മീനാക്ഷി കല്യാണം – 3

ആ കുഞ്ഞു വിരലുകൾ ഒന്ന് തൊട്ടു നോക്കാൻ എനിക്ക് കൊതിതോന്നി, മനസ്സിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല, അതിനു മുന്നേ എന്റെ കൈ ആ ചേലൊത്ത പാദത്തെ തഴുകിപോയി. ഗന്ധർവ്വൻമാർ പോലും ആ കാഴ്ചകണ്ടു, അസൂയപ്പെട്ടു കാണണം. പെട്ടന്നുള്ള എന്റെ പ്രവർത്തിയിൽ, അവളൊന്നു ഞെട്ടി, പൗർണമിയൊത്ത ആ മുഖത്തു രക്തം അരിച്ചെത്തി സന്ധ്യവിടർന്നിരുന്നു. അവൾ അപ്പോൾ തോന്നിയ തിടുക്കത്തിൽ പെട്ടന്ന് ഇറങ്ങാൻ നോക്കി. വലതുകാൽ തെന്നി മുഴുവനായും എന്റെ നെഞ്ചിൽ അലച്ചുതല്ലി വീണു. ഞാൻ പെട്ടന്നുണ്ടായ ആഗാധത്തിൽ, സൺഷേഡിയിലേക്കു ചെരിഞ്ഞു കിടന്നു. അവൾ നെഞ്ചിൽ തലതാഴ്ത്തി, പട്ടുപോലുള്ള മുടിയിഴകളാൽ എന്നെ മൂടി കിടന്നു. അവളുടെ പഞ്ഞിമുട്ടായി ഒത്ത മാറിടങ്ങൾ എന്റെ വയറിൽ പുണർന്നുനിന്നു. അവൾ പാദങ്ങൾ എന്റെ കാലുകൾക്കിടയിൽ ഒതുക്കി, ഭാരം മുഴുവനായും എന്നിലർപ്പിച്ചു അല്പൻനേരം അങ്ങനെ കിടന്നു. എന്തുകൊണ്ടോ നിലവിൽ അവളെ നെഞ്ചോടു ചേർത്ത് ഇങ്ങനെ കിടക്കാൻ എന്റെ നെഞ്ച് വല്ലാതെ ആഗ്രഹിച്ചിരുന്നു. അവളിലും ആ നിമിഷത്തെ സംതൃപ്തി എനിക്കറിയാൻ കഴിഞ്ഞു, ഇല്ലെങ്കിൽ എപ്പോഴേ തട്ടികുടഞ്ഞെഴുന്നേറ്റു പോയേനെ. നിലത്തു പോകാതിരിക്കാൻ ഞാൻ അവളെ ചേർത്ത് പിടിച്ചിരുന്ന എന്റെ വിരലുകൾ അവളുടെ മിനുസമാർന്ന മുടിയിഴകൾ കടന്നു, നഗ്നമായ പുറത്തെ, തണ്ടെല്ലു കുഴിയിലൂടെ ഇഴുകിയിറങ്ങി ജാക്കറ്റും കടന്നു, അവളുടെ തണ്ടെല്ലിന്റെ ആരെയും കൊതിപ്പിക്കുന്ന വളഞ്ഞ ഇറക്കത്തിലേക്കു പതിയെ ഇഴുകിഇറങ്ങി കയറി അരയിൽ, വലിഞ്ഞു മുറുക്കിയ കോട്ടൺ സാരിയുടെ പ്രാരംഭത്തിൽ എത്തിനിന്നു. പെട്ടന്ന് സ്വബോധത്തിലെത്തിയ അവൾ, എന്നെ തള്ളിമാറ്റി, പിടഞ്ഞെഴുന്നേറ്റു, താലിയുടെ അഗ്രം എന്റെ മുഖത്തു ഉരഞ്ഞു എഴുന്നേറ്റു. ഒരു നിമിഷനേരത്തിനു ഞാൻ അവളുടെ ഭർത്താവും, അവളെന്റെ ഭാര്യയും ആയി മാറിയിരുന്നു. നിലാവിൽ മുങ്ങിയ അവളുടെ മുഖത്തെ ഭാവങ്ങൾ എനിക്ക് വായിച്ചെടുക്കാൻ കഴിച്ചുന്നതിലും അപ്പുറം ആയിരുന്നു. ഭയവും, ദേഷ്യവും, നാണവും, പ്രണയവും, ദുഖവും ആ മുഖത്തു ഇഴചേർന്നു കിടന്നു. അവൾ എന്റെ മുഖത്തു നോക്കാതെ മുന്നിലേക്ക് വീണുകിടന്നിരുന്ന അറ്റംചുരുണ്ട മുടിയിഴകൾ ചെവിക്കുപിന്നിൽ ഒളിപ്പിച്ചു. എനിക്ക് മുകളിൽ അമ്പിളിക്കും മേലെ ചേലിൽ അവളുദിച്ചുനിന്നു.
കൈയിൽ അവളുടെ നാല്പാമര വള്ളികൾ പോലുള്ള കൈകൾ ഒതുക്കി പതിയെ നിലത്തിറക്കി. തോളിൽ പദങ്ങളൂന്നി മതിലും കടന്നു.

ലക്ഷങ്ങൾ വിലയുള്ള കാറ് ഞാൻ പെട്ടിയോട്ടോർഷ പോലെ റോഡ് അരികിൽ ഇട്ടിരിക്കണ കണ്ടു അവള് വായപൊളിച്ചു.

സ്പോർട്സ് മോഡിൽ കുതിച്ച കാറിന്റെ സൺറൂഫിലൂടെ മീനാക്ഷി എഴുന്നേറ്റുനിന്നു, മുഖത്തടിച്ച തണുത്ത കാറ്റും ആസ്വദിച്ചു അവളൊരു പക്ഷിയെന്നോണം കൈകൾ വിടർത്തി, അവളുടെ കണ്ണുതെറ്റിയ ആ നിസ്സാര സമയത്തു ഞാൻ ആ കടഞ്ഞെടുത്ത അരയഴകിലും, അതിൽ അലങ്കാരമായ അളവൊത്ത പൊക്കിൾചുഴിയിലും പാളിനോക്കി. എന്റെ നോട്ടം കണ്ട അവൾ സാരി നേരെയാക്കി മുഖംകോട്ടി, സീറ്റിലേക്ക് വീണു.

ഒരു കൊച്ചുകുട്ടിയെപോലെ ഓരോന്ന് ചെയ്‌തു കൂട്ടുന്ന ഇവൾ ഒരു കോളേജ് അദ്ധ്യാപിക ആണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല, ഞാൻ ചിരിച്ചു പോയി. അവൾ എന്നെ നോക്കി ‘എന്തെ?’ എന്ന് പുരികം ഉയർത്തി കാട്ടി, ഒന്നും ഇല്ലെന്നു പറ ഞ്ഞു ഞാൻ ചുമൽ കൂച്ചിയപ്പോൾ, പുരികം വളച്ചു താടിതാഴ്ത്തി എന്നെ സംശയത്തിൽ സൂക്ഷിച്ചു നോക്കി, പിന്നെ വീണ്ടും റോട്ടിലെ മിന്നുന്ന പലവക ലൈറ്റുകളിലേക്കു ശ്രദ്ധതിരിച്ചു. ക്രിസ്ത്മസ് അടുത്ത് വരുംതോറും, നഗരം കൂടുതൽ വർണാഭമായി മാറും. ആ സമയത്തെ രാത്രികൾക്കു ഒരു പ്രത്യേക ദൃശ്യഭംഗിയുണ്ട്.

*********************

തണുത്ത ഈ രാത്രിയിലും ഉണർന്നിരിക്കുന്ന ചെന്നൈയുടെ സ്വന്തം മറീന ബീച്ചിലൂടെ ഉപ്പുകാറ്റും നുണഞ്ഞു ഞങ്ങൾ നടന്നു. നിശബ്ദമായി, അലയടിക്കുന്ന കടലിനെയും നോക്കി ഒരുപാട് നേരം അവൾ നിന്നു. ആ മിഴികളിൽ നിറഞ്ഞുവന്ന കണ്ണുനീർ സർവ്വവ്യാപിയായ കടൽക്കാറ്റു തട്ടിപറിച്ചുകൊണ്ടോടി. ലോകപ്രശസ്ത കലാകാരൻ വിക്ടർ ഹ്യൂഗോയുടെ, “പാവങ്ങളിൽ” ജീൻ വാൾജീൻ എന്നപോലെ, ആ ചുടുനീർ എന്റെ കവിളുകളിൽ ഉപേക്ഷിച്ചു കാറ്റ് അവിടെ കുറ്റബോധത്തിൽ പരുങ്ങിനിന്നു. അവൾ കരയുകയാണ്, ഞാൻ ആണോ കാരണക്കാരൻ, ഈ പാപങ്ങൾ മുഴുവൻ ഞാൻ എവിടെ കൊണ്ടുപോയി കഴുകിക്കളയാൻ ആണ്…?

