ദേവ് :ഞാൻ പോയില്ലേങ്കിലും അവിടെ കാര്യങ്ങൾ ഒക്കെ നടന്നോളും
ജിൻസി :ഇന്ന് കാക്ക മലന്നു പറക്കും
ജോ :അതൊന്നും വേണ്ട എല്ലാവർക്കും ബുദ്ധിമുട്ടാകും
ദേവ് :ഒരു ബുദ്ധിമുട്ടുമില്ല ജാനി ജിൻസി നിങ്ങൾ നാളെ ക്ലീനിങ്ങിന് റെഡി അല്ലേ
ജിൻസി :ഞങ്ങൾ റെഡി
ദേവ് :അപ്പോൾ നാളെ രാവിലെ നമ്മൾ ക്ലീനിങ് തുടങ്ങുന്നു
പിറ്റേന്ന് രാവിലെ ജോയുടെ വീട്
കിരൺ :അമ്മോ ഇവിടെ മുഴുവനും വൃത്തിയാക്കുമ്പോഴേക്കും നമ്മുടെ പണി തീരുമല്ലോ
ജാനി :ഹേയ് അത്രക്കൊന്നുമില്ല ഒന്നുൽസാഹിച്ചാൽ ഇന്ന് തന്നെ തീർക്കാവുന്നതെയുള്ളു
ദേവ് :അതൊക്കെ ഇരിക്കട്ടെ ആ ജിൻസി എവിടെ
ജാനി :അവൾ ഉടനെ വരാം എന്ന് പറഞ്ഞിട്ടുണ്ട്
ദേവ് :ഉടനേ വരും കാത്തിരുന്നോ അവൾ പണ്ടേ ഉടായിപ്പാ അവൾ മുങ്ങിയതാ ഉറപ്പ്
കിരൺ :എന്നാൽ ശെരി ഞങ്ങൾ മൂന്ന് പേരും ഹാളും ആ റൂമും വൃത്തിയാക്കാം നീ ദേ ആ റൂം വൃത്തിയാക്ക്
ദേവ് :ഞാൻ ഒറ്റക്കോ
കിരൺ :അല്ല കൂട്ടിന് രണ്ട് ബംഗാളികളെ കൂടി വിടാം ദാ സോപ്പും വെള്ളവും എല്ലാം ഉണ്ട് വേഗം തുടങ്ങിക്കോ
ദേവ് വേഗം വെള്ളവുമായി റൂമിലേക്ക് നടന്നു
കിരൺ :പിന്നെ ബാത്‌റൂമിന്റെ കാര്യം മറക്കണ്ട
ദേവ് :പോടാ പുല്ലേ..
ഇത്രയും പറഞ്ഞു ദേവ് റൂമിലേക്ക് പോയി
അല്പം നേരത്തിനു ശേഷം
ജിൻസി :സോറി ഞാൻ അല്പം വൈകി
കിരൺ :ഹോ വന്നോ ശെരി ശെരി വേഗം ആ റൂമിലേക്ക് പൊക്കോ ദേവ് വട്ടെളകി നിൽക്കുവാ
ജിൻസി :ഞാൻ ഇവിടെ വൃത്തിയാക്കികൊള്ളാം
കിരൺ :ഇവിടെ ഞങ്ങൾ ഇല്ലേ വേഗം ചെല്ല് ജിൻസി ഞാൻ ഇപ്പോ അങ്ങോട്ടേക്ക് വരാം
ജിൻസി പതിയെ റൂമിനടുത്തേക്ക് എത്തി
ജിൻസി :ദേവാ
ദേവ് :ഹോ വന്നോ എവിടെയായിരുന്നു നിനക്ക് ഇത്തിരി നേരത്തേ വന്നൂടെ
ജിൻസി :അല്പം തിരക്കിലായിപ്പോയി ദേവാ
ദേവ് :എന്ത് തിരക്ക് നീ മനഃപൂർവം മുങ്ങിയതാ കള്ളി
ജിൻസി :കള്ളിന്നോ ഉം അതെ മുങ്ങിയതാ അതിനിപ്പോൾ ഇയ്യാൾക്കെന്താ ഒരു ദേവൻ വന്നിരിക്കുന്നു സത്യം പറയട്ടെ ഇയ്യാൾ ശെരിക്കും ഓവറാ
ഇത്രയും പറഞ്ഞു ജിൻസി ദേഷ്യത്തിൽ റൂമിലേക്ക് കയറി
ദേവ് :നിക്ക് ജിൻ..
ദേവ് പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ താഴെയുണ്ടായിരുന്ന സോപ്പ് വെത്തിൽ ചവിട്ടിയ ജിൻസി ദേവിന്റെ പുറത്തേക്ക് വന്നിടിച്ചു ശേഷം ഇരുവരും നിലത്തേക്ക് വീണു ഒപ്പം ജിൻസിയുടെ മാറിടങ്ങൾ ദേവിന്റെ നെഞ്ചിൽ അമർന്നു
ദേവ് :ഹൂ
ജിൻസി പതിയെ നിലത്ത് കൈകുത്തി എഴുനേൽക്കുവാൻ ശ്രമിച്ചു എന്നാൽ വീണ്ടും അവൾ ദേവിന്റെ പുറത്തേക്ക് തന്നെ വീണു ഇത്തവണ ഇരുവരുടെയും ചുണ്ടുകൾ തമ്മിൽ കൂട്ടി മുട്ടി ഒരു നിമിഷം ഇരുവരും കണ്ണുകളിൽ നോക്കി കിടന്നു പെട്ടെന്നാണ് അവിടേക്ക് കിരൺ എത്തിയത്
കിരൺ :എന്താടാ ഇവിടെ നടക്കുന്നത്
ദേവ് വേഗം തന്നെ ജിൻസി ദേഹത്തു നിന്ന് തള്ളിമാറ്റി
ദേവ് :അമ്മാ എന്റെ നടു മനുഷ്യനെ കൊല്ലാനാണോടി ഇങ്ങോട്ട് കെട്ടി യെടുത്തത്
ജിൻസി :കാലു തെന്നിയതാ
ദേവ് :കാലുതെന്നിയതാ നിനക്കെന്താ കണ്ണില്ലേ
ഇത്രയും പറഞ്ഞു ദേവ് പതിയെ എഴുന്നേൽറ്റു എന്നാൽ ഇത്തവണ ദേവിന് കാലു തെറ്റി ദേവ് നേരെ സോപ്പ് വെള്ളം വെച്ചിരുന്ന ബക്കറ്റിനു പുറത്തേക്ക് വീണു ഇത് കണ്ട ജിൻസിയും കിരണും ചിരിക്കാൻ തുടങ്ങി
കിരൺ :നോക്ക് ജിൻസി ക്രിസ്മസ് അപ്പുപ്പൻ
ദേവ് :ചിരിച്ചോണ്ട് നിൽക്കാതെ പിടിച്ചെഴുനേൽപ്പിക്കെടാ പട്ടി
കിരണും ജിൻസിയും വേഗം തന്നെ ദേവിനെ എഴുന്നേൽപ്പിച്ചു
ദേവ് :കോപ്പ് ജോക്ക് ഇതൊക്കെ വല്ല ക്ലീനിങ് കമ്പനിക്കാരെ കൊണ്ടും ചെയ്യിച്ചുടായിരുന്നോ
കിരൺ :എന്തൊ ഇതൊക്കെ ആരുടെ ബുദ്ധിയാ
ദേവ് :അതും ശെരിയാണല്ലോ
ദേവ് ജിൻസിയെ ഒന്നു കൂടി നോക്കിയ ശേഷം റൂമിനു പുറത്തേക്ക് നടന്നു ശേഷം പതിയെ തന്റെ ചുണ്ടിൽ തൊട്ടു
“എന്തൊക്കെയാ ദൈവമേ ഈ നടക്കുന്നേ ”
ഇതേ സമയം ജാനിയും ജോയും അടുത്ത റൂമിൽ
ജാനി :ജോ ഇങ്ങനെ ചെയ്താൽ രണ്ട് ദിവസം കഴിഞ്ഞാലും ക്ലീനിങ് കഴിയല്ല ദാ ഇങ്ങനെ ഇറുക്കി തുടക്കണം
ജോ :എനിക്ക് മടുത്തു ജാനി എല്ലാം ആ ദേവിന്റെ പണിയാ
ജാനി :ഉം നീയിപ്പോൾ നല്ല അസൽ മടിയനായിട്ടുണ്ട് ജോ
