മിഴി – 2 2

ഒച്ച കൂടുമ്പോ ഒന്ന് ഞെട്ടിക്കും..അവളെ തിരിഞ്ഞു പിടിക്കാൻ കഴിയാത്തത് കാരണം ശാസന മൊത്തം കിട്ടിയ എന്റെ മേത്ത് തീർക്കലായി അമ്മക്ക് പണി.

ചോറ് കഴിക്കാൻ അമ്മയുടെ നിർദേശപ്രകാരം ഒരു ചെറിയ ഹോട്ടലിൽ നിർത്തി.. വനിതാ മെസ്സ്.. അയ്യോ പറയണ്ട അമ്മക്ക് നല്ലോണം അറിയുന്ന കൂട്ടരാണെന്ന് കേറിയപ്പോഴേ മനസ്സിലായി.. വന്നത് മുതൽ അവിടെയുള്ള ചേച്ചിമാരോട് ഓരോന്ന് പറഞ്ഞു ചിരിക്കലായിരുന്നു അമ്മയുടെ പണി. വേറെ കഴിക്കാൻ വന്നവരൊക്കെ ഞങ്ങളെ തന്നെയായിരുന്നു നോട്ടം. ചെറിയമ്മയും ഞാനും മുഖത്തോട് മുഖം നോക്കി അമ്മയുടെ കൊപ്രയം കണ്ടു ചിരിച്ചു. പക്ഷെ ഭക്ഷണം ഒരു രക്ഷയുമില്ല. ചെറിയമ്മയും ഞാനും സ്റ്റാൻഡേഴ്സ് വിട്ടു തിന്നു. ഒരുളക്ക് ഒരു ചിരി എന്നാ കണക്ക് വെച്ച് തിന്ന അമ്മകാണാതെ ,അമ്മയുടെ പ്ലേറ്റിനെ പൊരിച്ച മീൻ ഞാനും ചെറിയമ്മയും കട്ടെടുത്തു തിന്നു. അങ്ങനെയെങ്കിലും വേഗം തിന്നട്ടെ എന്ന് വിചാരിച്ച ഞങ്ങൾ മണ്ടന്മാർ പോയതൊന്നും അമ്മ അറിഞ്ഞില്ല. അവസാനം പിടിച്ചു വലിച്ചു കൊണ്ടുപോയി കാറിൽ കേറ്റി.

……………………..

വല്ല്യ ചുറ്റലിനൊന്നും നിന്നില്ല.. ഇത്തിരി പർചെയ്സിങ്ങിന് വേണ്ടി അമ്മ പറഞ്ഞതോണ്ട് മാളിലേക്ക് വിട്ടു. പാർക്കിംഗ് കഴിഞ്ഞു ഞങ്ങൾ മുകളിലേക്ക് കേറി.. ചെറിയമ്മയും അമ്മയും എന്റെ രണ്ടു സൈഡിലുമുണ്ടായിരുന്നു.

മുന്നിലൊരുത്തിയുടെ കൈ പിടിച്ചു പോവുന്നരുത്തൻ.. അവൾ അവനോട് ഒട്ടിച്ചേർന്ന് പോവുന്നത് കണ്ടപ്പോ പണ്ട് ഷെറിനെയും കൊണ്ട് ഇവിടെ കറങ്ങിയതാ പെട്ടന്ന് ഓർമ വന്നത്.. മധുരമുള്ളരു വിങ്ങൽ കൈ ആരോ ചുറ്റി പിടിച്ചു.. ഞാൻ ഒന്ന് കണ്ണുകളടച്ചുപോയി. ചെറിയമ്മയുടെ മുഖം മനസ്സിൽ തെളിഞ്ഞു. എന്റെ മനസ്സ് അറിയുന്നുണ്ടോ?.. ആ മുഖം കാണാൻ കണ്ണുതുറന്നുനോക്കി.. ഞെട്ടി!!! ചെറിയമ്മയല്ല അമ്മയാണ്. ആ മുഖത്തു നല്ല ചിരി.. പെട്ടന്ന് ഇടതു കയ്യിലും ഒരു സപർശം ആ തണുപ്പുള്ള കൈകൾ ചെറിയമ്മേ…
“നിനക്കവരോട് അസൂയ ണ്ട് ല്ലേ?” മുന്നിൽ പോവുന്നവരെ നോക്കി അമ്മയുംകൂടെ കേൾക്കെചെറിയമ്മ കളിയാക്കി.. അമ്മ നിന്ന് ചിരിച്ചു..

“ഡീ ….എന്റെ മോന് നല്ല പെണ്ണിനെ കിട്ടും. ഇവളെമാരെയൊന്നും വേണ്ടല്ലേ ഡാ…നമുക്ക് ” ചുറ്റിനും നടക്കുന്ന പെണ്ണുങ്ങളെ നോക്കി അമ്മയുടെ ചോദ്യം..

