ജാനി – 11

ഇത്രയും പറഞ്ഞു ജിൻസി പതിയെ പോകാൻ ഒരുങ്ങി പെട്ടെന്ന് തന്നെ ദേവ് ജിൻസിയെ കെട്ടിപിടിച്ചു അവന്റെ കണ്ണുകൾ പതിയെ നിറഞ്ഞു

ദേവ് :ഞാൻ ഇന്നലെ എത്രത്തോളം വിഷമിച്ചു എന്നറിയാമോ ഇന്നലെ ഞാൻ ഉറങ്ങിയിട്ടില്ല എനിക്കും നിന്നെ ഒരുപാട് ഇഷ്ടമാടി
ജിൻസി :നീ എന്നെയും ഒരുപാട് വിഷമിപ്പിച്ചിട്ടില്ലേ അതിനുള്ള തിരിച്ചടിയായി കണ്ടാൽ മതി എന്തായാലും അത് കൊണ്ട് എനിക്ക് ഈ ദേവൻ കരയുന്നത് കാണാൻ പറ്റിയല്ലോ

ദേവ് വേഗം തന്നെ തന്റെ കണ്ണുകൾ തുടച്ചു

ദേവ് :ആരാ പറഞ്ഞത് ഞാൻ കരഞ്ഞെന്ന് ഈ ദേവ് അങ്ങനെയൊന്നും കരയത്തില്ല

ഇത് കേട്ട ജിൻസി ചിരിച്ചുകൊണ്ട് ദേവിനെ കെട്ടിപിടിച്ചു

****************-*****************************

ഒരാഴ്ചക്ക് ശേഷം കല്യാണ ദിവസം ജോയും ദേവും പള്ളിക്കുള്ളിൽ

ജോ :ദേവ് അവരെ കാണുനില്ലല്ലോ

ദേവ് :വരുമെടാ നീന്നോട് ഞാൻ പറഞ്ഞതല്ലേ അല്പം കൂടി കഴിഞ്ഞു ഇറങ്ങിയാൽ മതിയെന്ന് അപ്പോൾ നിനക്കായിരുന്നില്ലേ ദൃതി

ജോ : ടാ എനിക്കെന്തോ നല്ല ടെൻഷൻ എന്റെ ഡ്രസ്സ്‌ ഒക്കെ എങ്ങനെയുണ്ട് ദേവ്

ദേവ് :നന്നായിട്ടുണ്ടെടാ ചുമ്മാ ഓരോന്ന് ആലോചിച്ചു പേടിക്കാതെ അവരിപ്പോ ഇങ്ങോട്ട് വരും

പെട്ടെന്നാണ് കിരൺ പള്ളിക്കുള്ളിലേക്ക് വന്നത്

കിരൺ :ടാ അവരെത്തി വേഗം എല്ലാം സെറ്റ് ആക്കിക്കൊ

പെട്ടെന്ന് തന്നെ അമ്മയുടെയും ജിൻസിയുടെയും കൂടെ ജാനി പള്ളിക്കുള്ളിലേക്ക് എത്തി അവൾ ഒരു വെള്ള ഗൗൺ ആയിരുന്നു ഇട്ടിരുന്നത് ജാനി പതിയെ പതിയെ മുൻപോട്ട് നടന്നു ജോ ജാനിയെ തന്നെ നോക്കി നിന്നു

ദേവ് :ടാ കല്യാണത്തിനു ശേഷം നിനക്കവളെ എത്ര വേണമെങ്കിലും നോക്കാം നീ വേഗം അങ്ങോട്ട് ചെല്ല് കേട്ട് കഴിഞ്ഞിട്ടു വേണം റിസപ്ഷനു പോകാൻ അവിടെ ഒരുപാട് പേര് കാത്തിരിക്കുകയാ

ജോ :ശെരി ശെരി ഞാൻ ദാ പോകുവാ

കിരൺ :അളിയാ കെട്ടുമ്പോൾ കൈ വിറക്കരുത് കേട്ടോ

ജോ :ഒന്ന് പോടാ

ജോ വേഗം തന്നെ ജാനിയോടൊപ്പം അച്ഛന്റെ മുന്നിലെത്തി

ചില ചടങ്ങുകൾക്ക് ശേഷം അവർ മനസ്സമ്മതത്തിലേക്ക് കടന്നു

“ജോ എന്ന നിനക്ക് ഈ നിൽക്കുന്ന ജാനിയെ വിവാഹം കഴിക്കാൻ സമ്മതമാണോ ”

അച്ഛൻ ജോയോടായി ചോദിച്ചു

“സമ്മതമാണ് ”

ജോ മറുപടി നൽകി

“ജാനി എന്ന നിനക്ക് ഈ നിൽക്കുന്ന ജോയെ വിവാഹം കഴിക്കാൻ സമ്മതമാണോ “
“സമ്മതമാണ് ”

ജാനി മറുപടി നൽകി

ശേഷം ജോ പതിയെ ജാനിയുടെ കഴുത്തിൽ മിന്നു ചാർത്തി ഇത് കണ്ട് ജാനിയുടെ അമ്മയുടെ കണ്ണുകൾ നിറഞ്ഞു അവിടെ ഉണ്ടായിരുന്നവരെല്ലാം കൈകൾ കൊട്ടാൻ തുടങ്ങി

അല്പസമയത്തിനു ശേഷം ജോയും ജാനിയും ഓഡിറ്റോറിയത്തിൽ

ജോ :ദേവ് എന്തടാ ഇത് നീ ഒരുപാട് പൈസ പൊട്ടിച്ചു അല്ലേ

ദേവ് :അതൊന്നും നീ നോക്കണ്ട നീ ജാനിയെയും കൊണ്ട് ആ സ്റ്റേജിൽ പോയി ഇരുന്നെ എല്ലാരും നിങ്ങളെ ഒന്ന് കാണട്ടെ

ദേവ് വേഗം തന്നെ അവരെ സ്റ്റേജിൽ കൊണ്ട് പോയി ഇരുത്തി

ദേവ് :ഒരുപാടു പേർ വരാനുണ്ട് നിങ്ങൾ എലാവരോടും സംസാരിച്ചിരിക്ക് ഞാൻ പോയി ബാക്കി കാര്യങ്ങൾ നോക്കട്ടെ

ഇത്രയും പറഞ്ഞു ദേവ് താഴെക്ക് പോയി

റിസപ്റ്റ്ഷനു വന്നവരെല്ലാം ഓരോരുത്തരയി സ്റ്റേജിൽ കയറി ജോയെയും ജാനിയെയും വിഷ് ചെയ്യുകയും കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്യാൻ തുടങ്ങി

അതിൽ കൂടുതൽ പേരും കോളേജ് ഫ്രണ്ട്സ് തന്നെയായിരുന്നു

കുറച്ചു സമയത്തിനു ശേഷം

ജോ :ജാനി അതാരാ വരുന്നതെന്ന് നോക്കിയെ

ജാനി :അത് അവനല്ലേ അന്ന് ക്യാന്റിനിൽ വെച്ച് പ്രശ്നം ഉണ്ടാക്കിയവൻ

ജോ :അതെ അജാസ് അപ്പോൾ മറന്നിട്ടില്ല

അജാസ് വേഗം തന്നെ ജോയുടെ അടുത്തേക്ക് എത്തി

അജാസ് :ഹാപ്പി മാരേജ് ലൈഫ് അണ്ണാ

ജോ :ടാ ഇപ്പോഴും പഴയത് പോലെ ഉടായിപ്പ് വലതുമുണ്ടോ

അജാസ് :ഇല്ല അണ്ണാ അന്നത്തോടെ എല്ലാം വിട്ടു ജാനി ചേച്ചി ഒന്നും മനസ്സിൽ വെച്ചേക്കല്ലേ

ജാനി :ശെരി ശെരി പോയി കഴിക്കാൻ നോക്ക്

പെട്ടെന്നാണ് രണ്ട് പെൺകുട്ടികൾ സ്റ്റേജിലേക്ക് വന്നു ജാനിക്ക് കൈ കൊടുത്തത്

“ഞങ്ങളെ മനസ്സിലായോ ”

അവർ ജാനിയോടായി ചോദിച്ചു
ജാനി :മീരയും നീതുവും അല്ലേ

മീര :അപ്പോൾ ഞങ്ങളെ മറന്നിട്ടില്ല അല്ലേ

ജാനി പതിയെ അവരോട് ചിരിച്ചു

നീതു :ജാനി ഞങ്ങളോട് ക്ഷമിക്കണം കോളേജിൽ വെച്ച് നിന്നോട് ഞങ്ങൾ വളരെ മോശമായാണ് പെരുമാറിയിട്ടുള്ളത് എല്ലാം ഞങ്ങളുടെ അറിവില്ലായ്മയായിരുന്നു

ജാനി :ഇതൊക്കെ എന്തിനാ ഇപ്പോൾ പറയുന്നേ അതൊക്കെ അന്നേ ഞാൻ വിട്ടു എല്ലാം കോളേജ് ലൈഫിലെ തമാശയല്ലേ നിങ്ങൾ വാ നമുക്കോരു ഫോട്ടോ എടുക്കാം

അവർ രണ്ട് പേരും വേഗം തന്നെ ജാനിയുടെയും ജോയുടെയും കൂടെ ഫോട്ടോ എടുത്തു ശേഷം പതിയെ താഴേക്ക് ചെന്നു

ജാനി :ആരൊക്കെയാ ജോ ഈ വരുന്നത് ഇവരെയൊന്നും ഞാൻ ഇവിടെ തീരെ പ്രതീക്ഷിച്ചിരുന്നില്ല

ജോ :എല്ലാം അവമ്മാരുടെ പണിയാണെന്നാ തോന്നുന്നത്

“ജാനി ”

