ജാനി – 11

ജോ :ശെരി അപ്പോൾ തുടങ്ങാം നിങ്ങളോടോക്കെ ഒരു സന്തോഷവാർത്ത പറയുവാനാ ഇങ്ങോട്ടേക്കു വരാൻ പറഞ്ഞത്

കിരൺ :സന്തോഷവാർത്തയോ

ജോ പതുക്കെ ജാനിയുടെ മുഖത്തെക്കു നോക്കിയ ശേഷം നിലത്ത് മുട്ടുകുത്തി നിന്നു ശേഷം പതിയെ തന്റെ കയ്യിലുണ്ടായിരുന്ന മോതിരം അവൾക്കു നേരെ നീട്ടി

“ജാനി എന്നെ വിവാഹം കഴിക്കാമോ”

ജോയുടെ ചോദ്യം കേട്ട് അവിടെ ഉണ്ടായിരുന്നവരെല്ലാം ഞെട്ടി
ജാനി :ഉം

ജാനി പതിയെ മൂളി ജോ തന്റെ കയ്യിൽ ഉണ്ടായിരുന്ന മോതിരം ജാനിയുടെ വിരലിൽ അണിയിച്ചു ശേഷം ഇരുവരും കൈകൾ കോർത്തു പിടിച്ചു

ദേവ് :ജോ നിങ്ങൾ

ജോ :അതേടാ ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു

പെട്ടെന്ന് തന്നെ ദേവും കിരണും അവരുടെ അടുത്തേക്ക് ഓടി എത്തി

ദേവ് :പൊളിച്ചേടാ എപ്പോഴെങ്കിലും നിങ്ങൾക്ക് നല്ല ബുദ്ധി തോന്നിയല്ലോ

കിരൺ :ജോ നിനക്ക് വേണ്ടി ജാനിയുടെ അമ്മയോട് ഞങ്ങൾ പെണ്ണ് ചോദിക്കാം

ജാനി :പെണ്ണ് ചോദിക്കലോക്കെ കഴിഞ്ഞു കിരൺ അമ്മ സമ്മതിക്കുകയും ചെയ്തു

കിരൺ :ഇതൊക്കെ എപ്പോ

ദേവ് :ഇവൻ പെണ്ണ് ചോദിച്ചോ അതിന് വഴിയില്ലല്ലോ

ജാനി നടന്നതെല്ലാം എല്ലാവരോടും പറഞ്ഞു

ദേവ് :ഓഹ് അപ്പൊ അങ്ങനെയാണല്ലേ കാര്യങ്ങൾ എന്തായാലും നിങ്ങൾ നന്ദി പറയേണ്ടത് എന്നോടാ ഞാൻ നല്ല ഡോസ് കൊടുത്തത് കൊണ്ടാ ഇവൻ ഇപ്പോഴെങ്കിലും നിന്നോട് എല്ലാം പറഞ്ഞത് ഇല്ലെങ്കിൽ ഇനിയും വർഷങ്ങൾ വേണ്ടി വന്നേനെ

കിരൺ :അത് ശെരിയാ പക്ഷേ ഞാൻ അതല്ല ആലോചിക്കുന്നത് ഇവൻ അന്ന് ഏത് ബ്രാൻഡ് ആയിരിക്കും അടിച്ചത് അല്ല ഇവന് അത്രയും ധൈര്യം കിട്ടിയെങ്കിൽ അത് ഒരു ഒന്നോന്നാര സാധനമായിരിക്കും

ജോ :ഒന്ന് മിണ്ടാതിരിക്കളിയാ

ജിൻസി :അപ്പോൾ കല്യാണം എന്നാ ജാനി

ജാനി :അതൊന്നും തീരുമാനിച്ചിട്ടില്ല

കിരൺ :അത് മോശമായിപോയി

ദേവ് :ജോ ഈ സന്തോഷത്തിൽ ഞാൻ ഒരു കാര്യം പറയുകയാണ് കല്യാണത്തിനു ഫുഡ്‌ മുഴുവൻ എന്റെ വക എന്താ

ജോ :എടാ അത്ര വലിയ കല്യാണം ഒന്നും വേണ്ടാ എന്നാ തീരുമാനം പള്ളിയിൽ വെച്ച് ഒരു
ദിവസം തന്നെ മനസ്സമ്മതവും മിന്നുകെട്ടും പിന്നെ വളരെ കുറച്ചു പേരെ മാത്രം വിളിച്ചാൽ മതിയെന്നാ കരുതുന്നത്

ദേവ് :അതൊക്കെ ഞങ്ങൾ തീരുമാനിച്ചോളാം കല്യാണത്തിനു ശേഷം എല്ലാവർക്കും അടുത്ത ഓഡിറ്റോറിയത്തിൽ പാർട്ടി പറ്റാവുന്ന അത്രയും പേരെ വിളിക്കും കിരൺ, ജിൻസി നാളെ തന്നെ ലിസ്റ്റ് ഉണ്ടാക്കി തുടങ്ങണം

ജോ :ഇവനെ കൊണ്ട് എന്താന്ന് വെച്ചാൽ ചെയ്തോ പിന്നെ നിന്റെ കാര്യം കൂടി ഓർത്തോ നിന്റെ അമ്മ ഒരു മരുമകൾക്ക് വേണ്ടി കൊതിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നാളായില്ലേ

ദേവ് :ഉം നല്ല സ്ത്രീധനം വാങ്ങി ആരെയെങ്കിലും കേട്ടണം വരട്ടെ എല്ലാം ശെരിയാകും

ഇത്രയും പറഞ്ഞു ദേവ് പതിയെ ജിൻസിയെ നോക്കി

കുറച്ചു മണിക്കൂറുകൾക്ക് ശേഷം എല്ലാവരും ജോയോട് യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങി ദേവ് പതിയെ കാറിനടുത്തേക്ക് നടന്നു

“ദേവാ ” പെട്ടെന്നാണ് ജിൻസി ദേവിനെ വിളിച്ചത്

ദേവ് :എന്താ ജിൻസി

ജിൻസി :എനിക്കാ ഗിഫ്റ്റ് തിരിച്ചു വേണം

ദേവ് :ഏത് ഗിഫ്റ്റ്

ജിൻസി :ഞാൻ അന്ന് തന്നില്ലേ അത് തന്നെ നീ പറഞ്ഞതുപോലെ എന്നെ സംരക്ഷിക്കാൻ കഴിവുള്ള ഒരാളെ ഞാൻ കണ്ടെത്തി അയാൾക്ക് കൊടുക്കാനാ

ഇത് കേട്ട ദേവ് അല്പ നേരം ഒന്നും മിണ്ടിയില്ല ശേഷം

ദേവ് :ഇത്ര പെട്ടെന്ന് ചോദിച്ചാൽ

ജിൻസി :എന്താ അത് കയ്യിലില്ലേ സൂക്ഷിച്ചു വെക്കാം എന്ന് പറഞ്ഞതല്ലേ

ദേവ് :അതൊക്കെ ഉണ്ട് പക്ഷെ എവിടെയാണെന്ന് തിരക്കി എടുക്കണം ഒരു രണ്ട് ദിവസം എടുക്കും

ജിൻസി :ശെരി അപ്പോൾ മതി

ഇത്രയു പറഞ്ഞു ജിൻസി പോകാൻ ഒരുങ്ങി

ദേവ് :ജിൻസി

ജിൻസി :എന്താ ദേവാ

ദേവ് :അത് പിന്നെ ആരാ അത്

ജിൻസി :അത് നീ എന്തിനാ അറിയുന്നേ

ദേവ് :ശെരിയാ ഞാൻ എന്തിനാ അറിയുന്നേ എനിക്കതിന്റെ ആവശ്യമെന്താ
ഇത്രയും പറഞ്ഞു ദേവ് കാറിലേക്ക് കയറി ശേഷം കാർ മുന്പോട്ടെടുത്തു

അല്പ സമയത്തിനു ശേഷം ദേവ് തന്റെ റൂമിൽ

“കോപ്പ് ഏത് നേരത്താണാവോ അവളുടെ കയ്യിൽ നിന്ന് ഗിഫ്റ്റ് വാങ്ങാൻ തോന്നിയത് ഇത്രയും നാളുകൾക്ക് ശേഷം തിരികെ ചോദിക്കാൻ വന്നിരിക്കുന്നു അല്ല അതിനിപ്പോൾ എനിക്കെന്താ അവളുടെ ഗിഫ്റ്റ് അവളുടെ ഇഷ്ടം ”

ദേവ് വേഗം തന്റെ അലമാര തുറന്ന് ജിൻസി നൽകിയ ഗിഫ്റ്റ് ബോക്സ്‌ കയ്യിലെടുത്തു

“ഹോ ഇത് ഞാൻ പൊട്ടിച്ചു പോയല്ലോ ഇനി ഒന്നുകൂടി പാക്ക് ചെയ്യണം ”

ദേവ് വേഗം തന്നെ അമ്മയുടെ അടുത്തേക്ക് എത്തി

ദേവ് :അമ്മേ ഇവിടെ ഗിഫ്റ്റ് പേപ്പർ വല്ലതും ഉണ്ടോ

അമ്മ :എന്തിനാടാ

ദേവ് :എനിക്ക് ഒരു അത്യാവശ്യമുണ്ട് പച്ച കളർ വേണം ഇവിടെ ഉണ്ടോ

അമ്മ :പച്ച കളറോ നിനക്ക് എന്ത് പറ്റിയെടാ

ദേവ് :ഒന്നും പറ്റിയില്ല ഞാൻ വേറെ വാങ്ങികൊള്ളാം

രാത്രി ദേവ് ഉറങ്ങുവാനായി ശ്രമിച്ചെങ്കിലും അവനെ കൊണ്ട് അതിന് സാധിച്ചില്ല ജിൻസിയുടെ മുഖം അവന്റ മനസ്സിൽ വന്നുകൊണ്ടേ ഇരുന്നു അവന്റ കണ്ണുകൾ പതിയെ നിറഞ്ഞു

“കോപ്പ് ഞാൻ എന്തിനാ വിഷമിക്കുന്നത് എനിക്ക് ഒന്നുമില്ല പോകാൻ പറ അവളോട് ഇങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ട് അവൻ ഉറങ്ങാതെ കിടന്നു ”

പിറ്റേന്ന് രാത്രി ദേവ് സെൻട്രൽ പാർക്കിനു മുൻപിൽ

ജിൻസി :വന്നിട്ട് ഒരുപാട് നേരമായോ

ദേവ് :ഇതാ പിടിക്ക് ദേവ് വേഗം ഗിഫ്റ്റ് ജിൻസിക്ക് നേരെ നീട്ടി

ജിൻസി :രണ്ട് ദിവസമാകും എന്നല്ലേ പറഞ്ഞത്

ദേവ് :ഞാൻ തിരക്കിയെടുത്തു ഇതാ പിടിക്ക്

ജിൻസി വേഗം തന്നെ ഗിഫ്റ്റ് കയ്യിൽ വാങ്ങിച്ചു

ജിൻസി :താക്സ് ദേവാ

ഇത്രയും പറഞ്ഞു ജിൻസി പോകാനായി ഒരുങ്ങി

ദേവ് :ജിൻസി..

ജിൻസി :എന്താ
ദേവ് :അത് അന്നത്തെ പോലെ അബദ്ധത്തിൽ ഒന്നും പോയി ചാടരുത് ആരെയും വിശ്വാസിക്കാൻ പറ്റാത്ത കാലമാണ്

ജിൻസി :പേടിക്കണ്ട ദേവാ ഇയാൾ വളരെ നല്ലവനാ എനിക്ക് നല്ല വിശ്വാസമുണ്ട് എന്നാൽ ശെരി പിന്നെ കാണാം

ജിൻസി മുൻപോട്ടു നടന്നു എന്നാൽ ദേവ് വേഗം ജിൻസിയുടെ മുൻപിൽ എത്തി

ജിൻസി :എന്താ എനിക്ക് പോയിട്ട് തിരക്കുണ്ട്

ദേവ് :അത്.. അത് പിന്നെ ഈ പൂച്ചയെ കൊടുത്താലൊന്നും ആരും വളയാൻ പോകുന്നില്ല

ഇത് കേട്ട ജിൻസി ദേവിനെ തന്നെ നോക്കി നിന്നു ശേഷം ജിൻസി ദേവിന്റെ കുത്തിനു പിടിച്ചു

ജിൻസി :അപ്പോൾ നീ ഇത് പൊട്ടിച്ചു നോക്കി അല്ലേ

ദേവ് :(വലിച്ചു )അത് പിന്നെ ഞാൻ ജിൻസി

ജിൻസി :നീ നോക്കി അല്ലേ ആര് പറഞ്ഞു നിന്നോട് ഇത് പൊട്ടിക്കാൻ പറ എന്തിനാ പൊട്ടിച്ചത് പറ

ദേവ് :സോറി ജിൻസി ഞാൻ വേറെ വാങ്ങി തരാം

ജിൻസി :എനിക്ക് വേണ്ട എന്തിനാ തുറന്നത് പറ

ദേവ് :സോറി ജിൻസി ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം

ജിൻസി :എന്ത് വേണമെങ്കിലും ചെയ്യുമോ

ദേവ് :ചെയ്യാം

ജിൻസി :എങ്കിൽ എന്നെ കെട്ട്

ദേവ് :എന്താ

ജിൻസി :എന്നെ കല്യാണം കഴിക്കാൻ

ഇത്രയും പറഞ്ഞു ജിൻസി ഗിഫ്റ്റ് ദേവിനു തന്നെ നൽകി

ജിൻസി :നീ തന്നെയാ ഞാൻ കണ്ടെത്തിയാ ആ ആൾ നീ എന്നെ സംരക്ഷിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് എനിക്ക് നിന്നെ ഇഷ്ടമാണ് നിന്റെ തീരുമാനം എന്താണെന്നൊന്നും എനിക്കറിയില്ല പക്ഷെ ഇത് നിന്നോട് പറയാണമെന്ന് തോന്നി ശെരി ദേവാ

Leave a Reply

Your email address will not be published. Required fields are marked *