ദിവ്യാനുരാഗം – 12

” എൻ്റെ പൊന്ന് മൈരേ ഈ അസ്സമയത്ത് ഇത് വേണോ…എനിക്ക് പേടിയുണ്ട്…ആരേലും കണ്ടാ ഒരു ലോഡ് മുറിവെണ്ണ വാങ്ങി ഉഴിയേണ്ടി വരും ദേഹത്ത്… ”

വണ്ടിയിൽ നിന്നെറങ്ങിയതും നന്ദു ചുറ്റിലും ഒന്ന് കണ്ണോടിച്ച ശേഷം എന്നോട് പറഞ്ഞു…അപ്പോൾ സമയം 1:30….

” നീയിങ്ങനെ എന്നെ കൂടി പേടിപ്പിക്കല്ലെ…ചിൽ അപ്പ്…പിന്നെ ഏതാണി അസ്സമയം… ”

അവൻ അങ്ങനെ പറഞ്ഞപ്പൊ ഇച്ചിരി ഭയം തോന്നിയെങ്കിലും രംഗം ഒന്ന് കൂൾ ആക്കാൻ ഞാൻ ക്യൂനിലെ സലീമേട്ടൻ്റെ ഡയലോഗ് അങ്ങ് കാച്ചി അവനെ നോക്കി ചിരിച്ചു…

” നിൻ്റച്ഛൻ ജനിച്ച സമയം…എന്നെ കൊണ്ടൊന്നും പറയിക്കണ്ടാ…പോയി എന്താന്ന് വെച്ചാ പെട്ടെന്ന് ഉണ്ടാക്കി വാ മൈരേ…

എൻ്റെ വർത്താനം കേട്ട് അവൻ പല്ലും കടിച്ച് പത്തുക്കെ പറഞ്ഞെന്നെ ഗേറ്റിനടുത്തേക്ക് തള്ളിവിട്ടു… അതോടെ ഞാൻ നൈസ് ആയി ശബ്ദം ഉണ്ടാക്കാതെ ഗേറ്റ് തുറന്നു…

” അപ്പൊ പെട്ടന്ന് നോക്ക്… പിന്നെ ഫോണെടുത്തിട്ടില്ലേ… ”

ഉള്ളിലേക്ക് കയറാൻ തുടങ്ങിയ എന്നെ നോക്കി അവൻ തിരക്കി…

” ആടേയ്…എന്തേലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം… ”

ഞാൻ അവനെ നോക്കി കൈ കൊണ്ട് തംസപ്പ് കാണിച്ചു…

” പഫാ നാറി…എനിക്ക് എന്തേലും പറ്റിയാ അങ്ങോട്ട് വിളിക്കാനാ…തനിച്ചാക്കി പോവ്വാ മൈരൻ…. ”

അവൻ ശബ്ദം താഴ്ത്തി അത് പറഞ്ഞപ്പൊ ഒന്ന് പൊട്ടി ചിരിക്കാൻ എൻ്റെ ഉള്ള് കെടന്ന് വെമ്പി…പക്ഷെ ചിരിച്ചാ പിന്നെ ഒരുപാട് കരയാൻ ഉള്ള വക അതിൽ നിന്നും കിട്ടും… അതൊണ്ട് അവനെ നോക്കി ചെറിയ ഒരു ഇളിയും പാസാക്കി ഞാൻ ഉള്ളിലേക്ക് കയറി…അവൻ ഗേറ്റിന് ഓരത്ത് തന്നെയുണ്ട്…

അങ്ങനെ ഒരുവിധം വീടിന് ഓരത്ത് അന്ന് ഞങ്ങൾ ഇവിടെ വന്നപ്പൊ അമ്പലത്തിൽ പോകുന്നതിനെ പറ്റി സംസാരിച്ച സ്ഥലത്ത് എത്തിയതും ഞാൻ പതുക്കെ കീശയിൽ നിന്നും ഫോണെടുത്തു…അവിടെ സൈഡിലെ ബൾബിന്റെ വെളിച്ചം ഇത്തിരിയുണ്ട്…അതോടെ പേടിയോടെ അതിനേക്കാൾ ഏറെ മദ്യത്തിന്റെ ധൈര്യത്തിലും ഞാൻ അവളുടെ നമ്പറിലേക്ക് ഡയൽ ചെയ്യ്തു…ഒരുതവണ ഫുൾ റിംഗ് ചെയ്തിട്ടും അവളെടുത്തില്ല…ഈ മൈരൻ എന്തിനാ പാതിരാത്രി വിളിക്കുന്നേന്ന് കരുതി കാണും…പക്ഷെ തോറ്റ് പോവാൻ മനസ്സില്ലാത്തത് കാരണം ഞാൻ വീണ്ടും വിളിച്ചു…ഇത്തവണ ഫോണ് എടുത്തു…പൂർണ നിശബ്ദത…രണ്ട് പേരും ശ്വസം വിടുന്നത് ഫോണിലൂടെ പരസ്പരം കേൾക്കാൻ പറ്റും…ഒടുക്കം ധൈര്യം സംഭരിച്ച് ഞാൻ സംസാരിക്കാൻ തീരുമാനിച്ചു…
” ഞാൻ ഇയാളുടെ തറവാടിന്റെ മുറ്റത്തുണ്ട്…എനിക്കൊന്ന് കാണണം ഒന്ന് സംസാരിക്കണം…ഒന്ന് താഴെ വാ… ”

ഒറ്റശ്വാസത്തിൽ പറഞ്ഞു തീർന്നതും ഞാൻ ഫോൺ കട്ടാക്കി…

” ൻ്റെ ശിവനെ ഓരോ അവസ്ഥയെ….അവളിപ്പൊ എന്താ ചെയ്യുക ഇനി ഇറങ്ങി വരുവോ അതോ മൂടിപ്പുതച്ച് ഉറങ്ങുവോ…മ്മ് വെയിറ്റ് ചെയ്യാം… ”

ഞാൻ സ്വയം പറഞ്ഞ് അവളുടെ വരവും നോക്കി നിന്നു…ഒരു അഞ്ച് മിനിറ്റ് താമസം മാത്രം ഉമ്മറത്തെ വാതിൽ പതുക്കെ തുറക്കുന്നത് കേട്ടു…എനി അവൾ തന്തയോടോ മറ്റോ പറഞ്ഞ് തല്ലാൻ ഉള്ള വരാവാണോന്ന് അറിയാൻ ഞാൻ അങ്ങോട്ടേക്ക് ഏന്തി വലിഞ്ഞ് നോക്കുന്നുണ്ട്…ഒപ്പം കാല് എപ്പൊ വേണേലും ഓണയുവർ മാർക്ക്…ഗെറ്റ് സെറ്റ് ഗോ…എന്ന പൊസിഷനിൽ ഓടാനും…പക്ഷെ വേറാരുമില്ലാർന്നു.. പ്രതീക്ഷിച്ച പോലെ ദിവ്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ…അവൾ ഫോണിൻ്റെ ഫ്ലാഷ് ഓണാക്കി മെല്ലെ മുറ്റത്തേക്കിറങ്ങി…പേടികാരണം ആണെന്ന് തോന്നുന്നു ചുറ്റും നോക്കുന്നുണ്ട്…ഒടുക്കം ആ ബൾബിന്റെ ഇരുണ്ട വെളിച്ചത്തിൽ എന്നെ കണ്ടതും അവൾ പതുക്കെ എൻ്റെ അടുത്തേക്ക് നടന്നു വന്നു…എൻ്റെ നെഞ്ച് കെടന്ന് നാസിക്ക് ഡോള് പോലെ കൊട്ടുന്നത് ഞാൻ അറിയുന്നുണ്ട്…ഒടുക്കം അവളൻ്റെ അടുത്തെത്തിയതും അത് അതിന്റെ മൂർദ്ധന്യത്തിൽ എത്തിയിരുന്നു… പരസ്പരം ഒരു ചവിട്ടടി ദൂരത്തിൽ ഞങ്ങൾ മുഖാമുഖം നിന്നു…ചീവീട് മൈരുകളുടെ ഒച്ച ഒഴിച്ചാൽ എങ്ങും പൂർണ നിശബ്ദത…അവളെന്നെ വിശ്വാസം വരാതെ നോക്കും പോലെ കണ്ണിൽ തന്നെ നോക്കിയാണ് നിൽപ്പ്…ഒരു പാവാടയും ബ്ലൗസും ആയിരുന്നു വേഷം…ചെറിയ ഒരു കുട്ടിയെ പോലെ എനിക്ക് തോന്നി…മുഖത്ത് ആണെങ്കിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞത്തിന് ഒപ്പം പലതരം ഭാവങ്ങളും മിന്നി മറയുന്നുണ്ട്…അതിൽ ഭയവും സങ്കടവും ദേഷ്യവും ഓക്കെ കാണും… അതുകൊണ്ട് ഇതൊക്കെ വിലയിരുത്തി അതിന് മാർക്കിടാൻ വന്നതല്ല എന്നോർത്തപ്പോൾ സമയം കളയാതെ ഒക്കെ പറയാം എന്ന് തീരുമാനിച്ച് ഞാൻ തുടങ്ങി…ഒപ്പം ഒരുത്തൻ അവിടെ പുറത്ത് ഒറ്റയ്ക്കാണെന്ന ബോധ്യവും…

” രാത്രി വിളിച്ച് വരുത്തി ഇത് പോലെ ബുദ്ധിമുട്ടിക്കണം എന്ന് മനസ്സിൽ പോലും വിചാരിച്ചിട്ടില്ല…പക്ഷെ പെട്ടന്നുള്ള ഒരു തോന്നലിൽ ചെയ്തുപോയി…അതിന് ആദ്യം തന്നെ സോറി… ”

