അക്ഷയം – 8

പക്ഷെ പിടിച്ചതിനും വലുതാണ് വരാനിരുന്നതെന്ന് പറയുമ്പോലെ നേരെ ചെന്ന് ചാടി കൊടുത്തത് അച്ഛന്റെ മുന്നിലും…. ഹായ് വീണ്ടും ഊമ്പി…..

“…..പൊന്നു നിന്നെ രശ്മിയമ്മ തിരക്കുന്നുണ്ടായിരുന്നു അങ്ങോട്ട് ചെല്ല്…..”

ഞങ്ങളെ കണ്ടതും അച്ഛൻ അവളോട്

ആഞ്ജപിച്ചു…. അച്ഛനവളെ ഇവിടുന്ന് മാറ്റാൻ എടുത്ത നമ്പറാണതന്നെനിക്ക് മനസ്സിലായി…..

പൊന്നു അവടെന്ന് പോയതും അച്ഛൻ എന്നെ കഴുത്തിന് പിടിച്ചു ഏതോ റൂമില് കൊണ്ടുപോയിട്ടു….. ചുറ്റും നോക്കിയപ്പോ അമ്മ അമ്മായി മാമൻ ചേട്ടൻ ചേട്ടത്തി…. ആഹാ എല്ലാരുമുണ്ടല്ലോ……

“…..ഇന്നലെ എവിടാരുന്നെടാ???…”

സംസാരത്തിന്റെ ടോൺ മാറിയിട്ടുണ്ട് അപ്പൊ ആള് കലിപ്പിലാണ്……
“…..മാമന്റെ വീട്ടില്…..”

“……എന്തിനാടാ രാത്രിയില് പൊന്നുനേം കൊണ്ടങ്ങോട്ട് പോയത്???….”

“……അവളെതോ മാല അവടെ വെച്ച് മറന്ന് പോയി അതെടുക്കാൻ പോയതാ….. പിന്നെ ഞാനാരേം നിർബന്ധിച്ച് വിളിച്ചോണ്ട് പോയതല്ല അവള് പറഞ്ഞിട്ട് പോയതാ……”

ഞാൻ അച്ഛന്റെ മുഖത്ത് നോക്കി പറഞ്ഞു……

“…..എങ്കി മാലായെടുത്ത് അപ്പൊ തന്നെ തിരിച്ചു പോരാൻ പാടില്ലാരുന്നോ????….”

“…..ഇന്നലെ രാവിലെ തൊട്ട് ഞാൻ കെടന്നൊടുന്നത് നിങ്ങളും കണ്ടതല്ലേ

ഞാൻ നല്ല ടൈയെഡായിരുന്നു തിരിച്ചു വണ്ടിയൊടിക്കാൻ പറ്റുന്ന സിറ്റുവേഷനല്ലാരുന്നു അതാ വെളുപ്പിനെ തിരിച്ചു പോന്നത്…..”

അപ്പോഴേക്കും പൊന്നും അങ്ങോട്ടേക്ക് വന്നു…..

“…..ശെരി നീ ഒറ്റക്കാര്യത്തിന് ഉത്തരം പറഞ്ഞാമതി ഇവൾക്കെന്നാ പറ്റിയതാ???? രാവിലെ വന്നപ്പോ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നതാ മരിയാതക്ക് നടക്കാൻ പോലും പറ്റണില്ല…..”

അപ്പന്റെ ആ ചോദ്യത്തിന് എന്റെ കൈയില് ഉത്തരമില്ലാരുന്നു…..

“…..അതെങ്ങനാ എനിക്കറിയുന്നെ അവളോട് തന്നെ ചോദിക്ക്……”

തലകുനിച്ചു നിന്നാണ് ഞാൻ പറഞ്ഞത്…..

ഞാൻ പറയുന്നത് കേട്ടതും അച്ഛൻ പൊന്നുനെ ഒന്ന് നോക്കി പിന്നെ അമ്മേനേം അന്നേരം അമ്മ അച്ഛനെ എന്തോ കണ്ണ് കൊണ്ട് കാണിക്കുന്നുണ്ടായിരുന്നു…….

വീണ്ടും കാര്യമായിട്ടൊരു ചോദ്യം ചെയ്യൽ പ്രതീക്ഷിച്ച എന്നെ ഞെട്ടിച്ചുകൊണ്ട് ആരും ഒന്നും ചോദിക്കാതെ മുറിയിൽ നിന്നും ഇറങ്ങി പോയി….. ഇതെന്തണ്ടി???…. ഞാൻ മനസ്സിൽ പറഞ്ഞു…..

