അക്ഷയം – 8 1

ഞാനാവൾടെ നേരെ കണ്ണുരുട്ടിക്കൊണ്ട് ചോദിച്ചു……

“……എവടെ പോയതാടാ നാറി നീ???….”
“…..ഞാൻ ദേ ബാറില്…. നീ കണ്ടില്ലാരുന്നോ??…..”

“…..എന്തിന് പോയതാടാ???….”

“…..പ്രസാദം മേടിക്കാൻ പോയതാ…..”

ഞാൻ കൈയിലിരുന്ന ബീയർ കാണിച്ചോണ്ട് പറഞ്ഞു…..

“…..എന്തിനാടാ ഇപ്പൊ ഇതും മേടിച്ചോണ്ട് വന്നത്??….”

അവളെന്റെ നേരെയിരുന്ന് കലി തുള്ളാൻ തൊടങ്ങി…..

“….. കുടിക്കാൻ….. ഇനി ഞാനിത് മേടിച്ചതും കുടിക്കണതും നിനക്കിഷ്ട്ടല്ലങ്കിൽ പറഞ്ഞാമതി ഞാൻ കുടിക്കുലാ ഇപ്പൊ തന്നെ ഞാനിത് കളയാം….”

ഞാൻ മാക്സിമം ശാന്തതയോടെ പറഞ്ഞു…..

“അഹ് എന്തായാലും മേടിച്ചതല്ലേ കളയണ്ടാ അച്ചുകുട്ടൻ കുടിച്ചോ പക്ഷെ ഇത് അവസാനത്തെതാരിക്കണം…..

ഞാനല്ലാതെ വേറൊരു ലഹരിയും നിന്റെ ലൈഫിലുണ്ടാവാൻ പാടില്ല…..”

“ഓക്കെ….. എന്നാലും ബീയറു പോലും കുടിക്കാൻ പാടില്ലേ???….”

“നഹിന്ന് പറഞ്ഞാ നഹി….”

ഒന്നും രണ്ടും പറഞ്ഞോണ്ടിരുന്നപ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത് നോക്കിയപ്പോ അമ്മേടെ ഫോണിൽ നിന്നാണ് ഞാൻ കോൾ അറ്റൻഡ് ചെയ്യാൻ പോയതും പൊന്നു എന്റെ കൈയീന്ന് ഫോൺ പിടിച്ചു മേടിച്ചിട്ട് സ്വിച്ച്ഓഫ് ചെയ്തു……

“നീയെന്തിനാ ഫോൺ ഓഫേയ്തേ..???”

“ഞാൻ മാലായെടുക്കാൻ ഇങ്ങോട്ട് പൊന്നെന്നറിഞ്ഞാ രശ്മിയമ്മ വഴക്കുപറയും അതാ…..”

“അമ്മയെന്തിനാ നീ മാലായെടുക്കാൻ പൊന്നെന്ന് പറഞ്ഞ വഴക്ക് പറയുന്നേ????…”

“അതൊക്കെ പിന്നെ പറയാം…. ഞാൻ കൊറച്ചു നേരം കിടക്കട്ടെ….”

പൊന്നു പകുതി തല സീറ്റിലും ബാക്കി പകുതി വിൻഡോയിലും വെച്ച് കിടന്നു…..

ഞാനപ്പോ ഡ്രൈവിംഗിൽ കോൺസെൻട്രേറ്റ് ചെയ്തു…..

അങ്ങനെ വണ്ടിയൊടിച്ചു കുറച്ചു കഴിഞ്ഞപ്പോഴേക്കും ഞങ്ങള് വീട്ടിലെത്തി…… അവടെയെത്തി കാറും പാർക്ക്‌ ചെയ്ത് കഴിഞ്ഞപ്പോഴാണ് ശെരിക്കും പറഞ്ഞാ ഞാൻ വീടിന്റെ താക്കോലിന്റെ കാര്യം ഓർക്കണത്…….

“…..പൊന്നുവേ….. നീ വീടിന്റെ കീ എടുത്തരുന്നോ?????…..”

“…..അഹ് എന്റലുണ്ട്……”

അവള് വണ്ടിടെ ഡാഷ്ബോർഡില് നിന്നും താക്കോലെടുത്തു …….

“….നീയെപ്പോ ഇതെടുത്ത് ഇതിനാത്തിട്ട്???”

“….ഞാൻ വൈകിട്ട് എടുത്തിട്ടാരുന്നു……”

“….അഹ് വെൽ പ്ലാൻഡ് ആണല്ലോ…..”

അതിനവളൊരു മുത്ത് പൊഴിയുന്നൊരു ചിരി ചിരിച്ചു…..

അവളെ നോക്കി നിന്നാ കാര്യങ്ങള് കൈ വിട്ട് പോകുന്ന് തോന്നിയതും ഞാൻ അവള്ടെ കൈയിന്ന് താക്കോല് മേടിച്ച് വാതില് തുറന്നകത്ത് കേറി……
വരുന്ന വഴി മേടിച്ച ഫുഡും ബീയറും ടേബിളിൽ വെച്ചിട്ട് ഞാൻ നേരെ അടുക്കളേട്ട് വിട്ടു

നല്ല വിശപ്പ് ഉണ്ടായിരുന്നോണ്ട് അടുക്കളേൽ പോയി രണ്ട് പ്ലേറ്റ് എടുത്തോണ്ട് വന്ന് ഫുഡ്‌ വെളമ്പി……

വെളമ്പി തീർന്നില്ല അവള് തീറ്റ തുടങ്ങി…..

“…..എടി പയ്യെ തിന്നടി നിന്റെ തീറ്റ കണ്ട തോന്നുവല്ലോ നിനക്കാരുവൊന്നും തിന്നാൻ തന്നില്ലെന്ന്…… ”

“…..പോടാ നാറി നീ തിന്നപ്പോ തന്നെയാ ഞാനും തിന്നേ….. പിന്നെയാ തിരക്കിനിടേൽ എന്തേലും തിന്നാനൊള്ള സമയോം കിട്ടിയില്ല…..”

“…..ഓ നല്ല വെശപ്പുണ്ടാരുന്നല്ലേ…. ഫുഡ്‌ മേടിക്കാൻ കേറിയപ്പോ ഞാനോർത്താതാ എനിക്ക് മാത്രം മേടിച്ച മതിയോന്ന് അങ്ങനാണേൽ നീയിപ്പോ പട്ടിണിയായനെ…… ”

“…..അങ്ങനായിരുന്നേൽ നമ്മള് പപ്പാതിയാക്കി തിന്നും അല്ലേൽ നീ തിന്നത്തുമില്ല…….”

“ഓ കാണാം…..”

“…..അഹ് കാണാം…..ആ അതൊക്കെ വിട് നീയൊരു ബീയറിങ്ങ് പൊട്ടിക്ക് ഞാനൊന്ന് കുടിച്ച് നോക്കട്ടെ…… കൊറേ കണ്ടിട്ടുണ്ടെങ്കിലും ഇത് വരെ കുടിച്ചിട്ടില്ല……”

ഞാൻ രണ്ടു ബീയറും കടിച്ച് പൊട്ടിച്ച് അതിലൊരണ്ണം അവൾക്കും കൊടുത്തു….

“……ഇതിന് ഞാൻ ഉദ്ദേശിച്ച രുചിയല്ലാരുന്നല്ലേ……”

“നീ എന്നാ ഉദ്ദേശിച്ചത്???….”

“…..നല്ല മധുരാരിക്കുന്ന്….”

“…..അഹ് കൊള്ളാം…. ബീയറിനോക്കെ ഈ രുചിയാരിക്കും….. നിനക്ക് വേണ്ടേൽ ഇങ്ങ് തന്നേര് ഞാൻ കുടിച്ചോളാം…..”

“…..ഓ അങ്ങനിപ്പോ സഹായിക്കണ്ട…. ഞാൻ കുടിച്ചോളാം……”

അവള് ഒരു സിപ് വെച്ച് കുടിക്കാൻ തുടങ്ങി കൂടെ ഞാനും….. ഞാൻ ഫുഡില് കോൺസെൻട്രേറ്റ് ചെയ്തപ്പോ അവള് ബീയറിൽ ഫോക്കസ് ചെയ്തത് കാരണം അവള് ആദ്യം കുടിച്ച് തീർന്നു അതും പറഞ്ഞെന്നെ കളിയാക്കിയാണ് ഫുഡ്‌ കഴിച്ചു തീർത്തത്……..

Leave a Reply

Your email address will not be published. Required fields are marked *