അക്ഷയം – 7

ഞാനമ്മയുടെ കൈയെടുത്ത് എന്റെ കൈയിൽ വെച്ചു കോർത്തുപിടിച്ചു…….. അമ്മേടെ മുഖത്ത് നോക്കി ഒരു ചെറു പുഞ്ചിരിയും കൊടുത്തു…….. എന്റെ മനസ്സ് വായിച്ചെന്നപ്പോലെ അമ്മ എന്നെ ചേർത്തുപിടിച്ചു…….

അത്രയും മതിയാരുന്നു എന്റെ ദേഷ്യോം സങ്കടോം പിണക്കൊമൊക്കെ മാറാൻ……..

“എനിക്ക് വെശക്കണ്……. എന്തേലും തിന്നാൻ ത്താ…….”
കുറെ നേരം നീണ്ടു നിന്ന സൈലന്റ് മൂഡ് മാറ്റാനായിട്ട് ഞാൻ ചോദിച്ചു……..

എന്റെ ചോദ്യം കേട്ടതും അമ്മ ഫുഡെടുത്തോണ്ടേ തരാമെന്നു പറഞ്ഞ് അടുക്കളയിലോട്ട് നടന്നു …….. നിമിഷ നേരം ക്കൊണ്ട് ഒരു പാത്രത്തിൽ അപ്പവും എന്റെ ഫേവറേറ്റ് ചിക്കൻ കറിയുമായി വന്നു….. രാവിലെ ഫുഡ്‌ കഴിക്കതിറങ്ങിയത് നന്നായി…… അപ്പോം കറീം നല്ല രീതിക്ക് തട്ടാൻ പറ്റി…… ഞാൻ കഴിച്ച പാത്രോം കഴുകി വെച്ച് എന്റെ പഴയ മുറിയിലേക്ക് ചെന്നു…….. എന്നെ ഇറക്കിവിട്ടേ പിന്നെ വേറാരും ഇ റൂം ഉപയോഗിക്കാറില്ലെങ്കിലും എല്ലാ ദിവസോം വൃത്തിയാക്കിയിടാറുണ്ടെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലായി…… ഞാൻ പതിയെ കട്ടിലിലേക്ക് കെടന്നു ഫോണെടുത്ത് പൊന്നുനെ വിളിച്ചു…….

“ഹലോ….. ടാ….. അമ്മേനേം അച്ഛനേം കണ്ടോ????”

ഫോണെടുത്തവഴിയുള്ള അവളുടെ ചോദ്യം കേട്ടതും സത്യം പറഞ്ഞ ഞാൻ അമ്പരന്ന് പോയി…….ഒന്നാമതെ ഹോസ്പിറ്റലിൽ പോകുവാണെന്ന് പറഞ്ഞാണ് ഇറങ്ങിയത് ഇങ്ങോട്ട് പോന്നകാര്യം അവളെയൊട്ട് വിളിച്ചു പറഞ്ഞുമില്ല ചേട്ടനാണേൽ ഈ നിമിഷം വരെ ആരേം ഫോണിൽ വിളിച്ചിട്ടുമില്ല….. പിന്നെ ഇവളെങ്ങനെ അറിഞ്ഞു ഞാനിങ്ങോട്ട് പൊന്നെന്ന്!!!

“നീയെങ്ങനെ അറിഞ്ഞു????…..”

ഞാൻ ഇങ്ങോട്ട് പൊന്നെന്ന വിവരം അവളോട് ആര് പറഞ്ഞെന്നറിയാനൊള്ള അമ്പരപ്പിൽ ഞാൻ ചോദിച്ചു……..

“ഞാനാ അപ്പുവേട്ടനോട് നിന്നെ അങ്ങോട്ട് കൊണ്ടുചെല്ലാൻ പറഞ്ഞത്…….”

“അതെന്തിനാ??”

“ഇന്നലെ രശ്മിയമ്മ എന്നെ വിളിച്ചാരുന്നു….. നിന്നെയൊന്നു കാണണോന്ന് പറഞ്ഞ് കൊറേ കരഞ്ഞു അതാ ഞാൻ നിന്നോട് ഇന്നലെ രാത്രി അമ്മേനേം അച്ഛനേം മിസ്സെണണ്ടോന്ന് ചോദിച്ചത്….

രശ്മിയമ്മേടെ കരച്ചില് കേട്ടപ്പോ ഞാനാണേൽ വല്ലാണ്ടായി…….. പിന്നെ ഇന്നലെ തന്നെ അപ്പുവേട്ടനെ വിളിച്ച് നിന്നെ കൊണ്ടുപോവാനുള്ള കാര്യൊക്കെ സെറ്റുചെയ്തു……..”

“ഞഞ്ഞായി……”

“പിന്നെ…… അമ്മേനേം അച്ഛനേം കണ്ടപ്പോ സന്തോഷായോ???”

“മ്മ്….. ഒത്തിരി……. അവർക്കൊക്കെ എന്നെ ഭയങ്കരിഷ്ട……… തെറ്റിദ്ധരിച്ചു പോയി പാവങ്ങള്…….”

“നിനക്കൊരുപാട് സന്തോഷായില്ലേ……”

“മ്മ്…. കൊറേ നാള് കൂടി നന്നായിട്ടൊന്ന് കരഞ്ഞു…… പിന്നെ കൊറേ ചിരിച്ചു…….”

“അതുകൊണ്ടാ നിന്നെ അങ്ങോട്ട് പറഞ്ഞുവിട്ടത്……. നിനക്ക് രശ്മിയമ്മയോടും ശങ്കരനച്ഛനോടുമോള്ള സ്നേഹം ഏറ്റോം നന്നായിട്ടറിയണത് എനിക്കല്ലേ…….
പണ്ട് രശ്മിയമ്മ എന്നെ എടുത്ത് കൂടെ കെടത്തിയപ്പോ എന്നെ ചവിട്ടി കട്ടിലിന്റെ താഴെയിട്ടിട്ട് എന്റമ്മയെന്ന് പറഞ്ഞ് രശ്മിയമ്മയെ കെട്ടിപിടിച്ചു കിടന്നതോർക്കുന്നുണ്ടോ????…..”

“നീയിതൊന്നും മറന്നില്ലാരുന്നോ?? ”

“ഇല്ല….. അതോണ്ടല്ലേ ഇപ്പൊ പറഞ്ഞെ……

അതൊക്കെപോട്ടെ അപ്പുവേട്ടൻ എല്ലം പറഞ്ഞുകാണുവല്ലോ……”

“ആ ഏറെക്കുറെ…… ഇത്രോം സംഭവമൊക്കെ ഉണ്ടായിട്ടും നീയെന്ന എന്നോടൊന്നും പറയാതിരുന്നേ???”

“ആ നിനക്കൊരു സർപ്രൈസായിക്കോട്ടെന്ന് വെച്ചു……. പിന്നെ നമ്മടെ കല്യാണം ഏകദേശം ഉറപ്പിച്ച മട്ടാ….. നമുക്കൊന്ന് ആഘോഷിക്കണ്ടേ????”

“പിന്നെ ആഘോഷിക്കാതെ……”

“എങ്കി നാളെ ഞാനങ്ങോട്ടു വരാം… ഇന്ന് അച്ഛൻ വരുമ്പോ വൈകും…….”

“എങ്കി ഒകെ വൈകുന്നേരം വിളിക്കാം……”

“ഒകെ ബൈ ഉമ്മ ”

ഒരുമ്മ കിട്ടിയതും ഞാൻ ഫോൺ വെച്ചു…… അനന്തുന്റെ നമ്പറെടുത്തു കാൾ ചെയ്തു….

“ടാ നാറി ഞാൻ തിരികെ നാട്ടിലോട്ട് വന്നു….. ”

“ആഹാ എപ്പോയെത്തി??”

“കൊറച്ചു നേരെ അയൊള്ളു… ”

“എന്ന ഒരു പത്തു മിനിറ്റ് ഞാനങ്ങിട്ട് വരാം നീ കോൾ കട്ട്‌ ചെയ്തോ……….”

“ഒകെ… ”

കോൾ കട്ട്‌ ചെയ്ത് കുറച്ച് നേരം കഴിഞ്ഞതും പുറത്തൊരു ബൈക്ക് വന്ന സൗണ്ട് ഞാൻ കേട്ടു……

അത് അനന്തുവായിരിക്കുമെന്ന് തോന്നിയതതോണ്ട്

ഞാൻ റൂമിൽ നിന്നേറങ്ങി താഴേക്ക് ചെന്നു……..

പക്ഷെ അനന്തുവിനെ മാത്രം പ്രതീക്ഷിച്ചു നിന്ന എന്നെ ഞെട്ടിച്ചുകൊണ്ട് അനന്തുവിന്റെ കൂടെ അഖിലും കൂടി അകത്തേക്ക് വന്നു…….. അവന്മാര് താഴെനിന്നെ എന്നെ കണ്ടിരുന്നു അനന്തുവെന്നെ കൈപൊക്കി കാണിച്ചു അഖിൽ ഒരു നോട്ടം മാത്രം നോക്കി എന്നോട് ക്ഷമിക്കണം എന്ന് പറയുമ്പോലൊരു നോട്ടം……

അവന്മാര് നേരെ പോയത് എന്റമ്മയുടേം അച്ഛന്റേം അടുത്തേക്കായിരുന്നു……. അഖിൽ അവരോട് സംസാരിക്കുന്നത് കണ്ടതെ അവൻ അവരോടെല്ലാം ഏറ്റു പറയുവാണെന്നെനിക്ക് മനസ്സിലായി……

….. അവര് പറഞ്ഞുതീരുവനായിട്ട് ഞാൻ മുകളിൽ തന്നെ കാത്തു നിന്നു……

……. നീണ്ടനേരത്തെ സംസാരത്തിന് ശേഷം അനന്തും അഖിലും എന്റടുത്തേക്ക് വന്നു……. അനന്തുവടുത്ത് വന്നതും ഞാനവനെ കെട്ടിപിടിച്ചു അവനെന്നേം……

പിന്നെ എന്റെ മുഖത്തേക്ക് നോക്കാൻ പോലും മടിച്ചു നിന്ന അഖിലിനെ ഞാൻ കെട്ടിപിടിച്ചു ഞാൻ കെട്ടിപിടിച്ചതും അവനെന്നെയും ഇറുക്കിപുണർന്നു…….
“ടാ സോ…….”

“വേണ്ട നീ സോറിയൊന്നും പറയണ്ട…… നിന്റവസ്ഥ എന്തായിരുന്നു എന്നെനിക്കറിയാം…….”

ഞാനവരേം കൂട്ടി റൂമിലേക്ക് നടന്നു……

“ടാ നിന്റെ പെണ്ണുമ്പിള്ള എന്ത് പറയുന്നു????……”

അനന്തു എന്നെയൊന്ന് കളിയാക്കിക്കൊണ്ട് ചോദിച്ചു……. അഖിലണേൽ ഒന്നും മനസ്സിലാവാത്തത് ക്കൊണ്ട് വായും പൊളിച്ചിരിക്കുവാണ്……..

“ഏ അതിനിടക്ക് ഇവന്റെ കല്യാണോം കഴിഞ്ഞോ???…..”

അഖിലിന്റെ തികച്ചും നിഷ്കളങ്കമായ ചോദ്യം കേട്ടതും ഞാനും അനന്തുവും പൊട്ടിച്ചിരിച്ചുപോയി…….

….. ഞങ്ങളുടെ പൊട്ടിച്ചിരി കെട്ടിട്ടാന്ന് തോന്നും ചേട്ടനും റൂമിലേക്ക് കേറി വന്നു…….

“എന്തടാ….. ഇവിടൊരു ചീരീം ബഹളോം???…..”

“ചേട്ടാ ഈ നാറി പറഞ്ഞു അച്ചുന്റെ കല്യാണം കഴിഞ്ഞെന്ന്……. ഒള്ളതാണോ???……”

വീണ്ടും അഖിലിന്റെ നിഷ്കളങ്കമായ ചോദ്യം കേട്ടതും ഞാനും അനന്തും ചേട്ടനും ഒരുപോലെ പൊട്ടിച്ചിരിച്ചു…….

“പൊന്നൂന്റെ കാര്യണേൽ ഒള്ളതാ…..”

“ങേ അപ്പൊ ഇവന്റെക്കെട്ട് കഴിഞ്ഞോ……”

“എന്റെ പൊന്ന് മണ്ടാ…. ഒരു പെണ്ണ് സെറ്റായി വിട്ടുകാർക്കൊന്നും എതിർപ്പില്ല അതോണ്ട് പറഞ്ഞതാ……..”

ഞാൻ അഖിലിന്റെ സംശയം മാറ്റാനായിട്ട് പറഞ്ഞു……..

“ആ അങ്ങനെ പറ……”

“എടാ തമാശയൊക്കെ വിട്….. എനിക്കൊരു ഇമ്പോര്ടന്റ് കാര്യം പറയാനൊണ്ട്……”

“ആ പറ….. ”

അഖില് ചേട്ടൻ കൊണ്ടുവന്ന ആപ്പിൾ തട്ടിപ്പറിച്ചു തിന്നോണ്ട് പറഞ്ഞു……..

“നമുക്കൊരു കല്യാണം നടത്താനുണ്ട്…… ”

“ആരുടെ??? നിന്റെണോ???…..”

“എന്റെയല്ല ഇവന്റെ…..”

ഞാൻ ചേട്ടന്റെ നേരെ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു……അതിന് ഇതെന്ത് മൈരെന്ന രീതിക്ക് അവനെന്നെ ഒന്ന് തുറിച്ചു നോക്കി…..

Leave a Reply

Your email address will not be published. Required fields are marked *