അക്ഷയം – 7

” നീയെന്തൊരു ചേട്ടനാടാ സ്വന്തം അനിയൻ തലേം പൊട്ടി അനങ്ങാൻ പാടില്ലാണ്ട് കെടക്കുമ്പോഴും നിനക്ക് ബിസ്സിനെസ്സ്…… കൊള്ളടാ….. നീയൊന്ന് തിരിഞ്ഞ് നോക്കിയില്ലല്ലോ….. ”

“ഓ ഞാൻ നോക്കിയില്ലേൽ എന്ന നിന്നെ നോക്കാൻ വേറെ ആളുണ്ടല്ലോ……”

അവനൊരു കള്ളച്ചിരിയോടെ പറഞ്ഞപ്പോഴേ ഞാനൊരു പന്തികേട് മണത്തു……

“ആര്???….”

“ഡേയ് ഞാനൊന്നും അറിയണില്ലന്നോണോ നീയോർത്തിരിക്കണത്……അന്ന് പൊന്നു നിന്നെ റൂമിലേക്ക് വിളിച്ചോണ്ട് പോയില്ലേ അന്ന് കൊറേ നേരം നോക്കിയിരുന്നിട്ടും നിന്നെ കാണാത്തോണ്ട് ഞാൻ തെരക്കി വന്നപ്പോ നീ അവളേം കെട്ടിപിടിച്ചോണ്ട് കെടന്നൊറങ്ങണ് അപ്പൊ തന്നെ എനിക്ക് രണ്ടിന്റെയും അസുഖം മനസ്സിലായി പിന്നെ പിറ്റേദിവസം തന്നെ ഞാൻ അവളെ ചോദ്യം ചെയ്താരുന്നു…… അപ്പൊ കൺഫോമായി ”

അവനൊരു വളിച്ച ചിരിയോടെ എന്നോട് പറഞ്ഞു……

“എടാ എന്നിട്ട് വേറാരെലും കണ്ടോ ഞങ്ങൾ ഒരുമിച്ച് കെടക്കണത്???……”

“ഇനി കാണാനായിട്ട് ആ വീട്ടില് ഒരാള് പോലുമില്ല……”

“ങേ….. നീ വിളിച്ചെല്ലാരേം കാണിച്ചു കൊടുത്തോ???…..”

“ഞാനങ്ങനെ ചെയ്യുന്ന് നിനക്ക് തോന്നണുണ്ടോ???…..

അവരെല്ലാരും വന്ന് നോക്കിയപ്പോ നിങ്ങള് കെട്ടിപിടിച്ചു കെടക്കണ്…..”

“അമ്മായിയോക്കെ കണ്ടോ???”

“റിയ ഉൾപ്പടെ ആ വീട്ടില് അന്നുണ്ടായിരുന്ന എല്ലാരും കണ്ടു…….”

“കോപ്പ്…….

“പക്ഷെ ആർക്കും കൊഴപ്പൊന്നും ഇല്ലടാ…… അമ്മായിയും മാമനും പറഞ്ഞത് ഒന്ന് രണ്ട് കൊല്ലം കൂടി കഴിഞ്ഞാ നിങ്ങടെ കല്യാണം നടത്തിത്തരാന്നാ….

“സത്യായിട്ടും?????”

“ആഹ്ടാ സത്യായിട്ടും……”

“അപ്പൊ അമ്മ എന്ന പറഞ്ഞ്???”

“അമ്മയ്ക്കും അച്ഛനും യാതൊരു പ്രശ്നോമില്ല……

പക്ഷെ നിന്റെ ഇപ്പോഴത്തെ ആറ്റിറ്റ്യൂഡ് ഒന്ന് മാറ്റണം……. ഒന്നില്ലെങ്കി അച്ഛനെ സഹായിക്കണം അല്ലെങ്കി മാമനെ ബിസ്സിനെസ്സിൽ ഹെല്പ് ചെയ്യണം ഇത് രണ്ടുവില്ലെങ്കി എന്തെങ്കിലും പഠിക്കാൻ പോണം……..അങ്ങനെ എന്തേലും കൂടി ചെയ്ത് തുടങ്ങി കഴിഞ്ഞ പിന്നെ നിന്റെ കാര്യം ഏകദേശം സെറ്റായി……”

അവൻ പറഞ്ഞ് തീർന്നതും ഞാൻ ഹാപ്പിനെസിന്റെ എക്സ്ട്രീം ലെവലിൽ എത്തിയിരുന്നു……
“പൊന്നു ഇത് വല്ലോം അറിഞ്ഞാരുന്നോ??..”

“ഞാനവളെ ചോദ്യം ചെയ്തത് എല്ലാരുടേം മുന്നിലിട്ടാണ്…….”

“അടിപൊളി……”

പിന്നേം ഓരോന്നും പറഞ്ഞോണ്ടിരുന്നതും ഹോസ്പിറ്റലിത്തി….. നേരെ കേറി മുറിവ് ഡ്രെസ്സും ചെയ്ത് ഇറങ്ങി വണ്ടിയിൽ കേറിയതും ഇനിയെങ്ങനെ അമ്മായിനേം മാമനേം ഫേസ് ചെയ്യുന്നൊള്ള ചിന്തയായിരുന്നു മനസ്സ് നിറയെ……

വണ്ടി മുന്നോട്ട് പോയിക്കൊണ്ടിരുന്നതും മനസ്സ് നിറയെ ഞങ്ങളുടെ കല്യാണോം മുന്നോട്ടുള്ള ജീവിതവുമൊക്കെയായിരുന്നു………

“ടാ വീട്ടില് പോയാലോ???….”

അത്രോം നേരം ഹാപ്പിയായിട്ടിരുന്ന എന്റെ മൂഡ് നാറി ഒറ്റ ചോദ്യം കൊണ്ട് മാറ്റിക്കളഞ്ഞു……

“ന്തിന്???? ഏ?? അവടെ എനിക്കാരാ ഒള്ളത്?? ”

ഞാനത്യാവിശം കലിപ്പിലാണ് ചോദിച്ചത്……

“എടാ അച്ഛനും അമ്മേം നല്ല വിഷമത്തിലാ……. നിന്നോട് ഒന്ന് സംസാരിക്കാൻ പോലുമുള്ള ധൈര്യം അവർക്കില്ലടാ……. നിന്നെ ഒരുപാട് കുറ്റപ്പെടുത്തിയതിന്റെ വല്ലാത്ത കുറ്റബോധം അവർക്കുണ്ട്…….. അതാ അന്ന് റിയ വന്ന് എല്ലം തുറന്ന് പറഞ്ഞപ്പോ അമ്മയും അച്ഛനും എങ്ങനാ പ്രതികരിച്ചതെന്ന് നിനക്കറിയോ അമ്മ അവളെ കൊന്നില്ലെന്നേ ഉള്ള്……. അച്ഛനാണേൽ അവൾടെപ്പനെ പോയി തല്ലി…….. ഇത് വരെ രണ്ടുപേരും ഒന്നും കഴിച്ചിട്ട് പോലുമില്ല……. പിന്നെ നിന്നോടൊന്നും മിണ്ടാതിറങ്ങി പോയത് അവർക്ക് നിന്നെ ഫേസ് ചെയ്യാനൊള്ള വിഷമം കാരണ….. നീയൊന്ന് വന്ന് സംസാരിക്ക്………..”

അവൻ പറഞ്ഞതിലും കാര്യമുണ്ട്……. ഇങ്ങനെ മുന്നോട്ട് പോയിട്ട് എനിക്കും അവർക്കും ഒന്നും നേടാനില്ല……. എന്തായാലും അമ്മേടും അച്ഛനോടും ഒന്ന് സംസാരിക്കാം…….

“ഞാനേതായാലും അമ്മോട് സംസാരിക്കാം……”

എന്റെ പ്രതികരണം കേട്ടതും അവന് സന്തോഷമായെന്ന് അവന്റെ മുഖത്തെന്ന് എനിക്ക് വായിച്ചെടുക്കമായിരുന്നു…….

“എങ്കി ഇപ്പൊ തന്നെ വീട്ടി പോവാം…….”

അതുപറഞ്ഞു അവൻ വണ്ടി നേരെ ഹൈവേയിലേക്ക്

കേറ്റി പായിച്ചു……. പറയേണ്ടതെല്ലാം എത്രയും പെട്ടെന്ന് പറഞ്ഞ് തീർക്കണം എന്ന് മനസ്സ് പറഞ്ഞത് കൊണ്ട് ഞാനവന്റെ പ്രവർത്തിക്ക് എതിര് പറയാൻ പോയില്ല…….. വണ്ടി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നതും ഞാൻ വീണ്ടും ചിന്തകളിലേക്ക് വീണു……. അതിന് പശ്ചാതലമായി 90s ലെ ദാസേട്ടൻ പാടിയ പാട്ടുകളും……

വീടിന് മുന്നിലെത്തി അവനെന്നെ വിളിച്ചപ്പോഴാണ് ഞാൻ ഉറക്കത്തിലായിരുന്നെന്ന് എനിക്ക് തന്നെ മനസ്സിലായത്…… കിറിയിലൂടെ ഒലിച്ചിറങ്ങിയതും തൂത്ത് കളഞ്ഞ് ഞാൻ വണ്ടിയിൽ നിന്നിറങ്ങി……
വണ്ടി വന്ന സൗണ്ട് കേട്ടപ്പോഴേ അമ്മയും അച്ഛനും പുറത്തേക്കിറങ്ങി വന്നിരുന്നു എന്നെ കണ്ടപ്പോഴേ ആ മുഖങ്ങളിൽ കുറ്റബോധം നിറയുന്നത് ഞാൻ കണ്ടു…….എന്തായാലും വല്യ മൈൻഡ് കൊടുക്കാതെ ഞാൻ മുന്നോട്ട് നടന്നു അവരുടെടുത്തേക്ക് എത്തിയതും അച്ഛനെന്നെ വാരിപ്പുണർന്നു……..

ആദ്യത്തെ അനുഭവമായത് കൊണ്ട് ഞാൻ ശരിക്കും ഞെട്ടി പോയി……

“സോറി…… എനിക്കോ അമ്മക്കോ നിന്നെ മനസ്സിലാക്കാൻ പറ്റിയില്ലാ……. ഞങ്ങള് വളർത്തിയ മോൻ ഒരു പെണ്ണിനോട് തെറ്റ് ചെയ്‌തെന്ന് കേട്ടപ്പോ

നിന്റെ കൂട്ടുകാര് അതേറ്റു പറഞ്ഞപ്പോ ഞങ്ങൾ വിശ്വസിച്ചു പോയി…… നീ പറഞ്ഞതൊന്നും കേക്കാൻ പോലും ഞങ്ങള് ശ്രമിച്ചില്ല……. സോറി…… തെറ്റ് ഞങ്ങടെ ഭാഗത്താണ്…… അച്ചുട്ടൻ അമ്മോടും അച്ഛനോടും ക്ഷമിക്ക്….. നീയിങ്ങനെ ഞങ്ങളിൽ നിന്ന് അകന്ന് മാറി നടക്കുന്നത് ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ലെടാ……”

ഞാനൊരു ഹീറോയായിക്കണ്ട അച്ഛന്റെ വാക്കുകൾ കേട്ടതും ഞാൻ കരഞ്ഞു പോയിരുന്നു…… ആദ്യമായിട്ടാണ് അച്ഛനെ കരഞ്ഞു കലങ്ങിയ കണ്ണുമായി കാണുന്നത്…… ആ കാഴ്ച്ച എന്നെ ഒരുപാട് നൊമ്പരപെടുത്തി……. ഞാൻ അച്ഛനെ തിരിച്ചു കെട്ടിപിടിച്ചു എന്തിനോ വേണ്ടി കുറെ നേരം അച്ഛന്റെ തോളിൽ കിടന്ന് കരഞ്ഞു…… പക്ഷെ ആ കരച്ചിലിന് എന്റെയും അച്ഛന്റെയും മനസ്സിലുണ്ടായിരുന്ന സങ്കടങ്ങളെ മായിച്ചു കളയാനുള്ള ശക്തിയുണ്ടായിരുന്നു……..

കുറച്ച് നേരം കഴിഞ്ഞതും ഞങ്ങളത്തേക്ക് നടന്നു……. രണ്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും…… ഒട്ടും മാറ്റം സംഭവിച്ചിട്ടില്ല വീടിന്……. എന്റെ പതിവിരിപ്പിടമായ റെഡ് സോഫയിൽ പോയിരുന്നു……. കൂടെ അമ്മയും വന്നിരുന്നു ഒന്നും മിണ്ടുന്നില്ലെങ്കിലും എന്നെ കണ്ണ് പറിക്കാതെ നോക്കിയിരുപ്പുണ്ട് എനിക്ക് എന്തൊക്കയോ പറയണോന്നുണ്ടെങ്കിലും മനസ്സിലേക്ക് ഒന്നും വരുന്നില്ല…… പെട്ടെന്ന് അമ്മ എന്റെ തലയിലൊന്ന് തലോടി……

“ക്ഷമിക്കണം…….”

തൊണ്ടയിടറിയതുക്കൊണ്ട് പറഞ്ഞതിൽ പകുതിയും വിഴുങ്ങിപോയെങ്കിലും അമ്മയ്ക്കും എന്റെ കാര്യത്തിൽ നല്ല വിഷമമുണ്ടെന്നെനിക്ക് മനസ്സിലായി…….

Leave a Reply

Your email address will not be published. Required fields are marked *