അക്ഷയം – 8

ചേട്ടന്റേം അച്ഛന്റേം കണ്ണീ പെടാതെ നൈസായിട്ട് റൂമിൽ കേറിയതും അവടെയിരിക്കുന്നു അനന്തും അഖിലും

എന്നെ കണ്ടതും കള്ള മൈരന്മാര് ആക്കി ചിരിക്കാൻ തുടങ്ങി……

എന്നാലും ഞാനാ മൈരന്മാരെ മൈൻഡ് ചെയ്യാതെ കട്ടിലിൽ പോയി കിടന്നു….

“…..അഹ് കെടക്ക് കെടക്ക് നല്ല ക്ഷീണം കാണുവല്ലോ…..”

അനന്തു ചൊറിയാൻ തുടങ്ങി ഞാൻ തിരിച്ചൊന്നും പറയാൻ പോയില്ല ഇപ്പൊ എന്തേലും പറഞ്ഞാ അത് ബൂമറാങ്ങ് പോലെ എന്റെ തലക്ക് തന്നെ വരും…..

“…..ശെരിയാ നല്ല ക്ഷീണം ഉണ്ടെങ്കി കെടക്കണം….. ഇല്ലെങ്കി വയ്യാതാവും….”

അഖിലും അനന്തുന് കൂട്ട് പിടിച്ചതോടെ ഞാൻ കട്ടിലിൽ നിന്ന് എഴുന്നേറ്റ് ബെഡിൽ കിടന്ന ടർക്കിയും എടുത്ത് ബാത്‌റൂമിൽ കേറി ഒരു കുളി കൂടി പാസ്സാക്കി….
ഇന്നലത്തെ ഉരുട്ടിപിടുത്തതിന്റെ ചെറിയ വേദനയുണ്ടായിരുന്നു ശരീരത്തിൽ

വെള്ളം വീഴുമ്പോ എവിടെയൊക്കെയോ ഒന്ന് പുകയും അതുകൊണ്ട് ഞാൻ കുറച്ച് സമയമെടുത്ത് തന്നെ കുളിച്ചിറങ്ങി….

കുളിക്കാനെടുത്ത ടർക്കി മാത്രം ഉടുത്താണ് ഞാൻ പുറത്തേക്കെറങ്ങിയത് എന്തൊക്കെയോ ആലോചിച്ചു പുറത്തേക്കിറങ്ങിയത് കൊണ്ട് ഷർട്ടിടാതെ പുറത്തേക്കിറങ്ങിയാൽ വരുന്ന പണിയെ പറ്റി ഞാൻ ചിന്തിച്ചില്ലാരുന്നു….

അവന്മാര് ബാത്‌റൂമിൽ നിന്ന് പുറത്തേക്കിറങ്ങിയ എന്റെ നെഞ്ചത്ത് തന്നെ നോക്കിയിരിക്കുവാരുന്നു…..

“…..ഇതെന്നാടാ അച്ചു നിപ്പിളില് പാറ്റ നക്കിയാ???”

അഖിൽ ചോദിച്ചപ്പോഴാണ് ഞാനും ശ്രദ്ധിക്കുന്നത് അവള് കടിച്ച പാട് നല്ല ചോന്ന് തുടുത്തിരിക്കണ്…..

‘ഊമ്പി…’

അറിയാതെ വായിന്ന് വീണ് പോയതാണെങ്കിലും ആ സിറ്റുവേഷന് കറക്റ്റ് ഡയലോഗ് അതാണ്…..

“….ഡാ അച്ചുവേ ഇന്നലെ നൈറ്റ്‌ നീ എവിടെരുന്നു???….”

അനന്തു ഇരുന്നിടെത്തെന്ന് എഴുന്നേറ്റ് വന്ന് എന്റെ പുറത്തിട്ടിടിച്ചോണ്ട് ചോദിച്ചു……

“…..അവള്ടെ വീട്ടില്……”

അവനോട് മറുപടി പറഞ്ഞപ്പോ ഇന്നലെ നടന്ന കാര്യം മുഴുവനും വെറുതെ മനസ്സിലോട്ട് വന്നു അതോണ്ടാണോ ഒരു കാര്യോമില്ലാതെ എന്റെ മുഖത്തൊരു നാണം വന്നു അനന്തു അത് കറക്റ്റായിട്ട് കാണിയേം ചെയ്തു………

“…..എന്നാരുന്നെടാ അവടെ പരുപാടി…..

നൊണ പറയാന്ന് നീ വിചാരിക്കണ്ട

മര്യാദക്ക് സത്യം പറഞ്ഞോ….”

