അക്ഷയം – 7 2

അച്ഛനൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞു……

“അല്ലാച്ഛാ കല്യാണത്തിന്റെ കാര്യം അവനോട് സംസാരിച്ചാരുന്നോ…….”

“മ്മ് സംസാരിച്ചിരുന്നു….. അവൻ യെസും പറഞ്ഞില്ല നോയും പറഞ്ഞില്ല…… എല്ലം ഞങ്ങടിഷ്ടത്തിന് നടക്കട്ടെന്നാ അവൻ പറഞ്ഞത്……”

അമ്മയാണ് എന്റെ ചോദ്യത്തിന് ഉത്തരം തന്നത്……..

‘ആഹാ നാറി ആർത്ഥ സമ്മതം മൂളിയിട്ടാണോ എന്റെടുത്ത് വന്ന് ഒളിച്ചോടാൻ പ്ലാൻ ചെയ്തത്…..’

ഞാൻ മനസ്സിൽ പറഞ്ഞു…….

“അമ്മേ ഇനി അവന് ഇപ്പൊ കല്യാണം കഴിക്കാൻ താല്പര്യം ഇല്ലെങ്കിലോ…… അല്ല അവന് വേറെ ആരെയെങ്കിലും ഇഷ്ടമാണെങ്കിലോ????….”
ഞാൻ അച്ഛന്റേം അമ്മേടേം മനസ്സറിയാൻ ചുമ്മാ ഒരു ചോദ്യം അങ്ങോട്ട് ചോദിച്ചു……..

“ഏയ്‌ അവന് ഒരു അഫ്ഫയർ ഉണ്ടെന്നെനിക്ക് തോന്നുന്നില്ല……. ഉണ്ടെങ്ങി അതായിരുന്നു നല്ലത് നമ്മള് കെടന്നോടണ്ടല്ലോ പെണ്ണന്വേഷിക്കാൻ…….”

അച്ഛനാണ് പറഞ്ഞത്……. ഇപ്പൊ ഏട്ടത്തിടെ കാര്യം എടുത്തിട്ടാലോ എന്നെനിക്ക് തോന്നിയെങ്കിലും അച്ഛനും അമ്മേം സമ്മതിച്ചില്ലെങ്കിലോ എന്നൊരു ചിന്ത മനസ്സിനെ പിന്നോട്ട് വലിച്ചു……. എങ്കിലും കുറെ നേരത്തെ ആലോചനക്ക് ശേഷം അമ്മയോടും അച്ഛനോടും എല്ലം തുറന്ന് പറയാമെന്ന് ഞാൻ തീരുമാനിച്ചു…….. അമ്മയും അച്ഛനും സമ്മതിക്കുമെന്ന് ഉള്ളിലിരുന്ന് ആരോ പറയുന്നത് പോലെ……

“അച്ഛാ അമ്മേ എനിക്ക് കുറച്ച് സത്യം പറയാനൊണ്ട്….. ഇത് കേട്ട് കഴിഞ്ഞ് ഉചിതമായൊരു തീരുമാനം നിങ്ങളെടുക്കണം…….. ചേട്ടന് അവന്റെ കൂടെ പഠിച്ചൊരു പെണ്ണിനെ ഇഷ്ടമാണ്…….. തുടങ്ങിയിട്ട് കൊറേ കാലമായി….. ആ പെണ്ണിനെ കെട്ടണം എന്ന ഒറ്റ കാരണം കൊണ്ടാ അവൻ +2 വില് പഠിത്തം നിർത്തി ബിസ്സിനെസ്സിലേക്കിറങ്ങിയത്…….”

“ഏതാടാ ആ പെണ്ണ്????…. അതിന്റെ വീടെവിടെ???”

ഞാൻ പറഞ്ഞോണ്ടിരുന്നതിന്റെ ഇടയിൽ കേറി അച്ഛൻ ചോദിച്ചു……..

“പേര് ശ്രീകുട്ടിയെന്നാ……. കാണാൻ ഒരു ദേവിയെ പോലിരിക്കും…… നല്ല ഭംഗിയാ കാണാൻ…… അമ്മയ്ക്കും അച്ഛനും ഒരുപാടിഷ്ടം ആവും ഏട്ടത്തിയെ…….”

“ഏട്ടത്തിയോ അതെപ്പോ???…..”

“അതൊക്കെയുണ്ടായി…..”

“ഏ അവര് തമ്മില് കല്യാണം കഴിച്ചോ???”

അമ്മ അന്തംവിട്ടാണ് ചോദിച്ചത്…….

“അവര് തമ്മില് കല്യാണോന്നും കഴിച്ചിട്ടില്ല…… പക്ഷെ അതിനെ ഞാൻ ഏട്ടത്തിയായിട്ട് മനസ്സിൽ പതിപ്പിച്ചു കഴിഞ്ഞു……..”

“ഇവന്റഭിപ്രായത്തിൽ അത്രേം നല്ല കുട്ടിയാണേൽ നമുക്കൊന്ന് ആലോചിച്ചാലോ രശ്മി???…..”

“ഇവൻ പറയണത് കേട്ടിട്ട് നല്ല കുട്ടിയാന്ന് തോന്നുന്നു…….. ടാ ആ പെണ്ണിട്ട് വീടെവിടെയാടാ???

അതിന്റെ കുടുംബക്കാരെ ആരെങ്കിലും അറിയോ???”

അമ്മ എന്നോട് ചോദിച്ചു……

“അത് പിന്നെ ചെറിയൊരു പ്രശ്നം ഉണ്ട്…… ഏട്ടത്തി ഒരു അനാഥയാണ്…… ഏട്ടത്തിടെ അച്ഛനും അമ്മേം

ആറ് കൊല്ലം മുൻപ് മരിച്ചു പോയതാ……. ഇപ്പൊ ഒരു ഹോസ്റ്റലിൽ നിന്ന പഠിക്കുന്നെ…… ഏട്ടനാണ് ഫൈനഷ്യലി ഹെല്പ് ചെയ്യുന്നത്……”
“എന്തായാലും അവന്റെ ഇഷ്ടമല്ലേ നല്ല കുട്ടിയാണേൽ ആ കൊച്ചിനും സമ്മതമാണേൽ നമുക്കതങ്ങ് നടത്തി കൊടുത്താലോ ഏട്ടാ……”

അമ്മ അച്ഛനോട് ചോദിച്ചു…….. അച്ഛന്റെ ഉത്തരമറിയാൻ ഞാൻ ആകാംഷയോടെ അച്ഛന്റെ മുഖത്തേക്ക് നോക്കിയിരുന്നു………

“മ്മ്…… അപ്പുനോട് നാളെത്തന്നെ ആ കൊച്ചിനെ ഒന്ന് ഇവിടെ വരെ വിളിച്ചോണ്ട് വരാൻ പറ……..”

അച്ഛൻ അമ്മയോട് പറഞ്ഞതും ഞാൻ അച്ഛന്റെ കൈയിൽ കേറി പിടിച്ചു…….

“ഇപ്പൊ അവനെ അറിയിക്കേണ്ട……. നമുക്കവനൊരു സർപ്രൈസ് കൊടുക്കാം……അവനെനിക്ക് വേണ്ടി ഒരുപാട് കാര്യം ചെയ്തിട്ടുണ്ട് അപ്പൊ അവന് വേണ്ടി എന്തെങ്കിലും തിരിച്ചു ചെയ്യാൻ ഒരു ചാൻസ് കിട്ടിയതാ…… അതോണ്ട് ഒരു സർപ്രൈസായിട്ട് അവനെ അറിയിക്കാം…….. നാളെ തന്നെ ഏട്ടത്തിനെ കാണാനുള്ള വഴി ഞാനൊപ്പിച്ചോളാം……”

ഞാൻ അച്ഛനോട് പറഞ്ഞു…….

“ആ നീ എന്താന്ന് വെച്ചാ ചെയ്യ്……”

അച്ഛനെന്നോട് പറഞ്ഞതും മുറ്റത്ത് കാർ വന്നു നിക്കുന്ന സൗണ്ട് ഞങ്ങള് കേട്ടു……

“പറഞ്ഞതോർമായുണ്ടല്ലോ അവനൊന്നും അറിയരുത്……. സർപ്രൈസായിരിക്കണം…… അവൻ ഞെട്ടണം ഞെട്ടി തരിക്കണം….. ”

Leave a Reply

Your email address will not be published. Required fields are marked *