അക്ഷയം – 7

“ടാ അവനെ നോക്കണ്ട…… എല്ലം അവൻ ഞങ്ങളോട് പറഞ്ഞു…… എന്തായാലും നിന്റെ ആഗ്രഹമല്ലേന്നോർത്ത് ഞങ്ങള് രാവിലെ തന്നെ പോയി പെണ്ണ് കണ്ടു പെണ്ണിനെ ഇഷ്ടപെട്ടത് കൊണ്ട് അപ്പൊ തന്നെ കൂടെ കൂട്ടിക്കൊണ്ട് പോന്നു…….”

അമ്മയുടെ വാക്കുകളും പുഞ്ചിരിക്കുന്ന മുഖവും കൂടി കണ്ടപ്പോ അവന് കാര്യം മനസ്സിലായി…… എന്തോ അവന്റെ മുഖത്തൊരു നാണോം പുഞ്ചിരിയുമൊക്കെ കാണാം………

“ഡേയ് ഇനി കല്യാണത്തിന് മുഹൂർത്തം കൂടി നോക്കിയാ മതി ബാക്കിയെല്ലാം ഞാൻ സെറ്റാക്കിയിട്ടുണ്ട്………”

ഞാനവന്റെ തോളിൽ തട്ടി പറഞ്ഞതും അവനെന്നെ കെട്ടി പിടിച്ചു ഞാൻ തിരിച്ചും…….. പിന്നെടങ്ങോട്ട് ഏട്ടന്റെ ഏറ്റുപറച്ചിലുകളായിരുന്നു എങ്ങനെയാണ് പ്രേമം തുടങ്ങിയത് എപ്പോഴാണ് പ്രേമം തുടങ്ങിയത് അങ്ങനെ നൂറ് നൂറ് ചോദ്യങ്ങൾ എല്ലാത്തിനും ഏട്ടത്തിയും ഏട്ടനും കൂടി ഉത്തരം കൊടുത്തുകൊണ്ടിരുന്നു…..

അമ്മക്ക് ഏട്ടത്തിയെ നന്നായിട്ട് ബോധിച്ചിട്ടുണ്ട് അതമ്മയുടെ സംസാരത്തിൽ നിന്ന് എനിക്കും ഏട്ടനും മനസ്സിലായി ഞാനത് പറഞ്ഞപ്പോ ഏട്ടത്തിക്കും ഒരുപാട് സന്തോഷമായി……. ഏട്ടത്തിയുടെ ഏറ്റോം വലിയ പേടി അമ്മയായിരുന്നു എന്ന് പിന്നീടാണ് ഏട്ടൻ പറഞ്ഞത്……….
എന്തായാലും ഏട്ടത്തി വീട്ടില് വന്ന അന്ന് തന്നെ അമ്മേം അച്ഛന് പോയി പ്രശ്നം വെപ്പും മുഹൂർത്തം നോക്കലുമൊക്കെ നടത്തി…… പത്തിലെട്ട് പൊരുത്തം എന്തോ ആ ജ്യോത്സ്യൻ പറയേം കൂടി ചെയ്തതോടെ

കല്യാണത്തിന്റെ കാര്യം പൂർണമായി ഉറച്ചു മൂന്നാഴ്ച്ച കഴിയുമ്പോ ഒരു ശുഭ മുഹൂർത്തത്തിൽ കല്യാണം നടത്താമെന്ന് തീരുമാനമായി…………

അന്ന് വൈകുന്നേരം തന്നെ നാട്ടിലെ സ്വാർണ കടക്കാരൻ വീട്ടിലും എത്തി അപ്പന്റെ പണിയായിരുന്നു അത് കല്യാണം ആഘോഷമായിട്ട് നടത്തണം എന്ന് അച്ഛൻ പറഞ്ഞതും വേണ്ട ചെറിയ രീതിക്ക് നടത്തിയിട്ട് ഇപ്പൊ ചിലവാക്കുന്ന കാശിന് എന്തേലും അനാഥാലയത്തിലെ പിള്ളേർക്ക് ഫുഡ്‌ കൊടുക്കാമെന്നാണ് ചേട്ടൻ പറഞ്ഞ ആശയം…….

