ജാനി – 11 1

ജാനി പിന്നെ ജോയോട് ഒന്നും സംസാരിച്ചില്ല കുറച്ചു സമയത്തിനുള്ളിൽ അവർ വലിയൊരു കെട്ടിടത്തിനു മുന്നിൽ എത്തി

“ട്രസ്റ്റ്‌ സ്വിമ്മിംഗ് സ്കൂൾ ”

ജാനി :നമ്മൾ എന്താ ജോ ഇവിടെ

ജോ :എല്ലാം പറയാം നീ വാ ജാനി

ജോ വേഗം ജാനിയെയും കൊണ്ട് കെട്ടിടത്തിനുള്ളിലേക്ക് കയറി

ജാനി :എന്താ ജോ ഇതൊക്കെ

ജോ :ഇത് ഈ നാട്ടിലെ അറിയപ്പെടുന്നൊരു സ്വിമ്മിംഗ് സ്കൂൾ ആണ് ഇവിടെ ഇപ്പോൾ ഒരു അസിസ്റ്റന്റ് സ്വിമ്മിംഗ് ടീച്ചറുടെ ആവശ്യമുണ്ട് എന്താ നിനക്ക് പറ്റില്ലേ

ജാനി :ടീച്ചറോ അതും ഞാൻ നിനക്കെന്താ ജോ വാ നമുക്ക് തിരിച്ചു പോകാം

ജോ :നിന്നെ കൊണ്ട് പറ്റും ജാനി ഒന്ന് ശ്രമിക്കുകയെങ്കിലും ചെയ്തു കൂടെ
ഇത്രയും പറഞ്ഞു ജോ ജാനിയെ അവിടെ നിന്നിരുന്നു ഒരാളുടെ അടുത്തേക്ക് കൊണ്ട് പോയി

ജോ :ജോസഫ് സാർ ഞാൻ പറഞ്ഞിരുന്നില്ലേ ഒരു കുട്ടി ഇന്റർവ്യൂവിന് വരുമെന്ന്

ജോസഫ് :ഓഹ് ഇയ്യാളാണോ അത് അല്ല തന്നെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ ഓഹ് ഇപ്പോൾ ഓർമ്മ വന്നു ജാനി അല്ലേ

ജോ :സാറിന് ജാനിയെ അറിയാമായിരുന്നോ

ജോസഫ് :സെന്റ് ജോർജ് കോളേജിൽ വെച്ച് നടന്ന സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ ഞാനും ഒരു ജഡ്ജ് ആയിരുന്നു അന്നത്തെ ഇയ്യാളുടെ പ്രകടനം ആർക്കാണ് മറക്കാൻ പറ്റുക പുതിയ റെക്കോർഡ് ഒക്കെ ഇട്ട ആളല്ലേ

ജോ :അതെ സാർ ആൾ അത് തന്നെയാണ്

ജോസഫ് :എന്താ ജാനി പിന്നീട് തന്നെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നല്ലോ വേറേ മത്സരത്തിലൊന്നും പങ്കെടുത്തില്ലേ

ജാനി :അത് വീട്ടിലെ അവസ്ഥയൊക്കെ മോശമായിരുന്നു പിന്നീട് അങ്ങോട്ട്‌ സ്വിമ്മിംങ്ങിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല

ജോസഫ് :ഹോ അത് കഷ്ടമായല്ലോ കിട്ടിയ കഴിവ് ഇങ്ങനെ പാഴാക്കാനുള്ളതാണോ ജാനി ഏതായാലും അധികം പ്രായമൊന്നും ആയിലല്ലോ നമുക്ക് നോക്കാം പിന്നെ ഇവിടെ പുതുതായി കൊച്ചു കുട്ടികൾക്ക് വേണ്ടി ഒരു ബാച്ച് തുടങ്ങുന്നുണ്ട് അവിടെക്ക് വേണ്ടിയാണ് നമുക്ക് ടീച്ചറെ ആവശ്യമുള്ളത് എനിക്ക് ജാനി ഓക്കേയാണ് പക്ഷെ ബാക്കിയുള്ളവരുടെ അഭിപ്രായം കൂടി നോക്കണമല്ലോ എന്തായാലും നമുക്ക് ഇന്റർവ്യൂ കഴിഞ്ഞു തീരുമാനിക്കാം വരു ജാനി ഞാൻ ബാക്കിയുള്ള വരോട് കൂടി കാര്യം പറയാം

ഇത്രയും പറഞ്ഞു ജോസഫ് ഓഫീസിലേക്ക് കയറി ജാനി പതിയെ ജോയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു

ജോ :എന്താ ജാനി നോക്കി നിൽക്കുന്നേ അങ്ങോട്ട് ചെല്ല്

ജാനി വീണ്ടും ജോയെ നോക്കിയ ശേഷം ഓഫീസിനുള്ളിലേക്ക് കയറി

കുറച്ചു സമയത്തിനു ശേഷം

“ഹോ ഒരുപാട് നേരമായല്ലോ അവൾ ഇതെവിടെയാ ഇന്റർവ്യൂ അവൾക്കണേങ്കിലും ടെൻഷൻ മുഴുവനും എനിക്കാണല്ലോ ദൈവമേ ”

ജോ ഓഫീസിനു ചുറ്റും അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാൻ തുടങ്ങി പെട്ടെന്ന് തന്നെ
ഓഫീസിന്റെ വാതിൽ തുറന്നു ജാനി പുറത്തേക്ക് വന്നു അവൾ പതിയെ ജോയുടെ അടുത്തേക്ക് എത്തി

ജോ :എന്തായി ജാനി സെലക്ട്‌ ആയോ

ജാനി ഒന്നും മിണ്ടാതെ ജോയെതന്നെ നോക്കിനിന്നു

ജോ :കിട്ടിയില്ലേ സാരമില്ല ജാനി നമുക്ക് വീണ്ടും ട്രൈ ചെയ്യാം വേറെയും സ്ഥാപനങ്ങൾ ഉണ്ടല്ലോ

അടുത്ത നിമിഷം ജാനി ജോയെ കെട്ടിപിടിച്ചു

“കിട്ടി ജോ ”

ജോ :എന്താ

ജാനി :ഞാൻ സെലക്ട്‌ ആയി എനിക്ക് കിട്ടി സർട്ടിഫിക്കറ്റുകൾ എല്ലാം സബ്മിറ്റ് ചെയ്ത ശേഷം രണ്ട് ദിവസത്തിനുള്ളിൽ ജോയിൻ ചെയ്യാൻ പറഞ്ഞു

ഇത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞോഴുകിയിരുന്നു ജോ പതിയെ ജാനിയുടെ തലമുടിയിൽ തലോടി ശേഷം അവളോട് സംസാരിക്കാൻ തുടങ്ങി

ജോ : എനിക്കറിയാമായിരുന്നു ജാനി നിന്നെ കൊണ്ട് പറ്റുമെന്ന് നീ അത് സാധിച്ചു

ജാനി :എല്ലാം നീ കാരണമാ ജോ നീ ഇല്ലായിരുന്നെങ്കിൽ എനിക്ക് ഒന്നിനും കഴിയില്ലയിരുന്നു

ജോ വേഗം തന്നെ ജാനിയുടെ കണ്ണുകൾ തുടച്ചു

ജോ :ഇപ്പോൾ കരയാനുള്ള സമയമല്ല ജാനി പിന്നെ ഇത് നിന്റെ കഴിവിന് കിട്ടിയതാണ് അല്ലാതെ ഞാൻ ഒന്നും ചെയ്തിട്ടില്ല

ജാനി :അമ്മ.. അമ്മ ഇതറിയുമ്പോൾ ഒരുപാട് സന്തോഷിക്കും എന്റെ അമ്മ ഞാൻ കാരണം ഒരുപാട് വിഷമിച്ചിട്ടുണ്ട് എനിക്കിത് ഇപ്പോൾ തന്നെ അമ്മയോട് പറയണം

Leave a Reply

Your email address will not be published. Required fields are marked *