ദിവ്യാനുരാഗം – 12

” ആടാ പറയാം… ”

അവൻ അതിന് മറുപടി തന്നതോട് കൂടി പിന്നെ കളിയും ചിരിയുമായി സമയം അങ്ങ് പോയി…ഇതിനിടയിൽ ഫിസിയോതെറാപ്പി കൂടി കഴിഞ്ഞിട്ട് ഹോസ്പിറ്റലിൽ നിന്ന് വിട്ടാൽ മതി എന്നുള്ള അതുവിൻ്റെ അച്ഛൻ്റെ തീരുമാനം അവൻ ഞങ്ങളെ അറിയിച്ചു…അപ്പൊൾ 2 ആഴ്ച്ച കൂടി ഇവിടെ നിൽക്കേണ്ടി വരും…

അങ്ങനെ ഒരുവിധം സമയം ഒക്കെ നീങ്ങിയപ്പോൾ ഞങ്ങൾ അടിയൊക്കെ തുടങ്ങി…ജവാൻ്റെ വീര്യം പറഞ്ഞറിയിക്കേണ്ട കാര്യമുണ്ടോ…അങ്ങനെ താഴത്തില്ലെടാ….കിക്കാണ് ഉദ്ദേശിച്ചത്…ഫുഡും കൂടി തട്ടിയത് കൊണ്ട് ഒരു വിധം എല്ലാറ്റിനും ഇനി കിടന്ന് ഉറങ്ങിയാ മതി എന്നായി…അതോടെ ഓരോന്നും ഉറക്കം പിടിച്ചു…പക്ഷെ രാവിലെ തൊട്ടേ കിടപ്പായത് കൊണ്ട് എനിക്ക് ഉറക്കമൊട്ട് വരുന്നുമില്ല…അതോടെ ഞാൻ വേഗം ടീവി ഓണാക്കി ശബ്ദം കുറച്ച് വച്ചു…ചാനല് മാറ്റി മാറ്റി കളിച്ച് ഒടുക്കം സൂര്യ മൂവിസിൽ തട്ടത്തിൻ മറയത്ത് കണ്ടപ്പോൾ അവിടെ ചവിട്ടി… അല്ലെങ്കിലും തട്ടത്തിൻ മറയത്ത് കണ്ടാൽ ഒന്ന് നോക്കാത്ത പിള്ളേരുണ്ടോ കേരളത്തിൽ…ഞങ്ങൾ തലശ്ശേരികാരാണെങ്കിൽ പിന്നെ പറയുകയും വേണ്ട…അതോടെ അത് കണ്ട് സമയം പോക്കാൻ തീരുമാനിച്ചപ്പോൾ ആയിരിന്നു ടീവിയിൽ ഉള്ള നിവിൻ പോളിയും എൻ്റെ ഉള്ളിൽ ഉള്ള ജവാനും കൂടി പണി പറ്റിച്ചത്… വേറൊന്നുമല്ല ആയിഷയോട് ഇഷ്ട്ടമാണെന്ന് പറയാൻ മിസ്റ്റർ നായർ മതില് ചാടുന്നത് കണ്ടപ്പൊ എൻ്റെ മനസ്സ് മൈരൻ ഉള്ളിലെ മദ്യത്തിന്റെ പവറിൽ ” മൊയലാളി നമ്മുക്കും ഒരു കൈ നോക്കിയിലോന്ന് ” എന്നോട് പറയുപോലെ…പിന്നെ പറയണോ ചൂടല്ലേ…പിന്നെ നടന്നതൊക്കെ യാന്ത്രികമായിരുന്നു… അടുത്ത് പഴുക്കാൻ വെച്ച വാഴകൊലപോലെ കിടക്കുന്ന നന്ദുവിനെ ചവിട്ടി വിളിക്കാൻ തുടങ്ങി…
” ഡാ….നന്ദു ….ബാ എഴുന്നേറ്റേ പണിയുണ്ട്… ”

ഞാൻ അവനെ കുലുക്കി വിളിച്ചു…

” ഏതെങ്കിലും പത്ത് കൂതറ റം അടിച്ച് ഓഫായവൻ അല്ല ഞാൻ…ഞാൻ അടിച്ച് ഓഫായ പത്ത് റംമും കൂതറയായിരുന്നു… ”

വിളിച്ചപ്പോൾ ആശാൻ്റെ വായിൽ നിന്നും വന്ന കുന്നുംകുളം റോക്കി ഭായി ഡയലോഗ് കേട്ട് ഒരു നിമിഷം പൊട്ടി ചിരിച്ചു ആ ചിരി കേട്ടിട്ടായിരിക്കണം അവൻ ചാടി എഴുന്നേറ്റു…ബാക്കി ഉള്ളതൊന്നും ഒന്ന് ഞരുങ്ങിയതല്ലാതെ എണീറ്റില്ല…ഇവൻ്റെ ചെവിയുടെ കുണ്ടയ്ക്ക് നിന്നാണല്ലോ ചിരിച്ചത്…അതോണ്ട് നന്നായി ആള് ഉണർന്ന് കിട്ടി…

