അക്ഷയം – 7

പക്ഷെ കണ്ണടക്കുമ്പോഴൊക്കെ അനന്തും അഖിലും എന്നെ മൊണ്ണയെന്ന് വിളിച്ചതോർമ വരും…….

ശെ….. കോപ്പ്….. അവനരെന്നെ ഒരു പൊട്ടനായിട്ടാണോ കണ്ടെക്കുന്നെ…….

ആ മൈര് എന്തേലുമാവട്ടെയെന്ന് വിചാരിച്ചിട്ട് ഉറങ്ങാൻ കിടന്നിട്ട് ഉറക്കം വരുന്നില്ല ഓരോ തവണ കണ്ണടക്കുമ്പോഴും അവന്മാര് പറഞ്ഞത് കാതിൽ മുഴങ്ങി കേക്കും…….. അങ്ങനെ തിരിഞ്ഞും മറിഞ്ഞും കെടന്ന് എപ്പോഴോ ഉറങ്ങി പോയി….. പിറ്റേ ദിവസം രാവിലെ അമ്മ തട്ടി വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്……. ഞാൻ നോക്കിയപ്പോ അമ്മ സാരിയൊക്കെ ഉടുത്ത് ഒരുങ്ങി നിക്കുന്നു….. അപ്പോഴാണ് ഏട്ടത്തിനെ കാണാൻ പോകുന്ന കാര്യം ഞാനോർത്തത്…….
അമ്മേടെ കവിളിൽ പിടിച്ചൊരു സോറിയും പറഞ്ഞിട്ട് നേരെ ബാത്‌റൂമിൽ കേറി തല നനക്കാതെ കുളിയും പല്ലുതേപ്പും കഴിഞ്ഞു ഞാനിറങ്ങി ഒരു വൈറ്റ് ഷർട്ടും ബ്ലൂ ജീനും എടുത്തിട്ട് താഴേക്ക് ചെന്നു അപ്പോഴേക്കും അച്ഛനും ഒരുങ്ങിയിരുന്നു……. അപ്പൻ നീല ഷർട്ടും വെള്ള മുണ്ടുമൊക്കെ ഇട്ട് കല്യാണം കൂടാൻ പോകുന്ന പോലെയാണ് ഒരുങ്ങി നിക്കുന്നത്……

“അമ്മേ നമ്മള് അച്ഛന് പെണ്ണ് കാണാൻ പോകുവാണോ….. ”

ഞാൻ ചുമ്മാ ഒന്ന് തമാശിച്ചു…..

അപ്പൊത്തന്നെ എന്ത് ചീഞ്ഞ കോമഡിയാടാന്നും പറഞ്ഞു അമ്മയെന്ന തളർത്തി……..

ഞാനപ്പോതന്നെ പോയി വണ്ടിയിൽ കേറി എന്തേലും കഴിക്കാൻ അമ്മ പറഞ്ഞെങ്കിലും ഞാനൊന്നും തിന്നാൻ നിന്നില്ല……. ഒന്നാമതെ വീട്ടില് നിന്നെറങ്ങിയപ്പോ 11 മണിയാവാറായിരുന്നു ഇനീം ലേറ്റയാൽ അവിടെയെത്താൻ വൈകും അതുകൊണ്ട് നേരത്തെയിറങ്ങി……..

സ്ഥലം അച്ഛനറിയാവുന്നത് കൊണ്ട് ഒന്നും പറഞ്ഞു കൊടുക്കേണ്ടി വന്നില്ല…… പന്ത്രണ്ടെ കാലോടെ ഞങ്ങള് പാർക്കിൽ എത്തി വണ്ടിയും പാർക്ക് ചെയ്ത് അകത്തേക്ക് കേറി…….. അവിടെ മൊത്തം കറങ്ങി നടന്നിട്ടും ഏട്ടത്തിനെ കാണാതായപ്പോ ഞാൻ ഫോണെടുത്ത് വിളിച്ചു……

“ഹലോ…… ഏട്ടത്തി എവിടെയാ???? ഞാൻ പാർക്കിലുണ്ട്.????….”

“ഞാനിപ്പോ വാരം ഇവിടെ പാർക്കിന്റെ മുന്നിലുണ്ട്……”

“ഓക്കേ…..”

ഞാൻ ഫോൺ കട്ട്‌ ചെയ്തതിന് ശേഷം അമ്മേനേം അച്ഛനേം അവിടുന്ന് മാറ്റി നിർത്തി……

പുറത്തുനിന്നു കേറി വരുന്നവർക്ക് കാണാൻ പറ്റുന്ന തരത്തിൽ ഒരു ബെഞ്ചിൽ പോയിരുന്നു……..

ഒന്ന് രണ്ട് മിനിറ്റ് കഴിഞ്ഞതും ഏട്ടത്തി പാർക്കിലേക്ക് കേറി വരുന്നത് ഞാൻ കണ്ടു……. നടന്നാണ് വന്നതെന്ന് തോന്നുന്നു നന്നായിട്ട് വിയർത്തിട്ടുണ്ട് കൈയിലിരുന്ന തൂവാല കൊണ്ട് വിയർപ്പും തുടച്ചു കൊണ്ട് നടന്നു വരുന്ന ഏട്ടത്തിയെ ഞാൻ കൈ പൊക്കി കാണിച്ചു…….. എന്നെ കണ്ടതും ഏട്ടത്തി സുന്ദരമായോന്ന് പുഞ്ചിരിച്ചുകൊണ്ട് എന്റടുത്തേക്ക് നടന്നു വന്നു…….. ആദ്യം പുഞ്ചിരിച്ചെങ്കിലും എന്റടുത്തേക്ക് വരും തോറും എന്താണ് പ്രശ്നം എന്നറിയാനുള്ള ആകാംഷയും ഒപ്പം ഭയവും ഏട്ടത്തിയുടെ മുഖത്ത് മിന്നി മറഞ്ഞു……..

“എന്ത് പറ്റി അച്ചു???….”

എന്റടുത്തെത്തിയതും ഏട്ടത്തി ചോദിച്ചു…… ഏട്ടത്തിടെ ചോദ്യത്തിൽ ഭയം നിഴലിച്ചിരുന്നു…….
“ഒന്നുല്ല ഏട്ടത്തി ഞാൻ കുറച്ച് പേരെ പരിചയപെടുത്താൻ വേണ്ടി വിളിച്ചതാ…..”

“ആരെ????”

“തിരിഞ്ഞു നോക്ക്…..”

ഞാൻ പറഞ്ഞത് കേട്ടതും ഏട്ടത്തി പുറകിലോട്ട് തിരിഞ്ഞു നോക്കി…… അമ്മയും അച്ഛനും വരുന്നത് കണ്ട് ഏട്ടത്തിയൊന്ന് ഞെട്ടിയത് ഞാൻ കണ്ടു…….

പക്ഷെ അമ്മേടേം അച്ഛന്റേം മൊത്തിട്ട് നോക്കിയപ്പോ രണ്ട് പേരും മസ്സില് പിടിച്ചാണ് വരുന്നത്…….

ആദ്യം അത് വെറും അഭിനയമാണെന്ന് തോന്നിയെങ്കിലും പിന്നെ നോക്കിയപ്പോ എന്തോ ഒരു വശപ്പിശക്…….’ഇനി നിന്നെ മുതലെടുത്ത് അമ്മേം അച്ഛനും വന്നത് ചേട്ടനേം ഏട്ടത്തിനേം തമ്മില് തെറ്റിക്കാനാണെങ്കിലോ ……. ‘ മനസ്സ് മൈരൻ പേടിപ്പിക്കാൻ തുടങ്ങി……..

അപ്പോഴേക്കും അമ്മയും അച്ഛനും ഞങ്ങളുടെടുത്തേക്ക് വന്നിരുന്നു…….

“ഞങ്ങളെ അറിയോ???…..”

അമ്മ അല്പം ഗൗരവവും കലിപ്പും നിറഞ്ഞ സൗണ്ടിലാണ് ചോദിച്ചത്……

“ആം….. മ്മ് അറിയാം…… ആദർശിന്റെ അമ്മ…..യല്ലേ ”

പേടികൊണ്ട് ഏട്ടത്തി അല്പം വിക്കി വിക്കിയാണ് പറഞ്ഞത്……

“നിനക്ക് വിക്കൊണ്ടോ കൊച്ചേ…..”

അമ്മ അത് ചോദിക്കുമ്പോൾ അടക്കിപ്പിടിച്ചു ചിരിക്കുന്ന അച്ഛനെ കണ്ടപ്പോഴാണ് സത്യം പറഞ്ഞാ എന്റെ ശ്വാസം നേരെ വീണത്….. അപ്പോ ഈ കാണിക്കുന്നതൊക്കെ വേറും അഭിനയമാണല്ലേ……

“വിക്കില്ല…… പേടിച്ചിട്ടാ…..”

ഏട്ടത്തി പിന്നേം പറഞ്ഞതും അമ്മ ഏട്ടത്തിടെ മുഖം കൈയ്യിലെടുത്തു………

“മോള് പേടിക്കണ്ട…… അമ്മ മോളെ ഒന്നും ചെയ്യൂല ……

പിന്നെ ഇത് ചെറിയൊരു പെണ്ണ് കാണലാ….. എന്റെ മോൻ കണ്ടുപിടിച്ച പെണ്ണിനെ ഞങ്ങളൊന്ന് കാണാൻ വന്നതാ…….”

അമ്മ പറഞ്ഞു തീർന്നതും ഏട്ടത്തി വിശ്വാസം വരാത്തപോലെ എന്നെയൊന്ന് നോക്കി……. ഞാൻ അതെ എന്നർഥത്തിൽ ഏട്ടത്തിയെ കണ്ണ് കാണിച്ചു………

അപ്പൊ ഏട്ടത്തിടെ മുഖത്ത് വന്നൊരു ചിരിയുണ്ട് അതിലും ഭംഗി വേറാര്ക്കുമില്ലെന്ന് തോന്നിപോയി…..

“അച്ചുട്ടൻ ഇന്നലെ ഞങ്ങളോടെല്ലാം പറഞ്ഞു…….

ഞങ്ങൾക്ക് ഒരേതിർപ്പും ഇല്ല……. മോളെ കണ്ടപ്പോ തന്നെ ഞങ്ങക്കിഷ്ടായി……. ഞങ്ങള് മോളെ പറ്റിയൊന്നും അന്വേഷിക്കാനോ തെരക്കാനോ ഒന്നും പോവുന്നില്ല അപ്പു കണ്ടുപിടിച്ച പെണ്ണിനോരു ക്വാളിറ്റി ഉണ്ടാവുമെന്ന് ഞങ്ങൾക്കുറപ്പാണ്…….. മോൾക്കും സമ്മതം ആണേൽ എപ്പോ വേണേലും നമുക്ക് കല്യാണം നടത്താം…….”
അച്ഛന് പറഞ്ഞു തീർന്നതും ഏട്ടത്തി കരഞ്ഞു പോയിരുന്നു…….. അപ്പോഴേക്കും അമ്മ ഏട്ടത്തിയെ നെഞ്ചോട് ചേർത്ത് നിർത്തിയിരുന്നു……

കുറച്ച് നേരം ആ നിൽപ് നിന്നപ്പോ എനിക്ക് ബോറടിച്ചു…..

“നിങ്ങളിവിടെ സെന്റിയടിച്ചു നിക്ക് ഞാൻ പോയി എന്തേലും കഴിച്ചിട്ട് വരാമെന്നും പറഞ്ഞ് ഞാൻ പാർക്കിനപ്പുറത്തെ ഹോട്ടലിലേക്ക് നടന്നു…… നടക്കുന്നതിനിടക്കാണ് ഞാൻ ശരിക്കും ചുറ്റുമോന്ന് നോക്കുന്നത്……. ഒരു പുഴയുടെ സൈഡിലായി പണിതിരിക്കുന്ന പാർക്ക് പാർക്കിനകത്തായി തണലിന് വേണ്ടി കുറെ മരങ്ങൾ നട്ട് വളർത്തിയിരിക്കുന്നു…… പിന്നെ എല്ലാ പാർക്കിലും ഉള്ളത് പോലെ കൊറേ ഊഞ്ഞാലും പിള്ളേര് ഊർന്നിറങ്ങുന്ന സാധനോം പിന്നെ ഒന്ന് രണ്ട് സീസോയും തലകറക്കുന്ന ഒരു റൈഡുമൊക്കെയുള്ള ഒരു സാധാരണ പാർക്ക് പാർക്കിൽ വന്നിരിക്കുന്ന പലരും കമിതാക്കളാണ് പിന്നെ ഫാമിലിയായിട്ട് വന്നിരിക്കുന്ന കുറെ പേർ……. അപ്പോഴാണ് പുഴയോട് ദർശനം വെച്ചിരിക്കുന്ന ഒരു ബെഞ്ച് ഞാൻ കണ്ടത് കണ്ടപ്പോ അവടെ പോയിരിക്കാനൊരു കൗതുകം…….

നേരെ അവടെ പോയിരുന്നു……. ഉള്ളത് പറയാലോ നല്ല രസം അവിടിരുന്നു പുഴയിലേക്ക് നോക്കാൻ……

ഇടക്ക് വീശുന്ന കാറ്റും കൂടിയായപ്പോ നല്ല രസം……. ഒരു പത്തു മിനിറ്റ് അവിടിരുന്ന് കാറ്റ് കൊണ്ടതിനു ശേഷം ഞാനവിടെന്നെഴുന്നേറ്റു ഒരു ദിവസം പൊന്നുനേം കൂട്ടി ഇവിടെ വരണം എന്ന് മനസ്സിലോർത്ത് ഹോട്ടലിലേക്ക് നടന്നു…….

Leave a Reply

Your email address will not be published. Required fields are marked *