ദിവ്യാനുരാഗം – 12 1

” നീ എന്താടാ അങ്ങനെ പറഞ്ഞെ…ഈ ചേട്ടത്തി മനസ്സ് കൊണ്ട് ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒന്നായിരുന്നു ഇത്…എൻ്റെ കുഞ്ഞനുജത്തി ഒരുപാട് ഇരുണ്ടു മൂടിയ അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ട്…അതിലെ ഏറ്റവും വലിയ വേദനയായിരുന്നു അവളുടെ അമ്മയുടെ വിയോഗം…അതിൽ നിന്നൊക്കെ മാറി പെണ്ണ് ഇത്രയേറെ സന്തോഷിച്ച് കാണുന്നത് ഈ അടുത്ത കാലത്താ…അതിന് കാരണം നീ അല്ലേടാ മോനേ…സന്തോഷേ ഉള്ളൂ… ഇരുണ്ട് മൂടിയ എൻ്റെ കുഞ്ഞിൻ്റെ ജീവിതം തെളിയാൻ കേവലം ഒരു വെളിച്ചം പോരാ… അതിന് സൂര്യനെ പോലെ കത്തി ജ്വലിക്കുന്ന പ്രകാശം വേണം…നിന്നെ പോലെ…. ”

ചേട്ടത്തി സന്തോഷത്താൽ കണ്ണിൽ നിന്നും വന്ന കണ്ണുനീർ തുടച്ച് കൊണ്ട് എൻ്റെ നെറ്റിയിൽ വാൽസല്യത്തോടെ തലോടി…അത് മാത്രം മതിയായിരുന്നു എനിക്ക് മരണം പോലും ഇനി ദിവ്യയ്ക്ക് മേൽ ദ്രിഷ്ഠി പത്തിപ്പിക്കുമ്പോൾ എന്നെ കൂടി തടുക്കണം എന്ന് എന്നെ തന്നെ ബോധ്യപ്പെടുത്താൻ…ഞാൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു…അത് കണ്ട് ചേട്ടത്തിയും…

” ചേട്ടത്തി എനിക്ക് സന്തോഷം കൊണ്ട് വാക്കുകൾ പോലും കിട്ടുന്നില്ല…ഒരുപാട് സന്തോഷം ഉണ്ട്…ഇനി അവളോടൊപ്പം ഞാനുണ്ടാവും എപ്പോഴും…ഒരാപത്തിനും അവളെ ഞാൻ വിട്ടുകൊടുക്കില്ല… അങ്ങനെ നടക്കണം എങ്കിൽ ആദ്യം ചേട്ടത്തിക്ക് ഈ അനിയനെ നഷ്ടപെടണം… അത്ര മാത്രേ എനിക്ക് പറയാനുള്ളൂ…പൊന്ന് പോലെ ഞാൻ നോക്കും… “

ഞാൻ ചേട്ടത്തിയെ നോക്കി എൻ്റെ ഹൃദയം പറഞ്ഞു തന്ന വാക്കുകൾ എൻ്റെ ഉറപ്പായി നൽകി…

” അത് എനിക്കറിയാടാ മോനെ…പിന്നെ തൽക്കാലം അത് നമ്മൾ മാത്രം അറിഞ്ഞാ മതി…പിന്നെ ഞാൻ ഇതൊന്നും സംസാരിച്ചത് അവൾ അറിയേണ്ടാ… അവള് തന്നെ വന്ന് പറയട്ടെ നിന്നോട്… ”

” ഹാ പറയില്ല….പിന്നെ അവളിങ്ങോട്ട് പറയാൻ വരട്ടെ ഞാൻ കൊടുക്കുന്നുണ്ട്… പിന്നെ ഞാൻ ഒരു പ്ലാനിടട്ടെ നാളെ അവളെ കൊണ്ട് പറയിപ്പിക്കാൻ എന്നോട് ഒപ്പം നിൽക്കണം… “
നിശ്ചയത്തിൻ്റെ കാര്യം ഓർമ്മ വന്നതും ഞാൻ ചേട്ടത്തിയെ നോക്കി പറഞ്ഞു

” ഞാനെൻ്റെ വിവാഹ നിശ്ചയത്തിൻ്റെ അന്ന് തന്നെ വേണമല്ലെ നിങ്ങടെ കുട്ടികളിക്ക് കൂട്ട്നിൽക്കാൻ… മ്മ്…നടക്കട്ടെ… ”

ചേട്ടത്തി ഒരു ചിരിയുടെ അകമ്പടിയോടെ എനിക്ക് മറുപടി തന്നതും പിന്നെ സംസാരം അതിനെ പറ്റി നീണ്ടു…ഒടുക്കം ബ്രേക്ക് തീർന്നതും ചേട്ടത്തി സ്റ്റാഫ്റൂമിലും ഞാൻ പിള്ളാരുടെ അടുത്തും പോയി…അവന്മാരോട് കാര്യം പറഞ്ഞപ്പൊ എല്ലാറ്റിനും സന്തോഷം…

” മൈരെ ചെലവെട് ചെലവെട്… ”

” അങ്ങനെ പൂച്ചയ്ക്കും പപ്സോ… ”

” കീരിയും പാമ്പും ഇണചേർന്നാൽ എന്ത് ജീവി ഉണ്ടാവും ”

എന്ന് തുടങ്ങിയ കമൻ്റുകൾ പലവഴിക്കായി വന്നുതുടങ്ങി…പക്ഷെ അവന്മാരുടെ കളിയാക്കലിന് പോലും ഒരു സുഖമുണ്ടായിരുന്നു… പ്രണയത്തിന്റെ തുവൽ സ്പർശം കൊണ്ടുള്ള സുഖം…

അങ്ങനെ അവന്മാരുടെ കളിയാക്കലും ഒക്കെ കഴിഞ്ഞ് അന്ന് വീട്ടിൽ എത്തിയത് ഒരുപാട് സന്തോഷത്തോടെയാണ്…വീട്ടിലെത്തിയതും ചെടിക്ക് വെള്ളം നനയ്ക്കുന്ന എൻ്റെ മാതാശ്രീയെ കെട്ടിപിടിച്ചൊരുമ്മയും നൽകി ഉമ്മറത്തിരിക്കുന്ന അച്ഛനൊരു സലാം നൽകി വീട്ടിനുള്ളിലേക്ക് ചാടിക്കേറി…മുറിക്കുള്ളിൽ എത്തിയതും ബെഡ്ഡിലേക്ക് ഒരൊറ്റ വീഴ്ച്ച…അടുത്തുള്ള തലയണയും കെട്ടിപിടിച്ച് ചേട്ടത്തി പറഞ്ഞ വാക്കുകളെ വീണ്ടും ഓർത്തിരുന്നു…

” അതെ അവൾക്കെന്നെ ഇഷ്ടമാണ്…ദിവ്യയ്ക്ക് എന്നെ ഇഷ്ടമാണ്… ”

ഞാൻ സന്തോഷം ആ ആരോടെന്നിലാതെ പറഞ്ഞു… ഒരുമാതിരി പാണ്ടിപടയിലെ പ്രകാശ് രാജിന്റെ അവസഥയായിരുന്നു എനിക്ക്…വരുന്നെടാ റൊമാൻസ് വരുന്നെടാ… ഞാൻ തലയാണയും കെട്ടിപിടിച്ച് നാളെ അവളെ കൊണ്ട് എങ്ങനെ പറയിപ്പിക്കും എന്ന് ആലോചിച്ച് ഒടുക്കം മയക്കത്തിലേക്ക് വഴുതി വീണു…അല്ലേലും കട്ടില് കണ്ടാ ഞാൻ ശവാ….

അന്ന് പിന്നെ ഹോസ്പിറ്റലിലേക്കൊന്നും പോകാൻ നിന്നില്ല…നേരെ അപ്പുറത്തയ സൂര്യയുടെ വീട്ടിലേക്ക വിട്ടു… പിറ്റേന്ന് നിശ്ചയം ആണല്ലോ… എല്ലാവരും അതിന്റെ തിരക്കിൽ ആയിരുന്നു…മിക്ക സമയത്തും പക്ഷെ എൻ്റെ ചിന്ത അവളെ കുറിച്ചാലോജിച്ചായിരുന്നു…നാളെ ഒക്കെ ശരിയാക്കണം…സൂര്യയുടെ വീട്ടിൽ നിന്നും പിന്നെ ഏറെ വൈകിയാണ് വീട്ടിൽ എത്തിയത്…വന്നപാടെ നല്ല ക്ഷീണം കാരണം കിടന്ന് ഉറങ്ങി…പിറ്റേന്ന് അമ്മയുടെ തെറി കേട്ട് എഴുന്നേൽക്കുന്നു…സ്വഭാവികം….

Leave a Reply

Your email address will not be published. Required fields are marked *