അക്ഷയം – 8

“…..കൈയും പിടിച്ചോണ്ട് നടക്കണതിന് കല്യാണം കഴിക്കണ്ട പൊന്നു പിന്നെ നീയെപ്പോഴും എന്റെ പെണ്ണല്ലേ….

നമ്മള് കല്യാണം കഴിക്കും വീട്ടുകാര് പറയുമ്പോ അതുവരെ നമ്മളിങ്ങനെ പ്രേമിച്ചു നടക്കും അതുപോരെ…..”

“……പോരാ വാ ഇപ്പൊ തന്നെ പോയി കല്യാണം കഴിച്ചിട്ട് വരാം….”

“…..കല്യാണം നാളെ രാവിലെയായ എന്തെങ്കിലും കുഴപ്പമുണ്ടോ???…”

പൊന്നു എന്റെ കൈയിൽ പിടിച്ചോണ്ട് പറഞ്ഞപ്പോഴാണ് വേറൊരു സൗണ്ട് ഞാൻ കേട്ടത് ഞെട്ടി തിരിഞ്ഞു നോക്കിയപ്പോ അമ്മ കൈയും കെട്ടി ഞങ്ങളെ നോക്കി നിൽക്കുന്നു…..

!!!ഏതക്ക് അമ്മാ എന്നെ ഫോളോ പണ്ടറെ എങ്ക പത്താലും നീ!!!!

ഞാനെന്റെ പതിവ് ഊമ്പിയ ചിരി പൊഴിച്ചു ഇരുട്ടായത് കൊണ്ട് അമ്മയാ ചിരി കണ്ടോ എന്നൊരു സംശയം…..

“…..പൊന്നുക്കുട്ടിക്ക് ഇപ്പൊ തന്നെ കല്യാണം കഴിക്കണോ????…”

അമ്മ പൊന്നൂന്റെ താടിയിൽ പിടിച്ചുയർത്തികൊണ്ട് ചോദിച്ചു….

“….മച്ചും….”

വേണ്ടെന്നർഥത്തിൽ പൊന്നു തൊള് കൂച്ചി…..

“…..എങ്കി മക്കള് രണ്ടും റൂമിൽ പോ….

അല്ലെ വേണ്ട ഞാൻ പൊന്നുന്റെ കൂടെ കെടന്നോളം…….”

“…..അപ്പൊ അച്ഛനോറ്റക്കാവുലെ…??”

“…..അച്ഛനെ നിന്റ റൂമിലോട്ട് വിടാം….”

“…..അതിനേക്കാളും ഭേദം ഞാനൊറ്റക്ക് കിടക്കുന്നതാ….

ഞാൻ പറഞ്ഞു തീർന്നതും അമ്മയും പൊന്നും താഴോട്ട് നടന്നു…..

നല്ല മൂടായൊണ്ട് ഞാൻ താഴേക്ക് പോയില്ല രാത്രിലെ തണുപ്പടിച്ചിരിക്കാൻ നല്ല രസം…..

എപ്പോഴോ അവടെകിടന്നുറങ്ങി പോയി…

പിറ്റേ ദിവസം രാവിലെയാരോ തട്ടി വിളിച്ചപ്പോഴാണ് ഞാനെഴുന്നേറ്റത് കണ്ണ് തുറന്ന് നോക്കിയപ്പോ എഴുന്നേറ്റ വഴി പല്ല് പോലും തേക്കാതെ നിക്കുന്ന പൊന്നുനേം……

“…..എന്നാടി……”

ഞാനൊന്ന് മൂരി നിവർന്നോണ്ട് ചോദിച്ചു……

“…..എഴുന്നേറ്റ് ബാ അവടെയെല്ലാരും നിന്നേം നോക്കികൊണ്ടിരിക്കുവാ…..”
അവളെന്റെ കൈയിൽ പിടിച്ചെഴുന്നേപ്പിച്ചുകൊണ്ട് പറഞ്ഞു….

“…..എന്താടി കാര്യം???…. ”

“…..എനിക്കറിയാൻ പാടില്ല അമ്മ പറഞ്ഞു നിന്നേം വിളിച്ചോണ്ട് വരാൻ….”

“….ആര് അമ്മായിയാ???….”

“….ങ്ങുഹും…. നിന്റമ്മ….”

രാവിലെ തന്നെ വിളിക്കണോങ്കിൽ എന്തെങ്കിലും കാര്യം കാണാതിരിക്കില്ലല്ലോ ഞാൻ മുഖം പോലും കഴുകാതെ നേരെ ഹാളിലേക്ക് വിട്ടു അവടെ ചെന്നു നോക്കിയപ്പോഴാണേ എല്ലാരുമുണ്ട്

ഇപ്പൊ മിണ്ടാൻ ചെന്നാൽ നാണക്കേടാണെന്നറിയാവുന്നത് കൊണ്ട് നൈസായിട്ട് വലിയാൻ പോയതും അമ്മ പിറകില് നിന്നും വിളിച്ചു

“…..എന്തെമ്മേ????…”

“……ഇങ്ങോട്ട് വാടാ…..”

അമ്മടെ പുറകിൽ നിന്നും തന്തപ്പടിയുടെ

ഘനഗംഭീര ശബ്ദം…..

പിന്നെയൊന്നും നോക്കിയില്ല അച്ഛനിരുന്ന സോഫയുടെ സൈഡിൽ പോയിരുന്നു…..

“…..എന്താ മക്കളെ നിങ്ങടെ ഉദ്ദേശം????….”

എന്താണ് അച്ഛൻ ഉദ്ദേശിച്ചത് എന്നർഥത്തിൽ പുള്ളിടെ മുഖത്തേക്കൊന്ന് സൂക്ഷിച്ചു നോക്കിയതും അപ്പൻ തിരിച്ചെന്നെയും അതെ പോലെയൊന്ന് നോക്കി…..

“…. നിങ്ങളിന്നലെ കാണിച്ച കാര്യങ്ങളൊക്കെ ഞാനറിഞ്ഞു!!! അതുകൊണ്ട് കിടന്ന് തപ്പുവൊന്നും വേണ്ട….

ടി നിനക്കിന്നലെ കല്യാണം കഴിക്കണോന്ന് പറഞ്ഞെന്ന് കേട്ടല്ലോ

ഇന്നായാ കൊഴപ്പമൊണ്ടോ?????….”

!!!രാവിലെ തന്നെ കളിയാക്കാൻ വിളിച്ചതാണോ തന്തപ്പടി…..!!!

ഞാൻ മനസ്സിൽ പറഞ്ഞിട്ടൊന്നും മിണ്ടാതെയിരുന്നു പൊന്നൂന്റെ അവസ്ഥയും മറിച്ചല്ല അമ്മ എല്ലാരോടും കണ്ടതെല്ലാം പറഞ്ഞിട്ടൊണ്ടെന്ന് മനസ്സിലായത് പെണ്ണ് തലയും പുഴ്ത്തിയിട്ടിരിക്കുവാണ്…….

“……ഏട്ടാ നിങ്ങളവരെ കളിയാക്കാതെ വിളിച്ച കാര്യം പറാ…..”

അമ്മായിടക്ക് കേറി പറഞ്ഞു….

ആഹാ അപ്പൊ ഇനിയും പറയാനുണ്ടോ!!!!

“……അഹ് വിളിച്ചത് വേറൊന്നും പറയാനല്ല

നിന്റെം ഇവളുടെം ജാതക പൊരുത്തം നോക്കിയാരുന്നു 10ൽ 7 പൊരുത്തമുണ്ട്

അതുകൊണ്ട് നിങ്ങടെ കാര്യത്തിൽ കുഴപ്പമൊന്നും ഇല്ല പക്ഷെ പ്രായോം പക്വതയും ഇല്ലാതെ നിങ്ങളെ രണ്ടിനേം കെട്ടിച്ചു വിടാൻ പറ്റില്ലല്ലോ…..”

“…..ആര് പറഞ്ഞു പ്രായോം പക്വതയെമില്ലെന്ന് ഇന്നലെ രണ്ടും കൂടെ ബസ്സില് വെച്ച് കാണിച്ചതൊക്കെ കാണണമായിരുന്ന്….”

അമ്മ അച്ഛൻ പറഞ്ഞതിന്റെ ഇടയിൽ കേറി പറഞ്ഞതും ഞാനും പൊന്നും ഒരുമിച്ചു ഞെട്ടി അനന്തും അഖിലും ഇതൊക്കെ കണ്ട് ചിരിച്ചിരുപ്പുണ്ട്

!!ഈ നാറികളിതുവരെ പോയില്ലേ ആ അല്ലേലും അങ്ങനാണല്ലോ എവിടേലും കല്യാണം വന്നു കഴിഞ്ഞാ കൊച്ചിന്റെ ഇരുപത്തെട്ട് കഴിഞ്ഞാലും വിട്ടിൽ പോവാത്ത നാറികൾ ഇല്ല നാട്ടിലും കാണുവല്ലോ…..!!!
“…..പിള്ളേരല്ലേ രശ്മി വിട്ടുകള….”

എനിക്കും പൊന്നുനും സപ്പോർട്ടുമായി അമ്മായി വന്നു…..

“…..ഞാനിതൊന്ന് പറഞ്ഞു തീർത്തോട്ടെ….”

അപ്പനല്പം കലിപ്പായി…..

“……അതുകൊണ്ട് രണ്ടോ മൂന്നോ കൊല്ലം കഴിയുമ്പോ നിങ്ങടെ കല്യാണം നടത്തി തരാം അതിന് മുൻപ് ബുദ്ധിമോശമൊന്നും കാണിക്കരുത്…..

പിന്നെ പ്രേമിക്കരുതെന്നൊന്നും ഞാൻ പറയില്ല പക്ഷെ ഓവറാവരുത്…..”

അതിന് ഞാനും പൊന്നും ഒരുമിച്ച് തലയാട്ടി…..

“…..പിന്നെ ഇനി മുതല് ഫർണിചർ ഷോപ്പിന്റെ കാര്യം മുഴുവനും അച്ചു ഒറ്റക്ക് നോക്കണം….. തുണിക്കടയുടെ കാര്യമെന്തായാലും അപ്പു നോക്കുന്നുണ്ടല്ലോ…. ഞാനിനി വിശ്രമിക്കാൻ പോകുവാ….. പിന്നെ അച്ചുന്റെ കാര്യശേഷി കണ്ടിട്ട് വേണം കല്യാണം എപ്പോ വേണോന്ന് തീരുമാനിക്കാൻ അതുകൊണ്ട് മോൻ കൃത്യമായിട്ട് കാര്യങ്ങളൊക്കെ ചെയ്യണം……”

അപ്പൻ പറഞ്ഞതിന് വീണ്ടും ഞാനൊന്ന് തലയാട്ടി……

“…..പറഞ്ഞതെല്ലാം മനസ്സിലായെങ്കി രാവിലെ തന്നെ ഷോപ്പിലേക് വിട്ടോ…..”

അമ്മയാണ് പറഞ്ഞത്…..

“…..ഇന്ന് പോണോ??? കല്യാണം ഇന്നലെ കഴിഞ്ഞതല്ലേ ഉള്ള്???…”

“…..നിന്റെ കല്യാണമല്ലല്ലോ….. കടേൽ പോടാ…”

അച്ഛന്റെ അന്ത്യശാസനം വന്നതോടെ ഞാൻ നേരെ റൂമിലേക്ക് വിട്ടു കുളിച്ചൊരുങ്ങി ഫുഡും കഴിച്ചിറങ്ങിയപ്പോ പൊന്നും ഒരുങ്ങിയിറങ്ങി എന്റെ കൂടെ പോന്നു….

കടേൽ ചെന്നപ്പോ തന്നെ കടയിലെ പണിക്കാരോട് എന്റെ വൈഫാണെന്നൊക്കെ പറയുന്നത് കേട്ടു

അഹ് ഭാര്യയെന്നൊക്കെ കേൾക്കാൻ നല്ല സുഖമുണ്ട്……

പിന്നെയങ്ങോട്ട് ദിവസങ്ങൾ കടന്നു പോകും തോറും നല്ല പണിയായിരുന്നു ഷോപ്പിന്റെ സകല പരിപാടികളും എന്റെ പെടലിക്ക് വന്നു…. ആദ്യമൊക്കെ അച്ഛന്റേം അമ്മേടേം സപ്പോർട്ടുണ്ടായിരുന്നതോണ്ട് വല്യ കുഴപ്പമില്ലാതെ കാര്യങ്ങൾ നടന്നു പോകുമായിരുന്നു ഇപ്പോഴാണെ ഞാനൊറ്റക്കും മെറ്റിരിയൽ നോക്കണം സെയിൽസ് നോക്കണം അതിനിടക്ക് ടാക്സ് കോപ്പ്!!!! എങ്കിലും ഞാൻ പതിയെ എല്ലാം പഠിച്ചെടുത്തു ഒരു മൂന്നാല് മാസം കഴിഞ്ഞപ്പോഴേക്കും ഷോപ്പിലെ കാര്യങ്ങളൊക്കെ സ്മൂത്തായി പോവാൻ തുടങ്ങി…… പതിയെ പതിയെ ഞാനും ഷോപ്പും തമ്മിൽ നല്ല രീതിക്ക് സിങ്കായി

പണിക്കാരോടൊക്കെ ആദ്യമേ കമ്പനിയായിരുന്നേൽ ഇതിലും പെട്ടെന്ന് കാര്യങ്ങൾ പഠിക്കാമായിരുന്നുന്ന് ഒരുപാട് വൈകിയാണ് ഞാൻ മനസ്സിലാക്കിയത്…..

Leave a Reply

Your email address will not be published. Required fields are marked *