*********************

തിരിച്ചുവരുമ്പോൾ ഞങ്ങൾ ഒന്നും തന്നെ സംസാരിച്ചില്ല. എഗ്മോർ ജംഗ്ഷൻ കഴിഞ്ഞപ്പോൾ എൻറെ ഷോൾഡറിൽ അവളുടെ നെറ്റിത്തടം വന്നു പതിച്ചു. മീനാക്ഷി ഉറങ്ങിയിരിക്കുന്നു. ഞാൻ സീറ്റ്ബെൽറ്റ് ഊരി അവളുടെ ലോലമായ കവിളിണകളിൽ അണച്ച്, തോളിലേക്ക് നേരെ കെടുത്തി. അവൾ ഉറക്കത്തിൽ മധുരമായ ഒരു ചിരിസമ്മാനിച്ച്‌, ഇളകി സുഖത്തിൽ കിടന്നു. വണ്ടി ഡ്രൈവ്മോഡിയിലേക്കു മാറ്റി, കുറച്ച്‌ദൂരം പോയി ഒരു ഇലഞ്ഞി മരക്കീഴിൽ നിർത്തി, വരുംവരായ്കകൾ പോലും ആലോചിക്കാതെ സ്റ്റിയറിങ്ങിൽ പിടിച്ചു, സീറ്റ്ബെൽറ്റ് പോലും ഊരാതെ മുന്നില്ലേ ഇരുട്ടിലേക്കും നോക്കിയിരുന്നു. എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണ ഞാൻ അപ്പോൾ കടന്നുപോയ ഒരു കൂറ്റൻ കണ്ടെയ്നർ വണ്ടിയുടെ ഹോൺ കേട്ടാണ് ഉണർന്നത്. പെട്ടന്നുണ്ടായ പരിഭ്രമത്തിൽ അവൾക് എവിടെയാണെന്ന് പിടുത്തം കിട്ടിയിട്ടില്ല. ഉറക്കത്തിലെപ്പോഴോ ഇഴുകിയിറങ്ങിയ അവൾ. എന്റെ ഷിർട്ടിനുള്ളിലേക്കു തലകയറി കങ്കാരുവിന്റെ കുഞ്ഞു പോലെയാണ് ഉറങ്ങുന്നത്.
ഞങ്ങൾ ഞെട്ടി അടർന്നു മാറി. കുറച്ചുനേരം മുന്നോട്ടു നോക്കിയിരുന്നു, നേരം വെളുത്തിട്ടില്ല, ഇപ്പോഴും ഇരുട്ടാണ്. കാറിന്റെ ഇന്ഫോടെയ്ന്മെന്റ് സ്‌ക്രീനിൽ, 5:10 am എന്ന് കാണിക്കുന്നുണ്ട്.

5:30 നു ഹോസ്റ്റലിനു താഴെയെത്തി, ഈ റോഡ് പകൽപോലും അധികം ആളനക്കം ഇല്ലാത്തതാണ്, ആരും റോഡിൽ ഇല്ല. ബോയ്സ് ഹോസ്റ്റൽ ആയിരുന്നെങ്കിൽ കുഴപ്പം ഇല്ലായിരുന്നു, എല്ലാരും എണിറ്റു വരുമ്പോ ഒരുനേരം ആകും, ഇത് നേരം പരപരാ വെളുക്കാൻ പോകുന്നതിനു മുന്നേ എല്ലാ കൂത്താടികളും ഉണർന്നു പ്രയാണം തുടങ്ങിയിട്ടുണ്ടു.

ഞാൻ നോക്കുമ്പോൾ, അരികിലെ ഇലക്ട്രിക് പോസ്റ്റിനോട് ചേർന്ന് ഒരു കോണിയിരുപ്പുണ്ട്, മെയിൻ റോഡിൽ, വിജയുടെ ഫ്ളക്സ് പകുതികെട്ടി നിൽപ്പുണ്ട്, അവർ ഉള്ളിലേക്ക് കയറ്റിവച്ച് പോയതാവും, ഫ്ലക്സ് പണിക്കായത് കൊണ്ട് അറ്റത്തു കൊളുത്തുള്ള ഏണിയാണ്. എന്തായാലും ഉർവശി ശാഭം നമുക്ക് ഉപകരം ആയി.

മതിലിനു മുകളിലൂടെ ജനൽപടിയിൽ കൊളുത്തി നിലത്തു മുട്ടാത്തെ എയറിൽ നിൽക്കുന്ന കോണിയിൽ ഞാൻ ബലമായി പിടിച്ച്‌, അവളെ നോക്കി. പക്ഷെ അവൾ ഓടിവന്നു എന്നെ ഇറുക്കി കെട്ടിപിടിക്കുകയാണ് ചെയ്തതു. കുറച്ചു നേരം അങ്ങനെ നിന്ന് വിട്ടകന്നപ്പോൾ ആ മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു. ഞാൻ ആ തടാകങ്ങളിൽ നോക്കി ഒന്നും പറയാൻ ഇല്ലാതെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *