അക്ഷയം – 7

അച്ഛനൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞു……

“അല്ലാച്ഛാ കല്യാണത്തിന്റെ കാര്യം അവനോട് സംസാരിച്ചാരുന്നോ…….”

“മ്മ് സംസാരിച്ചിരുന്നു….. അവൻ യെസും പറഞ്ഞില്ല നോയും പറഞ്ഞില്ല…… എല്ലം ഞങ്ങടിഷ്ടത്തിന് നടക്കട്ടെന്നാ അവൻ പറഞ്ഞത്……”

അമ്മയാണ് എന്റെ ചോദ്യത്തിന് ഉത്തരം തന്നത്……..

‘ആഹാ നാറി ആർത്ഥ സമ്മതം മൂളിയിട്ടാണോ എന്റെടുത്ത് വന്ന് ഒളിച്ചോടാൻ പ്ലാൻ ചെയ്തത്…..’

ഞാൻ മനസ്സിൽ പറഞ്ഞു…….

“അമ്മേ ഇനി അവന് ഇപ്പൊ കല്യാണം കഴിക്കാൻ താല്പര്യം ഇല്ലെങ്കിലോ…… അല്ല അവന് വേറെ ആരെയെങ്കിലും ഇഷ്ടമാണെങ്കിലോ????….”
ഞാൻ അച്ഛന്റേം അമ്മേടേം മനസ്സറിയാൻ ചുമ്മാ ഒരു ചോദ്യം അങ്ങോട്ട് ചോദിച്ചു……..

“ഏയ്‌ അവന് ഒരു അഫ്ഫയർ ഉണ്ടെന്നെനിക്ക് തോന്നുന്നില്ല……. ഉണ്ടെങ്ങി അതായിരുന്നു നല്ലത് നമ്മള് കെടന്നോടണ്ടല്ലോ പെണ്ണന്വേഷിക്കാൻ…….”

അച്ഛനാണ് പറഞ്ഞത്……. ഇപ്പൊ ഏട്ടത്തിടെ കാര്യം എടുത്തിട്ടാലോ എന്നെനിക്ക് തോന്നിയെങ്കിലും അച്ഛനും അമ്മേം സമ്മതിച്ചില്ലെങ്കിലോ എന്നൊരു ചിന്ത മനസ്സിനെ പിന്നോട്ട് വലിച്ചു……. എങ്കിലും കുറെ നേരത്തെ ആലോചനക്ക് ശേഷം അമ്മയോടും അച്ഛനോടും എല്ലം തുറന്ന് പറയാമെന്ന് ഞാൻ തീരുമാനിച്ചു…….. അമ്മയും അച്ഛനും സമ്മതിക്കുമെന്ന് ഉള്ളിലിരുന്ന് ആരോ പറയുന്നത് പോലെ……

“അച്ഛാ അമ്മേ എനിക്ക് കുറച്ച് സത്യം പറയാനൊണ്ട്….. ഇത് കേട്ട് കഴിഞ്ഞ് ഉചിതമായൊരു തീരുമാനം നിങ്ങളെടുക്കണം…….. ചേട്ടന് അവന്റെ കൂടെ പഠിച്ചൊരു പെണ്ണിനെ ഇഷ്ടമാണ്…….. തുടങ്ങിയിട്ട് കൊറേ കാലമായി….. ആ പെണ്ണിനെ കെട്ടണം എന്ന ഒറ്റ കാരണം കൊണ്ടാ അവൻ +2 വില് പഠിത്തം നിർത്തി ബിസ്സിനെസ്സിലേക്കിറങ്ങിയത്…….”

“ഏതാടാ ആ പെണ്ണ്????…. അതിന്റെ വീടെവിടെ???”

ഞാൻ പറഞ്ഞോണ്ടിരുന്നതിന്റെ ഇടയിൽ കേറി അച്ഛൻ ചോദിച്ചു……..

“പേര് ശ്രീകുട്ടിയെന്നാ……. കാണാൻ ഒരു ദേവിയെ പോലിരിക്കും…… നല്ല ഭംഗിയാ കാണാൻ…… അമ്മയ്ക്കും അച്ഛനും ഒരുപാടിഷ്ടം ആവും ഏട്ടത്തിയെ…….”

“ഏട്ടത്തിയോ അതെപ്പോ???…..”

“അതൊക്കെയുണ്ടായി…..”

“ഏ അവര് തമ്മില് കല്യാണം കഴിച്ചോ???”

അമ്മ അന്തംവിട്ടാണ് ചോദിച്ചത്…….

“അവര് തമ്മില് കല്യാണോന്നും കഴിച്ചിട്ടില്ല…… പക്ഷെ അതിനെ ഞാൻ ഏട്ടത്തിയായിട്ട് മനസ്സിൽ പതിപ്പിച്ചു കഴിഞ്ഞു……..”

