അക്ഷയം – 8

ഷോപ്പിന്റെ കാര്യത്തിൽ ശ്രദ്ധിക്കാൻ തുടങ്ങിയതും പൊന്നൂന്റെ കാര്യത്തിലുള്ള ശ്രദ്ധ കുറഞ്ഞു ഇപ്പൊ ആകെ മിണ്ടാൻ കുറച്ചു സമയം കിട്ടുന്നത് ഞായറാഴ്ച്ച മാത്രമായിരിക്കും
ആ ദിവസം തീരരുതേ എന്ന് വരെ ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്….എന്തായാലും അഞ്ചു മാസം കഴിഞ്ഞപ്പോഴേക്കും എന്നെ കാണണ്ടിരിക്കപ്പൊറുതി കിട്ടുന്നില്ലെന്നും പറഞ്ഞു പൊന്നു പെട്ടിയും കിടക്കയുമെടുത്ത് വീട്ടിലേക്ക് താമസം മാറി….. എല്ലാരും പ്രതീക്ഷിച്ചിരുന്നു കാര്യമായത് കൊണ്ട് ആരും പ്രതികരിച്ചില്ല…..

ഞാനൊരു വിധം ബിസ്സിനെസ്സ് പഠിച്ചു വന്നപ്പോഴേക്കും ഏട്ടൻ പണിയൊപ്പിച്ചിരുന്നു ഏട്ടത്തി ഗർഭിണിയായി…. അങ്ങനെ ഒരു വിധം പോസ്റ്റൊന്നും ഇല്ലാണ്ട് പൊയ്ക്കൊണ്ടിരുന്ന സമയത്താണ് എന്റെ ബർത്ത്ഡേ വന്നത് വിട്ടിൽ രണ്ട് നല്ല കാര്യം നടന്ന സമയമായതു കൊണ്ട് അത്യാവിശം വലുതായിട്ട് തന്നെ പരുപാടി നടത്തി….. പിന്നേം ഒരുമാസം കഴിഞ്ഞപ്പോണ് പൊന്നൂന്റെ ബർത്ത്ഡേ വരുന്നത് എന്റേത് നടത്തിയതിലും വലുതായിട്ട് നടത്തണം എന്നായിരുന്നു അവളുടെ ആഗ്രഹം അതിന് ഞങ്ങളാരും എതിര് നോക്കാനും പോയില്ല……

അവളുടെ പിറന്നാൾ ദിവസം രാവിലെയെഴുന്നേറ്റ് അമ്പലത്തിൽ പോവാനായിരുന്നു എന്റെ പ്ലാൻ അതുകൊണ്ട് വെളുപ്പിനെ നാല് മണിക്ക് തന്നെ ഞാനവളെ വിളിച്ചെഴുന്നേപ്പിച്ചമ്പലത്തിൽ കൊണ്ടുപോയി ഉറക്കപ്പിച്ചിൽ ദൈവത്തിനെ തൊഴുന്ന പെണ്ണിനെ ഞെട്ടിച്ചുകൊണ്ട് ഒരു താലിയവളുടെ കഴുത്തിലേക്ക് ഞാനണിയിച്ചു

കണ്ണ് തുറന്നു നോക്കിയപ്പോ ഞാൻ താലി കെട്ടുന്നത് കണ്ടാണോ പെണ്ണിന്റെ കണ്ണിലൊരു ചെറിയ തിളക്കം ഞാൻ കണ്ടു…..

“…..പിറന്നാളായിട്ട് ഇതിലും നല്ലൊരു ഗിഫ്റ്റ് നിനക്ക് തരാൻ പറ്റൂന്നെനിക്ക് തോന്നുന്നില്ല ഐ ലൗ യു….. ”

ഞാനവളുടെ നെറുകയിലൊന്ന് മുത്തി….

അതിന് മറുപടിയെന്നോണം എപ്പോഴും തരുന്നതുപോലെ ചുണ്ട് പൊതിഞ്ഞൊരു മുത്തമെനിക്ക് തിരിച്ചു കിട്ടി…..

താലി കെട്ടി കൊടുത്ത കൊണ്ടാണോ എന്തോ അന്ന് രാവിലെ തൊട്ട് പെണ്ണ് നല്ല സന്തോഷത്തിലായിരുന്നു പതിവിലും കൂടുതൽ വാശിയും കൊഞ്ചലുമൊക്കെ കാണിച്ചു നടന്നു ഒരുപാട് സന്തോഷം വരുമ്പോ പെണ്ണിങ്ങനെയായത് കൊണ്ട് ആരുമൊന്നും പറയാറുമില്ല……

പൊന്നൂന്റെ ബർത്തഡേ ദിവസം ഞങ്ങള് രണ്ടും പ്രതീക്ഷിക്കാതിരുന്ന ഒരു ഗിഫ്റ്റാണ് വിട്ടുകാര് തന്നത് വേറൊന്നുമല്ല ഞങ്ങളുടെ കല്യാണം തന്നെ….. ഞാൻ ബിസ്സിനെസ്സ് നന്നായിട്ട് കൊണ്ടുപോവുന്നതും പൊന്നൂന്റെ കാര്യത്തിലുള്ള എന്റെ ആത്മാർത്ഥയും എനിക്ക് പൊന്നുനോടുള്ള സ്നേഹവും പൊന്നുന് എന്നോടുള്ള സ്നേഹവും അച്ഛന് നന്നായി ബോധിച്ചു അതുകൊണ്ട് തന്നെ രണ്ട് വർഷം കഴിഞ്ഞു നടത്താൻ തീരുമാനിച്ചിരുന്ന കല്യാണം ഒരു വർഷം മുന്നേ തന്നെ നടത്താൻ അച്ഛനും മാമനും തീരുമാനിക്കുകയായിരുന്നു…..
എങ്കിലും കല്യാണത്തിന്റെ തിയതി നോക്കൽ ആദ്യം അച്ഛനൊന്ന് സൂചിപ്പിച്ചപ്പോ താമശയായിരിക്കുമെന്നോർത്ത് ഞാൻ ചിരിച്ചു തള്ളി പക്ഷെ വൈകുന്നേരം ഏതോ ഒരു ജ്യോത്സൻ വിട്ടിൽ വന്നപ്പോഴാണ് അവര് പറഞ്ഞതൊക്കെ സത്യമാണെന്ന് ഞങ്ങൾക്ക് മനസ്സിലായത്…..

….. ഞങ്ങടെ മനസ്സറിഞ്ഞോണ്ടാണോ ജ്യോത്സ്യൻ ഏറ്റവും അടുത്ത മുഹൂർത്തം തന്നെ കുറിച്ച് തന്നു

അങ്ങനെ വെറും രണ്ടാഴ്ച്ചക്ക് ശേഷമുള്ള ശുഭ മുഹൂർത്തത്തിൽ ഞങ്ങളുടെ കല്യാണം നടത്താൻ തീരുമാനിച്ചു അങ്ങനെ കല്യാണത്തിന്റെ കാര്യത്തിൽ ഓരോരോ സജക്ഷൻ പറഞ്ഞോണ്ടിരുന്നപ്പോ ആദ്യം വന്നത് താലിയുടെ കാര്യമായിരുന്നു……

“……രണ്ടാഴ്ച്ചയല്ലേ സമയമുള്ളൂ നാളെ തന്നെ പോയൊരു താലി സെലക്ട്‌ ചെയ്യണം….”

അമ്മയുടെ വാക്കിന് എല്ലാവരും ഒരേപോലെ സമ്മതം മൂളി….

“…..അപ്പൊ പിന്നെ ഈ താലിയെന്ത്ചെയ്യും???…”

പൊന്നു കഴുത്തിൽ കിടന്ന താലിയെടുത്തിട്ട് ചോദിച്ചതും എല്ലാവരുടേം നോട്ടം എന്റെ നേരെ പതിഞ്ഞു…..

“……അത് പിന്നെ ബർത്തഡേയൊക്കെ അല്ലെ അല്പം റൊമാന്റിക്കായിക്കോട്ടെ എന്നോർത്ത് കെട്ടി കൊടുത്തതാ…..”

ഞാൻ പതിവൂമ്പിയ ചിരിയോടെ പറഞ്ഞു……

“…..മോനെ അച്ചു ഇതൊന്നും തമാശയല്ല

താലിക്കൊക്കെ അതിന്റേതായ പരിശുദ്ധിയുണ്ട് ഇങ്ങനൊക്കെ ചെയ്യുന്നതിനും മുൻപ് അറിവുള്ളവരോട് ചോദിക്കണം എന്തായാലും അതിങ്ങു ഊരി താ ഒന്നുടെ പൂജിച്ചിട്ട് ഇത് തന്നെ കല്യാണത്തിന് കെട്ടാം……..”

അമ്മായിയെന്നെ ഉപദേശിക്കുന്നത് പോലെ പറഞ്ഞു ഞാനത് തലയാട്ടി കേട്ടിരിക്കുക മാത്രം ചെയ്തു…..

