അങ്ങനെ എന്തൊക്കെയോ ആലോചിച്ചു ഇരുന്നപ്പോൾ ആണ് ആരോ എന്റെ തോളിൽ കൈ വെച്ചത്. തിരിഞ്ഞുനോക്കിയപ്പോൾ ദാ മുന്നിൽ നിൽക്കുന്നു.. ഒരു 6 അടി പൊക്കമുള്ള നീഗ്രോ.. ഉറച്ച ശരീരം അവന്റെ ഒരടിക്ക് ഇല്ല ഞാൻ.
(ഇംഗ്ലീഷിലുള്ള അവരുടെ സംസാരത്തിന്റെ ട്രാൻസ്ലേഷൻ ആണ്)
നീഗ്രോ : ഹയ്..
ഞാൻ :-ഹ ഹ.. ഹായ് (അല്പം പേടിയോടെ ഞാൻ സംസാരിച്ച് തുടങ്ങി ).
നീഗ്രോ :-ഞാൻ ഇതിലെ പോവുകയായിരുന്നു, അപ്പോഴാണ് തന്നെ കണ്ടത്.
ഞാൻ :-ഓക്കേ.
നീഗ്രോ :-ഒന്ന് സോറി പറയാമെന്നു കരുതി.
ഞാൻ :-സോറി..? എന്തിന്..?
നീഗ്രോ :-അന്ന് രാത്രി സംഭവിച്ചതിന്.. സോറി ബ്രോ.. ഞാനന്ന് കുറച്ച് കുടിച്ചിരുന്നു.സോറി. ആ പെൺകുട്ടിയോടും എന്റെ സോറി പറഞ്ഞേക്ക്.
ഒന്നും മനസ്സിലാകാതെ ഞാൻ കിളിപോയി നിന്നു. നല്ല കാളക്കൂറ്റൻ പോലുള്ള ഒരുവൻ വന്ന് എന്നോട് സോറി പറയുന്നു.എന്ത് മൈര്ന്..?
എന്നോട് മാപ്പും പറഞ്ഞു അവിടിരുന്ന ബൈക്കിൽ കയറി അയാൾ പോയി.
ഇനിയും കാത്തിരുന്നിട്ട് കാര്യമില്ല.കഴിഞ്ഞ മൂന്ന് ദിവസം ഞാൻ എന്തൊക്കെയോ മൈരത്തരം കാണിച്ചു വെച്ചിറ്റുണ്ട്, അത് എന്താണെന്ന് കണ്ടു പിടിച്ചേ പറ്റു.
കാഫെറ്റീരിയയിൽ നിന്ന് അന്നക്ക് കഴിക്കാൻ ബ്രേക്ഫാസ്റ്റും വാങ്ങി ഞാൻ റൂമിലേക്ക് പോയി. അവളിപ്പോഴും ഉറക്കത്തിലാണ്. ഉണർത്താൻ നിന്നില്ല.എല്ലാ കാര്യവും അറിഞ്ഞിട്ട് അവളെ കാണുന്നതാവും ഉചിതം.
“ഫോൺ കേടായി…പുറത്ത് പോയി വരാം.വൈകും ” ഇങ്ങനെ ഒരു പേപ്പറിൽ എഴുതിയവിടെ വെച്ച ശേഷം ഞാൻ പുറത്തേക്കിറങ്ങി. വൈകുന്നേരത്തിനുള്ളിൽ ഇതിനെല്ലാം ഒരു ഉത്തരം കണ്ടെത്തണം.
ഉഫ്.. മറന്നു..ഞാൻ വാലറ്റിൽ നിന്ന് കുറച്ച് പണം കൂടി ആ കത്തിനടുത്ത് വെച്ചു. ചിലപ്പോൾ കൈയിൽ പണം ഇല്ലെങ്കിലോ..അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. ആ ടേബിളിൽ ഒരു കാർ കീ ഇരുപ്പുണ്ട്. ഞാൻ മറ്റൊന്നും ആലോചിചില്ല ആ കാർ കീ അങ്ങെടുത്തു.പാർക്കിങ്ങിൽ ചെന്ന് സെൻസർ വെച്ച് നോക്കിയപ്പോൾ വണ്ടി കണ്ടു.