പോകുന്ന വഴി അമ്മായി എന്നെയൊന്ന് നോക്കിയെങ്കിലും ഞാൻ അമ്മായിയെ നോക്കിയില്ല എന്തോ അവരെ ഫേസുചെയ്യാനൊരു മടിപോലെ……

എല്ലാരും ഇറങ്ങി പോയപ്പോഴും ഞാനാ മുറിയിൽ തന്നെ നിന്നു കൂടെ പൊന്നും…..

“…..എടാ നമ്മളിന്നലെ പറയാതെ പോയില്ലേ അതാ സീനായത് അല്ലാതെ നമ്മള് അങ്ങനെ പോയതോണ്ടോ അങ്ങനെയൊക്കെ ചെയ്തതോണ്ടോ അല്ല…..”

പൊന്നു എന്നെ ആശ്വസിപ്പിക്കാണെന്ന പോലെ പറഞ്ഞു…..

“…..നിന്നെയവര് ചോദ്യം ചെയ്താരുന്നോ???….

അവള് പറഞ്ഞ കേട്ടതും അവര് അവളോടെല്ലാം ചോദിച്ചു കാണുന്നെനിക്ക് മനസ്സിലായി

“….ഹ്മ്….”

“ന്നിട്ട് നീയെന്നാ പറഞ്ഞു….”

“….. ആദ്യം ഞാനൊന്നും പറഞ്ഞില്ല പിന്നെ ഏട്ടത്തി ഓരോന്നും കുത്തി കുത്തി ചോദിച്ചപ്പോ കൊറച്ചു സത്യം പറഞ്ഞു പക്ഷെ അവരെല്ലാരും നമ്മടെ കാര്യം തമാശ പോലെണ് എടുത്തേക്കുന്നെ…… എവിടെ വേണേലും പൊക്കോ പക്ഷെ പറയാണ്ട് പോവരുതെന്ന് പറഞ്ഞു പിന്നെ സേഫായിട്ട് വേണം കാര്യങ്ങള് കൈകാര്യം ചെയ്യാനെന്നും……”
“……ആര് ഏട്ടത്തി പറഞ്ഞോ???…”

“…..മ്മ്മ്മ്…. എന്റമ്മേം നിന്റമ്മേം….”

അവള് പറയുന്നത് കേട്ടതും ഞാനൊന്ന് ഞെട്ടി അമ്മമാര് അങ്ങനൊക്കെ പറയുവോ ഞാനെന്റെ മനസിനോട് തന്നെ ചോദിച്ചു…..

“….പിന്നെന്നാതിനാ ഇപ്പൊ അവരിവടെ കെടന്ന് പട്ടി ഷോയിറക്കിയത്???… ”

“…..ചെലപ്പോ നിന്നെ പേടിപ്പിക്കാനായിരിക്കും പറയാണ്ടിറങ്ങി പോയതല്ലേ……. നീയത് വിട് വാ പോവാം അവടെയെല്ലാർക്കും ചായ കൊടുക്കണം…..”

അവള് പറഞ്ഞപ്പോഴാണ് അങ്ങനൊരു കാര്യമുണ്ടല്ലോ എന്ന് ഞാനോർക്കുന്നത്….. ചായ കൊടുക്കുന്നതും ബന്ധുക്കളെ സൽക്കരിച്ചിരുതുന്നതുമെല്ലാം എന്റേം പൊന്നൂന്റേം ഡ്യൂട്ടിയാണ്……

ഞാനും പൊന്നും കൂടി കലവറേ ചെന്ന് അപ്പോം കറിയുമൊക്കെയെടുത്ത് പന്തലിലോട്ട് വിട്ടു….. വളരെ ചുരുക്കം ബന്ധുക്കളെ വന്നിട്ടുള്ളൂ പിന്നെയുള്ളത് മുഴവൻ നാട്ടുകാരാണ് അമ്മേടെ ഫ്രണ്ട്‌സ് അപ്പന്റെ ഫ്രെണ്ട്സ് അങ്ങനെ കൊറേ പേര് ഞങ്ങള് ഫുഡും കൊണ്ട് ചെന്നതും ഒരുത്തരായി പന്തിയിലേക്കിരുന്നു ഞാനാണ് അപ്പം എടുത്തത് പൊന്നു ചായേം അനന്തുനെക്കൊണ്ട് കറിയും എടുപ്പിച്ചു……

അഖിലിടക്ക് നോക്കി പണിയെടുക്കടാനൊക്കെ പറയണൊണ്ട്

കള്ള മൈരൻ പണിയെടുക്കാണ്ടിരിക്കുവാ ഇന്ന് മാജിക് മോമെൻറ്സ് അടിക്കണോന്ന് പറഞ്ഞു വരട്ടെ ഒരണ്ടീം മൈരന് കൊടുക്കൂല ഞാൻ അനന്തുന്റെ ചെവിയിൽ പറഞ്ഞു എന്നിട്ട് അവനെ