പെട്ടെന്ന് ആ ശബ്ദം കേട്ട് ജാനി തിരിഞ്ഞു നോക്കി

ജാനി :മെറിനെ

മെറിൻ വേഗം തന്നെ ജാനിയെ കെട്ടിപിടിച്ചു

ജാനി :വേണ്ട നീ എന്നോട് മിണ്ടണ്ട പൊക്കോ ഇപ്പോഴാണോടി വരുന്നത്

മെറിൻ :ക്ഷമിക്കെടി ഫ്ലൈറ്റ് ലേറ്റ് ആയി പോയി

ജാനി :ഹും നീയിപ്പോൾ വലിയആളായി പോയില്ലേ ഞാൻ കരുതിയത് നീ വരില്ലേന്നാ

മെറിൻ :എന്താ ജാനി ഇത് നീ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ

ജാനി :ഈ ബെസ്റ്റ് ഫ്രണ്ട് ഇതുവരെ എവിടെയായിരുന്നു മൂന്ന് മാസത്തിനിടയിൽ നീ എന്നെ വിളിച്ചത് വെറും രണ്ട് തവണയാ

മെറിൻ :ക്ഷമിക്കെടി ഇനി നിന്റെ അടുത്ത് നിന്ന് ഞാൻ ഒരിടത്തേക്കും പോകില്ല പോകില്ല ഇനി ഞാൻ വിദേശത്തേക്ക് ഇല്ലെന്നു തീരുമാനിച്ചു നമ്മുടെ നാട് തന്നെയാടി സ്വർഗം

ജാനി :ഉം ശെരി ശെരി എനിക്ക് നിന്നോട് ഒരുപാട് കാര്യങ്ങൾ പറയാണ്ട് നീ ആദ്യം എന്തെങ്കിലും കഴിക്ക് മെറിനെ

മെറിൻ :ശെരിയാ നല്ല വിശപ്പ്

മെറിൻ :ജോ ഹാപ്പി മാരേജ് ലൈഫ്

ജോ :താങ്ക്സ് മെറിൻ
ഇതേ സമയം കിരണും ദേവും ജിൻസിയും

ദേവ് :ജിൻസി ഏകദേശം എല്ലാവരും വന്നല്ലേ

ജിൻസി :അതെ ദേവ് ഒട്ടുമിക്ക ആളുകളും വന്നു

കിരൺ :ദേവേ അങ്ങോട്ട് നോക്ക്

ദേവ് :എന്താടാ

കിരൺ :ജെയ്സൺ

ദേവ് :വേഗം തന്നെ അങ്ങോട്ടേക്ക് നോക്കി

കിരൺ :ഈ കോപ്പൻ എന്തിനാ ഇപ്പോ എങ്ങോട്ടേക്ക് കെട്ടിയെടുത്തത് നീ ഇവനെ വിളിച്ചിരുന്നോ

ദേവ് :ഇല്ലടാ

കിരൺ :നീ വന്നേ അവനെ അങ്ങോട്ടേക്ക് വിടണ്ട

ദേവ് :വേണ്ടടാ അവൻ പോയി കണ്ടോട്ടെ ഒന്നുമില്ലേങ്കിലും അവൻ നമ്മുടെ ഫ്രണ്ട് ആയിരുന്നില്ലേ

ജെയ്സൺ പതിയെ പടിക്കെട്ടുകൾ കയറി സ്റ്റേജിനു മുകളിലേക്ക് എത്തി

ജൈസനെ കണ്ട ജാനി ജോയുടെ കൈകളിൽ മുറുകെ പിടിച്ചു ജെയ്സൺ പതിയെ ജോയുടെ അടുത്തേക്ക് എത്തി ശേഷം പതിയെ ജോക്ക് കൈ കൊടുത്തു

“ഹാപ്പി മാരേജ് ലൈഫ് ”

ജോ പതിയെ ജെയ്സനെ നോക്കി ചിരിച്ചു

ജെയ്സൺ പതിയെ ജാനിയുടെ അടുത്തേക്ക് എത്തി ശേഷം തന്റെ കയ്യിൽ ഉണ്ടായിരുന്ന ഗിഫ്റ്റ് ജാനിക്ക് നേരെ നീട്ടി എന്നാൽ ജാനി അവന്റ മുഖത്തേക്ക് പോലും നോക്കിയില്ല ജെയ്സൺ പതിയെ ഗിഫ്റ്റ് ബാക്കി ഗിഫ്റ്റുകളുടെ കൂട്ടത്തിൽ വെച്ചു ശേഷം പതിയെ ജാനിയുടെ അടുത്തേക്ക് എത്തി

Leave a Reply

Your email address will not be published. Required fields are marked *