ജോ :പിന്നെന്തിനാ ജാനി ഇവിടെ നിക്കുന്നെ നീ വന്നേ നമുക്ക് പോകാം
അവർ വേഗം തന്നെ ബൈക്കിനടുത്തേക്ക് എത്തി
ജാനി വേഗം ജോയോടൊപ്പം ബൈക്കിലേക്ക് കയറി ജോ പതിയെ ബൈക്ക് മുൻപോട്ടെടുത്തു വഴിയിലുട നീളം ജാനി സ്വിമ്മിംങ്ങിനെ കുറച്ചു തന്നെ സംസാരിച്ചു കൊണ്ടിരുന്നു
ജോ :ഇത്രയും ഇഷ്ടമുണ്ടായിട്ടാണോ ജാനി നീ സ്വിമ്മിംഗ് നിർത്തിയത് സാരമില്ല ഇനി നീ
വീണ്ടും ട്രെയിനിങ് തുടങ്ങണം
ജാനി :അതൊക്കെ നടക്കുമോ ജോ ഒരുപാട് ഗ്യാപ് വന്നില്ലേ പഴയ സ്പീഡ് ഒക്കെ കിട്ടാൻ വലിയ പാടാണ്
ജോ :അതൊക്കെ നീ വിചാരിച്ചാൽ പറ്റും ജാനി ഒഴിവ് കിട്ടുമ്പോൾ നീ നന്നായി ട്രെയിൻ ചെയ്താൽ മതി
ജാനി :ഞാൻ ശ്രമിക്കാം ജോ
ജോ :കണ്ടോ പ്രശ്നങ്ങളെല്ലാം ഓരോന്നായി തീരുകയല്ലേ ഇനി എല്ലാം ശെരിയാകും ജാനി പിന്നെ എനിക്ക് രണ്ട് മൂന്ന് ഓഫറുകൾ വന്നിട്ടുണ്ട് ഒന്ന് ഒരു സ്കൂളിൽ പിയാനോ പഠിപ്പിക്കണം മറ്റൊന്ന് വയലിൻ ടീച്ചർആയിട്ടും ഏത് തിരഞ്ഞെടുക്കണം എന്ന് തീരുമാനിച്ചിട്ടില്ല നിനക്ക് എന്ത് തോന്നുന്നു ജാനി
ജാനി :ഏതായാലും നിന്നെ കൊണ്ട് പറ്റും ജോ പിന്നെ നീ വയലിൻ വായിക്കുന്നത് കേൾക്കാനാ കൂടുതൽ രസം നിനക്ക് ഓർമ്മയുണ്ടോ നമ്മൾ ആദ്യമായി കണ്ടത് അന്ന് നീ വയലിൻ വായിക്കുകയായിരുന്നു
ജോ :പിന്നെ ഓർക്കാതെ അത് അങ്ങനെ അങ്ങ് മറന്നു കളയാൻ പറ്റുമോ ചേട്ടാ ഇന്ന് ചേട്ടന്റെ ബർത്ത് ഡേയാണോ നിന്റെ ആ ചോദ്യം ഞാൻ എപ്പോഴും ഓർക്കാറുണ്ട്
ജാനി :ഒന്ന് പോയേ ജോ
ജോ :പിന്നെ അന്ന് റസ്റ്റ് റൂമിൽ വെച്ച് പട്ടികൾ തെണ്ടികൾ എന്തൊക്കെയായിരുന്നു
ജാനി വേഗം തന്നെ ജോയുടെ മുതുകിൽ ഇടിച്ചു
ജോ :ആ പതിയെ ഇടിക്ക് ജാനി
ജാനി :മിണ്ടാതിരുന്നില്ലേങ്കിൽ ഇനിയും തരും
ജോ :കുറച്ചു മുൻപ് എന്നോട് നന്ദി പറഞ്ഞആള് തന്നെയാണോ ഇത് എന്തയാലും കൊള്ളാം
അല്പനേരത്തിനു ശേഷം
ജോ :അപ്പോൾ ശെരി ജാനി നമുക്ക് നാളെ കാണാം
ജാനി :നീ എന്താ വീട്ടിലേക്ക് വരുന്നില്ലേ
ജോ :ഇപ്പോൾ വേണ്ട ജാനി വേറൊരു ദിവസമാകട്ടെ പിന്നെ നാളെ തന്നെ സർട്ടിഫിക്കറ്റെല്ലാം സബ്മിറ്റ് ചെയ്തേക്കണം കേട്ടല്ലോ
ജാനി :ശെരി ജോ പിന്നെ..
ജോ :ഇനി എന്താ
ജാനി :എല്ലാത്തിനും ഒരുപാട് നന്ദി
ജോ :ഓഹ് വീണ്ടും ഇവളെ കൊണ്ട് ശെരി നിന്റെ താക്സ് ഞാൻ വരവ് വെച്ചിരിക്കുന്നു പോരെ
ഇത്രയും പറഞ്ഞു ജോ വണ്ടി മുൻപോട്ടെടുത്തു
ഒരാഴ്ചക്ക് ശേഷം ജോ ദേവിന്റ് വീട്ടിൽ
ദേവ് :ജോ നിന്റെ വയലിൻ പഠിപ്പിക്കലൊക്കെ എങ്ങനെ പോകുന്നു
ജോ :ഉം നന്നായി പോകുന്നു പിന്നെ അധികം കുട്ടികൾക്കും ഇതിനൊടോന്നും താല്പര്യമില്ല നമ്മൾ തന്നെ മുൻകൈഎടുത്ത് അവരെ മുൻപോട്ടു കൊണ്ട് വരേണ്ടതുണ്ട്
ദേവ് :ഉം ജാനി അവളുടെ സ്വിമ്മിംഗ് ക്ലാസ്സ് ഒക്കെ എങ്ങനെ പോകുന്നു
ജോ : ഇപ്പോൾ അധികം കുട്ടികൾ ഒന്നും ക്ലാസ്സിൽ ചേർന്നിട്ടില്ല എന്നാണ് അവൾ പറഞ്ഞത് പിന്നെ വീണ്ടും സ്വിമ്മ് ചെയ്യാൻ കഴിഞ്ഞത് കൊണ്ട് അവൾ നല്ല സന്തോഷത്തിലാണ്
ദേവ് :അപ്പോൾ അവളിപ്പോൾ ഏറെകുറേ ഒക്കെയാണ് അല്ലേ
ജോ : വേണമെങ്കിൽ അങ്ങനെ പറയാം
ദേവ് :എങ്കിൽ പിന്നെ ഞാൻ അന്ന് പറഞ്ഞ കാര്യത്തെ കുറച്ചു ചിന്തിച്ചുകൂടെ
ജോ :എന്ത് കാര്യം
ദേവ് :വേറെന്ത് നിന്റെയും ജാനിയുടെയും കല്യാണം
ഇത് കേട്ട ജോ ദേവിന് മറുപടി ഒന്നും നൽകിയില്ല
ദേവ് :എന്താടാ ഒന്നും മിണ്ടാത്തത് എന്തെങ്കിലും ഒന്ന് പറ മൈരെ
ജോ :എനിക്കവളെ ഒരുപാട് ഇഷ്ടമാടാ പക്ഷെ അവൾ എന്നെ ഇപ്പോൾ ഒരു ഫ്രണ്ട് ആയിട്ട് മാത്രമാണ് കാണുന്നത് അവളുടെ മനസ്സിൽ ഇപ്പോഴും ജെയ്സൺ ഉണ്ട് ഇതിനിടയിൽ എന്റെ ഇഷ്ടം പറഞ്ഞാൽ ഞങ്ങളുടെ സൗഹൃദം പോലും ചിലപ്പോൾ തകരും അത് ഞാൻ ആഗ്രഹിക്കുന്നില്ല
ദേവ് :കോപ്പാണ് നിനക്ക് പേടിയാണ് ജോ അല്ലാതെ വേറൊന്നുമല്ല അന്നും നീ ഇത് പോലെ ആയിരുന്നു ഇപ്പോഴും നിനക്ക് ഒരു മാറ്റവുമില്ല എന്തിനാടാ എല്ലാത്തിൽ നിന്നും ഇങ്ങനെ ഒളിച്ചോടുന്നത്
ജോ :ദേവ് ഞാൻ
പെട്ടെന്നാണ് കിരൺ അവിടേക്ക് എത്തിയത്
ദേവ് :എന്തടാ കിരൺ വല്ല പ്രശ്നവുമുണ്ടോ
കിരൺ :ജെയ്സൺ അവൻ നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്
