ജാനി – 11

കെവിൻ :അതെ തെരേസ നമ്മൾ ഒന്നിച്ചു നിന്നാൽ ഈ പ്രതീസന്ധിയൊക്കെ പെട്ടെന്ന് മറികടക്കാം പിന്നെ നമ്മുടെ കമ്പനികൾ ഒന്നിച്ചാൽ ഇപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ ലാഭവും ഉണ്ടാക്കാം

തെരേസ :നിങ്ങൾ കാര്യമായി തന്നെ പറയുകയാണോ

കെവിൻ :അതെ തെരേസ എല്ലാത്തിനും കാരണം എന്റെ മോൾ അന്നയാണ് നിനക്ക് ഓർമയില്ലേ എന്റെ മോളെ ജെയ്സാ നിങ്ങൾ പഴയ കളികൂട്ടുകാർ അല്ലേ അവളാണ് ഇതിനെ പറ്റി എന്നോട് പറഞ്ഞത് പിന്നെ ഇതിന് പിന്നിൽ ചെറിയൊരു സ്വാർത്ഥത കൂടി ഉണ്ട്

തെരേസ :സ്വാർത്ഥതയോ

കെവിൻ :അതെ സ്വാർത്ഥത തന്നെ ഇതിനു പകരമായി ജെയ്സനെ എന്റെ മകൾക്ക് നൽകണം കുഞ്ഞു നാൾ മുതലെ അവൾക്ക് ഇവനെ ജീവനാണ് എന്റെ മകളുടെ ഒരു ആഗ്രഹത്തിനും ഞാൻ ഇതുവരെ എതിരു നിന്നിട്ടില്ല എന്താ തെരേസ നിങ്ങളുടെ തീരുമാനം

തെരേസ :എനിക്ക് ഇപ്പോഴും ഇതൊന്നും വിശ്വാസം വന്നിട്ടില്ല എനിക്കിതിന് നൂറ് വട്ടം സമ്മതം സത്യത്തിൽ നമ്മൾ തമ്മിൽ പിണങ്ങിയില്ലായിരുന്നെങ്കിൽ ഈ ബന്ധം നേരത്തെ തന്നെ നടക്കേണ്ടതല്ലേ

ഇത് കേട്ട ജെയ്സൺ എന്ത് പറയണം എന്നറിയാതെ നിന്നു

കെവിൻ :എന്താ ജെയ്സന്റെ അഭിപ്രായം

തെരേസ :അവനും സമ്മതമാണ് കെവിൻ

കെവിൻ :ജൈസാ സമ്മതമാണോ

ജെയ്സൺ :സമ്മതം ഞാൻ അന്നയെ കല്യാണം കഴിച്ചോളാം

കെവിൻ :ഒരുപാടു സന്തോഷം ഇത് കേൾക്കുമ്പോൾ അവൾക്ക് ഒരുപാട് സന്തോഷമാകും ദാ ഇപ്പോഴും എന്തായി എന്ന് മെസ്സേജ് അയച്ചു കൊണ്ടിരിക്കുകയാ അവളുടെ പഠിത്തം
കഴിയാൻ ഒരു മൂന്ന് വർഷം കൂടി ഉണ്ട് അത് കഴിഞ്ഞാൽ ഉടനെ നമുക്ക് കല്യാണം നടത്താം അപ്പോൾ ശെരി നമുക്ക് ഉടനേ തന്നെ കാണാം

തെരേസ :ശെരി കെവിൻ

ഇത്രയും പറഞ്ഞു തെരേസയും ജൈസനും അവിടെ നിന്നിറങ്ങി

പുറത്ത്

തെരേസ :മോനെ ഞാൻ..

ജെയ്സൺ :സാരമില്ല അമ്മേ എനിക്ക് മനസ്സിലാകും

ഇത്രയും പറഞ്ഞു ജെയ്സൺ മുൻപോട്ടു നടന്നു

അന്ന് രാത്രി

ജോൺ :മതി മോനെ ഇനി കുടിക്കല്ലേ

ജെയ്സൺ :ഇല്ല അങ്കിൾ ഇന്ന്‌ സന്തോഷത്തിന്റെ ദിവസമാ ജൈസൺ കമ്പനീസ് വീണ്ടും പഴയനിലയിലേക്ക് ആകാൻ പോകുന്നു നന്മുടെ എല്ലാം പ്രശ്നവും തീർന്നു ഇത് സന്തോഷിക്കണ്ടേ അങ്കിൾ

ജോൺ :എന്തിനാ മോനെ ഇതിന് സമ്മതിച്ചത് മോന് ആ ജാനി കൊച്ചിനെ ഒരുപാട് ഇഷ്ടമല്ലേ

ജെയ്സൺ :ജാനി അതെ ജാനി ഇനി അവളെ പറ്റി ഒരക്ഷരം എന്നോട് മിണ്ടരുത് അവളെ ഞാൻ മറക്കണം മറന്നേ പറ്റു

ജോൺ :മോനെ ദേവ് ഇന്നും വിളിച്ചിരുന്നു

ജെയ്സൺ :ഉം അങ്കിൾ നാളെ തന്നെ നമ്പർ മാറ്റണം പിന്നെ ഇനി അവരെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും എന്നോട് പറയരുത് എനിക്കിനി അവരുടെ മുഖത്തു നോക്കാനോ സംസാരിക്കാനോ ഉള്ള അർഹതയില്ല

ജോൺ :മോനെ ഞാൻ വേണമെങ്കിൽ മാഡത്തോട്

ജെയ്സൺ :എന്തിന് ഇത് എന്റെ തീരുമാനമാണ് ജൈസന്റെ മാത്രം തീരുമാനം

ജോൺ :മോന് ആ കുട്ടിയെ മറക്കാൻ പറ്റുമോ

ജെയ്സൺ :പറ്റും കാരണം ഞാൻ ഒരു ചെറ്റയാണ് ആ പഴയ ജെയ്സൺ മരിച്ചു

ജോൺ :എനിക്കും മടുത്തു മോനെ ഒരുപാട് നാളായില്ലേ ഇനി എനിക്ക് വിശ്രമം വേണം ഇതൊക്കെ കാണാനും കേൾക്കാനും എനിക്ക് വയ്യ

ജെയ്സൺ :അങ്കിളിനു പോണോ പൊക്കോ അതാ നല്ലത്

ഇത് കേട്ട ജോൺ പതിയെ ആ വീടിനു പുറത്തേക്ക് ഇറങ്ങി

മൂന്ന് വർഷങ്ങൾക്ക് ശേഷം ജാനിയുമായുള്ള മീറ്റിങ്ങിനു ശേഷം റൂമിലേക്ക്‌ എത്തിയ
ജെയ്സൺ എല്ലാം അടിച്ചു തകർക്കാൻ തുടങ്ങി

“ആ കോപ്പ് എല്ലാം പൊട്ടെ എല്ലാം ആ പൊട്ടി അവൾ കാത്തിരുന്നു എന്തിന് ആ ”

പെട്ടെന്ന് തന്നെ സ്റ്റീഫൻ അങ്ങോട്ടേക്ക് എത്തി ജെയ്സനെ തടഞ്ഞു

“വേണ്ട സാർ മതി ”

ജെയ്സൺ :എന്ത് വേണ്ട നീ കണ്ടില്ലേ അവൾ..

സ്റ്റീഫൻ :ആരാ സാർ അത് സാർ എന്തിനാ ഇത്രയും വിഷമിക്കുന്നത്

ജെയ്സൺ :അവളൊരു പാവമാടാ ഒരു പൊട്ടി ഈ ദുഷ്ടനെ സ്നേഹിച്ചതാ അവൾ ചെയ്ത തെറ്റ് ഇത്രയും നാൾ അവൾ കാത്തിരുന്നു ഈ ശാപമൊക്കെ ഞാൻ എവിടെ കൊണ്ട് പോയി വെക്കും അവളെ ഇന്ന്‌ ഞാൻ അത്രയും വേദനിപ്പിച്ചു എനിക്ക് ആരും മാപ്പ് തരില്ല സ്റ്റീഫൻ ഒരിക്കലും തരില്ല

ജൈസാ, ജൈസാ അന്നയുടെ ശബ്ദം കേട്ടാണ് ജെയ്സൺ ഓർമ്മകളിൽ നിന്നുണർന്നത്

അന്ന :എന്താ ജൈസാ ഒന്നും പറയാത്തത്

ജെയ്സൺ :അവൾ സന്തോഷത്തിലാണ് എനിക്കത് മതി

അന്ന :അതെ ജൈസാ ഇപ്പോൾ എല്ലാവരും സന്തോഷത്തിലാണ് ഞാൻ ഒഴിച്ച് സത്യത്തിൽ ഞാൻ അല്ലേ പറ്റിക്കപ്പെട്ടത് നിന്നെ ഞാൻ ഒരുപാട് സ്നേഹിച്ചു കുഞ്ഞുനാൾ മുതൽ നീ ആയിരുന്നു മനസ്സിൽ എന്നാൽ വിവാഹം കഴിഞ്ഞ ദിവസം തന്നെ നിന്റെ മനസ്സിൽ വേറൊരാളാണെന്ന് എനിക്ക് മനസ്സിലായി എന്റെ അവസ്ഥ നീ ആലോചിച്ചിട്ടുണ്ടോ ഇപ്പോൾ നിന്റെ എല്ലാ പ്രശ്നവും തീർന്നില്ലേ ജെയ്സൺ കമ്പനീസ് പഴയതിനേക്കാൾ വളർന്നു ഇനി നമ്മുടെ ബന്ധം എപ്പോൾ വേണമെങ്കിലും അവസാനിക്കാം അല്ലേ

