“ഇത് കൊള്ളില്ലലോ ” ഞാനൊന്ന് ശ്വാസം വിട്ടു ഇവളുടെ ഓരൊ വട്ടുകൾ, മുന്നിട്ടാഞ്ഞപ്പോ ഞാൻ പലതും പ്രതീക്ഷിച്ചു.. ആ വിറക്കുന്ന ചുണ്ടുകൾ കണ്ടപ്പോ പലതും കണ്ടു…
“ചെറിയമ്മ പറഞ്ഞില്ലല്ലോ, എന്താ എന്നെ ചെയ്യാ എന്ന്?” മുന്നിലെ ബർഗർ ഒന്ന് കടിച്ചെടുത്തു ചെയറിലേക്ക് ചാഞ്ഞിരുന്നു അവളെ നോക്കിയപ്പോ. അവളുടെ നോട്ടം എന്റെ പിന്നിലേക്കാണ്..
ആരാത് ഇങ്ങനെ നോക്കാൻ.. ഞാൻ ഒന്ന് തിരിയാൻ പോയതും..
“അഭീ ബർഗർ കൊള്ളാമോ” ന്ന് ചെറിയമ്മ വിളിച്ചു ചോദിച്ചു.. എന്നാലും ഇടയ്ക്കിടെ അവളുടെ നോട്ടം പുറകിലേക്ക് പോവുന്നത് കണ്ടു…
എന്നെ പിന്തിരിപ്പിക്കാൻ എന്തായിപ്പോ?..
“അവനൊരു പൊട്ടന് അല്ലാതെന്താ ” പുറകിലെ ടേബിളിൽ നിന്നുള്ള ശബ്‌ദം വല്ലാതെ പരിചയമുള്ളതാണ്…. എന്റെ തൊട്ടു ബാക്കിൽ അറിയുന്ന ആളാണ്…
“ഡാ അങ്ങനെ ഒന്നും പറയണ്ടട്ടോ… നീയൊക്കെ അവനുള്ളതോണ്ടാ ഇങ്ങനെ നിക്കുന്നത്.,..നീയും മെന്റെ കൂടെ കൂടീന്നറിഞ്ഞാൽ, അവന് നിന്നെ വെച്ചേക്കില്ല!!!..” ഒരു പെൺ ശബ്‌ദം.. ആളെ മനസിലാക്കാൻ എനിക്കൊരു സെക്കന്റ് വേണ്ടിയിരുന്നില്ല.. ‘ഷെറിൻ ‘ എന്റെ കൈ പെട്ടന്ന് വിറച്ചു… പുറകിലേക്ക് നോക്കണം എന്നുണ്ട്… കഴിഞ്ഞില്ല..ചെറിയമ്മ അവളെ കണ്ടിട്ടുണ്ടെന്ന് ബോദ്യമായി.. എന്റെ മാറ്റം പെട്ടന്ന് ചെറിയമ്മക്ക് മനസ്സിലായെന്ന് ആ കണ്ണുകള്‍ പിടക്കുന്നത് കണ്ടാലറിയാം
“അയ്യട!! കേട്ടോ ആഷിഖ് അവനെ പറഞ്ഞപ്പപ്പോ അവൾക്ക് നൊന്തത് ” പുറകിലിരിക്കുന്ന ശബ്‌ദം വീണ്ടും.അടികിട്ടിയവനെ പോലെയായി ഞാന്‍ വേറെ ആരതും ആയിരുന്നില്ല.. ഇത്രയും കാലം കൂടെ നിന്നവൻ എന്ന് കരുതിയ വിഷ്ണു തന്നെ.ചതിക്കായിരുന്നോ ഇത്ര കാലം?
“ഒന്ന് പോടാ… ” ബാക്കിൽ നിന്നും മൂന്ന് പേരുടെ കൂട്ടച്ചിരി…ഞാൻ നിന്നുരുകി..
