ദിവ്യാനുരാഗം – 12

അന്ന് പിന്നെ ഹോസ്പിറ്റലിലേക്കൊന്നും പോകാൻ നിന്നില്ല…നേരെ അപ്പുറത്തയ സൂര്യയുടെ വീട്ടിലേക്ക വിട്ടു… പിറ്റേന്ന് നിശ്ചയം ആണല്ലോ… എല്ലാവരും അതിന്റെ തിരക്കിൽ ആയിരുന്നു…മിക്ക സമയത്തും പക്ഷെ എൻ്റെ ചിന്ത അവളെ കുറിച്ചാലോജിച്ചായിരുന്നു…നാളെ ഒക്കെ ശരിയാക്കണം…സൂര്യയുടെ വീട്ടിൽ നിന്നും പിന്നെ ഏറെ വൈകിയാണ് വീട്ടിൽ എത്തിയത്…വന്നപാടെ നല്ല ക്ഷീണം കാരണം കിടന്ന് ഉറങ്ങി…പിറ്റേന്ന് അമ്മയുടെ തെറി കേട്ട് എഴുന്നേൽക്കുന്നു…സ്വഭാവികം….

” നിനക്ക് നേരത്തേം കാലത്തേം എഴുന്നേറ്റൂടെ ചെക്കാ…ഒരു മാറ്റവുമില്ല… “
അമ്മയുടെ കഠിന പ്രയത്നത്തിൽ ഒരുവിധത്തിൽ ഉറക്കം എഴുന്നേറ്റ എന്നെ നോക്കി കടുപ്പത്തിൽ അമ്മ പറഞ്ഞു… പുള്ളിക്കാരി ഒക്കെ ഓൾറെഡി റെഡി ആയിട്ടുണ്ട്…

” പിന്നേ…കേരളത്തിലെ റോഡുകൾക്കും മുല്ലപ്പെരിയാർ ഡാമിനും എന്തിനേറെ മാതാശ്രീയുടെ സ്ഥിരം തെറിവിളികൾക്കും ഇല്ലാത്ത മാറ്റം എന്തിന് എൻ്റെ സ്വഭാവത്തിൽ ഞാൻ വരുത്തണം…പറയൂ… ”

ഞാൻ പുള്ളിക്കാരിയെ നോക്കി ഒരു ആക്കിയ ചിരിയോടെ പറഞ്ഞു…പക്ഷെ അടുത്ത നിമിഷം എൻ്റെ തലമണ്ടയ്ക്ക് തലയണ കൊണ്ടോരു കിഴുക്ക് കിട്ടി…

” നേരോം കാലോം ഇല്ലാതെ എഴുന്നേറ്റതും പോരാ അവൻ രാഷ്ട്രീയകാരെ പോലെ ഡയലോഗ് പറയുവാ…എഴുന്നേറ്റ് വേഗം റെഡിയാവടാ പോത്തേ… ”

അമ്മയ്ക്ക് ന്വാമ്മിൻ്റെ പ്രഭാത ചളികൾ കാര്യമായി അങ്ങ് ഏറ്റില്ല എന്ന് തോന്നുന്നു…

” പിന്നേ…എൻ്റെ നിശ്ചയം ഒന്നുമല്ലല്ലോ ഇത്ര തിരക്ക് കൂട്ടാൻ… ചുമ്മാ ഇരി ഡോക്ടറേ… ”

ഞാൻ പുള്ളിക്കാരിയുടെ താടി തുമ്പ് പിടിച്ചൊന്ന് കുലുക്കിയ ശേഷം ബാത്ത് റൂമിൽ കേറാൻ നീങ്ങി…

” അതിന് നിനക്ക് നിശ്ചയം ചെയ്യാൻ പെണ്ണ് കിട്ടീട്ട് വേണ്ടെ കുട്ടാ…. അത്രയ്ക്ക് ഹതഭാഗ്യയായ ഒരു കുട്ടി ഉണ്ടാവുമോ… ”

എന്നെ നോക്കി കളിയാക്കി ചിരിച്ച് അമ്മ താഴേക്ക് നടന്നു…ഞാൻ ആണെങ്കിൽ ആകെ ചൂളിപ്പോയി….തിരിച്ചൊന്നും പറയാനും പറ്റിയില്ല… അപ്പോളേക്കും അമ്മ സ്ഥലം വിട്ടു…രാവിലത്തന്നെ അമ്മയുടെ കൈയ്യിൽ നിന്നും തന്നെ നല്ല ഊക്ക് ലഭിച്ചു…എനിക്കെന്തിൻ്റെ കേടായിരുന്നു…

