ജാനി കപ്പ് ജോക്ക് നൽകി
ജോ :ഇന്നലെ നീ ഇവിടെയാണോ ഉറങ്ങിയത്
ജാനി :എവിടെയായാൽ നിനക്കെന്താ മുഴുകുടിയൻ
ജോ :സോറി ജാനി ഇന്നലെ.. എനിക്ക് അത്രക്ക് വിഷമം ആയത് കൊണ്ടാ നീ എന്നെ വീണ്ടും അവഗണിച്ചപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല
ജാനി :അങ്ങനെ ആരെങ്കിലും അവഗണിച്ചാൽ നീ നിന്റെ ജീവിതം നശിപ്പിക്കുമോ അതും എന്നെ പോലൊരു പീറ പെണ്ണിനു വേണ്ടി എനിക്ക് ധൈര്യം തരുന്ന ആളല്ലേ എന്നിട്ടേന്താ സ്വന്തം കാര്യം വന്നപ്പോൾ അല്പം പോലും ധൈര്യം കാണിക്കാത്തത് എന്നെ കിട്ടിയില്ലേങ്കിൽ നീ ചാകുമോ പറ അവൻ നാട് വിട്ടേക്കുന്നു എല്ലാം എന്റെ തെറ്റാ ഞാൻ ഒരിക്കലും ആ കോളേജിലേക്ക് വരാൻ പാടില്ലായിരുന്നു നിങ്ങളെ ആരെയും കാണാനും പരിചയപ്പെടാനും പാടില്ലായിരുന്നു സോറി ജോ എല്ലാത്തിനും മാപ്പ്
ഇത്രയും പറഞ്ഞു ജാനി കരയാൻ തുടങ്ങി എന്നാൽ പെട്ടെന്ന് തന്നെ ജോ ജാനിയുടെ കണ്ണുകൾ തുടച്ചു
ജാനി :ജോ
ജോ :ജാനി നിനക്ക് ഓർമ്മയുണ്ടോ അന്ന് ഞാൻ നിന്നെ കോളേജിനു മുകളിൽ കാണാൻ വന്നത് അന്ന് നിന്നോട് എന്റെ പ്രണയം പറയുവാൻ ഉറച്ചായിരുന്നു ഞാൻ വന്നത് എന്നാൽ എന്നെ കൊണ്ട് അതിന് സാധിച്ചില്ല ദേവ് പറഞ്ഞത് പോലെ എനിക്ക് എല്ലാത്തിനോടും ഭയമായിരുന്നു ഞാൻ ജെയ്‌സണെ പോലെ അല്ല എന്നെനിക്കറിയാം പക്ഷെ നിന്റെ ഇഷ്ടം കിട്ടാൻ വേണ്ടി അതുപോലെയാകാനും ഞാൻ തയ്യാറാണ് ഞാൻ എപ്പോഴും നിന്റെ കൂടെ വഴക്കിടാം നിന്നെ ലാൻഡ്രി എന്ന് വിളിക്കാം അപ്പോൾ നിനക്കെന്നെ സ്നേഹിക്കാൻ പറ്റുമോ ജാനി
ഇത് കേട്ട ജോയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി
ജാനി :എന്തിനാടാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത് നീ എന്തിനാടാ മാറുന്നത് തെറ്റ് ഒക്കെ ചെയ്തത് ഞാൻ അല്ലേ നീ ഒരു തെറ്റും ചെയ്തിട്ടില്ല ചെയ്യുകയുമില്ല ഞാൻ നിന്നെ മനസ്സിലാക്കിയില്ലല്ലോ ജോ ഞാൻ നിന്നെ ഒരിക്കലും അർഹിക്കുന്നില്ല എന്നെ മറന്നേക്കെടാ