“അവനിപ്പോ വിരഹഗാനോം കേട്ടിരിപ്പാവും പാവം..നീ വിളിച്ചന്ന് അവന് കിടന്ന് കരയായിരുന്നു.. കൂടെ എതോ ഒരുത്തി അവനിട്ടു പൊട്ടിക്കുകയും ചെയ്തു മോന്തക്കിട്ട്.. ചന്തിക്ക് പിടിച്ചൂന്ന കേസ്.. സംഭവം അവൻ ചെയ്തത് തന്നെയാ അല്ലേൽ അങ്ങനെയൊക്കെ ഏതേലും പെണ്ണ് തല്ലോ? അതും അവന്റെ ചെറിയമ്മ തന്നെയാണെന്ന പറഞ്ഞത്..അവന് പണ്ടേ ഈ സ്വഭാവം ഉണ്ടെന്നെനിക്ക് തോന്നിയിരുന്നു.” പിറകിൽ നിന്ന് വീണ്ടും കൂട്ടച്ചിരി…എന്റെ തോളിടിഞ്ഞു, തല താഴ്ന്നു… കണ്ണുകളിൽ മൂടൽ… എന്റെ അടുത്ത കൂട്ടുകാരൻ എന്നെ മനസ്സിലാക്കിയ ദൃശ്യം. കൂടെ നിന്ന് എല്ലാം അറിഞ്ഞു കൊണ്ട് തന്നെ കൊല്ലാതെ കൊന്നിരിക്കുന്നു.
“അഭീ…. ” മൂടിയ കണ്ണുകൾ വലിച്ചു തുറന്നപ്പോ ചെറിയമ്മ എന്റെ അടുത്തിരിക്കുന്നു..
“പോട്ടെ… നല്ലൊരു ദിവസായിട്ട് ന്റെ ചെക്കന് കരയാണോ.. ദേ നോക്ക് ” കണ്ണുകൾ തുടച്ചുകൊണ്ടാ കൈകള്‍ വിടര്‍ത്തി ചെറിയമ്മയെന്നെ ചുറ്റി കെട്ടിപ്പിടിച്ചു.. ഞാനാ മൂടുന്ന സ്നേഹത്തിലേക്ക് തലതാഴ്ത്തി..
“നോക്ക്… അഭീ…ന്റെ ചെക്കന് ഈ ചെറിയമ്മ പറയുന്നത് കേൾക്കോ? ഈ വിഷമൊക്കെ നമുക്ക് മാറ്റം “എന്തൊരു സ്നേഹ മാണ് ആ വാക്കുകളിൽ, ഞാനാ കൊതിപ്പിക്കുന്ന മണമുള്ള കഴുത്തിൽ നിന്നു തലപൊക്കിയപ്പോ ചെറിയമ്മ എന്റെ കവിളിൽ തലോടി.
” അവനൊക്കെ ഇനി പുറത്തിറങ്ങനേൽ മാസങ്ങൾ പിടിക്കും…” വിഷ്ണുവിനെ പറച്ചിലുകൂടേ കേട്ടപ്പോ ചെറിയമ്മ പല്ലു കടിച്ചു ബാക്കിലേക്ക് നോക്കി.
“ഇപ്പൊ വരാം, അടങ്ങിയിരിക്ക് ട്ടോ…ഞാൻ വന്നിട്ട് ണീറ്റാൻ മതി ” എന്റെ നെറ്റിയിലൊരുമ്മയും തന്നു ചെറിയമ്മ എഴുന്നേറ്റ് പോവുന്നത് കണ്ടു….ബാക്കിലേക്ക് ഞാൻ ശ്രദ്ധ കൊടുക്കാതിരിരുന്നു… ഷെറിന്റെ ശബ്‌ദം എന്റെ കാതുകളെ വല്ലാതാക്കുന്നുണ്ട്, വിഷ്ണുവിന്റെ സംസാരം എന്നിൽ കലി കേറ്റുന്നുമുണ്ട്. കൈകൾ വീണ്ടും തരിച്ചു.. തിരിഞ്ഞൊന്ന് പൊട്ടിച്ചാലോ വിഷ്ണുവിനെന്ന്തോന്നി.. പിന്നെ ചെറിയമ്മയുടെ വാക്കുകൾ അടങ്ങിയിരിക്കാൻ പറഞ്ഞത്… മുന്നിൽ ജ്യൂസ് തൊണ്ടക്ക് മസാജ് ചെയ്തിറങ്ങിയപ്പോ ചെറിയമ്മ വന്നു കയ്യിൽ കവറുണ്ട്..
പെട്ടന്ന് അവൾ പിറകിലേക്ക് പോയി…
