അക്ഷയം – 8 1

പൊന്നൂട്ടി പറഞ്ഞതിലും കാര്യമുണ്ടെന്ന് തോന്നിയതും ഞാൻ ചാടിയെഴുന്നേറ്റ് ബാത്‌റൂമിൽ മോന്ത കഴുകി വീടിന് പുറത്തിറങ്ങിയതും പൊന്നുവും വീട് പൂട്ടിയിറങ്ങി……

വണ്ടിയെടുത്തതും ഞാൻ നൂറേ നൂറിൽ പായിച്ചു….. വെളുപ്പാൻ കാലമായതോണ്ട് ഒന്നോ രണ്ടോ ചരക്ക് വണ്ടികളൊഴികെ വേറെ വണ്ടികളൊന്നും റോഡിലില്ലായിരുന്നു അതുകൊണ്ട് ആറരയോടെ വീടെത്താൻ പറ്റി പക്ഷെ ആ സമയത്ത് വിട്ടിൽ എഴുന്നേക്കാനാരും ബാക്കിയില്ലാരുന്നു……

വീടിന്റെ മുന്നിൽ വണ്ടി നിർത്തിയിറങ്ങിയതും ആദ്യം തന്നെ ഞാൻ കണ്ടത് കട്ടകലിപ്പിൽ നിക്കുന്ന അമ്മയെയാണ്…. അമ്മേടെ നോട്ടം കണ്ടതും ഞാനൊന്ന് പരുങ്ങി പുറകെ വന്ന പൊന്നും അമ്മേടെ നോട്ടം കണ്ട് പേടിച്ചെന്ന് അവള്ടെ പേടിച്ചുള്ള നടപ്പ് കണ്ടപ്പോഴേ മനസ്സിലായി……

ഞങ്ങളെ കണ്ടതും അമ്മ ചവുട്ടി തുള്ളി ഞങ്ങടടുതേക്ക് വന്നു…..

“…..എവിടെരുന്നു ഇന്നലെ രാത്രി രണ്ടുപേരും???….”

“…..അത് പിന്നെ അമ്മേ ഇവള് സ്വർണമാല എടുക്കാൻ മറന്നുപോയി… അതോണ്ട് അതോണ്ടതെടുക്കാൻ പോയതാ…..”

ഞാൻ ഒരുവിധം പറഞ്ഞു തീർത്തു….. പക്ഷെ വിക്കി വിക്കിയാണ് പറഞ്ഞത്……

“….എന്നിട്ട് മാല എടുത്തോ???”

അമ്മ പോന്നുനെ നോക്കി ചോദിച്ചു…..
“….ആ എടുത്തമ്മേ…..”

പൊന്നു കഴുത്തിൽ കിടന്ന മാല പൊക്കി കാണിച്ചോണ്ട് പറഞ്ഞു…..

“……ആ എങ്കി മോള് അകത്തോട്ട് പൊക്കോ

ഇവനിവടെ കൊറച്ചു പണിയുണ്ട്…..”

അമ്മ പറഞ്ഞു തീർന്നതും പൊന്നു എന്നെ തള്ളി നീക്കി അകത്തേക്ക് നടന്നു……

!!!!ഒള്ളത് മുഴുവനോണ്ടാക്കി വെച്ചിട്ട് ഓടിയോളിക്കുവാ കള്ളി….!!!!

“…..മാല എടുക്കാൻ പോയതാണേ പറഞ്ഞിട്ട് പോണം അല്ലെങ്കി വിളിച്ചാ ഫോണെടുക്കണം…… അതെങ്ങനെ മാലായെടുക്കാൻ തന്നെ പോയതെന്നെന്താ ഒറപ്പ്…..”

“…..ഞങ്ങൾ മാലായെടുക്കാൻ തന്നെ പോയതാ…..”

അമ്മ പറഞ്ഞു തീരുമുന്പേ ഞാൻ ഇടയ്ക്കു കേറി പറഞ്ഞു….