“അഭിക്കല്ലേ..? നല്ലത് കിട്ടിയത് തന്നെ ” എന്നെ കളിയാക്കുന്ന പറച്ചിൽ.ഇവൾ കാര്യമായാണോ പറഞ്ഞതെന്നറിയാൻ ഞാനാ മുഖത്തേക്ക് നോക്കി..

“നിനക്ക് കിട്ടോ?” അമ്മകാണാതെ അവളുടെ നീണ്ട മുനയുള്ള ചോദ്യം. എന്തിനാണത്.?.

“നീ പോടീ, ആദ്യമെന്തായാലും നിന്നെ കെട്ടിച്ചു വിടും. വയസ്സെന്തായി എന്നാ ബോധമുണ്ടോ? ലതയുടെ അവിടെ പോയപ്പോ ചിലരൊക്കെ എന്നോട് ചോദിച്ചിട്ടുണ്ട് നിന്റെ കാര്യം..” എസ്‌കെലേറ്ററിൽ കേറി തിരിഞ്ഞു അടുത്ത് നിക്കുന്ന എന്നെയും ചെറിയമ്മയെയും നോക്കി അമ്മ പറഞ്ഞു.. യ്യോ ഇവൾ കെട്ടി പോവ്വേ

പണ്ട് കുറേ ആഗ്രഹിച്ചിട്ടുണ്ട് ഒന്ന് പോയ്‌ കിട്ടിയിരുന്നേൽ എന്ന്.. പക്ഷെ ഇപ്പൊ ഒരു സങ്കടം, ചെറിയമ്മയോട് എനിക്ക് തോന്നുന്നത് അങ്ങട്ട് പറഞ്ഞാലോ? എന്തൊരു ഇഷ്ടണ്ടല്ലോ എനിക്കവളോട് .എങ്ങനെയിത അവളെടുക്കും?

അമ്മയുടെ വാക്ക് കേട്ട് ചെറിയമ്മയിത്തിരി സൈടായപോലെ തോന്നി.പിന്നെയാ കൈകൾ എന്റെ കയ്യിൽ നല്ലതുപോലെ മുറുകി..

ട്രണ്ട്സിന്റെ മുന്നിൽ അമ്മയുടെ കൂട്ടുകാരിയെ കണ്ടപ്പോ കക്ഷി ഞങ്ങളെ മറന്നു.. പിന്നെ തള്ളയോട് മുകളിലുണ്ടാവും എന്ന് പറഞ്ഞു ഞങ്ങൾ നടന്നു..

ചെറിയമ്മയുടെ കൈ പിടിച്ചു നടക്കാൻ നല്ല സുഖമായിരുന്നു.എന്റെ പെണ്ണിനെ പോലെ ,എന്നെ ചേർന്നു നിന്ന് നടക്കുന്ന കണ്ട് പലരും ഞങ്ങളെ നോക്കി..ആ ആരെക്കെട്ടു എന്റെ അരക്കെട്ടിൽ വന്നഹ് തട്ടി നടത്തതിന്റെ ഓരോ അംശവും ഞാൻ ആസ്വദിച്ചു.

ഫുഡ്‌ കോർട്ടിലേക്ക് നടന്നു.. നിറയേ ആളുകൾ ഉണ്ട്.. സീറ്റ്‌ ഇല്ലാതെ നിക്കുന്നത് കണ്ടു ചെറിയമ്മേ എന്നെ നോക്കി വിഷമത്തോടെ..

സൈഡിൽ ഒരു ഡസ്ക്. ആളുകൾ എഴുന്നേൽക്കുന്നത് കണ്ടപ്പോ ഞങ്ങൾ ചാടിക്കേറിയിരുന്നു… ചെറിയമ്മക്ക് ഇതെല്ലാം വളരെ ഇഷ്ടമാണെന്നു മനസ്സിലായി വട്ടുപ്പിടിപ്പിക്കുന്ന ഓരോ നോട്ടവും.. ചാടലും, തുള്ളലും. അവൾ തന്നെ പോയി രണ്ടു ജ്യൂസ്‌ കൊണ്ടുവന്നു.. ഒരു ബർഗർ.. നോക്കുമ്പോൾ ഒന്നേ ഉള്ളു.. ഇപ്പഴല്ലേ ചോറ് കഴിച്ചത് വല്ല്യ വിശപ്പൊന്നുമില്ല.
“അഭീ ഞാനൊരു കാര്യം ചോദിക്കട്ടെ..ദേഷ്യപ്പെടുവോ .?” മുന്നിലെ ജ്യൂസ്‌ ഒരിരക്കു കുടിച്ചിട്ട് അവൾ എന്നെ നോക്കി.എന്റെ റിയാക്ഷൻ എന്താണെന്നറിയാനുള്ള വ്യഗ്രത ആ മുഖത്തുണ്ട്.. ചുണ്ടുകൾ രണ്ടും മടക്കിയവൾ എന്റെ കണ്ണിലേക്കു തന്നെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *