മീനാക്ഷി കല്യാണം – 4

“അയ്‌വാ…. പാചകത്തിൽ ഉണ്ണിയേട്ടൻ ഒരു കലാകാരൻ തന്നെ”

ഞാൻ അവളെ നോക്കി ചിരിച്ചു, അവളവിടന്നു ചാടിയിറങ്ങി, ആകെ പരതൽ തുടങ്ങി അപ്പോഴാണ് എൻ്റെ കണ്ണ് താഴെപോയതു,

അവളൊരു കൊച്ചു പിങ്ക് ട്രൗസർ ആണ് ഇട്ടിരിക്കണത്, അവളെപോലെള്ള മൂന്നുപേർക്കു കയറി നിൽക്കാവുന്ന ഒരു ലൂസ് റൗണ്ട്നെക്ക് ടി ഷർട്ടും. കൊച്ചു കുട്ടികൾ ഇടുന്നപോലത്തെ വേഷവിധാനം. പക്ഷെ ആകാരവടിവിൽ അവൾ അപ്സരസായിരുന്നു. ലക്ഷണമൊത്ത അരയഴകും, അളവൊത്തഗോള നിതംബങ്ങളും, അതിൽനിന്നു ഒഴുകിയിറങ്ങുന്ന പൊന്നിൻനിറമാർന്ന തിളങ്ങുന്ന തുടകളും, മുട്ട് അവളുടെ കാലിനെ അവളുടെ തന്നെ ഒതുങ്ങിയ അരക്കെട്ടെന്നോണം രണ്ടായി വേർതിരിക്കുന്നു. മുകളിലെ സൗന്ദര്യം താഴേക്കും അവിരാമമായി തുടരുന്നു. അവളുടെ കാൽവണ്ണകളോട് സമാനമായ മറ്റൊന്നും ഞാൻ കണ്ടിട്ടില്ല, കൊഴുത്തുരുണ്ട വിരിഞ്ഞ അളവൊത്ത കാൽവണ്ണകൾ, ബ്രഹ്മൻ്റെ വിരൽപതിഞ്ഞ ശില്പ കലാചാതുര്യങ്ങൾ.

അവളുടെ ശരീരത്തിലുടനീളമുള്ള കൊതിപ്പിക്കുന്ന കയറ്റിറക്കങ്ങൾ, അവൾ ഒരു ഒത്തപെണ്ണാണെന്ന് എന്നോട് വിളിച്ചോതി.

ചായക്കപ്പിനു മുകളിലൂടെ ഒരു കുസൃതി നിറഞ്ഞ ഒരു പാളിനോട്ടം എനിക്ക് നേരെ വന്നപ്പോൾ , ഞാൻ കൈവിട്ടു പോയിക്കൊണ്ടിരുന്ന സംയമനം വീണ്ടെടുത്ത്, പാചകത്തിലേക്കു വീണ്ടും ശ്രദ്ധപതിപ്പിച്ചു.

ഇടയ്ക്കു ഒരിക്കൽ കൂടി തിരിഞ്ഞു നോക്കിയപ്പോൾ കണ്ട അവളുടെ അന്നനടയിൽ എന്റെ മനസ്സൊന്നു കൂടി ഇളകിയാടി….

ആഞ്ജനേയ സ്വാമി കണ്ട്രോള് തരണേ….

കോളേജ് പിള്ളേര് ഇത് വല്ലതും അറിയുന്നുണ്ടോ, അവരുടെ സാരിയിൽ കേരളീയത്തനിമ വിഭാവനം ചെയ്യുന്ന മീനാക്ഷി ടീച്ചർ, വീട്ടിൽ മാർഗരറ്റ് റൂബി ആണെന്ന്, അവർ കണ്ടതിലും എത്രയോ മടങ്ങു സുന്ദരിയാണെന്ന്.
ഈ സൗന്ദര്യം ഒക്കെ ആളുകൾ എന്തിനാണ് മറച്ചു പിടിച്ചു നടക്കുന്നത്, വസ്ത്ര സ്വാതന്ത്ര്യം വിടരട്ടെ, മറ്റൊരാൾ അയാളുടെ ഇഷ്ടത്തിന് വിലയിരുത്തുമ്പോൾ മാത്രമാണ് ഏതു വസ്ത്രവും ബോർ ആയി മാറുന്നത്. ഇല്ലെങ്കിൽ ഈ ലോകത്തു എല്ലാവരും സുന്ദരികളും, സുന്ദരന്മാരും ആയേനെ, സ്വന്തം ഇഷ്ടത്തിനൊത്തു ജീവിച്ചേനെ…. കുറെ സദാചാര പട്ടികള്…. ( ഓ…. നമ്മൾ ഒരുപാട് മുന്നോട്ടു പോയി…. നമ്മുടെ നായകൻ ഇപ്പോഴും മീനാക്ഷിയുടെ ഇളകിയാടുന്ന ചന്തിഗോളങ്ങൾ നോക്കി കമ്പിയടിച്ചു നിൽപ്പാണ്)

തുറന്ന വായ അടച്ചു ഞാൻ, പാചകത്തിലേക്കു കൂപ്പുകുത്തി.

മനസ്സിൽ സന്തോഷം നുരപൊന്തുകയായിരുന്നു. ആരെങ്കിലും ഒപ്പം ഉണ്ടെന്നു തോന്നുമ്പോൾ മാത്രമാണ് മനുഷ്യന്, ജീവിക്കാൻ ആശ തോന്നി തുടങ്ങുന്നത്.

ഉണ്ടാക്കി കൊടുക്കുന്ന ഭക്ഷണം കഴിക്കാൻ, അതിനെ നാല് കുറ്റംപറയാൻ, തമാശകൾ പറയുമ്പോൾ കൂടെ ചിരിക്കാൻ, ഇടയ്ക്കൊക്കെ ദേഷ്യപ്പെടാൻ, പനി വന്നാൽ ഒന്ന് തുണി നനച്ചിടാൻ, സങ്കടം വരുമ്പോൾ ചേർത്ത് പിടിക്കാൻ, എല്ലാം ആയി ആരെയെങ്കിലും ഒക്കെ മാത്രമേ അടിസ്ഥാനപരമായി മനുഷ്യനു ജീവിതത്തിൽ നേടാൻ ഉള്ളൂ. അതില്ലാതെ നാം നേടുന്നതെല്ലാം വെറും മായികസ്വർഗങ്ങളാണ്.

***************

തണുപ്പിൽ പലവിധ വർണ്ണങ്ങൾ ചാലിച്ച ക്രിസ്ത്മസ് ദിനങ്ങൾ…..

യഥാർത്ഥ വർണ്ണങ്ങൾ അവളായിരുന്നു, എനിക്കവളില്ലാതെ ജീവിക്കാൻ കഴിയില്ലയെന്ന അവസ്ഥ വന്നു തുടങ്ങിയിരിക്കുന്നു. അപ്പോഴേക്കും മീനാക്ഷി ജോണി വാക്കറിലെ നായിക മയക്കുമരുന്നിനു അടിമപ്പെട്ട പോലെ എന്റെ പാചകത്തിന് അടിമയായി തീർന്നിരുന്നു.

രാത്രികളിൽ അവൾ പറഞ്ഞിരുന്ന കഥകൾ യാതൊരു മടുപ്പും ഇല്ലാതെ കൊതിയോടെ ഞാൻ കേട്ടിരുന്നു. തണുത്ത നിലാവെളിച്ചം ഞങ്ങളിൽ പെയ്തിറങ്ങി.

രാത്രികളും പകലുകളും പവിഴമല്ലി പൂക്കൾ പോലെ വിടർന്നു കൊഴിഞ്ഞുവീണു.

പകലുകളിൽ അവൾക്കൊപ്പം ചിലവഴിക്കാൻ കിട്ടുന്ന ചെറിയ സമയം പോലും ഞാൻ പാഴാക്കിയിരുന്നില്ല. രാത്രികളിൽ അവളുറങ്ങുന്നതു വരെ അവൾക്കൊപ്പം കൂട്ടിരുന്നു.

ചെന്നൈ നഗരത്തിന്റെ എല്ലാ രസങ്ങളും, നിറങ്ങളും, മണങ്ങളും ഞങ്ങൾ ആസ്വദിച്ചു, ഒരുപാട് സ്ഥലങ്ങൾ കണ്ടു, ഒരുപാട് രുചികൾ പരീക്ഷിച്ചു. ഒരുമിച്ചു മഴയും, വെയിലും ആസ്വദിച്ചു, കടലിൽ ചേർന്നലിഞ്ഞു.

അവളെന്റെ ജീവിതത്തിന്റെ സന്തോഷം നിറഞ്ഞ ഭാഗം ആയി മാറി. അവളുടെ പ്രണയം മാത്രം, ഞങ്ങൾക്കിടയിൽ അതിർവരമ്പായി നിന്നു.
ജനലരികിൽ വന്നണയുന്ന പക്ഷികളുടെ എണ്ണം അനുദിനം കൂടി വന്നു. ചെടികളിൽ പലവർണ്ണത്തിൽ ഉള്ള പൂക്കൾ വിരിഞ്ഞുലഞ്ഞു. ചുറ്റും പ്രകൃതിയും എനിക്കൊപ്പം മാറുകയായിരുന്നു.

ക്രിസ്ത്മസ് മനസ്സ് നിറഞ്ഞ ആഹ്ലാദത്തിന്റെ കാലഘട്ടം ആണ്, രാത്രികൾ പലവർണ്ണ വിളക്കുകൾ തെളിഞ്ഞും, പകലുകൾ നനുത്ത മഞ്ഞിൽ പൊതിഞ്ഞും കാണപ്പെടും, നമ്മളെ അനുദിനം കൂടുതൽ കൂടുതൽ ഉല്ലാസവാനാക്കികൊണ്ടിരിക്കും.

മീനാക്ഷി ബൈക്ക് ഓടിക്കാൻ പഠിച്ചു, ബുള്ളെറ്റോ, ട്രയംഫോ, ഹാർലിയോ, ആര് കൊണ്ട് വന്നാലും അവളതെടുത്തു ഓടിക്കും. പല നടന്മാരുടെയും ചെന്നൈയിലെ പാർക്കിങ് ലോട്ട്, എന്റെ ഈ എളിയ വീടായതു കൊണ്ട് വാഹനങ്ങൾക്കു ഒരു പഞ്ഞവും നേരിട്ടില്ല. ഞാൻ സ്ഥിരമായി അവൾക്കു പിന്നിലിരുന്നായി യാത്ര, വേഗത കൂടുമ്പോൾ, ആ ഒതുങ്ങിയ വയറിൽ കൈചേർത്ത് പിടിക്കും, ആ നനുത്ത കഴുത്തിൽ മുഖം ചേർത്ത് വയ്ക്കും. അവളുടെ ഗന്ധത്തിൽ മുഴുകിയിരിക്കും. അവൾ ഇടയ്ക്കു ദേഷ്യത്തിൽ നോക്കുമെങ്കിലും എതിർത്തില്ല. എന്തോ ഈ തുച്ഛമായ ദിവസങ്ങളിലെങ്കിലും , എന്റെ ഓർമ്മകളിൽ ഒരു ഭാര്യയുടെ സാമിപ്യം ഉണ്ടായിക്കോട്ടെ എന്ന് അവളുടെ ആര്‍ദ്രമായ മനസ് വിചാരിച്ചു കാണണം. ഞാൻ ഇതിനു ശേഷം ഒരു വിവാഹം കഴിക്കുക ഉണ്ടാവില്ലെന്ന് അവൾക്കു തോന്നിക്കാണണം. അത് പരമാര്ഥമായിരുന്നുതാനും.

ഒരിക്കൽ ഉണ്ണി സുഗന്ധൻ, എന്തോ കാര്യത്തിന് ചെന്നൈയിൽ വന്നപ്പോൾ, വച്ചിട്ട് പോയ ഡുക്കാട്ടി സ്‌ക്രാമ്ബ്ലെർ, ഓടിച്ചിട്ട് അവൾക്ക് വളരെ ഇഷ്ടം ആയി എന്ന് പറഞ്ഞു. കാശുണ്ടാവുമ്പോ അവൾക്കത് വാങ്ങി കൊടുക്കണം. വരുംവരായ്കകളെ കുറിച്ചോർക്കാതെ, എനിക്ക് നേരിടാനിരിക്കുന്ന കഠിനമായ വിരഹത്തെ കുറിച്ചോർക്കാതെ, ആ ചെറിയ ദിവസങ്ങളിൽ ഞാൻ ഒരു നൂറു സ്വപ്‌നങ്ങൾ നെയ്തുകൂട്ടി.

ഇടയ്ക്കു അവളൊന്നു അടുക്കളയിൽ കയറും, അന്ന് ഞാൻ അവളുടെ പരീക്ഷണ എലിയാണ്. പല ദിവസങ്ങളിലും ദയനീയമായി പരാജയപെട്ടിട്ടും, ഏലി മരിച്ചിട്ടും അവളതു തുടർന്നു. എങ്കിലും പതുക്കെ അവൾ മെച്ചപ്പെട്ടു തുടങ്ങി.

ഇടയ്ക്കൊരു ദിവസം ലീവ് തീർന്നു മടങ്ങുകയാണെന്നു പറയാൻ വന്ന അഭിയും, അജുവും, മറ്റു പിള്ളേരും അവൾ ഫുഡ് എടുക്കാം എന്ന് പറഞ്ഞപ്പോൾ, തിരക്കുണ്ട് എന്ന് പറഞ്ഞു വേഗം ഇറങ്ങിയത് ചൊല്ലി ഞാൻ ഇടയ്ക്കവളെ കളിയാക്കും. അപ്പോൾ കണ്ണിൽ ഒരു ദയനീയ ഭാവംവരും, ചുണ്ടുകൾ പുറത്തേക്കു പിളർത്തി, നുണക്കുഴികൾ കാട്ടി അവൾ പിണങ്ങും. അത് കണ്ടു നിൽക്കാൻ തന്നെ ചേലാണ്.
നിർബന്ധിച്ചു ഞാൻ അവളെ കട്ടിലിൽ കിടത്തും, രാവിലെ ഉണർന്നു നോക്കുമ്പോൾ, എന്റെ പുതപ്പിനുള്ളിൽ സോഫയിലെ പരിമിതമായ സ്ഥലത്തു ഒതുങ്ങി കൂടി ഒരു പൂച്ചയെപ്പോലെ അവൾ ഉറങ്ങുന്നുണ്ടാവും, അപ്പോൾ എനിക്കവളെൻ്റെ കുഞ്ഞു മോളാണെന്നു തോന്നും.

Leave a Reply

Your email address will not be published. Required fields are marked *