ജാനി – 11

ഇത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു

ജോ :ഇല്ല ജാനി ഒരിക്കലുമില്ല

ജാനി :ജോ പിന്നെ

ജോ :എന്താ

ജാനി :അത് പിന്നെ നീ സൂപ്പറാ

ഇത് കേട്ട ജോ അവളെ നോക്കി ചിരിച്ചശേഷം കൂടുതൽ മുറുക്കി കെട്ടിപിടിച്ചു

ജാനി :ജോ

ജോ :ഉം

ജാനി :എന്നെ പിയാനോ വായിക്കാൻ പഠിപ്പിക്കുമോ

ജോ :പിയാനോ മാത്രമല്ല എനിക്കറിയാവുന്ന എല്ലാം പഠിപ്പിക്കാം പോരെ

ജാനി :ഉം പിന്നെ നമുക്ക് ഇത് പോലെ നാളെയും ചെയ്യാം

ജോ :നാളെ മാത്രമല്ല എന്നും ചെയ്യാം ഇനിയും ഒരുപാട് കാര്യങ്ങൾ ഉണ്ട് എല്ലാം നമുക്ക് ചെയ്യാം പോരെ

“ഉം ”

പതിയെ മൂളിക്കൊണ്ട് ജാനി വേഗം ജോയുടെ നെഞ്ചിൽ തല വെച്ച ശേഷം കണ്ണുകൾ പതിയെ അടച്ചു

8 വർഷങ്ങൾക്ക് ശേഷം ജോയുടെ വീട്

ജാനി :ജോർജ് ഇങ്ങ് വാടാ ദേവ് അങ്കിൾ എത്തി

ജോർജ് വേഗം തന്നെ താഴെക്ക് എത്തി

ദേവ് :ബർത്ത് ഡേ കാരൻ വന്നേ ദേവ് വേഗം കയ്യിലുണ്ടായിരുന്ന ഗിഫ്റ്റ് ജോർജിനു നൽകി

ജോർജ് :സാറ എവിടെ അങ്കിൾ

ദേവ് :ദാ വരുന്നുണ്ട്

പെട്ടെന്ന് തന്നെ ജിൻസിയും സാറയും വിട്ടിലേക്ക് കയറി
ജിൻസി :മക്കൾ പോയി കളിച്ചോ

ജിൻസി സാറയോടും ജോർജിനോടുമായി പറഞ്ഞു

ജാനി :എന്താ ജിൻസി താമസിച്ചത്

ജിൻസി :ഈ മനുഷ്യൻ വരണ്ടേ ഇതിന്റെ ഇടയിലും ബിസ്സിനെസ്സ് കാൾ

ദേവ് :മതിയെടി ജോ എവിടെ

ജാനി :കേക്ക് വാങ്ങാൻ പോയതാ

ജിൻസി :കേക്ക് ആനി ചേച്ചിയുടെ ബേക്കറിയിൽ നിന്നല്ലേ

ജാനി :അല്ലാതെ പിന്നെ നിങ്ങൾ വാ

പെട്ടെന്നാണ് രണ്ട് കുട്ടികൾ അങ്ങോട്ടേക്ക് ഓടി വന്നത്

ദേവ് :വിനുവും റോസും അപ്പോൾ കിരണും മെറിനും നേരത്തേ തന്നെ എത്തിയോ

ജാനി :എപ്പഴേ ദാ അവിടെ ഉണ്ട് വന്നപ്പോൾ മുതൽ വഴക്കാ

ദേവ് :വഴക്കോ ഇത് ഇവരുടെ സ്ഥിരം പരുപാടിയാ ഞാൻ ഇപ്പോ ശെരിയാക്കി കൊടുക്കാം

ദേവ് വേഗം അവിടേക്ക് എത്തി

ദേവ് :എന്താടാ കിരണേ ഇത്

മെറിൻ :ദേവ് ദാ കണ്ടില്ലേ ഇതാണ് സ്വഭാവം വാ തുറന്നാൽ കള്ളമേ പറയു പിന്നെ ഒടുക്കത്തെ കുരുട്ടു ബുദ്ധിയും ബിസ്സിനെസ്സ് എല്ലാം എന്റെ തലയിലാ ഇപ്പോഴും കളിച്ചു നടക്കുവാ