“മഹിന്ദ്ര താർ 🤤”
പക്ഷെ ഈ വണ്ടി ആരുടേതാണ്..? അന്നയുടേത് അല്ല.. ഞാൻ വണ്ടി തുറന്ന് rc ബുക്കെടുത്ത് നോക്കി.
” ജോൺ സാമുവൽ “. ഹാവൂ.. ജോൺ അങ്കിളിന്റെ വണ്ടി ആണ്, പക്ഷെ അങ്കിൾ വണ്ടി കൊണ്ട് വന്നില്ലാലോ.. ആഹ്.. എന്തായാലും അങ്കിളിനെ കണ്ടാൽ ബാക്കി കാര്യമറിയാം..
ഞാൻ അങ്കിളിന്റെ കോട്ടേജിലേക്ക് പോകാൻ തീരുമാനിച്ചു .മൊബൈൽ കടയിൽ ചോദിച്ചറിഞ്ഞത് പ്രകാരം ഇവിടുന്ന് ഒരു 20km ഉണ്ട് അങ്കിളിന്റെ റിസോർട്ടിലേക്ക്..
അങ്ങോട്ടേക്ക് പോകാൻ വണ്ടി സ്റ്റാർട്ട് ചെയ്തപ്പോളാണ് ഞാനത് കണ്ടത്, ബീവറേജ് ഹോൾഡറിനുള്ളിൽ ഒരു താക്കോൽ. ഞാനതെടുത്തു നോക്കി. ഒരു റൂം കീ ആണ്. “Red House Club 112” എന്നതിൽ എഴുതിയിരുന്നു.
എന്നാലാദ്യം അങ്ങോട്ടേക്ക് തന്നെ പോകാമെന്നു തീരുമാനിച്ചു. ആ ലോഡ്ജ് ഇവിടെ നിന്ന് 5 km ദൂരമേ ഉള്ളു..
10 മിനിറ്റ് കൊണ്ട് ഞാനവിടെ എത്തി. കണ്ടാൽ തന്നെ അറിയാം, 5 star club ആണ്. അകത്തു കയറി കയറിയപ്പോൾ തന്നെ അവിടെ നിന്ന റീസെപ്ഷനിസ്റ്റ് എന്നെ നോക്കി, ഒന്നാക്കി ചിരിച്ചു. അയാൾ മലയാളി ആയിരുന്നു.
“എന്ത് പറ്റി സർ..?” എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന എന്നോടയാൾ ചോദിച്ചു.
കീ അയാളെ കാണിച്ചുകൊണ്ട് ഞാൻ റൂം എവിടെ എന്ന് ചോദിച്ചു.
“3rd floor ൽ ആണ്..”
“Thankyou”.
“മാഡം ഇല്ലേ സർ..?
ഏത് മാഡം എന്ന് ചോദിക്കാൻ പോയെങ്കിലും ഇല്ലാ എന്നായിരുന്നു എന്റെ മറുപടി.അയാളുടെ മുഖത്ത് ഇപ്പോഴും ഒരു ആക്കിയ ചിരി ഉണ്ട്.
ഞാൻ ലിഫ്റ്റിൽ കയറി റൂമിലേക്ക് ചെന്നു.ഒരു സൂട്ട് റൂമാണ്.റൂമിലെ ബെഡ്‌റൂമിൽ ആരുടെയോ പാന്റീസ് ഒക്കെ കിടപ്പുണ്ട്. ഒരു മുറി കൂടി ഉണ്ട്. ഞാനാ മുറി തുറന്നപ്പോൾ തന്നെ ഞാനൊന്ന് ഞെട്ടി, അതോടൊപ്പം പല കാര്യങ്ങളും എനിക്ക് ഓർമ്മയും വന്നു…ആഹാ..
ഞാൻ ഉടൻ തന്നെ റൂം പൂട്ടിയിറങ്ങി.വണ്ടി നേരെ അങ്കിളിന്റെ കോട്ടേജിലേക്ക് തിരിച്ചു.നല്ല വിശപ്പായിരുന്നു. അത്കൊണ്ട് വഴിയിൽ കണ്ട ഒരു ഹോട്ടലിൽ കയറി ബ്രേക്ഫാസ്റ്റ് കഴിച്ചു. ബിൽ സെറ്റിൽ ചെയ്ത് വണ്ടിയിൽ കയറാൻ നേരം പിന്നിൽ നിന്നൊരു വിളി കേട്ടു…
“ഹേയ്….”