അങ്ങനെ പ്രഭാത കർമ്മങ്ങൾക്ക് ശേഷം ഒരു കൗതുകത്തിന് ഞാൻ ട്രിമ്മർ എടുത്ത് ബാത്ത്റൂമിൽ കയറി മിറർ നോക്കി എൻ്റെ റോക്കിഭായി കണക്കെ വളർന്ന താടിയും മുടിയും ചെറുതായി ഒന്ന് ട്രിമ്മ് ചെയ്യ്തു…അല്ലേലും പ്രേമം തോന്നിയാ അങ്ങനെ പല തോന്നലുകളും ഉണ്ടാവുമല്ലോ…അങ്ങനെ ഇന്നത്തെ വട്ടാണ് ഗെറ്റപ്പ് ചേഞ്ച്… മ്മ് കൊള്ളാം…കുഞ്ചാക്കോ ബോബൻ തോറ്റുപോകും ഊള ലുക്കിൻ്റെ കാര്യത്തിൽ എന്നോട് മൽസരിച്ചാൽ…ചുമ്മാ പറഞ്ഞതാട്ടോ…താടിയും മുടിയും ഒന്ന് ഒതുക്കിയപ്പൊ ഞാൻ പഴയതിലും ഇത്തിരി വെടിപ്പ് ഉള്ളപോലെ ഉണ്ട്…അങ്ങനെ ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞ് താഴേക്കിറങ്ങിയപ്പൊ അച്ഛനും അമ്മയും ഹാളിൽ ഇരിക്കുന്നു…

” അല്ല ഇതാര്….ഇതെന്തോ പറ്റി എൻ്റെ പൊന്നുമോന് ഇങ്ങനൊരു മാറ്റം….അമ്മ പെണ്ണ് കിട്ടില്ല എന്ന് പറഞ്ഞത് കാര്യമാക്കിയോ… “
താഴേക്കിറങ്ങിയതും കോലം കണ്ട് ആദ്യ കമൻ്റ് അമ്മയുടെ വകയായിരുന്നു…അതിന് ഞാൻ ഒന്നും തിരിച്ച് പറയാതെ അമ്മയെ നോക്കി കൊഞ്ഞനം കുത്തി…

” ഒന്ന് പോടി…ചെറുക്കൻ എന്നാ ഗ്ലാമർ ആണെന്ന് നോക്കിയെ…നിനക്ക് ഇതാടാ ചേരുന്നത്… ”

അച്ഛൻ്റെ വക ഊക്കൽ പ്രതീക്ഷിച്ചെങ്കിലും അവിടെ നല്ലൊരു റസ്പോണ്സ് കിട്ടിയത് ഒരു ആശ്വസമായി… അതൊടെ പുള്ളിക്കാരനെ നോക്കി ഒന്ന് ചിരിച്ചതിന് ശേഷം ഞാൻ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്ന പണിയിലേക്ക് കടന്നു…അങ്ങനെ കഴിപ്പും കഴിഞ്ഞ് നേരെ അപ്പുറത്തേക്ക്…ഐ മീൻ സൂര്യയുടെ വീട്ടിലേക്ക്…ഒടുക്കം അവിടുത്തെ കാര്യം പരിപാടി ഒക്കെ കഴിഞ്ഞ ശേഷം നേരെ അവിടെ നിന്നും ചേട്ടത്തിയുടെ തറവാട്ടിലേക്ക്…എന്ന് വച്ചാ നമ്മുടെ ദിവ്യകുട്ടീടെ തറവാട്ടിലേക്ക്…വളരെ പെട്ടന്ന് തന്നെ ഞങ്ങൾ അവിടെ എത്തി…നമ്മുടെ പിള്ളേര് സംഘത്തിൽ നന്ദുവും ശ്രീയും കൂടെ ഉണ്ടായിരുന്നു…അഭിക്ക് ഒരു എക്സാം ഉള്ളത് കൊണ്ട് അവൻ വന്നില്ല…അവന്മാരെൻ്റെ ലുക്കിലെ മാറ്റം കണ്ട് ചെവി തോരാതെ അവളുടെ പേരും പറഞ്ഞ് ഊക്കി വിട്ടിരുന്നു….അങ്ങനെ എല്ലാവരും ഉള്ളിലേക്ക് കയറിയ ശേഷം പതുക്കെയാണ് ഞങ്ങൾ ഉള്ളിലേക്ക് കയറിയത്… ഉള്ളിലേക്ക് കയറിയതും ആകെ മൊത്തം ബഹളമായിരുന്നു നമ്മൂടെ ബന്ധുക്കളും അവരുടെ ആളുകളും ഒക്കെ കൂടി കൊള്ളാം… അതിനിടയ്ക്ക് ചേട്ടത്തിയെ കണ്ടു കിട്ടി…ആള് നല്ല സുന്ദരി ആയിട്ടുണ്ട്…എന്നെ കണ്ടതും ഓടി വന്ന് സ്നേഹത്തോടെ സ്വീകരിച്ച് വിശേഷങ്ങൾ ചോദിച്ചു…ഒപ്പം നമ്മുടെ പിള്ളാരോടും…പിന്നെ ഗെറ്റപ്പ് ചേഞ്ചിന് സ്പെഷ്യൽ മെൻഷൻ….