കിരൺ :ദേവ് നീ ഇതിൽ ഇടപെടണ്ട ഇവൾക്ക് രണ്ട് കിട്ടാത്തതിന്റെ കുറവാ

മെറിൻ :എനിക്കിത് തന്നെ വരണം ജാനി നീയും ജോയും അല്ലേ ഞങ്ങളെ ഒന്നിപ്പിച്ചത് എന്നിട്ട് കണ്ടില്ലേ

ദേവ് :നിർത്തിക്കൊ രണ്ടെണ്ണവും കെട്ടി രണ്ട് കുട്ടികളുമായി എന്നിട്ടും കുട്ടികളി മാറിയിട്ടില്ല അത്രക്ക് പ്രശ്നമാണെങ്കിൽ അങ്ങ് ഡിവോഴ്സ് ആയേക്ക് ഞാൻ വക്കീലിനെ ഏർപ്പാടാക്കാം

കിരൺ :ഒന്ന് പോയെടാ കുടുംബം കലക്കി ഡിവോഴ്സ് വേണോങ്കിൽ നീ ചെയ്തോ മെറിനെ അവന്റെ മനസ്സിലിരിപ്പ് കണ്ടില്ലേ

മെറിൻ :ശെരിയാ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല പോരെ കിരൺ വാ നമുക്ക് കിച്ചണിൽ പോകാം

ജിൻസി :നിങ്ങൾക്ക് എന്തിന്റെ കേട് ആയിരുന്നു അവരെ നന്നായി അറിയാവുന്നതല്ലേ

പെട്ടെന്നാണ് ജോ കേക്കുമായി എത്തിയത് ജോർജ് വേഗം തന്നെ ജോയുടെ അടുത്തേക്ക് ഓടി

“പപ്പാ”
ജോ വേഗം ജോർജിനെ പൊക്കിയെടുത്തു

“പപ്പാ ഏത് കേക്കാ വാങ്ങിയത് ”

ജോ :നീ പറഞ്ഞത് തന്നെയടാ

ദേവ് :ടാ എവിടെ പോയി കിടക്കുവായിരുന്നെടാ

ജോ :നിങ്ങൾ എത്തിയോ

വാ നമുക്ക് അങ്ങോട്ട്‌ ഇരിക്കാം

കുറച്ച് സമയത്തിനു ശേഷം

കിരൺ :ഇങ്ങനെ ഇരുന്നാൽ മതിയോ കേക്ക് മുറിക്കണ്ടേ

ജോ :ശെരിയാ എല്ലാവരും വാ

ജോ പെട്ടെന്ന് തന്നെ ടേബിളിൽ കേക്ക് സെറ്റ് ചെയ്തു

ജോ :എല്ലാവരും വാ ജോർജ് എല്ലാവരെയും കൊണ്ട് താഴേക്ക് വാ

പെട്ടെന്ന് തന്നെ കുട്ടികളെല്ലാം താഴേക്ക് വന്നു

ജോ :അപ്പോൾ തുടങ്ങാം ജോർജ് കേക്ക് മുറിക്ക്

ജോർജ് പതിയെ കേക്ക് മുറിക്കാൻ തുടങ്ങി

“ഹാപ്പി ബർത്ത് ഡേ ടു യു ഹാപ്പി ബർത്ത് ഡേ ടു യു “എല്ലാവരും കൈകൊട്ടി പാടാൻ തുടങ്ങി

ജോർജ് എല്ലാവർക്കും കേക്ക് നൽകി

ദേവ് :അപ്പോൾ ഇവന് ഏഴു വയസ്സ് ആയല്ലേ ശെരി ജോർജ് ബർത്ത് ഡേ ആയിട്ട് മോന് എന്താ വേണ്ടത് എന്ത് വേണമെങ്കിലും ചോദിച്ചോ

ജോർജ് :അങ്കിൾ എനിക്ക് ഗിഫ്റ്റ് തന്നല്ലോ

ദേവ് :അത് ജിൻസി വാങ്ങിയതാ മോൻ എന്ത് വേണമെന്ന് പറ

ജോർജ് :പറയട്ടെ

ദേവ് :പറ ജോർജ് അങ്കിൾ എന്താണെങ്കിലും വാങ്ങിതരാം

ജോർജ് :ദേവ് അങ്കിൾ എനിക്ക് സാറയെ കല്യാണം കഴിച്ചു തരോ

ദേവ് :എടാ ഭയങ്കരാ ജാനി നിന്റെ മോൻ ആള് കൊള്ളാലോ മുട്ടേന്നു വിരിഞ്ഞില്ല ഉം

ജാനി :ഈ ജോ അവനെ കൊഞ്ചിച്ചു വശളാക്കികളഞ്ഞു

ജോ :അവൻ അതിന് തെറ്റോന്നും പറഞ്ഞില്ലല്ലോ ജോർജ് നമുക്ക് ശെരിയക്കാം കേട്ടോ
കിരൺ :അച്ഛനും കൊള്ളാം മോനും കൊള്ളാം എന്തായാലും വാ നമുക്ക് ഒരു ഫോട്ടോ എടുക്കാം എല്ലാവരും അവിടെ പോയി റെഡിയായിനിന്നോ കിരൺ വേഗം തന്നെ ക്യാമറ സെറ്റ് ആക്കിയ ശേഷം അവരുടെ അടുത്തേക്ക് ഓടി യെത്തി

ജോ :എല്ലാവരും സ്‌മൈൽ

പെട്ടെന്ന് തന്നെ എല്ലാവരും ക്യാമറയെ നോക്കി ചിരിച്ചു ക്യാമറയിൽ ഫ്ലാഷ് മിന്നി ഈ നിമിഷത്തിലേത് പോലെ തന്നെ പിന്നീടുള്ള കാലവും അവരുടെ ജീവിതത്തിൽ സന്തോഷം നിറഞ്ഞു നിന്നു

അവസാനിച്ചു…

ക്ലൈമാക്സ്‌ നന്നായോ ഇല്ലയോ എന്നൊന്നും അറിയില്ല പക്ഷെ ഈ സ്റ്റോറി എഴുതി തീർക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട് ഈ കഥയെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി അത് വിമർശനത്തിന്റെ രൂപത്തിൽ അയാൾ പോലും ഈ കഥ അവസാനിക്കുമ്പോൾ ആദ്യം കടപ്പാട് അറിയിക്കേണ്ടത് ബോയ്സ് ഓവർ ഫ്ലവറിനാണ് ക്ലൈമാക്സ്‌ ഉൾപ്പടെയുള്ള പലതും മാറ്റിയെങ്കിലും കഥയുടെ ബേസ് അത് തന്നെയായിരുന്നു പിന്നെ വായനക്കാരായ fabercast, AD, kamikan, സ്റ്റോറി ലോവർ, അനന്ദു, സണ്ണി, അങ്ങനെ ഒരുപാട് പേര് ഉണ്ട് എല്ലാവർക്കും നന്ദി അഭിപ്രായങ്ങൾ അറിയിക്കുക 💙💙💙💙💙💙💙💙

ഉടൻ വരുന്നു

“വേണ്ട ആദി കേട്ടടുത്തോളം അവൾ ആള് പിശകാ അവളുമായി നമുക്ക് ഒരു കോംപ്രമൈസിൽ എത്തിയാലോ ”

“കോംപ്രമൈസ് അതും അവളുമായി ഞാൻ ഇന്ത്യയാണെങ്കിൽ അവൾ പാകിസ്ഥാനാടാ ഞങ്ങൾ ഒരിക്കലും ചേരില്ല നീ അവൾ പറഞ്ഞത് കെട്ടില്ലേ അവൾ എനിക്ക് നരകം കാണിമെന്ന് അവൾക്ക് എന്നെ അറിയില്ല ഇനി നരകം എന്താണെന്നു അവൾ അറിയും ഇത് ആദിയടാ ആദി താഴത്തില്ല ”

തീയും പുകയും തോക്കും ബോംബും ഓക്കെയായി അവർ വരുന്നു

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് ☠️🔥💣

Leave a Reply

Your email address will not be published. Required fields are marked *