ഞാൻ പറഞ്ഞുതുടങ്ങി…അപ്പോഴും അവളെന്നെ കണ്ണിമ വെട്ടാതെ ഇങ്ങനെ നോക്കി നിൽക്കുന്നതിൽ എനിക്ക് വല്ലായ്മ തോന്നി…പക്ഷെ ഞാൻ തുടർന്നു…
” എന്നോട് സംസാരിക്കാൻ താൽപര്യം ഇല്ലാന്ന് അറിയാം…പക്ഷെ അവസാനമായി ഈ ഒരുതവണ കൂടി മാത്രം കേട്ടാ മതി….തന്നെ ഒരിക്കൽ പോലും ഞാൻ എൻ്റെ കാര്യങ്ങൾക്ക് വേണ്ടി യൂസ്സ് ചെയ്തിട്ടില്ല…ശരിക്കും അന്ന് ഇയാൾ കണ്ടത് വെറും ഒരു തെറ്റിദ്ധാരണ ആണ്…ശരിക്കും ഒന്ന് സംസാരിച്ചാൽ തീരുന്ന പ്രശനമേ അന്നുള്ളൂ…പക്ഷെ ഇയാളതിന് കൂട്ടാക്കിയില്ല… യഥാർത്ഥത്തിൽ എനിക്ക് വേണ്ടി ഇയാൾ അന്ന് കോളേജിൽ വെച്ച് കളിച്ചത് കേവലം ഒരു നാടകം മാത്രമായിരുന്നില്ല ഞാൻ മനസ് കൊണ്ട് ഏതോ സമയറ ആഗ്രഹിച്ച ഒരു നിമിഷം ആയിരുന്നു…കാരണം ആതിരയുടെ ശല്ല്യം അവിടെ തീരുന്നതിനൊടൊപ്പം താനും ഞാനും തമ്മിൽ എൻ്റെ മനസ്സിൽ എന്തൊക്കെയോ ഉണ്ടെന്ന് എന്നെ തന്നെ ഓർമ്മിപ്പിക്കുന്നതായിരുന്നു ആ സംഭവങ്ങൾ… ”

ഞാൻ കാര്യങ്ങൾ പറയുമ്പോഴും മുഖത്തെ ഭാവത്തിനോ നോട്ടത്തിനോ ദിവ്യയിൽ നിന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല…

” ഒരു വഴക്കിൽ തുടങ്ങിയ ബന്ധം…അത് പിന്നീട് വർദ്ധിച്ച് ഒരിക്കൽ ദേഷ്യം കാരണം എന്തൊക്കെയോ പറഞ്ഞ് ഞാൻ തന്നെ തല്ലി വിഷമിപ്പച്ചപ്പോൾ കരഞ്ഞ് കൊണ്ട് ഇനി തല്ലല്ലേന്ന് പറഞ്ഞത് ഓർമ്മയില്ലെ…എന്നിട്ട് വിഷമത്തിൽ എന്തൊക്കെയോ പറഞ്ഞ് കരഞ്ഞുകൊണ്ട് താൻ ഓടിപ്പോയി അന്ന് തൊട്ട് എനിക്ക് തന്നോട് ദേഷ്യം തോന്നിയിട്ടില്ല…തനിക്ക് വേണ്ടി ആദ്യമായി അന്ന് ബസ് സ്റ്റാൻഡിൽ വെച്ച് തല്ല് ഉണ്ടാക്കിയതിന് താൻ എന്നെ കോളേജാണെന്നു പോലും നോക്കാതെ അന്ന് കെട്ടിപിടിച്ച് കരഞ്ഞപ്പോ ഇയാളെൻ്റെ ആരോ… ആയി മാറി..പ്പോയി… ”

അത് പറയുമ്പോൾ ഒരുനിമിഷം എൻ്റെ കണ്ഠം ഒന്ന് വലിഞ്ഞ് മുറുകി…

” പിന്നീടങ്ങോട്ട് ഓരോ തവണ തന്നോട് സമയം ചിലവഴിക്കുമ്പോഴും എനിക്ക് തന്നെ അറിയില്ല… എൻ്റെ സ്നേഹം വല്ലാണ്ടങ്ങ് വർദ്ധിച്ചുപോയി…ഒടുക്കം ആതിരയുടെ മുന്നിൽ തന്നെ കാണിച്ചന്ന് അതാണ് ഞാൻ സ്നേഹിക്കുന്ന പെണ്ണെന്ന് പറഞ്ഞതും…തൻ്റോടൊപ്പം അന്ന് അർദ്ധനാരീശ്വര ക്ഷേത്രത്തിൽ വെച്ച് ഭഗവാനോട് ജീവിത കാലം മുഴുവനും താൻ എൻ്റെ കൂടെ ഉണ്ടാവാൻ പ്രാർത്ഥിച്ചതും ആത്മാർത്ഥയോടെ തന്നെയാ… ”

Leave a Reply

Your email address will not be published. Required fields are marked *