“….മാലായെടുക്കാൻ പോയ നിങ്ങളെന്താ ഇത്രേം വൈകിയത്???…”

അമ്മ ഒരുമാതിരി അർത്ഥം വെച്ച് ചോദിക്കുമ്പോലെ……

“…..അമ്മേ… അത്…. വണ്ടിയോടിച്ച് അവടെ വരെ ചെന്നപ്പോ തന്നെ മടുത്ത്…. തിരിച്ച് വണ്ടിയൊടിക്കുമ്പോ എന്തേലും അപകടം പറ്റിയലോന്നോർത്ത് അതോണ്ട് രാവിലെയാ തിരിച്ചു പൊന്നേ….”

എന്റെ മറുപടി കേട്ടതും അമ്മ വിശ്വസിചില്ലാ എന്ന മട്ടിലൊരു മൂളല് മൂളിയിട്ട് അകത്തേക്ക് പോയി……

അമ്മേടെ മട്ടും ഭാവോം കണ്ടാലറിയാം അമ്മക്ക് എന്നേം പൊന്നുനേം നല്ല ഡൌട്ടുണ്ടെന്ന്…. അമ്മ അകത്തേക്ക് പോയതും ഞാനും എന്റെ റൂമിലേക്ക് വലിഞ്ഞു ഇനി ഇവിടെ നിക്കുന്നത് കണ്ടിട്ട് വേണം ബാക്കിയുള്ളോരും കൂടി ചോദ്യം ചെയ്യാൻ……

ചേട്ടന്റേം അച്ഛന്റേം കണ്ണീ പെടാതെ നൈസായിട്ട് റൂമിൽ കേറിയതും അവടെയിരിക്കുന്നു അനന്തും അഖിലും

എന്നെ കണ്ടതും കള്ള മൈരന്മാര് ആക്കി ചിരിക്കാൻ തുടങ്ങി……

എന്നാലും ഞാനാ മൈരന്മാരെ മൈൻഡ് ചെയ്യാതെ കട്ടിലിൽ പോയി കിടന്നു….

“…..അഹ് കെടക്ക് കെടക്ക് നല്ല ക്ഷീണം കാണുവല്ലോ…..”

അനന്തു ചൊറിയാൻ തുടങ്ങി ഞാൻ തിരിച്ചൊന്നും പറയാൻ പോയില്ല ഇപ്പൊ എന്തേലും പറഞ്ഞാ അത് ബൂമറാങ്ങ് പോലെ എന്റെ തലക്ക് തന്നെ വരും…..

“…..ശെരിയാ നല്ല ക്ഷീണം ഉണ്ടെങ്കി കെടക്കണം….. ഇല്ലെങ്കി വയ്യാതാവും….”

അഖിലും അനന്തുന് കൂട്ട് പിടിച്ചതോടെ ഞാൻ കട്ടിലിൽ നിന്ന് എഴുന്നേറ്റ് ബെഡിൽ കിടന്ന ടർക്കിയും എടുത്ത് ബാത്‌റൂമിൽ കേറി ഒരു കുളി കൂടി പാസ്സാക്കി….
ഇന്നലത്തെ ഉരുട്ടിപിടുത്തതിന്റെ ചെറിയ വേദനയുണ്ടായിരുന്നു ശരീരത്തിൽ

വെള്ളം വീഴുമ്പോ എവിടെയൊക്കെയോ ഒന്ന് പുകയും അതുകൊണ്ട് ഞാൻ കുറച്ച് സമയമെടുത്ത് തന്നെ കുളിച്ചിറങ്ങി….

കുളിക്കാനെടുത്ത ടർക്കി മാത്രം ഉടുത്താണ് ഞാൻ പുറത്തേക്കെറങ്ങിയത് എന്തൊക്കെയോ ആലോചിച്ചു പുറത്തേക്കിറങ്ങിയത് കൊണ്ട് ഷർട്ടിടാതെ പുറത്തേക്കിറങ്ങിയാൽ വരുന്ന പണിയെ പറ്റി ഞാൻ ചിന്തിച്ചില്ലാരുന്നു….

അവന്മാര് ബാത്‌റൂമിൽ നിന്ന് പുറത്തേക്കിറങ്ങിയ എന്റെ നെഞ്ചത്ത് തന്നെ നോക്കിയിരിക്കുവാരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *