മീനാക്ഷി കല്യാണം – 4

മണി പത്തും കഴിഞ്ഞു മുന്നോട്ടു പോയി. രാത്രി ഭക്ഷണവും തണുത്തുറഞ്ഞു മേശപ്പുറത്തു ഇരിപ്പുണ്ട്. ഞാനും ഒന്നും കഴിച്ചില്ല. വിശപ്പിനേക്കാൾ നെഞ്ചിലെ വിങ്ങലായിരുന്നു കൂടുതൽ.

പെട്ടന്ന് തോന്നിയ അരിശത്തിൽ എനിക്ക് തോന്നി ഞാൻ എന്തിനവളെ ഇങ്ങനെ കാത്തിരിക്കണം. എനിക്ക് അവൾ ഇല്ലെങ്കിലും, ഉണ്ടെങ്കിലും ജീവിതത്തിൽ ഒരു മാറ്റവും ഇല്ലെന്നു കാണിച്ചു കൊടുക്കണം. ടോണീടെ വീട്ടിൽ പാർട്ടി ഉണ്ട് അങ്ങോട്ടു പോകാം, അവൻ കുറേയായി വിളിക്കുന്നു.
ഞാൻ ഫ്ലാറ്റ് പൂട്ടി ഇറങ്ങി. മീനാക്ഷി വന്നാൽ കൊടുക്കാൻ താക്കോൽ ലക്ഷ്മി അക്കയെ ഏൽപ്പിച്ചു.

സെൽവ അണ്ണനും, അക്കക്കും, എന്നെയറിയാവുന്ന എല്ലാവര്ക്കും ഇപ്പോൾ അവളെ അറിയാം, അവളെന്റെ ഭാര്യാ ആണെന്നറിയാം. എങ്കിലും അവളെ അറിയാവുന്ന എല്ലാവരിൽ നിന്നും അവളെന്നെ അകറ്റി നിർത്തി, ഒരു പക്ഷെ അവർ ഒരുമിച്ചു ജീവിക്കുമ്പോൾ അത് ഒരു പ്രശ്നമാവണ്ട എന്ന് വിചാരിച്ചു കാണും. അപ്പൊ എനിക്കോ, എന്നെ കുറിച്ച് ആര് ചിന്തിക്കാൻ അല്ലെ. വിങ്ങുന്ന മനസ്സുമായി ഞാൻ ടോണിയുടെ അടുത്തേക്ക് പുറപ്പെട്ടു.

ടോണീടെ വീട്ടിൽ നല്ലൊരു കൂട്ടം കുടിയൻമാർ ഒത്തുകൂടിയിരുന്നു കുമ്മിയടിക്കുന്നുണ്ടായിരുന്നു. കുടിച്ചു ബോധം നശിച്ചവരുടെയും, നശിക്കാൻ ഇരിക്കുന്നവരുടെയും ഇടയിൽ ഞാൻ ഒറ്റപ്പെട്ടു ഇരുന്നു.

ചുറ്റും നോക്കി…. പഴയ കഥകൾ പറഞ്ഞു വെറുപ്പിക്കുന്നവർ, ഊമ്പിയ ശബ്ദത്തിൽ പാട്ടുപാടി അത് യേശുദാസൻറെ അച്ചിട്ടാണെന്നു സ്വയം അഭിമാനിക്കുന്നവർ, ചിലങ്കയില്ലാതെ നൃത്തം ചെയ്യുന്നവർ, നിലത്തു നാവുകൊണ്ട് ചിത്രം വരക്കുന്നവർ പോലെ കലാകാരൻമാർ ഒരു ഭാഗത്ത്.

പരിച ഇല്ലാതെ വാളുവക്കുന്ന തുളുനാട്ടിൽ നിന്ന് കള്ളപയറ്റ് പഠിച്ചു വന്ന ബഡുവകൾ, അടുത്തിരിക്കുന്നവന്റെ മർമ്മവും ക്ഷമയും പരീക്ഷിക്കുന്ന മർമ്മാണികൾ, വിളിച്ചു കൊണ്ടുവന്നവന്റെ തന്നെ കോളറിൽ കയറിപിടിക്കുന്ന നന്പന്മാർ, എന്നിങ്ങനെ തല്ലുകൊള്ളാനും, കൊടുക്കാനും, ഒരുങ്ങി വന്നിരിക്കുന്ന ക്ഷത്രിയന്മാർ ഒരുഭാഗത്ത്.

ലോകത്തെല്ലാ അരക്ഷിതമണ്ഡലത്തെയും പോലെ ഈ പുണ്യപാവന ഭൂമിയും, ഇത്തരത്തിൽ രണ്ടായി വേർതിരിഞ്ഞു കിടക്കുന്നു. രണ്ടിനും നടുക്ക് കലാപത്തിനൊടുക്കം വന്നണയേണ്ടേ സമാധാനാ രേഖയെന്നോണം ഞാൻ നിശ്ചലമായി ഇരുന്നു.

എനിക്ക് പ്രാന്ത് പിടിച്ച്‌ തുടങ്ങി.

“എന്ന ആവി ഉൻ കല്യാണത്ത്ക്ക് കൂപ്പിടവേ ഇല്ലെ. തിരുട്ടു കല്യാണമാ ? ഓടിപോണിങ്കളാ?” പ്രൊഡക്ഷൻ കൺട്രോളർ പരമശിവം ആണ്.

അവനു ഞാൻ കല്യാണത്തിന് വിളിക്കാത്ത വിഷമം, ഞാൻ തന്നെ അതറിയണത് താലികെട്ടണ സെക്കന്റിലാണ്, അതവനെ ഞാൻ എങ്ങനെ പറഞ്ഞു മനസിലാക്കാൻ ആണ്.

“ യേ പേസാമേ ഇറുക്കിറെ, പൊണ്ടാട്ടി കൂടെ പ്രച്ഛനായാ.”

കുടിച്ചു ബോധം ഇല്ലാതെ ഇരിക്കണ, ഇവർക്ക് ഇതെങ്ങനെ മനസ്സിലായി എന്റെ പ്രശ്നം മീനാക്ഷി ആണെന്ന്. ഒരു പക്ഷെ ഈ ഇരിക്കുന്ന എല്ലാവരുടെയും പ്രശ്നം അവരവരുടെ ഭാര്യമാർ തന്നെയാവുമോ?!!..
“നിർത്തട മൈത്താണ്ടികളെ, ഒരു മാതിരി കുളക്കടവിലെ പെണ്ണുങ്ങളെ പോലെ വളവളവളാന്നു. വല്ലതും ഊമ്പി കുടിച്ചിട്ട് എഴുന്നേറ്റു പോടാ പൂറന്മാരെ.” ടോണി ആണ് പറഞ്ഞത്, ടോണി വട്ടപ്പാറയെ തമിഴന്മാർക്കെല്ലാം പേടിയാണ്.

അവൻ പറഞ്ഞത് മനസ്സിലായില്ലെങ്കിലും, അത് മുട്ടൻ തെറിയവും എന്ന് ഊഹിച്ചു അവർ മിണ്ടാതെയിരുന്നു കുടിതുടങ്ങി, കുത്താട്ടം കുറത്തിയാട്ടം തുടർന്നു.

“ആവി, നീ അടിക്കു എല്ലാം ശരിയാവും”, അവൾ ഒരു ഫുൾ സന്യാസി മദ്യം എനിക്കടുത്തേക്കു നീക്കി വച്ച്‌, സിഗരറ്റ് ഊതി മുകളിലെ വായുവിൽ വളയങ്ങൾ ലയിപ്പിച്ചു കൊണ്ടിരുന്നു. എന്റെ ഉള്ളിലെ ആത്മസംഘർഷം മനസ്സിലാക്കാൻ ഈ മുറിയിൽ അവനും, അവന്റെ ഉള്ളിൽ കിടക്കുന്ന മദ്യത്തിനും മാത്രമേ കഴിയൂ.

ഞാൻ ഉള്ളിൽ കത്തുന്നതീ മദ്യം ഒഴിച്ച് കിടത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. രണ്ടു പെഗ്ഗിൽ, ഒരു സിഗെരെറ്റിനു തീ കൊടുത്തു ഞാൻ ചിന്തകളിലേക്ക് കൂപ്പുകുത്തി. പതുക്കെ പതുക്കെ എണ്ണം കിട്ടാതെയായി, ഞാൻ വോഡ്കയെന്നോ, ബ്രാണ്ടിയെന്നോ, വിസ്‌കിയെന്നോ, വ്യത്യാസമില്ലാതെ സോഷ്യലിസ്റ്റ് ആയിമാറി.

ഒരു പൈൻ്റെക്കുപ്പിയിൽ പകുതി റം മിക്സ് ചെയ്തു എടുത്തു സെൽവ അണ്ണനാണെന്നു കള്ളം പറഞ്ഞു അതും പിടിച്ചു ഞാൻ ഇറങ്ങി നടന്നു, ടോണി കൊണ്ട് വിടാം എന്ന് ഒരുപാട് വട്ടം പറഞ്ഞിട്ടും സമ്മതിച്ചില്ല, എനിക്ക് തനിയെ പോണമെന്ന് വാശിപിടിച്ചു, എന്തിനെന്നു അറിയില്ല ഒറ്റക്ക് യാത്ര ചെയ്യണം എന്ന് തോന്നി.