“ഇവന്റഭിപ്രായത്തിൽ അത്രേം നല്ല കുട്ടിയാണേൽ നമുക്കൊന്ന് ആലോചിച്ചാലോ രശ്മി???…..”

“ഇവൻ പറയണത് കേട്ടിട്ട് നല്ല കുട്ടിയാന്ന് തോന്നുന്നു…….. ടാ ആ പെണ്ണിട്ട് വീടെവിടെയാടാ???

അതിന്റെ കുടുംബക്കാരെ ആരെങ്കിലും അറിയോ???”

അമ്മ എന്നോട് ചോദിച്ചു……

“അത് പിന്നെ ചെറിയൊരു പ്രശ്നം ഉണ്ട്…… ഏട്ടത്തി ഒരു അനാഥയാണ്…… ഏട്ടത്തിടെ അച്ഛനും അമ്മേം

ആറ് കൊല്ലം മുൻപ് മരിച്ചു പോയതാ……. ഇപ്പൊ ഒരു ഹോസ്റ്റലിൽ നിന്ന പഠിക്കുന്നെ…… ഏട്ടനാണ് ഫൈനഷ്യലി ഹെല്പ് ചെയ്യുന്നത്……”
“എന്തായാലും അവന്റെ ഇഷ്ടമല്ലേ നല്ല കുട്ടിയാണേൽ ആ കൊച്ചിനും സമ്മതമാണേൽ നമുക്കതങ്ങ് നടത്തി കൊടുത്താലോ ഏട്ടാ……”

അമ്മ അച്ഛനോട് ചോദിച്ചു…….. അച്ഛന്റെ ഉത്തരമറിയാൻ ഞാൻ ആകാംഷയോടെ അച്ഛന്റെ മുഖത്തേക്ക് നോക്കിയിരുന്നു………

“മ്മ്…… അപ്പുനോട് നാളെത്തന്നെ ആ കൊച്ചിനെ ഒന്ന് ഇവിടെ വരെ വിളിച്ചോണ്ട് വരാൻ പറ……..”

അച്ഛൻ അമ്മയോട് പറഞ്ഞതും ഞാൻ അച്ഛന്റെ കൈയിൽ കേറി പിടിച്ചു…….

“ഇപ്പൊ അവനെ അറിയിക്കേണ്ട……. നമുക്കവനൊരു സർപ്രൈസ് കൊടുക്കാം……അവനെനിക്ക് വേണ്ടി ഒരുപാട് കാര്യം ചെയ്തിട്ടുണ്ട് അപ്പൊ അവന് വേണ്ടി എന്തെങ്കിലും തിരിച്ചു ചെയ്യാൻ ഒരു ചാൻസ് കിട്ടിയതാ…… അതോണ്ട് ഒരു സർപ്രൈസായിട്ട് അവനെ അറിയിക്കാം…….. നാളെ തന്നെ ഏട്ടത്തിനെ കാണാനുള്ള വഴി ഞാനൊപ്പിച്ചോളാം……”

ഞാൻ അച്ഛനോട് പറഞ്ഞു…….

“ആ നീ എന്താന്ന് വെച്ചാ ചെയ്യ്……”

അച്ഛനെന്നോട് പറഞ്ഞതും മുറ്റത്ത് കാർ വന്നു നിക്കുന്ന സൗണ്ട് ഞങ്ങള് കേട്ടു……

“പറഞ്ഞതോർമായുണ്ടല്ലോ അവനൊന്നും അറിയരുത്……. സർപ്രൈസായിരിക്കണം…… അവൻ ഞെട്ടണം ഞെട്ടി തരിക്കണം….. ”

ഞാൻ വീണ്ടും ഓർമിപ്പിക്കുന്നതു പോലെ പറഞ്ഞിട്ട് താഴേക്ക് നടന്നു…….കൂടെ അമ്മേം അച്ഛനും പോന്നു…..

പിന്നെ അവനോട് ഷോപ്പിലെ കാര്യം പറഞ്ഞും ഞാൻ പഠിക്കാൻ പോണ കാര്യമൊക്കെ പറഞ്ഞും ഫുഡ്‌ കഴിച്ചും കഴിഞ്ഞപ്പോ 9 മണി കഴിഞ്ഞു……. എല്ലാവരോടും ഗുഡ് നൈറ്റും പറഞ്ഞു ഞാൻ റൂമിലേക്ക് വന്നതുംകട്ടിലിലോട്ട് വീണു…….. കൊച്ചുകുഞ്ഞ് പറഞ്ഞ പോലെ കട്ടിൽ എനിക്കൊരു വീക്നെസ്സാണല്ലോ…….

അപ്പോഴാണ് ഏട്ടത്തിനെ വിളിക്കുന്ന കാര്യമോർത്തത്…… ഫോണിൽ നോക്കിയപ്പോ ഏട്ടത്തിടെ നമ്പറുമില്ല…… അവനോട് ചോദിക്കാനും പറ്റില്ല ഇനി ചോദിച്ചാ ഒള്ള കാര്യം മൊത്തം പറയേണ്ടി വരും അപ്പൊ സർപ്രൈസ് കൊളമാവും അത് ഞാനനുവദിക്കില്ല…….. പെട്ടെന്നാണ് എന്റെ തലേലൊരു ബുദ്ധിയുതിച്ചത് ഞാൻ നേരെ പൊന്നുനെ വിളിച്ചിട്ട് ഏട്ടത്തിടെ നമ്പർ ഒപ്പിക്കാൻ പറഞ്ഞു…. അവളാണേൽ നിമിഷ നേരം കൊണ്ട് നമ്പർ ഒപ്പിച്ച് തരിയേം ചെയ്തു……… ഞാൻ പൊന്നു വാട്സ്ആപ്പിലിട്ട് തന്ന ഏട്ടത്തിടെ നമ്പർ സേവ് ചെയ്ത് ഏട്ടത്തിനെ വിളിച്ചു……. ഒന്ന് രണ്ട് റിങ്ങിന് ശേഷം ഏട്ടത്തി കാൾ അറ്റൻഡ് ചെയ്തു
“ഏട്ടത്തി ഇത് ഞാനാ അച്ചു മനസ്സിലായോ……”

“അഹ് മനസ്സിലായി പറഞ്ഞോടാ…..”

“ഏട്ടത്തി നാളെയൊന്ന് കാണാൻ പറ്റുവോ…… ഇവിടെ കുറച്ച് പ്രശ്നമൊക്കെ ഉണ്ടായി….. അമ്മേം അച്ഛനും നിങ്ങടെ കാര്യം എവിടുന്നോ അറിഞ്ഞിട്ടുണ്ട്……. അമ്മേം അച്ഛനും അതോണ്ട് ഏട്ടനെ ഇവിടുന്ന് മാറ്റി നിർത്താൻ പ്ലാൻ ചെയ്യുന്നുണ്ട്…… അതാണേൽ ആ പാവമോട്ട് അറിയുന്നുമില്ല….. അതോണ്ട് കുറച്ച് കാര്യം പ്ലാൻ ചെയ്യാനുണ്ട്……. നാളെ കാണാൻ പറ്റുവോ……”

“അഹ് കാണാം….. നാളെ ഉച്ചയാവുമ്പോ എന്റെ ഹോസ്റ്റലിനടുത്തെ പാർക്കിൽ വന്നാ മതി……. ഞാനവിടെ വരാം…….”

“അഹ് എങ്കി ഒരു 12 മണിയാവുമ്പോ പോരെ…… പിന്നെ ഏട്ടനോടൊന്നും ഇപ്പൊ പറയണ്ട…… അവൻ പെട്ടെന്ന് ടെൻഷൻ ആവും അതാ….. എന്തെങ്കിലും ഒരു വഴി കണ്ടുപിടിച്ചിട്ട് അവനോട് പറയാം……”

“ആം……”

“എന്ന ശെരി ഗുഡ് നൈറ്റ്‌…. നാളെ കാണാം……”

ഞാൻ ഫോൺ കട്ട്‌ ചെയ്തു…..

പാവം ഇനി പേടിച്ചിട്ട് ഉറങ്ങാതിരിക്കുവോ……

ഞാൻ എന്നോട് തന്നെ ചോദിച്ചു…… ആ കൊഴപ്പമില്ല നാളെ ഒരു സർപ്രൈസ് കൊടുക്കുമ്പോ അതൊക്കെ മാറിക്കോളും…….

ഞാൻ നാളെ ഉച്ചയാവുമ്പോ അവടെ ചെല്ലാണോന്ന് അമ്മോടും അച്ഛനോടും പറഞ്ഞിട്ട് വീണ്ടും റൂമില് വന്നു കിടന്നു….. അപ്പോഴേക്കും പൊന്നു വീണ്ടും വിളിച്ചിരുന്നു…. പിന്നെ അവളോട് നാളത്തെ പ്ലാനും ബാക്കി കാര്യമൊക്കെ പറഞ്ഞിരുന്നു…. എന്തൊക്കെ പറഞ്ഞിരുന്നെന്നെനിക്കറിയില്ല കോളിങ് കഴിഞ്ഞപ്പോ 12.38 കഴിഞ്ഞിരുന്നു ……. ഞാൻ എന്നോട് തന്നെ ഒരു ഗുഡ് നൈറ്റും പറഞ്ഞിട്ട് ഉറങ്ങാനായിട്ട് കണ്ണടച്ചു……..

Leave a Reply

Your email address will not be published. Required fields are marked *