ഒടുക്കം ചേട്ടത്തി തിരക്കുകളിൽ മുഴുങ്ങിയതോടെ ഞങ്ങൾ ഉമ്മറത്തുള്ള ചെയറിൽ ഇരുന്നു… പിന്നെ അവരുടെ ബന്ധുക്കളും ദിവ്യയുടെ അച്ഛനും ഒക്കെ വന്ന് വിശേഷം പങ്കുവയ്ക്കുമ്പോഴും ന്വാമ്മിൻ്റെ കണ്ണ് പിന്നെ സേതുരാമയ്യറെ പോലെ ആരെ തിരഞ്ഞ് പോകും എന്ന് പ്രത്യേകം പറയേണ്ടല്ലോ…ഒരുപാട് തിരക്കി… ഒടുക്കം കണ്ടുകിട്ടി നമ്മുടെ ആളെ…കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടിയതും ഒരു കടും നീല ദാവണിയിൽ മയിൽപ്പീലി പോലുള്ള കമ്മലും അണിഞ്ഞ് കയ്യിൽ അതികം കെട്ടിവെയ്പൊന്നുമില്ലാതെ ഇടതു കൈയിൽ ചെറിയ ഒരു സ്വർണ ബ്രേസ്ലേറ്റ് ആണെന്ന് തോന്നുന്നു…മറുകൈയ്യിൽ ഗോൾഡൺ കളർ വാച്ചും…കട്ടിയായി എഴുതിയ അഞ്ചനമിഴികളും നെറ്റിയിലെ ചന്ദനക്കുറിയും അണിഞ്ഞ് നിൽക്കുന്ന എൻ്റെ സുന്ദരികോത ദിവ്യകുട്ടി… എൻ്റെ സാറെ ആ ലുക്ക് കണ്ടാ ഇപ്പൊ ഒരു മോതിരം കിട്ടിയാ ഓടി പോയി ഫസ്റ്റ് ഞങ്ങടെ നിശ്ചയം നടത്തായിരുന്നു…ഞാൻ അവളെ തന്നെ നോക്കി നിൽക്കുകയാണ് കുറച്ച് ആറ്റിറ്റ്യൂഡ് പിടി മൈരേന്ന് മനസ്സ് മൈരൻ ഉള്ളീന്ന് പറഞ്ഞത് കൊണ്ട് ഞാൻ പെട്ടെന്ന് ശ്രദ്ധ തിരിച്ചു…
” എന്നാലും ഈ പെണ്ണൊക്കെ ഇവനെയൊക്കെ എന്ത് കണ്ടിട്ടാണോ നോക്കിയത്… ”

എൻ്റെ കോപ്രായങ്ങൾ കണ്ടോണ്ട് നിൽക്കുന്ന നന്ദു ശ്രീയെ നോക്കി പറഞ്ഞു…അതിനവൻ എന്നെ നോക്കി ഒരു ആക്കിയ ചിരികൂടി പാസ്സാക്കിയതോടെ ഞാൻ നന്ദുവിൻ്റെ കാലിന് നോക്കി ഒരു ചവിട്ട് കൊടുത്തു…അപ്പോഴായിരുന്നു അങ്ങോട്ടേക്ക് ദേവനന്ദ അതായത് എൻ്റെ ഒരു അമ്മാവൻ്റെ മോളുടെ എൻഡ്രി…വകയിൽ ഒരു മൊറപ്പെണ്ണായി വരും…

” ഹലോ മോനെ ഇവിടുണ്ടായിരുന്നോ…ഞാൻ കുറേ തിരഞ്ഞു… ”

എൻ്റെ അടുത്തെത്തിയതും തൊട്ടടുത്തുള്ള ചെയറിൽ ഇരുന്ന് എൻ്റെ തോളിലൂടെ കൈയ്യിട്ട് അവൾ ചോദിച്ചു…പ്രായത്തിൽ ഒരു രണ്ട് വയസ്സ് ഇളയത് ആണെങ്കിലും അതിന്റെ ബഹുമാനമൊന്നും ലവളെനിക്ക് തരിറില്ല…കാരണം ഞങ്ങൾ നല്ല കൂട്ടായിരുന്നു…

” ഹാ ഇതാര്…ഇതെവിടുന്ന് പൊങ്ങി…വീട്ടിൽ കണ്ടിലെല്ലോ… ”

Leave a Reply

Your email address will not be published. Required fields are marked *