അവനെന്നെ ഭീഷണി പെടുത്തും പോലെ പറഞ്ഞു…… ഞാനെന്ന നുണ പറഞ്ഞാലും അവന്മാർക്ക് മനസ്സിലാവും എന്നുള്ളതോണ്ട് ഞാൻ സത്യം പറഞ്ഞു…..

“…..എന്നാലും എന്റെ പൊട്ടാ നീയിതെങ്ങനെ ഒപ്പിച്ചു…..”

അഖില് കാര്യസ്ഥൻ സിനിമേല് ദീലിപേട്ടൻ പറയുംപോലെ എന്നോട് ചോദിച്ചു …..

“…..ഞാൻ ട്രൈ ചെയ്തടാ എന്റെ ട്രൈയില് അവള് വീണു…..”

അതെ സിനിമേല് സൂരാജേട്ടൻ പറയുന്ന അതെ ഡയലോഗ് തിരിച്ചടിച്ചു…..

“….അതൊക്കെ പോട്ടെ മൈര് നീ കഥ പറാ…..”

അനന്തു വീണ്ടും എന്റെ നടുനിട്ട് ഇടിച്ചോണ്ട് പറഞ്ഞു…….

“…..പോടാ കുണ്ണ… കഥ നിന്റപ്പനോട് പോയി ചോദിക്ക്…..”

“…..ഓ ഇപ്പൊ മൈരന്റെ അഹങ്കാരം കണ്ടില്ലേ…. എന്റെ പൊന്ന് കുണ്ണ ഞാനിതൊന്നും കാണാതെ കെടക്കുവല്ല കേട്ടല്ലോ…..”
“…..ഓ ശെരി ജോണി സെർ…..”

ഞാൻ അനന്തു പറഞ്ഞതിനെ തീർത്തും പുച്ഛിച്ച് മറുപടി കൊടുത്തു…..

ഇതെല്ലാം കണ്ട് പൊട്ടനെപോലെ അഖിൽ ബെഡിൽ ഇരിപ്പുണ്ട്…..

ഞാൻ പോയി അലമാര തുറന്നതും ഒരു സ്വർണ കളർ ഷർട്ടും അതിന് മാച്ചിങായ ഒരു വെള്ളം മുണ്ടും ഇരുപ്പുണ്ടായിരുന്നു…

ഞാൻ ആ ഡ്രെസ്സല്ല എടുത്തിരുന്നതെങ്കിലും പൊന്നുന്റെ സെലെക്ഷൻ ആയിരിക്കും എന്നറിയാവുന്നത് കൊണ്ട് ഞാൻ ആ ഡ്രസ്സ്‌ എടുത്തിട്ടു കണ്ണാടിയുടെ സൈഡിൽ ഒരു ചെറിയ ഡെപ്പിയിൽ ഇട്ടുവെച്ചിരുന്ന ചന്ദനം കൂടി നൈറ്റിയിൽ തൊട്ട് ഞാൻ കണ്ണാടി നോക്കി…..

അമ്പോ കാണാൻ പൊളി ലുക്കായിട്ടുണ്ട്

എന്റെ മനസ്സ് എന്നോട് പറഞ്ഞു…..

സത്യം….. ഞാൻ തിരിച്ചും…..

സ്വർണ വർണത്തിലുള്ള ഷർട്ട്‌ അത്യാവശ്യം വെളുപ്പുള്ള എനിക്ക് നന്നായിട്ട് ചേരുന്നുണ്ടായിരുന്നു അതിന്റെ കൂടെയാ ചന്ദനം കൂടി തൊട്ടപ്പോ ഇത്തിരി കൂടി ഭംഗി കൂടി…..

ഞാൻ ഉടുത്തിരുന്ന മുണ്ടിന്റെ ഭംഗിയൊക്കെ നോക്കി നിന്നപ്പോഴാണ് പൊന്നൂട്ടി റൂമിലേക്ക് കേറി വന്നത്…..

സ്വർണ കളറിൽ ഡിസൈൻ വർക്കുകൾ ചെയ്ത സാരിയായിരുന്നു അവളുടെ വേഷം മുടിയിൽ മുല്ലപ്പൂ

കഴുത്തിൽ കാശി മാല കാതിൽ ജിമിക്കി

മേക്കാതിൽ ഒരു കുഞ്ഞു മൊട്ടു കമ്മൽ

കണ്ണ് കണ്മഷി വെച്ച് നല്ല പോലെ എഴുതിയിട്ടുണ്ട് മുഖത്ത് എന്നെ കാണുമ്പോഴൊക്കെയുള്ള പതിവ് പുഞ്ചിരിയും ചെറിയ നാണോമൊക്കെ മുഖത്ത് ഫിറ്റ്‌ ചെയ്താണ് അവള് വന്നത് അവള്ടെ നടത്തം കണ്ടാലറിയാം നടക്കാൻ നല്ല ബുദ്ധിമുട്ടുണ്ടെന്ന്………

“…..ഹായ് സെലെക്ഷൻ തെറ്റിയില്ല

എന്റെ ചെക്കനെ കാണാൻ നല്ല ചേലുണ്ട്….”

അവള് കേറി വന്നതും മറ്റൊന്നും നോക്കാതെ എന്റെ കവിളിൽ പിടിച്ചോണ്ട് പറഞ്ഞു…..

“…. മുണ്ടുടുത്തിട്ട് എങ്ങനെണ്ട്???….”

ഞാൻ മുണ്ട് നേരെയാക്കിക്കൊണ്ട് ചോദിച്ചു…..

“…..ഇപ്പൊ കാണാനൊരു പൗരുഷമൊക്കെ വന്നിട്ടുണ്ട് ഈ ലാലേട്ടനോക്കെ മുണ്ടുടുത്ത് കാണുമ്പോ നമുക്കൊരു പ്രേത്യേകത തോന്നുലെ അതെ പോലെ…..”

അവള്ടെ വർത്താനം കേട്ടതും അഖിലും അനന്തും ഇരുന്ന് ചിരിക്കാൻ തുടങ്ങി…..

“…..ലാലേട്ടൻ….. ഇവൻ…..ടി പെണ്ണെ നീയെന്നാ അവനെ കളിയാക്കുവാണോ????

പിന്നെ ലാലേട്ടനെ ഇവനെ…….”
അനന്തു അതും പറഞ്ഞു വീണ്ടും ചിരിക്കാൻ തുടങ്ങി കൂടെ അഖിലും…..

“….എന്താടാ നാറി ഇവനൊരു ലാലേട്ടൻ ലുക്കില്ലേ???….”

പൊന്നു അവന്റെ നേരെ ചൂടാവുമ്പോലെ ചോദിച്ചു…..

“…..പിന്നെ ലാലേട്ടൻ നിറഞ്ഞൊഴുകണ്

കൊറച്ച് കോരിയെടുത്തു വെച്ചോ….”

അവന്റെ മറുപടിക്ക് റിപ്ലേ കൊടുക്കാൻ പോയ ഞാൻ തടഞ്ഞു….

“….ഈ അസൂയ ഒള്ള നാറികൾ അങ്ങനെ പലതും പറയും നമ്മളിതൊന്നും കാര്യായിട്ടെടുക്കണ്ട…..”

പിന്നെ പൊന്നും അവരോടൊന്നും പറയാൻ പോയില്ല….

“…..എന്റെ സാരിയെങ്ങനുണ്ട്???…”

“…..പൊന്നോ കിടുവായിട്ടോണ്ട്…..

കണ്ണെടുക്കാൻ തോന്നുല…..”

ഞാനത് പറഞ്ഞതും പെണ്ണിന്റെ മുഖം ഒന്ന് തുടുത്തു…..

“…..പക്ഷെ ഒരു കൊറവുണ്ട്….”

അവളെന്നെ എന്താ എന്നാ അർത്ഥത്തിൽ നോക്കി…..

….. ഞാൻ ടേബിളിൽ ഇരുന്ന ചന്ദനം എടുത്ത് അവളുടെ നെറ്റിയിലും കഴുത്തിലും തൊട്ട് കൊടുത്തു…..

“…..ഇപ്പൊ പെണ്ണിനെ കാണാൻ പിന്നേം ഭംഗി കൂടി…..”

ഞാൻ പറഞ്ഞു തീർന്നില്ല അവളെന്റെ കവിളിൽ ഒരുമ്മ തന്നു…..

പെട്ടെന്ന് കിട്ടിയൊണ്ട് സന്തോഷം തോന്നിയെങ്കിലും ആ നായിങ്കിടാങ്ങളുടെ മുന്നീ നിന്ന് കിട്ടിയോണ്ട് അവന്മാര് കളിയാക്കുവല്ലോ എന്നൊരു ചിന്ത മനസ്സിലേക്ക് വന്നു…..

പക്ഷെ അവന്മാരെ നോക്കിയപ്പോ

‘ഇതെന്ത് മൈരെന്നും’ പറഞ്ഞെന്നെ നോക്കിയിരിക്കുന്നു…..

അപ്പൊത്തന്നെ ഞാൻ അവളേം കൊണ്ടാ മുറിയിൽ നിന്നും ഇറങ്ങി ഇനിയും അവടെ നിന്നാ അവന്മാര് എന്തേലും ഊമ്പിത്തരം പറയും…..

Leave a Reply

Your email address will not be published. Required fields are marked *