ജോ :എന്നെ കൊണ്ട് പറ്റില്ല ജാനി എനിക്ക് നിന്നെ അത്രയും ഇഷ്ടമാണ് നമുക്ക് കല്യാണം കഴിക്കാം ജാനി ഞാൻ നിന്നെ ഒരിക്കലും വേദനിപ്പിക്കില്ല എനിക്കിപ്പോൾ നീ അല്ലാതെ മാറ്റാരുമില്ല പ്ലീസ് ജാനി
ഇത് കേട്ട ജാനി ജോടെ നെഞ്ചിൽ മുഖം ചായ്യ്ച്ച് കിടന്നു
അല്പസമയത്തിനു ശേഷം ജാനി പതിയെ ജോയിനിന്ന് വിട്ടുമാറി
ജാനി :ജോ ഞാൻ പൊക്കോട്ടെ
ജോ :ഞാൻ കൊണ്ട് വിടാം ജാനി നീ ഇറങ്ങിക്കൊ
അവർ രണ്ട് പേരും ബൈക്കിനടുത്തേക്ക് എത്തി ജോ ജാനിയുമായി പതിയെ ബൈക്ക് മുൻപോട്ടെടുത്തു കുറച്ചു ദൂരം വരെയും ഇരുവരും മൗനം തുടർന്നു ശേഷം ജോ പതിയെ സംസാരിക്കാൻ തുടങ്ങി
ജോ :ജാനി ഞാൻ പറഞ്ഞതൊക്കെ മറന്നു കളഞ്ഞേക്ക് നിനക്കെന്നെ സ്വീകരിക്കാൻ പറ്റില്ലെങ്കിൽ ഒരിക്കലും ഞാൻ നിന്നെ നിർബന്ധിക്കില്ല ഞാൻ എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണ് ഒരു ദിവസം നിന്റെ മനസ്സ് മാറുമെന്ന് എനിക്ക് വിശ്വാസമുണ്ട്
അതിനായി ഞാൻ കാത്തിരിക്കും
എന്നാൽ ജാനി ജോക്ക് ഒരു മറുപടിയും നൽകിയില്ല അല്പനേരത്തിനുള്ളിൽ തന്നെ അവർ ജാനിയുടെ വീടിനു മുൻപിൽ എത്തി ജാനി പതിയെ ബൈക്കിൽ നിന്ന് താഴെ ഇറങ്ങി
ജാനി :ജോ വാ വീട്ടിൽ കയറിയിട്ട് പോകാം
ജോ :വേണ്ട ജാനി പിന്നീടാകാം
ജാനി :അന്നും നീ ഇത് തന്നെയല്ലേ പറഞ്ഞത് അമ്മക്ക് ജോയെ കാണാൻ ആഗ്രഹമുണ്ട് ഒന്ന് കയറിയിട്ട് പൊക്കോ
ജോ :ശെരി ജാനി
ജോ പതിയെ ജാനിയോടൊപ്പം വീട്ടിനുള്ളിലേക്ക് നടന്നു
ജാനി :അമ്മേ അമ്മേ
വീട്ടിലേക്ക് എത്തിയ ജാനി അമ്മയെ വിളിച്ചു
പെട്ടെന്ന് തന്നെ കിച്ചണിൽ നിന്ന് അമ്മ ഹാളിലേക്ക് എത്തി
ജാനി :അമ്മേ ഇത്
അമ്മ :ജോ അല്ലേ
ജാനി :അതേ അമ്മേ അമ്മയെ കാണാൻ വന്നതാ
അമ്മ :വാ മോനെ വന്നിരിക്ക് ഞാൻ ചായ എടുക്കാം
ജോ :വേണ്ട അമ്മേ ഞാൻ കുടിച്ചതാ
അമ്മ :അതൊന്നും പറഞ്ഞാൽ പറ്റില്ല ഇവിടെ ആദ്യമായി വന്നിട്ട് ഒന്നും തരാതെ വിടാൻ പറ്റില്ല
അമ്മ വേഗം തന്നെ ജോയെ സോഫയിൽ ഇരുത്തിയ ശേഷം ചായ നൽകി
അമ്മ :മോനെ പറ്റി ജാനി ഒരുപാട് പറഞ്ഞിട്ടുണ്ട് മോൻ കാരണമാണ് ഇപ്പോഴുള്ള ജോലി കിട്ടിയതെന്നും ഇവൾ പറഞ്ഞു എല്ലാത്തിനും ഒരുപാട് നന്ദിയുണ്ട് മോനെ
