അക്ഷയം – 7

അനന്തുന്റെ അഖിലിന്റെ കൂടെയിരുന്നപ്പോ സത്യം പറഞ്ഞാ +2 ക്ലാസ്സിലിരുന്ന ഫീലായിരുന്നു……ഇടക്കിടക്ക് വരുന്ന ചീഞ്ഞ കോമഡികളും വല്ലപ്പോഴും വരുന്ന നിലവാരമുള്ള തമാശകളും അങ്ങോട്ടുമിങ്ങോട്ടുമുള്ള തെറി വിളികളും ഓർമ പുതുക്കലും എന്നെ ഒരുപാട് സന്തോഷപ്പെടുത്തിയിരുന്നു……. അന്ന് രാത്രി വരെ

അവന്മാരെന്റെ കൂടെയുണ്ടായിരുന്നു അപ്പോഴൊന്നും ഞാൻ സത്യംപറഞ്ഞ പൊന്നുനെ പറ്റി ചിന്തിച്ചിട്ട് പോലുല്ലാ………
രാത്രി എട്ടുമണിയോട് കൂടിയാണ് അവന്മാര് വീട്ടിൽ പോയത്…… അവന്മാരെ മിറ്റം വരെ പോയി യാത്രയാക്കിയിട്ട് വന്നപ്പോ എന്തോ നഷ്ടപെട്ട ഫീലായിരുന്ന എനിക്ക്……..

…. നേരെ റൂമില് വന്ന് ഫോണെടുത്ത് നോക്കിയപ്പോ

പൊന്നൂന്റെ വക 21 മിസ്സ്‌ കോൾ…….. കോപ്പ് അവന്മാരുടെ കൂടെയിരുന്നപ്പോ ഫോൺ സൈലന്റിലാക്കിയിട്ടതാണ്……..

അപ്പൊ തന്നെ അവളുടെ നമ്പറിലോട്ട് വിളിച്ചു…….. കുറച്ച് നേരം ബെല്ലടിച്ചു കഴിഞ്ഞാണ് അവള് കാൾ അറ്റൻഡ് ചെയ്തത്……..

“ഡി സോറി…… അവന്മാര് കൂടെയുണ്ടായിരുന്നത് കൊണ്ടാ ഫോണെടുക്കാതിരുന്നത് ”

“ആ അതുകൊഴപ്പില്ല……. നീ ഫുഡ്‌ കഴിച്ചോ???….”

കോൾ എടുക്കാത്തത് കൊണ്ട് ഒരാട്ട് പ്രതീക്ഷിച്ചിരുന്ന എന്നെ ഞെട്ടിച്ചു കൊണ്ട് അവളെന്നോട് വളരെ കൂളായിട്ട് എന്നോട് സംസാരിച്ചു………

“ഇല്ലടി….. നീയാ???”

“വിശന്നിട്ട് പാടില്ലെടാ നാറി…… ബാക്കിയൊള്ളവൻ ഇവടെ എന്തേലും തിന്നിട്ട് മൂന്നാല് മണിക്കൂറായി…..”

അവള് കരയുന്ന പോലെ പറഞ്ഞു……..

“അയ്യോ എന്ന പറ്റി എന്റെ പൊന്നിന് അമ്മായിയോന്നും ഉണ്ടാക്കി തന്നില്ലേ…….”

ഞാനവളെ കൊഞ്ചിക്കുന്നത് പോലെ പറഞ്ഞു……

“ഇന്നത്തെ ദിവസം ഒരു കോപ്പും ഒണ്ടാക്കി തന്നിട്ടില്ല……”

“അയ്യോ അതെന്ന പറ്റി……”

“രാവിലെ അമ്മേടെ അമ്മാവൻ വിളിച്ചിട്ട് പറഞ്ഞു ആ പ്രാന്തി തള്ള ചാവാൻ കെടക്കുവാന്ന് കെടക്കുവാന്ന് അത് കേട്ടപ്പിന്നെ അമ്മ ഒരു സാധനം ഒണ്ടാക്കി തന്നിട്ടില്ലാ……”

അവള് നല്ല കലിപ്പിലാണ് സംസാരിക്കുന്നത്……..

“ആര് ചാവാൻ കിടന്നുന്ന്??….”

“എടാ എന്റമ്മേടെ അമ്മ…..”

“ഓ അവരോ….. എന്ന പറ്റിയതാ??….”

“അറ്റാക്ക് വന്നതാന്നാ കേട്ടെ…..”

“തട്ടിപോയോ???…..”

“ഇതുവരെയില്ല പക്ഷെ ഇങ്ങനാണേൽ ഞാനവരെ പ്രാകി കൊല്ലും…….”

അവള് പറഞ്ഞത് കേട്ട് ഞാൻ ചുമ്മാ ചിരിച്ചു…….

“എടി എന്നിട്ട് നിങ്ങളെങ്ങോട്ട് പോണില്ലേ???…..”

“ആ പൊക്കൊണ്ടിരിക്കുവാ….. അവടെ ചെല്ലാതെ ഒരു വറ്റ് ചോർ കിട്ടൂന്ന് എനിക്ക് തോന്നുന്നില്ല…… എനിക്കാണേൽ ഒന്നാമതെ ആ തള്ളേനെ കാണണതെ കാലിയാണ്…… ”

“നിനക്ക് പോകാൻ താല്പര്യമില്ലേൽ ഇങ്ങോട്ട് പോരാൻ മേലാരുന്നോ???…..”
” ഞാനമ്മോട് പറഞ്ഞതാ…… അപ്പോഴാ അറിഞ്ഞത് ആ പാഴ് തള്ള എന്നേം കാണണോന്ന് പറഞ്ഞെന്നറിഞ്ഞത് പിന്നെ പോകാതിരിക്കാൻ പറ്റൂലല്ലോ……. ”

“ഓ എങ്കി പോയിട്ട് വാ…… ഞാമ്പോയി ന്തേലും കഴിക്കട്ടെ ഇവടെ അമ്മ ചിക്കൻ കറിയും ചോറുമൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്……”

“ആ തിന്നെടാ നാറി…..”

“ആ തിന്നാൻ പോണെടി പൂ….. അല്ലെ വേണ്ട പൊന്നു…..”

കോൾ കട്ട്‌ ചെയ്ത് തിരിഞ്ഞതും അമ്മ ദേ പൊറകില് വന്നു നിക്കണ്…….

“എന്ന അച്ചുട്ടാ ഒരു കള്ളച്ചിരി????……”

അമ്മ കൈ രണ്ട് ചേർത്ത് കെട്ടി നിന്നോണ്ടെന്നോട് ചോദിച്ചു……. ”

“ഏയ്‌ ഒന്നുല…… ഞാൻ പൊന്നുനെ വിളിച്ചപ്പോ അവള് പറയുവാ അമ്മായിടെ അമ്മേനെ അവള് പ്രാകി കൊല്ലുന്ന് അത് കേട്ട് ചിരിച്ചതാ…….”

“ഏത് വയ്യാണ്ട് കിടക്കണ ആ അമ്മേനെയോ???”

“ആ അതന്നെ…..”

“അതെന്താടാ????”

“അവര് തമ്മിൽ കാലങ്ങളായിട്ടുള്ള ശത്രുതയാ……. ”

“ആ അതെന്തേലുമാവട്ടെ എനിക്കിപ്പോ നിന്നോട് കുറച്ച് കാര്യം പറയാനോണ്ട്….. വാ…..”

ചിരിച്ചോണ്ട് നിന്ന മുഖം മാറി ഗൗരവം നിറഞ്ഞതും എന്റെ മനസ്സിൽ അകാരണമായൊരു പേടി നിറഞ്ഞുവെങ്കിലും ഞാനും അമ്മേടെ പുറകെ നടന്നു……

“അച്ചുട്ടാ……..”

വീടിന്റെ ബാൽക്കണിയിൽ പോയി നിന്നിട്ടമ്മ എന്നെ വിളിച്ചു……

“ന്തമ്മേ???….”

“നിനക്ക് പൊന്നൂട്ടിനെ ഭയങ്കരിഷ്ടമാണോ????”

“മ്മ്…..”

“അവൾക്കോ????…..”

“അവൾക്കും…….”

“പക്ഷെ നമുക്കീ ബന്ധം വേണോടാ????……”

ഞങ്ങൾ തമ്മിലുള്ള റിലേഷൻ തുടങ്ങിയിട്ടേയുള്ളെങ്കിലും അമ്മയുടെ ചോദ്യം എന്റെ നെഞ്ചിണ് തറച്ചത്…… ഞാനവളെ ഒരുപാടിഷ്ടപ്പെട്ടു തുടങ്ങിയിരുന്നു…… എന്തിനേറെ പറയുന്നു എന്റെ ഭാര്യായിട്ടുപോലും ഞാനവളെ കണ്ടിരുന്നു…….

……. ഒന്നും മിണ്ടാതെ ഞാൻ അമ്മേടെ മുഖത്ത് തന്നെ നോക്കി നിന്നു…….. പക്ഷെ പതിയെ പതിയെ അമ്മയുടെ മുഖത്തു നിന്നും ആ പേടിപ്പിക്കുന്ന ഗൗരവഭാവം പതിയെ ഒഴിഞ്ഞു പോയി പകരം ഒരു മന്ദഹാസം വിരിയുന്നത് ഞാൻ കണ്ടു……

“നീ നിന്നുരുകണ്ട……. ഞാൻ നിന്നെ ചുമ്മാ കളിപ്പിക്കാൻ പറഞ്ഞതാ…… പൊന്നൂട്ടി ഈ വീട്ടിലോട്ട് കേറി വന്നാ ഏറ്റവും സന്തോഷിക്കുന്നത് ഞാൻ തന്നെയാരിക്കും……. എനിക്ക് പണ്ട് തൊട്ടേ നിന്നെ അവളെക്കൊണ്ട് കെട്ടിക്കാനായിരുന്നു എനിക്കാഗ്രഹം…….”
അമ്മ അതും പറഞ്ഞെന്നെ ചേർത്തുപിടിച്ചു…….

ഞാൻ ഒന്നും തിരിച്ചു പറയാതെ അമ്മയോട് ചേർന്ന് നിന്നു…….

“പക്ഷെ നീ നല്ലൊരു നിലയിലെത്തിയിട്ട് കല്യാണം കഴിച്ചാ മതി……. എന്തെങ്കിലും പഠിക്കണം…… മോനിഷ്ടപ്പെട്ട എന്തെങ്കിലും…….”

“മ്മ്…. ഞാനും കുറച്ച് നാളായിട്ട് എന്തെങ്കിലും പഠിക്കണോന്നോർത്തിരിക്കുവാരുന്നു…….. പക്ഷെ എന്ത് പഠിക്കണോന്ന് എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല……. എന്താണേലും അഡ്മിഷന് കുറച്ച് സമയം ഉണ്ടല്ലോ അപ്പൊ നോക്കാം……”

ഞാൻ പറഞ്ഞതിന് ഒരു മൂളൽ മാത്രമായിരുന്നു അമ്മേടെ മറുപടി…….. അപ്പോഴേക്കും അച്ഛനും അങ്ങോട്ടേക്ക് വന്നു……. എപ്പോഴും കാണുന്ന നിറഞ്ഞ ചിരിയുണ്ടായിരുന്നു അച്ഛന്റെ മുഖത്ത്…..

“എന്താണ് അമ്മേം മോനും കൂടിയൊരു ചർച്ച?????….”

“പ്രത്യേകിച്ചൊന്നുമില്ല ഇവന്റെ ഭാവി പരുപാടികളെ പറ്റി ചർച്ച ചെയ്തോണ്ടിരിക്കുവാരുന്നു…….”

അച്ഛന്റെ ചോദ്യത്തിന് അമ്മയാണ് ഉത്തരം കൊടുത്തത്…….

“എന്നിട്ടെന്ത് തീരുമാനമെടുത്തു????…..”

“ഇവന് പഠിക്കാൻ പോണോന്നാ ഇവൻ പറഞ്ഞത്…. ”

“നല്ല കാര്യമല്ലേ…… എന്ത് പഠിക്കണം എവിടെ പടിക്കണോന്ന് പറഞ്ഞാ മതി…… സീറ്റിന്റെ കാര്യം അച്ഛനേറ്റു……”

അച്ഛനെന്നെ ചേർത്ത് പിടിച്ചോണ്ട് പറഞ്ഞു…..

അച്ഛനെന്നെ ചേർത്ത് പിടിച്ചപ്പോ എനിക്കെന്തോ വല്ലാത്ത സന്തോഷം തോന്നി……

“എല്ലാം തീരുമാനിക്കണം….. എന്നിട്ടഛനോട് പറയാം…… അവനോടും കൂടി ചോദിക്കണം…

അല്ല അവന്റെ കല്യാണം ഉറപ്പിച്ചെന്നൊക്കെ പറഞ്ഞു കേട്ടു ഉള്ളതാണോ???……”

“അങ്ങനൊന്ന് നോക്കിയാരുന്നു….. പക്ഷെ അത് അങ്ങോട്ട് ഒത്തു വന്നില്ല……. ആ വേറെ നോക്കാം അവന് 22 വയസല്ലേ ആയിട്ടുള്ളു കല്യാണ പ്രായം കഴിഞ്ഞോട്ടെന്നുമില്ലല്ലോ……”

Leave a Reply

Your email address will not be published. Required fields are marked *