ഓട്ടോ ഓടി തുടങ്ങിയപ്പോൾ, പതുക്കെ സെൽവ അണ്ണന്റെ കുപ്പി ഞാൻ കാലിയാക്കി തുടങ്ങി. ഓട്ടോക്കാരൻ മിററിലൂടെ നോക്കിയെങ്കിലും, എന്തെങ്കിലും പറഞ്ഞാൽ മനസ്സിലാക്കാൻ തന്നെ ഞാൻ രണ്ടുദിവസം എടുക്കും എന്ന് തോന്നിയത് കൊണ്ട് അവനൊന്നും പറഞ്ഞില്ല.

കാരണവന്മാരുടെ പുണ്യം കൊണ്ടും, പിന്നെ എന്റെ കാഞ്ഞബുദ്ധി കൊണ്ടും, ഞാൻ കുറച്ചു അച്ചാറ്, കുറച്ചേ ഉള്ളു അത് പോക്കറ്റിൽ ഇട്ടിരുന്നു. പക്ഷെ തൊട്ടു നക്കാൻ നോക്കിയപ്പോൾ ഒന്നും ഇല്ല. അത് ഞാൻ ഇട്ട വെള്ള ഷർട്ടിൽ ആകെ ഒലിച്ചു ഇറങ്ങിയിരുന്നു, വെള്ള ഷർട്ട് ഇട്ടതു എത്ര നന്നായി, ഇല്ലെങ്കിൽ അച്ചാറു കണ്ടുപിടിക്കാൻ കൊറേ ബുദ്ധി മുട്ടിയേനെ, ഞാൻ മദ്യത്തിന്റെ കെട്ടകൈപ്പ് ശമിപ്പിക്കാൻ, ഷർട്ടിൽ ചുവപ്പ് നിറം കണ്ടിടത്തു ആഞ്ഞു നക്കി. ഓട്ടോക്കാരൻ മുഖം ചുളിച്ചിരിക്കും, ചുളിക്കട്ടെ, അവനു അറിയില്ലല്ലോ അവശ്യസമയത്തെ അച്ചാറിന്റെ വില.
ഫ്ലാറ്റ് എത്തിയതും ഞാൻ നാല് കാലിൽ ചാടിയിറങ്ങി, കാശ് ടോണി കൊടുത്തിരുന്നു, അത് നന്നായി ഇല്ലെങ്ങി ഞാൻ ഫിറ്റാണെന്നു ഓട്ടോക്കാരന് മനസ്സിലായേനെ, എനിക്ക് ശരിക്കും കണ്ണ് പിടിക്കണില്ല. അവൻ ഒന്നും പറയാതെ എടുത്തുപോയി.

ഞാൻ സമയം ആലോചിച്ചു, യാതൊരു എത്തുംപിടിയും കിട്ടണില്ല. ആകാശത്തു പലവർണ്ണത്തിൽ അമിട്ടുകൾ പൊട്ടുന്നുണ്ട്. ആരൊക്കെയോ ഓളിയിടുന്നുണ്ട്.

“എന്തിനാ പടക്കം പൊട്ടിച്ചത്, ഇന്നെന്താ വിഷു ആണോ?”

ഞാൻ അടുത്ത് നിന്നിരുന്ന ഒരു ഇലക്ട്രിക്ക്പോസ്റ്റിനോട് ചോദിച്ചു. ഉത്തരം കിട്ടാതെ ആയപ്പോ അവനു ഇത്തിരി അഹംകാരം കൂടിയിട്ടുണ്ടെന്നു മനസ്സിൽ ആലോചിച്ചു ഞാൻ വീട്ടിലേക്കു നടന്നു.

പടികയറലായിരുന്നു ഏറ്റവും വലിയ ടാസ്ക്. ഞാൻ ഒരു പടി കയറുമ്പോൾ മൂന്ന് പടി താഴോട്ട് ഇറങ്ങും, അതെങ്ങനെ ശരിയാവും, അങ്ങനെയാണെങ്കിൽ ഈ പന്ത്രണ്ട് സ്റ്റെപ് കയറി മുകളിൽ എത്താൻ എത്ര നേരം ഞാൻ എടുക്കും. പി.എസ്.സി പരീക്ഷക്ക് വന്ന ചോദ്യം പോലെ ഞാൻ ഇതും ആലോചിച്ചു അവിടെ താഴെ രണ്ടാമത്തെ പടിയിൽ ചാരിയിരുന്നു .

ഞാൻ ഫോൺ എടുത്തു നോക്കി ഇരുപത്തിയേഴു മിസ്സ്ഡ് കാൾസ് മീനാക്ഷി, ഇവൾക്കെന്താ പ്രാന്തായോ. നോക്കിയിരിക്കലെ വീണ്ടും ‘മീനാക്ഷി കാളിങ്’ കാണിച്ചു. ഞാൻ തപ്പിപിടിഞ്ഞു അതെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *