അക്ഷയം – 7

Related Posts


കാളിങ്ബെല്ലടിക്കുന്നത് ഞാൻ കേട്ടു……. ഞാൻ അമ്മായിനേം പൊന്നുനേം അമ്മായിടെ റൂമിൽ കൊണ്ടുപോയാക്കിയിട്ട് പുറത്തെന്ന് ലോക്കും ചെയ്ത് ഉമ്മറത്തെ വാതിലിന്റെ ഹോളിലൂടെ പുറത്തേക്ക് നോക്കി……… വെള്ളയും വെള്ളയും വേഷത്തിൽ കണ്ടാൽ ജെന്റിൽമാൻ ലുക്കുള്ള ഒരാൾ മുന്നിൽ നിക്കുന്നു കൂടെ അത്യാവിശം സൈസുള്ള കുറച്ച് പേരും………. മനസ്സിൽ വല്ലാത്തൊരു ഭയം വന്നു ചേരുന്നത് ഞാനറിഞ്ഞു…………വീണ്ടും വീണ്ടും കാളിങ് ബെൽ മുഴങ്ങിയതും എന്തും വരട്ടെ എന്നും മനസ്സിൽ വിചാരിച്ചു ഞാൻ വാതിൽ തുറന്നു……..

…..അച്ഛനും മാമനും ചേട്ടനുമൊന്നും വീട്ടിലില്ല എന്ന ചിന്ത എന്നെ വല്ലാത്ത ഭയത്തിലാക്കിയെങ്കിലും പേടി പുറത്ത് കാണിക്കാതെ അല്പം ഗൗരവ മുഖത്തോടെയാണ് വാതില് തുറന്നത്……..

ഡോർ തുറന്നതും ചെറു പുഞ്ചിരിയോടെ പുള്ളി അകത്തേക്ക് കേറി…….

“മോനാനാണോ അക്ഷയ്??…..”

കടുകട്ടി ശബ്ദത്തിലുള്ള പുള്ളിയുടെ ചോദ്യം കേട്ടതും

നെഞ്ച് പട പട എന്നിടിക്കാൻ തുടങ്ങി……..

“അഹ് ഞാനാ…..”

പേടിച്ചിട്ടാണോ പറയാൻ വന്നത് പകുതിയും വായിൽ വിഴുങ്ങി പോയി…..

“വിട്ടിൽ വേറെയാരുമില്ലേ…..”

“ഇല്ല…. അവരെല്ലാരും എന്റെ വീട്ടില് പോയേക്കുവാ…..”

“ഓ…. ഞാനവരെയെല്ലാം കണ്ട് ക്ഷമ ചോദിക്കാൻ വന്നതാ…… എന്റെ മോൻ കാരണം മറ്റൊരു പെൺകുട്ടിയുടെ ജീവിതം കൂടി നശിച്ചു പോയിരുന്നെങ്കിൽ എനിക്കതോർക്കാൻ കൂടി വയ്യ മോനെ…… മോൻ ചെയ്തതൊരു നല്ല കാര്യമാ….

മോൻ ഒരു പെങ്കൊച്ചിന്റെ ജീവിതം രക്ഷിച്ചു……

….. പിന്നെ ഞാൻ വേറൊരു കാര്യം കൂടി പറയാനാ വന്നത്……. നിങ്ങളിനി കേസിനൊന്നും പോകരുത്…. എന്റെ കുടുംബത്തിന്റെ മാനം പോകും…….

എന്റെ മോൻ ചെയ്തത് ചെറിയ തെറ്റോ പെട്ടെന്ന് ക്ഷമിക്കാൻ പറ്റുന്ന തെറ്റൊവല്ല എന്നറിയാം ….. പക്ഷെ പ്ലീസ്….. മോൻ ഇനിയൊരു പ്രശ്നത്തിനും പോകരുതെന്ന് രമേശനോട് പറയണം……”

“ഇവിടാർക്കും കേസ് നടത്താനോ മറ്റൊരു പ്രശ്നത്തിലോട്ട് പോകാനോ താല്പര്യമില്ല……. പക്ഷെ നിങ്ങടെ ഭാഗത്തു നിന്നും ഇനിയൊരു പ്രശ്നവും ഉണ്ടാവില്ലെന്ന് ഉറപ്പ് തരണം…….”
“എന്റെ കൂടുംബത്തിന്റെയോ…. എന്റെ ഭാഗത്തു നിന്നോ എന്റെ മോന്റെ ഭാഗത്ത്‌ നിന്നോ യാതൊരു വിധ പ്രശ്നവും ഉണ്ടാവില്ലെന്ന് ഞാൻ ഉറപ്പ് തരുന്നു……”

“ഞങ്ങക്കും അവള്ടെ ഭാവിയാ പ്രധാനം…… അതുകൊണ്ട് ഇനി ഇതിനെ പറ്റിയൊരു സംസാരം വേണ്ട…….. ഇതിവിടെ വെച്ച് നിർത്താം……”

“എന്ന ശരി….. ഞാനിറങ്ങുവാ…… എല്ലാവരും ഉള്ളപ്പോ ഒരു ദിവസം വരാം…..”

വന്നപ്പോ മുഖത്ത് കണ്ട അതെ പുഞ്ചിരിയോടെ പുള്ളി പുറത്തേക്കിറങ്ങി………. ആളുകൾ പോയതും ഞാൻ ഡോറും ലോക്ക് ചെയ്ത് അമ്മായിയുടെ റൂമിന്റെ ലോക്ക് ഓപ്പൺ ചെയ്തതും അമ്മായിയും പൊന്നും പുറത്തേക്കിറങ്ങി……

“എടാ അപ്പൊ പ്രശ്നം മൊത്തം ഒതുങ്ങിയല്ലേ……”

പൊന്നൂന്റെ ചോദ്യം കേട്ടതും അവരെല്ലാം കേട്ടെന്നെനിക്ക് മനസിലായി……

“അഹ് പുള്ളി മാപ്പ് ചോദിച്ചിട്ട ഇറങ്ങി പോയത്……

ഇനി അവരുടെ ഭാഗത്ത്‌ നിന്നും ഇനിയൊരു പ്രശ്നവും

ഉണ്ടാവില്ലന്ന പറഞ്ഞത് അതുപോലെ നമ്മളും പ്രശ്നം ഒന്നും ഉണ്ടാക്കരുത് കേസ് കൊടുക്കരുതെന്നും പുള്ളി പറഞ്ഞു…….”

ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു……

“അതാ നല്ലത് ഇനി ഇതിന്റെ പുറകെ നടന്നിട്ട് വേണം കൊച്ചിന് ചിത്തപേരുണ്ടാവാൻ……..”

അമ്മായി അതും പറഞ്ഞു നേരെ അടുക്കളയിലോട്ട് പോയി…….പക്ഷെ അപ്പോഴേക്കും മനസ്സിൽ ഒരു പേടികേറിക്കുടിയിരുന്നു

ഇനി അയാള് വന്ന് ക്ഷമ ചോദിച്ചിട്ട് പോയത് അഭിനയം ആണെങ്കിലോ നൈസായിട്ട് പ്രശ്നം ഒതുങ്ങിയെന്ന് വിശ്വസിപ്പിച്ചിട്ട് എന്നെ തട്ടനൊള്ള പ്ലാനാണെങ്കിലോ

…… ഓർക്കുമ്പഴേ കൈയും കാലും വിറക്കാൻ തുടങ്ങി കോപ്പ്……. ഓരോന്നും ചിന്തിച്ചും കണക്കുകൂട്ടിയും ഹാളിലെ സോഫയിൽ തന്നെയിരുന്നു വാല് പോലെ കൂടെ പൊന്നുവും……

“ഹോ…… ഇപ്പോഴാ ആ പേടി മാറിയത്……”

പൊന്നു ഒരു ദീർഘ നിശ്വാസം വിട്ടോണ്ട് പറഞ്ഞു……

“എന്ത് പേടി???…..”

“അല്ല അവന്മാര് നിനക്കട്ടൊരു പണി തരുവെന്ന് ഞാൻ പ്രധീക്ഷിച്ചിരുന്നു ഇപ്പൊ അവര് തന്നെ മാപ്പ് പറഞ്ഞപ്പോ നല്ല ആശ്വാസം”

ഹും അശ്വസിച്ചിങ്ങനെ ഇരുന്നോ എപ്പോഴാ പണി വരുന്നെന്നോർത്തിട്ട് മനുഷ്യനിവിടെ ഇരിക്ക പൊരുതിയില്ലാണ്ട് നടക്കുവാ….. ഞാൻ മനസ്സിൽ പറഞ്ഞു……..
“നീയെന്ന ഇങ്ങനെ ടെൻഷൻ അടിച്ചപോലെ ഇരിക്കണേ????…”

ഞാൻ നഖരും കടിച്ചോണ്ടിരിക്കണ കണ്ടിട്ടാന്ന് തോന്നുന്നു അവള് ചോദിച്ചു….

“ഏയ്യ് ഒന്നുലടി ചുമ്മാ ഓരോന്ന് ചിന്തിച്ചോണ്ടിരുന്നതാ….. ”

“എന്ന വാ നമുക്ക് റൂമില് പോവാം……”

“ഒറ്റക്ക് പോയിരുന്ന മതി….”

“വാടാ കുറച്ച് കാര്യം പഠിപ്പിച്ചു തരാം……”

അവള് ഒരു കള്ള ചിരിയോടെ പറഞ്ഞു……

“എന്ത് കാര്യം???…..”

“അതൊക്കെയുണ്ട് ബാ ”

അവളെന്നെയും വിളിച്ചോണ്ട് നേരെ റൂമിലേക്ക് നടന്നു……

“ഡി….. നമ്മളിങ്ങനെ റൂമില് കേറിയിരുന്നിട്ട് അമ്മായിയോ മാമനോ ഒന്നും ചോദിക്കാത്തതെന്ന???…”

ഞാൻ കട്ടിലിലേക്കിരുന്നുകൊണ്ട് ചോദിച്ചു…….

“അത്…… അത് ചിലപ്പോ എന്നോടും നിന്നോടുമുള്ള വിശ്വാസം കൊണ്ടായിരിക്കും…… ചിലപ്പോ നമ്മള് തമ്മിലുള്ള റിലേഷൻ അവർക്കും കൊഴപ്പില്ലാത്തത് കൊണ്ടായിരിക്കും……”

“എടി നിന്നോട് ഒരു കാര്യം ചോദിച്ച സത്യസന്തമായിട്ട് ഉത്തരം പറയുവോ……”

“അഹ് പറയാം നീ ചോദിക്ക്….. ”

“കാര്യം നമുക്കിപ്പോ 20 വയസേ ഉള്ള്…….ഇപ്പൊ എനിക്ക് ജോലിയോ പ്രത്യേകിച്ച് വിദ്യാഭ്യാസമോ ഒന്നുല……. ഒരു മൂന്നോ നാലോ കൊല്ലം കൂടി നമുക്കിങ്ങനെ പ്രേമിച്ചു നടക്കാം പക്ഷെ അത് കഴിയുമ്പോ നമ്മള് എന്ത് ചെയ്യുവടി???……. അപ്പന്റെ ബിസ്സിനെസ്സും മുന്നിൽ കണ്ട് ഒരു ജീവിതം തുടങ്ങാൻ എനിക്ക് താല്പര്യമില്ല…….. നീ നന്നായിട്ട് പഠിക്കുന്നതല്ലേ അപ്പൊ ഇങ്ങനെ തന്നെ പോയ നിനക്ക് നല്ലൊരു കരിയർ ഉണ്ടാക്കിയെടുക്കാം പക്ഷെ ഞാൻ നിന്റെ ലൈഫിൽ ഉണ്ടായ ചിലപ്പോ അതൊക്കെ നടക്കാണ്ട് പോകുവെന്നൊരു തോന്നൽ……. അങ്ങനെ ന്തേലും സംഭവിച്ച അമ്മായി എന്നെ പ്രാകും…… പോരാത്തതിന് എനിക്കിപ്പോ ആകെ സപ്പോർട്ടുള്ളതാണേൽ അമ്മായിയും മാമനും…..

അവരെ സങ്കട പെടുത്താനോ വെറുപ്പിക്കനോ എനിക്ക് താല്പര്യമില്ല……അപ്പൊ ഇതൊക്കെ ഒരു തീരുമാനമെടുത്തിട്ട് പോരെ……..?????”

ഞാൻ ഒരു നിഷ്കളങ്ക ഭാവത്തിൽ ചോദിച്ചു……..

“എടാ നിനക്ക് എന്റെ കരിയറിനെ പറ്റിയൊക്കെ ചിന്തയുണ്ടോ???……. ഇനിയുണ്ടെങ്കി തന്നെ എനിക്കൊരു കരിയർ വേണന്നൊന്നും ഇല്ല……. ഇപ്പൊ എന്റപ്പന് ബിസ്സിനെസ്സുണ്ട് നിന്റപ്പന് ബിസ്സിനെസ്സുണ്ട് അപ്പൊ അതില് കൈകടത്തിയും കൈകാര്യം ചെയ്തും ജീവിക്കാം എന്നാണ് എന്റെ ചിന്ത…….. പിന്നെ നമ്മള് തമ്മിൽ ഇഷ്ടത്തിലായാലോ കല്യാണം കഴിച്ചാലോ ഇവിടാരും ഒന്നും പറയാൻ പോണില്ല കാരണം നീയും ഞാൻ കുഞ്ഞിലെ തൊട്ട് ഒരുമിച്ച് വളർന്നവരാ കുഞ്ഞിലെ തൊട്ട് തമ്മിലറിയാം പോരാത്തതിന് രശ്മിയമ്മക്ക് എന്നെ നിന്നെക്കൊണ്ട് കല്യാണം കഴിപ്പിക്കാനാ താല്പര്യവും…….”
“ഏത് എന്റമ്മക്കാ….. നീ ചുമ്മാ തമാശ പറയല്ലേ…..”

Leave a Reply

Your email address will not be published. Required fields are marked *