” എന്തോന്നാ മൈരേ പാതിരാത്രി പേടിപ്പിക്കുന്നോ…ഞാൻ കരുതി ഗരുഡൻ ആണെന്ന്… ”

അവൻ എന്നെ തുറിച്ചു നോക്കിയ ശേഷം നിന്ന് കലിതുള്ളി…

” ഗരുഡൻ്റെ അണ്ടി…നിന്ന് ചെലക്കാതെ വാ മൈരെ പണിയുണ്ട്… ”

ഞാൻ ചിരിയോന്നടക്കിയ ശേഷം അവനെ നോക്കി പറഞ്ഞ് എഴുന്നേറ്റു…

” ഈ പാതിരാത്രി എങ്ങോട്ടേക്ക് മൈരേ… ”

അവൻ കാര്യം മനസ്സിലാകാതെ എന്നെ നോക്കി…അതോടെ ഞാൻ അവനെ ടീവി ചൂണ്ടി കാണിച്ചു…അപ്പോൾ ടീവിയിൽ നിവിൻ പോളി ആയിഷയുടെ റൂമിനടുത്തേക്ക് പോകുന്ന രംഗം…

” എങ്ങോട്ട് മൈരേ ടീവിക്ക് അകത്തേക്കോ… ”

അവൻ പൊട്ടൻ കണക്കെ എന്നോട് ചോദിച്ചപ്പോൾ ഞാൻ അവിടുണ്ടായിരുന്ന പേപ്പറ് കഷ്ണം എടുത്തവൻ്റെ തലമണ്ടയ്ക്ക് എറിഞ്ഞു…

” അതിലെ സീൻ ശരിക്കും നോക്കടാ മൈരെ…”

ഞാൻ അവനെ നോക്കി പല്ലിറുമി…അതോടെ അവൻ വീണ്ടും ടീവീയിലേക്ക് ഒന്ന് ശ്രദ്ധിച്ച ശേഷം ഇത്തവണ അത്ഭുതത്തോടെ എന്നെ നോക്കി…

” മൈരെ കള്ളവെട്ടിന്നോ….(കള്ള വെടി ) ”

അവൻ്റെ ചോദ്യം കേട്ട് ഏത് നേരത്താണോ ഈ മൈരനെ വിളിച്ച് എഴുന്നേൽപ്പിക്കാൻ തോന്നിയത് എന്ന അവസ്ഥയിൽ ആയി ഞാൻ…അല്ല അവനെ കുറ്റം പറയാനും പറ്റില്ല പാതിരാത്രി വിളിച്ച് എഴുന്നേൽപ്പിച്ച് കാണിക്കുന്നത് നിവിൻ പോളി ലുങ്കിയും കൈയിൽ പിടിച്ച് ഇങ്ങനെ ജനാലപുറത്ത് നിൽക്കുന്നത്…

” എൻ്റെ പൊന്ന് മൈരേ…അവളെ ഇപ്പൊ കണ്ട് എനിക്ക് രണ്ട് പറയണം… അതാണ് ഉദ്ദേശിച്ചത്… “
ഞാൻ ഒടുക്കം കാര്യം അവനോട് പറഞ്ഞു…

“ഓ അതായിരുന്നോ… ”

” ഏഹ്…അതോ….ഇപ്പോ…ഒന്ന് പോടാ മൈരേ അതൊക്കെ പടത്തില്… നീയെന്താ കളിക്കുവാ… ”

ആദ്യം ഒന്നും ആലോചിക്കാതെ പറഞ്ഞവൻ പെട്ടെന്ന് കാര്യവും സമയവും കത്തിയപ്പോൾ വായീം തൊറന്നെന്നെ നോക്കി നിൽപ്പായി…

” ആ ഇപ്പൊ തന്നെ എനിക്ക് പറയണം…നിന്ന് ഓവർ ഷോ ഇടാണ്ട് വാ മൈരെ… ”

ഞാൻ അവനെ പിടിച്ച് വലിച്ച് പുറത്തേക്ക് നടക്കാൻ ഒരുങ്ങി…

” ഒന്ന് പോടാ നാറി…നീ ഒറ്റയ്ക്ക് പോയാ മതി…എനിക്ക് വയ്യാ നാട്ടുകാരുടേം പോലിസുകാരുടേം ഇടിയും ചവിട്ടും കൊള്ളാൻ…നീ വേണേൽ അവന്മാരെ വിളിച്ചോ… ”

അവൻ എൻ്റെ കൈയ്യിൽ നിന്നും കുതറി മാറാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു…