നോക്കി വെറുതെ കളിയാക്കി ചിരിച്ചു

കൂടെ അനന്തും….. ഞങ്ങള് പഠിച്ചോണ്ടിരുന്നപ്പോ തൊട്ട് ഇങ്ങനാണ് ഏതേലും ഒരുത്തനെ നോക്കി വെറുതെ കളിയാക്കി ചിരിക്കും

അത് കാണുന്നവന് കലിപ്പ് കേറും പിന്നെ ഇടിയാണ് ഓടിച്ചിട്ടിടി……

….. അങ്ങനെ വെളമ്പിക്കൊണ്ടിരുന്നപ്പോഴാണ് ഞാനൊരു കാര്യം ശ്രദ്ധിക്കുന്നത് പൊന്നുന് മര്യാദക്ക് നടക്കാൻ പറ്റുന്നില്ല ഓരോരുത്തരും ചായ ചോദിക്കുമ്പോൾ കടിച്ചു പിടിച്ചാണ് നടക്കുന്നത് അത് കണ്ടപ്പോ ഒരു ചെറിയ വിഷമം ഞാൻ കൈയിലിരുന്ന അപ്പോം പാത്രോം അഖിലിന്റെ കൈയില് കൊടുത്തു ഫോണില് സൊള്ളിക്കൊണ്ടിരുന്നകൊണ്ടണെന്ന് തോന്നുന്നു നാറിക്കത് പിടിച്ചില്ല…..

“…..എടാ കൊറച്ചു നേരം അപ്പം വിളമ്പ് ഞാനിപ്പോ വരാം…..”

അവന്റെ തോളത്ത് തട്ടി പറഞ്ഞിട്ട് അവന്റെ മറുപടി കേൾക്കാൻ നിൽക്കാതെ ഞാൻ പൊന്നുന്റടുത്തേക്ക് നടന്നു…….

“…..ആ ചായ ഇങ് താ ഞാൻ കൊടുത്തോളം……”

ഞാനവൾടെ കൈയിലിരുന്ന ചായ മേടിച്ചോണ്ട് പറഞ്ഞു…..

“…..അത് കൊഴപ്പമില്ല ഞാൻ കൊടുത്തോളം…..”

“…..നീയിവിടെ കെടന്ന് തത്തി കളിച്ചാ അതിനൊള്ള ആട്ടും കൂടി ഞാനെറ്റുവാങ്ങണം അതോണ്ട് പറഞ്ഞതാ….. മോള് പോയി അവിടെങ്ങാനും ഇരുന്നോ…..”

ഞാൻ പറഞ്ഞതും അവള് വീടിനകത്തേക്ക് പോയി….

അപ്പോഴേക്കും അഖില് അപ്പം വിളമ്പി വിളമ്പി എന്റടുത്തെത്തിയിരുന്നു…..

“……ടാ കാമുകിയോട് സ്നേഹം കാണിക്കണ്ടത് മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചല്ല കേട്ടോടാ മൈരേ …..”

അഖിലിന്റെ കലിപ്പ് നിറഞ്ഞ വാക്കുകൾക്ക് ഞാനെന്റെ സ്വതസിദ്ധമായ ഊമ്പിയ ചിരി മറുപടിയായി നൽകി

അനന്തുവാണേ ഇതൊക്കെ കണ്ട് ചിരിച്ചോണ്ട് നിൽപ്പുണ്ട് അവനൂഹിച്ചു കാണും അഖിലെന്താ പറഞ്ഞെന്ന്…….

അങ്ങനെ ഒരുവിധം ആളുകളൊക്കെ ചായ കുടിച്ചു കഴിഞ്ഞപ്പോഴേക്കും ഒരുത്തരായി ബസ്സിലേക്ക് കേറി തുടങ്ങി…..

ഫാമിലി മെമ്പഴ്സിനും നാട്ടുകാർക്കും വേണ്ടി ഒരു ട്രാവലറും ടൂറിസ്റ്റ് ബസ്സുമാണ് ഏർപ്പെടുത്തിയിരുന്നത്…..പിന്നെ എന്റേം ചേട്ടന്റേം കൂട്ടുകാർക്ക് ഒരു ടൂറിസ്റ്റ് ബസ്സ് അങ്ങനെയാണ് യാത്ര അറേഞ്ച് ചെയ്തിരുന്നത് കുറച്ചു ദൂരെയുള്ള അമ്പലത്തിൽ വെച്ചാണ് താലികെട്ട് ഒരു മണിക്കൂറോളം യാത്രയുണ്ട് 10നും 11നും ഇടയിലാണ് മുഹൂർത്തം…….

Leave a Reply

Your email address will not be published. Required fields are marked *