപോയോ.?.
പെട്ടന്നൊരു മധ്യവയസ്‌കൻ കടയിലേക്ക് കയറി വന്നു ആംഗ്യഭാഷയിൽ ഒരു ചായ പറഞ്ഞു ഇരുപ്പായി. സംസാരിക്കാൻ കഴിയാത്ത ആളാണ്, സ്ഥിരം വരുന്ന ആളായത് കൊണ്ട് കടക്കാരനുമായി നല്ല ബന്ധം ആണ്, അയാൾ വിളിക്കുന്നതിൽ നിന്ന്, മുരുകേശൻ എന്നാണ് പുള്ളിയുടെ പേരെന്ന് മനസ്സിലായി.

: തമ്പി മുരുകേശനുക്കു ഇന്ത ടീയെ കൊട്, (കടക്കാരൻ അയാൾക് കൊടുക്കാൻ ചായ എനിക്ക് കൈമാറി. മുരുകേശൻ ചൂടുപോലും കണക്കാക്കാതെ അത് എടുത്ത് വായിലേക്ക് കമഴ്ത്തി.)

ഞാൻ നോക്കുമ്പോ ഉണ്ട് മുന്നിൽ അന്ന് കാക്കേടെ ഫോട്ടോ എടുക്കാൻ നോക്കി എന്നെ ഊമ്പൻ ആക്കിയ, പട്ടിപൂറൻ നിക്കുന്നു. അവൻ ഇപ്പോളും എന്തോ സെൽഫി എടുത്തോണ്ട് ഇരിക്കാണ്. എവിടെ നോക്കിയാലും ഈ പൂറൻ ആണല്ലോ. അവൻ ആരെയും കണ്ടിട്ടില്ല. അവൻ കൈകൊണ്ടും മുഖം കൊണ്ടും പല പല ആംഗ്യങ്ങളും, കഥകളിമുദ്രകളും കാണിച്ചു ഫോട്ടോ എടുത്തുകൊണ്ടേയിരിക്കുന്നു. എതിരെയിരിക്കുന്ന എനിക്ക് കണ്ടാൽ തോന്നും അവൻ എന്നെനോക്കി കോക്രി കാണിക്കാണ് എന്ന്.

പെട്ടന്ന് എന്റെ അടുത്തിരുന്ന മുരുകേശൻ, ചായഗ്ലാസ്സ് വലിച്ചെറിഞ്ഞു അവനെപ്പോയി ഒന്ന് പൊട്ടിച്ചു, എനിക്കെന്താണ് കാര്യമെന്നു തന്നെ മനസ്സിലായില്ല, അതിനുമുന്നെ ഒരു ചവിട്ടും അവന്റെ നെഞ്ചത്ത് വീണു, എല്ലാരും പകച്ചു നിൽപ്പാണ് ആരും പിടിച്ചു മാറ്റണില്ല. അടിപിന്നെയും കനക്കും എന്ന് തോന്നിയപ്പോൾ ഞാൻ ചെന്ന് ഇടയിൽ കയറി. ഇടിച്ചവന്റെ മോന്തപോളിക്കും എന്ന ഭാവത്തിലാണ് മുരുകേശൻ നിക്കണത്, തല്ലു കിട്ടിയ ദേഷ്യം മുഖത്തുണ്ടെങ്കിലും, പയ്യനും കാര്യം എന്താണെന്നു പിടികിട്ടിയിട്ടില്ല. രണ്ടു പേരും ഇങ്ങോട്ടും ഇങ്ങോട്ടും കൈ എത്തിക്കാൻ നോക്കുന്നുണ്ട്, ഇതിനിടയിൽ നിൽക്കുമ്പോളാണ് കയ്യുംകെട്ടി ദേഷ്യത്തിൽ, ഞങ്ങളെ നോക്കി നിൽക്കുന്ന മീനാക്ഷിയെ കാണുന്നത്, അവൾ എന്നെ തറപ്പിച്ചൊരു നോട്ടംനോക്കി, കോളേജിലേക്കു കയറിപ്പോയി.

: അവൻ എന്ന സൊല്ലിട്ട തെരിയുമാ സാർ, (മുരുകേശനെ ചായക്കടക്കാരൻ തര്‍ജ്ജമചെയ്യുതു, അവൻ കാണിച്ച ആംഗ്യത്തിന്റെ അർഥം മുരുകേശൻ പറഞ്ഞത് കേട്ട് ഞാനും, പയ്യനും അവടെ കൂടിയിരുന്നവരും പകച്ചുപോയി)

“മരിച്ചു കുഴീൽകെടക്കുന്ന മുരുകേശന്റെ അമ്മാമയെ, കുഴിമാന്തിയെടുത്തു, കടൽപ്പാലത്തിൽ ചേർത്ത് നിർത്തി നാല് ദിവസം പണ്ണും” എന്നാണത്രെ അതിന്റെ അർഥം.
പിന്നെ ഞാൻ അതിൽ ഇടപെടാൻ നിന്നില്ല നേരെ കോളജിലേക്കോടി.

************************

മീനാക്ഷി ക്യാമ്പസ്സിലെ കാറ്റാടിമരങ്ങളും കടന്നു സ്റ്റാഫ്റൂമിനടുത്തുള്ള വരാന്തയിൽ എത്തിയിരുന്നു. എളുപ്പവഴിയെടുത്തു അവൾക്കടുത്തെത്തിയ ഞാൻ അവളുടെ നടത്തത്തിൻറെ വേഗതകൊത്തുവരാൻ സമയമെടുത്തു. അവളൊന്നു നിന്ന് എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.

: ഉണ്ണിയേട്ടൻ എന്തിനാ ഓരോരുത്തരായിട്ട് തല്ലുപിടിക്കാൻ പോണത്.

: അയ്യോ!! തല്ലുകൂടിയതല്ല, പിടിച്ചു മാറ്റിയതല്ലേ, അല്ലെ മുരുകേശൻ ആ പയ്യനെ കൊന്നേനെ.

: മുരുകേശനോ!!

: ആ ഇപ്പൊ പരിചയപെട്ടെ ഉള്ളു നല്ലോരു മനുഷ്യൻ, പറയണ കാര്യങ്ങൾ ഒക്കെ കറക്റ്റ് പോയിന്റ്, പക്ഷേ മിണ്ടാൻ പറ്റില്ല.

പെട്ടന്ന് വന്ന ചിരിയെ ചുണ്ടിൽ കടിച്ചുപിടിച്ചു. അവൾ ദേഷ്യഭാവം നിലനിർത്തി.

: ചായ കുടിച്ചിരിക്കലെ ഒരു തെറ്റിദ്ധാരണ ഉണ്ടായതാ, അത് ഞാൻ പറഞ്ഞു പരിഹരിക്കായിരുന്നു, അപ്പോഴാ നീ വന്നു കണ്ടു തെറ്റിദ്ധരിച്ചെ.

Leave a Reply

Your email address will not be published. Required fields are marked *