” അതെന്തിനാ..നിനക്കല്ലെ എല്ലാം അറിയുന്നത് അപ്പൊ നീ വാ…പിന്നെ നീയെന്തിനാ ഇങ്ങനെ നെഗറ്റീവ് ആലോചിച്ച് ടെൻഷൻ അടിക്കുന്നേ… ”

” പിന്നെ പാതിരാത്രി അടികൊള്ളൂന്ന് ഉറപ്പുള്ള കാര്യത്തിന് പോകുമ്പോൾ ഞാൻ ജോസഫ് അന്നക്കുട്ടി ജോസിനെ പോലെ നിനക്ക് പോസിറ്റിവ് എനർജി വാരി വിതറി തരാടാ മൈരേ… ”

ഞാൻ എന്തൊക്കെ പറഞ്ഞാലും അവൻ അടുക്കുന്നില്ല…ഒടുക്കം സെൻ്റി അടിക്കാൻ ഞാൻ തീരുമാനിച്ചു…

” അപ്പൊ നിനക്ക് വരാൻ പറ്റൂല അല്ലേ..എന്നാ ശരി ഞാൻ ഒറ്റയ്ക്ക് പോയിക്കോളും…വിളിച്ച് ശല്ല്യം ചെയ്തതിനു സോറി… ”

നൈസ് ആയി ഇച്ചിരി സെൻ്റി അടിച്ച് ഞാൻ തിരിഞ്ഞ് നടന്നു…

” ഈ മൈരൻ എന്നെ തല്ല് കൊള്ളിക്കും പുല്ല്…. ”

എൻ്റെ പട്ടി ഷോ കണ്ട് എന്നെ നോക്കിയതിന് ശേഷം സൈഡിൽ ഇച്ചിരി ബാക്കി ഉള്ള ജവാൻ്റെ കുപ്പി എടുത്ത് മൈരൻ ഒറ്റ കുടി…

” ഓ…..ജയ് ജവാൻ…ജയ് കിസാൻ….നടക്ക് മൈരേ… ”

കുപ്പിയും താഴെ വെച്ച് എന്നെ നോക്കി കടുപ്പത്തിൽ പറഞ്ഞതിന് ശേഷം റൂമിന്റെ വാതിലും തുറന്ന് അവൻ പുറത്തേക്ക് നടന്നു…അതോടെ നൈസ് ആയി ഒരു ചിരിയും പാസാക്കി ഞാനും…

നേഴ്സിംഗ് കൺസൾട്ടൻസിയുടെ അടുത്തെത്തിയപ്പോൾ ഞങ്ങൾ പ്രത്യേകം നോക്കിയിരുന്നു ശ്രദ്ധയൊന്നും കാണാതിരിക്കാൻ…അങ്ങനെ മെല്ലെ മെല്ലെ ഞങ്ങൾ ഹോസ്പിറ്റലിൻ്റെ പാർക്കിംഗ് ഏരിയയിൽ നിന്നും വണ്ടിയും എടുത്ത് നൈസ് ആയി പുറത്ത് വന്നു… സെക്യൂരിറ്റി ചേട്ടൻ നോക്കുന്നുണ്ടെങ്കിലും ഞങ്ങൾ മൈൻ്റ് ചെയ്യാൻ പോയില്ല…ഇനി പുള്ളിക്ക് പരിചയം ഉള്ളത് കൊണ്ടാണോ ഒന്നും പറയാതിരുന്നത്..ആ അറിയില്ല അത് എന്തേലും ആവട്ടെ…പിന്നെ റോഡിലൊന്നും ഒരു പൂച്ചകുട്ടിയും ഇല്ലാത്തത് കൊണ്ട് കീറി മുറിച്ച് വണ്ടിയെടുത്തു…ബാക്കിലിരുന്ന് നന്ദു നെഗറ്റീവ് വാരി വിതറുന്നുണ്ടെങ്കിലും അവളോട് രണ്ട് പറയാൻ ഇങ്ങനെ ഒരു അവസരം ആണ് നല്ലതെന്ന് എനിക്ക് തോന്നി..അല്ല തോന്നിപ്പിച്ചു വീനിത് ശ്രീനിവാസനും കേരള സർക്കാരിന്റെ നമ്പർ 1 ബ്രാൻ്റ് ജവാനും…
അങ്ങനെ വണ്ടി സ്പീഡിൽ വിട്ടത്ത് കൊണ്ട് പെട്ടന്ന് തന്നെ അവളുടെ വീടിനടുത്തെത്തി…ഗേറ്റിന് കൊറച്ച് അടുത്തായി വണ്ടിയും പാർക്ക് ചെയ്ത് ഞങ്ങൾ ഇറങ്ങി…

Leave a Reply

Your email address will not be published. Required fields are marked *