അക്ഷയം – 7 2

“എന്ത് പേടി???…..”

“അല്ല അവന്മാര് നിനക്കട്ടൊരു പണി തരുവെന്ന് ഞാൻ പ്രധീക്ഷിച്ചിരുന്നു ഇപ്പൊ അവര് തന്നെ മാപ്പ് പറഞ്ഞപ്പോ നല്ല ആശ്വാസം”

ഹും അശ്വസിച്ചിങ്ങനെ ഇരുന്നോ എപ്പോഴാ പണി വരുന്നെന്നോർത്തിട്ട് മനുഷ്യനിവിടെ ഇരിക്ക പൊരുതിയില്ലാണ്ട് നടക്കുവാ….. ഞാൻ മനസ്സിൽ പറഞ്ഞു……..
“നീയെന്ന ഇങ്ങനെ ടെൻഷൻ അടിച്ചപോലെ ഇരിക്കണേ????…”

ഞാൻ നഖരും കടിച്ചോണ്ടിരിക്കണ കണ്ടിട്ടാന്ന് തോന്നുന്നു അവള് ചോദിച്ചു….

“ഏയ്യ് ഒന്നുലടി ചുമ്മാ ഓരോന്ന് ചിന്തിച്ചോണ്ടിരുന്നതാ….. ”

“എന്ന വാ നമുക്ക് റൂമില് പോവാം……”

“ഒറ്റക്ക് പോയിരുന്ന മതി….”

“വാടാ കുറച്ച് കാര്യം പഠിപ്പിച്ചു തരാം……”

അവള് ഒരു കള്ള ചിരിയോടെ പറഞ്ഞു……

“എന്ത് കാര്യം???…..”

“അതൊക്കെയുണ്ട് ബാ ”

അവളെന്നെയും വിളിച്ചോണ്ട് നേരെ റൂമിലേക്ക് നടന്നു……

“ഡി….. നമ്മളിങ്ങനെ റൂമില് കേറിയിരുന്നിട്ട് അമ്മായിയോ മാമനോ ഒന്നും ചോദിക്കാത്തതെന്ന???…”

ഞാൻ കട്ടിലിലേക്കിരുന്നുകൊണ്ട് ചോദിച്ചു…….

“അത്…… അത് ചിലപ്പോ എന്നോടും നിന്നോടുമുള്ള വിശ്വാസം കൊണ്ടായിരിക്കും…… ചിലപ്പോ നമ്മള് തമ്മിലുള്ള റിലേഷൻ അവർക്കും കൊഴപ്പില്ലാത്തത് കൊണ്ടായിരിക്കും……”

“എടി നിന്നോട് ഒരു കാര്യം ചോദിച്ച സത്യസന്തമായിട്ട് ഉത്തരം പറയുവോ……”

“അഹ് പറയാം നീ ചോദിക്ക്….. ”

“കാര്യം നമുക്കിപ്പോ 20 വയസേ ഉള്ള്…….ഇപ്പൊ എനിക്ക് ജോലിയോ പ്രത്യേകിച്ച് വിദ്യാഭ്യാസമോ ഒന്നുല……. ഒരു മൂന്നോ നാലോ കൊല്ലം കൂടി നമുക്കിങ്ങനെ പ്രേമിച്ചു നടക്കാം പക്ഷെ അത് കഴിയുമ്പോ നമ്മള് എന്ത് ചെയ്യുവടി???……. അപ്പന്റെ ബിസ്സിനെസ്സും മുന്നിൽ കണ്ട് ഒരു ജീവിതം തുടങ്ങാൻ എനിക്ക് താല്പര്യമില്ല…….. നീ നന്നായിട്ട് പഠിക്കുന്നതല്ലേ അപ്പൊ ഇങ്ങനെ തന്നെ പോയ നിനക്ക് നല്ലൊരു കരിയർ ഉണ്ടാക്കിയെടുക്കാം പക്ഷെ ഞാൻ നിന്റെ ലൈഫിൽ ഉണ്ടായ ചിലപ്പോ അതൊക്കെ നടക്കാണ്ട് പോകുവെന്നൊരു തോന്നൽ……. അങ്ങനെ ന്തേലും സംഭവിച്ച അമ്മായി എന്നെ പ്രാകും…… പോരാത്തതിന് എനിക്കിപ്പോ ആകെ സപ്പോർട്ടുള്ളതാണേൽ അമ്മായിയും മാമനും…..

അവരെ സങ്കട പെടുത്താനോ വെറുപ്പിക്കനോ എനിക്ക് താല്പര്യമില്ല……അപ്പൊ ഇതൊക്കെ ഒരു തീരുമാനമെടുത്തിട്ട് പോരെ……..?????”

ഞാൻ ഒരു നിഷ്കളങ്ക ഭാവത്തിൽ ചോദിച്ചു……..

“എടാ നിനക്ക് എന്റെ കരിയറിനെ പറ്റിയൊക്കെ ചിന്തയുണ്ടോ???……. ഇനിയുണ്ടെങ്കി തന്നെ എനിക്കൊരു കരിയർ വേണന്നൊന്നും ഇല്ല……. ഇപ്പൊ എന്റപ്പന് ബിസ്സിനെസ്സുണ്ട് നിന്റപ്പന് ബിസ്സിനെസ്സുണ്ട് അപ്പൊ അതില് കൈകടത്തിയും കൈകാര്യം ചെയ്തും ജീവിക്കാം എന്നാണ് എന്റെ ചിന്ത…….. പിന്നെ നമ്മള് തമ്മിൽ ഇഷ്ടത്തിലായാലോ കല്യാണം കഴിച്ചാലോ ഇവിടാരും ഒന്നും പറയാൻ പോണില്ല കാരണം നീയും ഞാൻ കുഞ്ഞിലെ തൊട്ട് ഒരുമിച്ച് വളർന്നവരാ കുഞ്ഞിലെ തൊട്ട് തമ്മിലറിയാം പോരാത്തതിന് രശ്മിയമ്മക്ക് എന്നെ നിന്നെക്കൊണ്ട് കല്യാണം കഴിപ്പിക്കാനാ താല്പര്യവും…….”
“ഏത് എന്റമ്മക്കാ….. നീ ചുമ്മാ തമാശ പറയല്ലേ…..”

ഞാൻ ചിരിച്ചോണ്ട് പറഞ്ഞു….

“എടാ തമാശയല്ല…… നമ്മളെ തമ്മിൽ കെട്ടിക്കണ കാര്യം എത്ര തവണ എന്നോട് രശ്മിയമ്മ പറഞ്ഞിട്ടുണ്ടെന്നറിയോ…… നീ തോക്കിൽ കേറി വെടിവെക്കാതെ ഞാൻ പറയുന്നത് ബാക്കി കൂടി കേക്ക്… ”

“ആ പറ…. കോപ്പ്”

“എന്റമ്മക്കും അത് തന്നെ താല്പര്യം……. പക്ഷെ അച്ഛന്മാരുടെ കാര്യം എനിക്കറിയാൻ പാടില്ല അവര് കൂടി സമ്മതിക്കുവാണേൽ നമുക്ക് വേറെ പ്രശ്നൊന്നും ഇല്ല……. ഇനി സമ്മതിച്ചില്ലെങ്കിലും സമ്മതിപ്പിക്കാനുള്ള വഴി എന്റലുണ്ട്………”

“എന്ത് വെഷം കുടിച്ചാത്മഹത്യ ചെയ്യുന്ന് പറയുവോ അതോ നിരാഹാരം കെടക്കുവോ????…..”

ഞാനവളെ കളിയാക്കുന്നത് പോലെ ചോദിച്ചു…..

“ഇത്തരം ചീപ്പ്‌ ഐഡിയ ഒന്നുവല്ല…….. ഇവിടുന്ന് സ്വർണോം കാശും അടിച്ചു മാറ്റിക്കൊണ്ട് നമ്മള് നടുവിടുന്നു……..അതും നാട്ടുകാരെ മുഴുവൻ അറിയിച്ചുകൊണ്ട്…… അപ്പൊ നാണക്കേടുണ്ടാവാതിരിക്കാൻ അവര് തന്നെ നമ്മളെ കല്യാണം കഴിപ്പിക്കും…… ഇനി ഇതും നടന്നില്ലേൽ ഒരു കൊച്ചൊക്കെ ആയിക്കഴിയുമ്പോ നമ്മള് തിരിച്ചു വരും നമ്മുടെ കൊച്ചിനെ കണ്ടുകഴിയുമ്പോ അവരുടെ പേണക്കോം ദേഷ്യമൊക്കെ മാറും……”

Leave a Reply

Your email address will not be published. Required fields are marked *