ഇത് കേട്ട ജെയ്സൺ വേഗം തന്നെ തന്റെ കയ്യിലുണ്ടായിരുന്ന ലോക്കറ്റ് അന്നയുടെ കഴുത്തിൽ അണിയിച്ചു

ജെയ്സൺ :ഇനി നമ്മുടെ ജീവിതത്തിൽ ഒരു പ്രശ്നവും ഉണ്ടാകില്ല ഇന്ന്‌ മുതൽ ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങും എല്ലാത്തിനും ഒരുപാട് നന്ദി

അന്ന വേഗം തന്നെ ജെയ്‌സണെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി

********************************************

ഇതേ സമയം ഓഡിറ്റോറിയത്തിൽ

കിരൺ :അവൻ വന്ന് എല്ലാ മൂടും കളഞ്ഞു അവൻ എന്താ നിങ്ങളൊട് പറഞ്ഞത്

ജോ :സാരമില്ല കിരൺ അവൻ നമ്മുടെ കൂട്ടുകാരനല്ലേ പിന്നെ ദേവ് എവിടെ

കിരൺ :ദാ കണ്ടില്ലേ ഏത് നേരവും ജിൻസിയുടെ കൂടെയാ നമുക്ക് ഒന്നും മനസ്സിലാകില്ല എന്നാണ് അവന്റ വിചാരം
ജോ :ടാ അസൂയപെടാതെടാ

കിരൺ :അസൂയയോ എനിക്കോ

ജോ :പിന്നില്ലാതെ എത്രയും പെട്ടെന്ന് ഇവന് കൂടി ഒരാളെ കണ്ട് പിടിക്കണം അല്ലേ ജാനി

ജാനി :ശെരിയാ നമുക്ക് മെറിനെ നോക്കിയാലോ

കിരൺ :അത് കൊള്ളാം അവളുടെ അച്ഛൻ നല്ല പൂത്ത പണക്കാരന കൂടാതെ ഒറ്റ മോളും

ജോ :കൊള്ളാല്ലോ മോനെ നിന്റെ മനസ്സിലിരുപ്പ്

ജാനി :ആ വെള്ളമങ്ങ് വാങ്ങി വെച്ചേക്ക്

കിരൺ :അല്ലെങ്കിൽ തന്നെ ആർക്ക് വേണം അവളെ ഈ കിരൺ ഒന്നു കൈ നൊടിച്ചാൽ ഇവിടെ പെണ്ണുങ്ങൾ ക്യു നിൽക്കും

ജോ :നിക്കും നിക്കും

കിരൺ :എന്തായാലും നമുക്ക് ഈ മൂഡ് ഒന്നു മാറ്റണ്ടേ ജോ ഞാൻ പാട്ടിടാൻ പറയാം

കിരൺ വേഗം തന്നെ മ്യൂസിക് പ്ലേ ചെയ്യാൻ ആവശ്യപ്പെട്ടു പിന്നെയും ഒരുപാട് ആളുകൾ അവിടേക്ക് എത്തി

കുറച്ചു മണിക്കൂറുകൾക്ക് ശേഷം

ദേവ് :ജോ ഏകദേശം എല്ലാവരും പോയി ഇനി നിങ്ങൾ എന്തെങ്കിലും കഴിക്കാൻ നോക്ക് ഞാൻ ബാക്കി കാര്യങ്ങൾ എല്ലാം സെറ്റിൽ ആക്കിയിട്ടു വരാം

ഇത്രയും പറഞ്ഞു ദേവ് അവിടെ നിന്ന് പോയി

ജോ :വാ ജാനി നമുക്ക് എന്തെങ്കിലും കഴിക്കാം

ജാനി :ശെരിയാ എനിക്കും നല്ല വിശപ്പുണ്ട്

ജോ വേഗം തന്നെ ജാനിയോടൊപ്പം സ്റ്റേജിൽ നിന്ന് താഴേക്ക് ഇറങ്ങി ശേഷം പതിയെ മുൻപോട്ടു നടന്നു എന്നാൽ പെട്ടെന്ന് തന്നെ എന്തൊ കണ്ട് അവൻ അവിടെ തന്നെ നിന്നു

Leave a Reply

Your email address will not be published. Required fields are marked *