ജോ :പറയുന്നത് നല്ല ബെസ്റ്റ് ആളാ അതിരിക്കട്ടെ ജാനി ഇനി എന്താ പരുപാടി
ജാനി :എന്ത് പരുപാടി
ജോ :ഭാവി പരുപാടി എന്താണെന്ന്
ജാനി :എന്ത് ഭാവി ജോ ഇങ്ങനെയൊക്കെ അങ്ങ് പോയാൽ മതി
ജോ :എന്ത് മതി എല്ലാ കാലവും ഈ ബേക്കറി ജോലി നിന്റെ കൂടെ കാണുമോ നിന്നെ അവർ പിരിച്ചു വിട്ടാലോ
ജാനി :ഒന്ന് പോ ജോ ചേച്ചി അങ്ങനെ ചെയ്യില്ല
ജോ :ഞാൻ ചെയ്യും എന്നല്ല പറഞ്ഞത് അങ്ങനെ എന്തെങ്കിലും സംഭവിച്ചാലോ നീ എന്ത് ചെയ്യും
ജാനി :ഒരു ഡിഗ്രി പോലും ഇല്ലാത്ത എനിക്ക് വേറെന്ത് ജോലി കിട്ടാനാ ജോ
ജോ :ജാനി ഞാൻ പറയുന്നത് കേൾക്ക് ഞാൻ നിനക്ക് പറ്റിയ ഒരു സ്ഥലം കണ്ടെത്തിയിട്ടുണ്ട് അവിടെ ചിലപ്പോൾ നിനക്ക് ജോലി ശെരിയാകും നീ നാളെ എന്റെ കൂടെ അങ്ങോട്ടേക്ക് വരണം
ജാനി :ജോ അത്
ജോ :നീ ഒന്നും പറയണ്ട നാളെ നമ്മൾ അങ്ങോട്ടേക്ക് പോകുന്നു അത്ര തന്നെ
ജാനി :ശെരി ശെരി
ഇത്രയും പറഞ്ഞു ജാനി വീണ്ടും പണി തുടർന്നു
മണിക്കൂറുകൾക്ക് ശേഷം
ജാനി :അമ്മോ അങ്ങനെ അത് കഴിഞ്ഞു എന്താ ജോ തളർന്നോ
ജോ :തളർന്നോന്നോ അടപ്പിളകി
ഇത്രയും പറഞ്ഞു ജോ ജാനിയെ തന്നെ നോക്കി
ജാനി :എന്താ ജോ
ജോ പതിയെ ചിരിച്ചുകൊണ്ട് അടുത്തിരുന്ന ബക്കറ്റിലെ വെള്ളം ജാനിയുടെ ദേഹത്ത് തെറിപ്പിക്കാൻ തുടങ്ങി
എന്താ ജോ ഇത് നിന്റെ കളി അല്പം കൂടുന്നുണ്ട്
എന്നാൽ ജോ വീണ്ടും ഇത് തുടർന്നു
ജാനി :അത്രക്കായോ ഞാൻ ഇപ്പോ കാണിച്ചു തരാം
ഇത്രയും പറഞ്ഞു ജാനിയും ജോയുടെ ദേഹത്ത് വെള്ളം തെറിപ്പിച്ചു
ജോ :മതി മതി ഞാൻ തോറ്റു തോറ്റു
ജാനി :ഉം ഇപ്പോഴത്തേക്ക് വിട്ടിരിക്കുന്നു
ഇത് കേട്ട ജോ പതിയെ തന്റെ കൈ ജാനിയുടെ മുഖത്തിനു നേരെ കൊണ്ടുപോയി
ജാനി :എന്താ ജോ
ജോ :മുഖത്തു മുഴുവനും പതയാടി ഞാൻ തുടച്ചു തരാം
ഇത്രയും പറഞ്ഞു ജോ പതിയെ ജാനിയുടെ മുഖം തുടക്കാൻ തുടങ്ങി
പെട്ടെന്ന് അവിടേക്ക് കിരണും ദേവും എത്തി
കിരൺ :ഇതുവരെ കഴിഞ്ഞില്ലേ
ജോ പെട്ടെന്ന് തന്നെ കൈ വലിച്ചു
ജോ :കഴിഞ്ഞേടാ അല്ല ഈ ദേവ് എന്താ സോപ്പ് വെള്ളത്തിൽ കുളിച്ചോ
ദേവ് :ഒന്നും പറയണ്ട അളിയാ മര്യാദക്ക് നീ പറഞ്ഞത് കേട്ടാൽ മതിയായിരുന്നു
കിരൺ :എന്തായാലും കഴിഞ്ഞല്ലോ നാളെ സാധനങ്ങളൊക്കെ വീട്ടിലേക്ക് തിരിച്ചു കയറ്റാം
ജിൻസി :എങ്കിൽ വാ നമുക്ക് ഇറങ്ങാം ജാനി സമയം ഒരുപാടായി
ജാനിയും ജിൻസിയും വേഗം തന്നെ അവിടെ നിന്നിറങ്ങി
ജോ :ജാനി നാളത്തെ കാര്യം മറക്കണ്ട
ജാനി :ശെരി ജോ
ഇത്രയും പറഞ്ഞു ജാനി മുൻപോട്ടു നടന്നു
ജിൻസി :ജാനി ആ ദേവൻ എന്തൊരു സാധനമാ അല്ലേ
ജാനി :കുറച്ച് നാൾ മുൻപുവരെ നീ ഇതല്ലല്ലോ പറഞ്ഞത്
ജിൻസി :അത് അന്ന് ഇതിന്ന് അവന് ഭയങ്കര അഹങ്കാരമാ അല്പം താഴ്ന്നു കൊടുത്താൽ തലയിൽ കയറി നിരങ്ങും
ജാനി :നിനക്കവനെ ഇഷ്ടമാണല്ലേ ജിൻസി
ജിൻസി :ആരുപറഞ്ഞു നിനക്കെന്താ വട്ടായോ
ജാനി :ഒളിക്കണ്ട ജിൻസി എനിക്ക് അറിയാം ഞാനും ഇങ്ങനെ തന്നെയായിരുന്നു എല്ലാത്തിനും ജെയ്സനെ കുറ്റം പറയും എന്നാൽ അവസാനം.. പക്ഷേ നീ പേടിക്കണ്ട ദേവ് നല്ലവനാ ഞാൻ ഇങ്ങനെയാണ് അങ്ങനെയാണ് എന്നൊക്കെ പറയുമെങ്കിലും ആള് പാവമാ എല്ലാവരോടും വലിയ സ്നേഹമാ ജെയ്സൺ ചെയ്തതു പോലെ അവൻ ഒരിക്കലും ചെയ്യില്ല ജിൻസി
ഇത് പറയുമ്പോൾ ജാനിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു
ജിൻസി :എന്താ ജാനി ഇത് നീ അവനെ മറനെന്ന് പറഞ്ഞിട്ട്
ജാനി :ഹേയ് ഞാൻ വെറുതെ വാ.. പോകാം
അവർ വേഗം മുൻപോട്ടു നടന്നു
പിറ്റേന്ന് വൈകുന്നേരം ജോ ബേക്കറിയുടെ മുന്നിൽ
ജോ :എന്താ ജാനി ജോലിയൊക്കെ കഴിഞ്ഞോ
ജാനി :കഴിഞ്ഞു ജോ
ജോ :എങ്കിൽ ശെരി വേഗം വണ്ടിയിൽ കയറിക്കൊ ഇപ്പോൾ തന്നെ സമയം താമസ്സിച്ചു
ജാനി :വേണോ ജോ
ജോ :കളിക്കാതെ വന്നേ ജാനി
ജാനി പതിയെ ബൈക്കിലേക്ക് കയറി ജോ പതിയെ വണ്ടി മുൻപോട്ടെടുത്തു
ജാനി :നീ പറഞ്ഞ സ്ഥലത്ത് ഇന്റർവ്യൂ വല്ലതും ഉണ്ടാകുമോ ജോ
ജോ :ചിലപ്പോൾ ഉണ്ടാകും
ജാനി :എങ്കിൽ വേണ്ട ജോ അതൊന്നും എനിക്ക് പറ്റില്ല ഇപ്പോൾ തന്നെ കാലും കയ്യും വിറക്കുകയാ
ജോ :എന്തിനാ ജാനി ഇങ്ങനെ പേടിക്കുന്നത് നമുക്ക് ഒന്ന് ശ്രമിച്ചു നോക്കാം നിന്റെ പ്രശ്നങ്ങളൊക്കെ തീരണ്ടേ ജാനി