എങ്കിലും നാട്ടിലെ പ്രമുഖന്മാരലൊരാളുടെ മോന്റെ കല്യാണം ആരെയും വിളിക്കാതെ നടത്തിയാൽ അതിന്റെ ക്ഷീണം അച്ഛനാണെന്ന് പറഞ്ഞതും കല്യാണം ഇത്തിരി ആർഭാടത്തിൽ നടത്താൻ ചേട്ടൻ സമ്മതം മൂളി……. പിന്നെ അങ്ങോട്ട് ഫുൾ തിരക്കായിരുന്നു ഏട്ടനും ഏട്ടത്തിയും രാവിലെ ഷോപ്പിൽ പോവും അച്ഛൻ തടിയുടെ കാര്യത്തിനായിട്ടും മറ്റും രാവിലെ പോവും പിന്നെ ഞാനും അമ്മേം കൂടിയിരുന്നു കല്യാണത്തിന്റെ ഒരുക്കങ്ങളെ പറ്റി സംസാരിക്കും ഞാൻ എന്റെ ചെറിയ സജ്ജക്ഷൻസ് പറയും നല്ലതാണേൽ അമ്മ നല്ലതാണെന്നു പറയും……. പിന്നെ ബോറടിച്ചപ്പോ അവന്മാരെ കൂടി വീട്ടിലേക്ക് വിളിച്ചു അമ്മ പിന്നെ അവന്മാരുടെ കൂടെയായി കത്തിയടി…… ആദ്യം അഖിൽ മിണ്ടാനൊരു മടി കാണിച്ചെങ്കിലും അമ്മ അവനോട് കുറെ സംസാരിച്ചു പതിയെ പതിയെ അവനും അമ്മയോട് മിണ്ടി തുടങ്ങി……..

ഒരാഴ്ച ജെറ്റ് പോലെ പോയി ഇപ്പൊ തലേൽ ആ വെച്ചുകെട്ടില്ല ഞാൻ ഞാൻ പൂർണമായും ഫിറ്റായി…… പക്ഷെ അന്ന് തന്നെയപ്പൻ പണി തന്ന് ഫർണിചർ ഷോപ്പിൽ ചെന്നിരിക്കാൻ പറഞ്ഞു പിന്നെ അമ്മ

കൂടെ ഉണ്ടായിരുന്നോണ്ട് വല്യ അലമ്പൊന്നും ഇല്ലാണ്ട് പറഞ്ഞ പണി ചെയ്തു……. പക്ഷെ ഏറ്റോം വല്യ പണി കിട്ടിയത് പൊന്നുനായിരുന്നു അവടത്തെ അമ്മ അവളെ അവടെ പൂട്ടിയിട്ടപോലെയായി എങ്ങോട്ടും പോവാൻ സമ്മതിക്കില്ല കോൾ വിളിക്കാൻ സമ്മതിക്കില്ല അതുകൊണ്ട് തന്നെ ഞങ്ങള് തമ്മിലുള്ള വിളിയും കുറഞ്ഞു…….. ഇപ്പൊ അവള് വിളിക്കുവാണേ തന്നെ ഒളിച്ചും പാത്തുമാണ് വിളിക്കുന്നത്…………
ഒരു ദിവസം ഷോപ്പ് നന്നായി നോക്കിയ എനിക്ക് നന്നായി നോക്കാൻ സാധിക്കുമെന്നും പറഞ്ഞു അച്ഛനെന്നെ ഷോപ്പിന്റെ ആജീവനന്ത ജോലിക്കാരനാക്കി…….. അതോടു കൂടി ഞാനൊരു നിർവികാരിയായി രാവിലെ ഷോപ്പിലേക് പോവും വൈകുന്നേരം തിരിച്ചു വരും കുറച്ച് സമയം അവളെ വിളിക്കും ബാക്കി സമയം സിനിമാ കാണും പിന്നെ കിടന്നുറങ്ങും…….

നാട്ടിലേക്കിറങ്ങിയപ്പോ പുച്ഛ ചിരിയും കളിയാക്കിയുള്ള വാർത്തമാനവുമൊക്കെ ഉണ്ടായിരുന്നെങ്കിലും നമുക്കിതെക്കെ രണ്ട് മൈരാണ് എന്നൊരു ആറ്റിട്യൂട് ഇട്ടെ പിന്നെ ആരും അങ്ങനെ ചൊറിയാൻ വന്നിട്ടില്ല ………അങ്ങനെ ചേട്ടന്റെ കല്യാണ തിയതി അടുത്ത് വന്നു അധികം ആരെയും വിളിക്കണ്ട എന്ന ചേട്ടന്റെ കടുത്ത തീരുമാനം മൂലം നാട്ടിലെ അച്ഛന്റെ പ്രധാന കൂട്ടുകാരെയും അവരുടെ കുടുംബത്തിനെയും മാത്രം വിളിച്ചു പക്ഷെ അമ്മ നാട്ടിലെ സകല ആളുകളെയും വിളിച്ചു അവൻ അമ്മയെ മാത്രം എതിർക്കില്ല എന്ന ധൈര്യത്തിലാണ് അമ്മ അങ്ങനൊരു പണി ചെയ്തത്..