താലിയുടെ പ്രശ്നം അവിടെ തീർന്നെങ്കിലും കല്യാണതൊടനുബന്ധിച്ച് എന്തൊക്കെ പരിപാടികൾ വേണം ആരെയൊക്കെ വിളിക്കണം എന്നതിനെയൊക്കെ ചൊല്ലി വീട്ടിലൊരു യുദ്ധം നടന്നു അന്നാദ്യമായിട്ടാണ് അമ്മായിയും അമ്മയും രണ്ട് തീരുമാനം എടുക്കുന്നത് കാണുന്നത് എന്തായാലും

അച്ഛനും മാമനും കൂടി പറഞ്ഞെല്ലാം തീരുമാനമാക്കി അപ്പൊ വരുന്നു അടുത്ത കുരിശ് അമ്മായിയുടെ കുടുംബക്കാരോട് പറയാതെ കല്യാണം ഉറപ്പിച്ചത് കൊണ്ട് പൊന്നൂന്റെ മുത്തശ്ശി കല്യാണത്തിൽ പങ്കെടുക്കില്ലെന്ന് അതുകൊണ്ട് ഞങ്ങള് രണ്ട് കുടുംബക്കാരും എന്റെ അടുത്ത സുഹൃത്തുക്കളും മാത്രമണിനിരക്കുന്ന ഒരു വിവാഹമായി ഞങ്ങളുടെ കല്യാണം മാറി വീട്ടിലെല്ലാർക്കും ആ കാര്യം പറഞ്ഞു നല്ല സങ്കടമായിരുന്നുവെങ്കിലും

ഞങ്ങളുടെ ജാതക പ്രകാരം വിവാഹം കഴിക്കാൻ ഏറ്റവും അനുയോജ്ജ്യമായ മുഹൂർത്തം ഇതായതുക്കൊണ്ട് തീരുമാനിച്ചുറപ്പിച്ച മുഹൂർത്തത്തിൽ തന്നെ കല്യാണം നടത്താൻ വീട്ടുകാര് തീരുമാനിക്കുകയായിരുന്നു…..
പിന്നെയുള്ള രണ്ടാഴ്ച്ച ഇതുവരെയില്ലാത്ത കാത്തിരിപ്പായിരുന്നു

എന്റെ പെണ്ണിനെ കൊതി തീരെ പ്രേമിക്കാൻ അവളും ഞാനും ആഗ്രഹിച്ചപോലെ ഭാര്യയും ഭർത്താവുമായി ജീവിക്കാൻ……

അങ്ങനെ കല്യാണ ദിവസം വന്നു

പങ്കെടുക്കാനായി എത്തിയവരിൽ ഞാൻ തീരെ പ്രതീക്ഷിക്കാതിരുന്ന രണ്ടുപേരുണ്ടായിരുന്നു ആദ്യത്തേത് കുറച്ചു കാലം മുൻപ് നാട് വിട്ടുപോയ എന്റെ പഴയ ഉയിർ നൻപൻ അതുൽ പിന്നത്തേത് ഞാനൊട്ടും പ്രതീക്ഷിക്കാതിരുന്ന ഒരാളായിരുന്നു

‘റിയ…’ ഞാനൊത്തിരി വെറുത്തിരുന്നവൾ പക്ഷെ വേറൊരു രീതിക്ക് ചിന്തിച്ചപ്പോ എനിക്കിപ്പോ ഉണ്ടായ എല്ലാ നല്ല കാര്യങ്ങൾക്കും അവളും ഒരു കാരണമല്ലേ??……

പക്ഷെ ഇന്നത്തെ വരവിന് കാരണം

ഞാനല്ല അതിനെ വേണോങ്കിൽ ഒരു ട്വിസ്സ്റ്റായിട്ട് കണക്കാക്കാം വേറൊന്നുമല്ല

റിയ ഇപ്പൊ അനന്തുന്റെ കാമുകിയാണ് 😑….

സനൂപേട്ടൻ ഉപേക്ഷിച്ചു പോയപ്പോ തകർന്നിരുന്ന അവളെ അനന്തു നല്ല രീതിക്ക് കെയർ ചെയ്തു എന്തുദേശത്തിൽ ആയിരിക്കുമെന്ന് നിങ്ങൾക്കൂഹിക്കാമല്ലോ ആ അവരായി അവരുടെ പാടായി……. അ അവളുടെ കാര്യത്തിലൊരു തീരുമാനമായി…..

9.34 ലെന്ന ശുഭ മുഹൂർത്തത്തിൽ ഞാൻ പൊന്നൂട്ടിടെ കഴുത്തിൽ താലി ചാർത്തി ഇപ്പൊ ജീവിതത്തിൽ ഒറ്റ ആഗ്രഹമേയുള്ളൂ പൊന്നൂട്ടിയെ സ്നേഹിക്കണം സന്തോഷിപ്പിക്കണം മരിക്കുന്നതു വരെ അവളുടെ സ്നേഹത്തിന് അടിമയായി ജീവിക്കണം………

Leave a Reply

Your email address will not be published. Required fields are marked *