……. ഞാൻ ആദ്യം അധികം ആരെയും വിളിക്കണ്ടെന്ന് ഓർത്തെങ്കിലും അവന്മാരുടെ നിർബന്ധം കാരണം കൂടെ പഠിച്ച കുറച്ചുപേരെ വിളിച്ചു…….. പക്ഷെ കുറെ തപ്പി നടന്നിട്ടും കിട്ടാത്ത ഒരു കക്ഷിയുണ്ടായിരുന്നു അതുൽ…… അവനെ കൊറേ തപ്പിയെങ്കിലും കൂട്ടുകാരുടെ കൂടെ ട്രിപ്പ്‌ പോയെന്നാണ് അവന്റമ്മ പറഞ്ഞത്……….. കല്യാണത്തിന് മൂന്ന് ദിവസം ബാക്കിയുള്ളപ്പോഴാണ് പൊന്നു തിരിച്ചു വന്നത് അതും അവടത്തെ അമ്മയുമായിട്ട് വഴക്കിട്ട് …….. അവള് വന്നെങ്കിലും ഞങ്ങൾക്ക് തമ്മിൽ ഒരുപാടൊന്നും മിണ്ടനുള്ള സമയം കിട്ടിയില്ല എനിക്ക് ഷോപ്പിലെ കാര്യങ്ങൾ നോക്കണം കല്യാണത്തിന്റെ കാര്യങ്ങൾ സെറ്റ് ചെയ്യണം അങ്ങനെ ഒരു നൂറ് കൂട്ടം ഉത്തരവാദിത്തം തലയിലേക്ക് വന്നുവീണു എങ്കിലും അവന്റെ കാര്യമായതുകൊണ്ട് ഞാനത് സന്തോഷപൂർവം സ്വീകരിച്ചു പിന്നെ എന്തിനും ഏതിനും അനന്തും അഖിലും കൂടെയുള്ളത് വലിയൊരു സഹായമായിരുന്നു…… അവളാണേൽ എപ്പോഴും ഏട്ടത്തിടേം അമ്മേടേം കൂടെയായിരിക്കും അതുകൊണ്ട് ഇടക്കെപ്പോഴെങ്കിലുമൊക്കെയേ മിണ്ടാൻ പറ്റു നൈറ്റാണെങ്കി ഞങ്ങളെപ്പോ ഒരുമിച്ച് നിന്നാലും അമ്മ ഞങ്ങടെ ചുറ്റും കറങ്ങി കറങ്ങി വരും അമ്മയില്ലാത്തപ്പോ ഏട്ടത്തിയും അതുകൊണ്ട് പ്രൈവസി എന്ന് പറയുന്ന സാധനം ഞങ്ങക്ക് രണ്ടുപേർക്കും വളരെ കുറവായിരുന്നു……..

അങ്ങനെ തലേദിവസമെന്ന സുദിനം വന്നു ചേർന്നു ഇന്ന് തൊട്ട് സകല ബന്ധുക്കളും വന്നു തുടങ്ങും അപ്പൊ അതിനനുസരിച്ചു ഫുഡും സ്റ്റേയും ഡ്രിങ്ക്സുമെല്ലാം സെറ്റ് ചെയ്യാനുള്ളത് കൊണ്ട് രാവിലെ തന്നെ അവന്മാരെ കൂടെ ഞാൻ വീട്ടിലേക്ക് വിളിച്ചു വരത്തി അനന്തുനേം അഖിലിനേം കാറ്ററിങ്ങുകാരന്റടുത്തേക്ക് പറഞ്ഞു വിട്ട് വരുന്ന ബന്ധുക്കൾക്കും സുഹൃത്തുകൾക്കും സ്റ്റേ ചെയ്യാനുള്ള ഹോട്ടലിൽ വിളിച്ചു കാര്യങ്ങൾ സെറ്റ് ചെയ്തോണ്ടിരുന്നപ്പോഴാണ് പൊന്നു എന്റടുത്തേക്ക് വന്നത്……
“ടാ ബിസിയാണോ?????”

“അല്ല എന്ന പറ….”

“ഏയ്‌ ചുമ്മാ ചോദിച്ചതാ…… ഇന്ന് വൈകുന്നേരത്തിനുള്ളിൽ ചെയ്യാനുള്ളതെല്ലാം സെറ്റു ചെയ്തോണം….. ഇന്ന് വൈകുന്നേരം വേറെ കുറച്ച് പരുപാടിയുണ്ട്………..”

Leave a Reply

Your email address will not be published. Required fields are marked *